മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
സമയം 8:am
ഓഫീസ് തള്ളിത്തുറന്ന് അരുൺ അകത്തേക്ക് കയറി..
“എഡ്വിൻ…. ! എഡ്വിൻ…. !”
ചുറ്റും നിശബ്ദത മാത്രം…
അരുൺ ഓഫീസിനകം മുഴുവൻ പരിശോധിച്ചു.. ശേഷം ജനാല വഴി വെളിയിലേക്ക് നോക്കി..
“കാറും കാണുന്നില്ലല്ലോ.. ! എന്നോട് പറയാതെ ഇത് എവിടെ പോയി.. !”
അരുൺ എഡ്വിന്റെ മൊബൈലിലേക്ക് കാൾ ചെയ്തു…
” ഛെ.. ! സ്വിച്ച് ഓഫ് ആണല്ലോ.. ! എന്നാലും എന്നോട് ഒരു വാക്ക് പറയാതെ ഇത് എവിടെ പോകാൻ.. !”
പെട്ടന്ന് മേശപ്പുറത്ത് ഒരു കടലാസ് അരുൺ കണ്ടു.. അത് കയ്യിൽ എടുത്ത ശേഷം അയാൾ അത് വായിച്ചു..
“10 മണി വരെ എനിക്കായി കാത്തിരിക്കു മിത്രമേ.. ! “
“ഛെ… എന്നാലും എന്നോട് പറയാമായിരുന്നു.. !”
അരുൺ ഓഫീസിൽ ഉള്ള ചെയറിൽ ഇരുന്നു.. ശേഷം മൊബൈലിലേക്ക് കണ്ണ് നട്ടു…
സമയം കടന്നു പോയി…
എഡ്വിന്റെ വാഹനം ഓഫീസിന് മുൻപിൽ വന്നു നിന്ന ശബ്ദം കേട്ട് അരുൺ പുറത്തേക്ക് ഇറങ്ങി..
“ഓഫീസ് അടച്ചിട്ട് താഴേക്കു വരൂ.. !”
എഡ്വിൻ വിളിച്ചു പറഞ്ഞു..
അരുൺ ഓഫീസ് പൂട്ടി.. ശേഷം എഡ്വിനോപ്പം കാറിൽ കയറി..
“നിങ്ങൾ എവിടെ പോയിരുന്നു.. !”
“പറയാം.. തല്ക്കാലം നമുക്ക് ചില സ്ഥലങ്ങളിൽ പോകാൻ ഉണ്ട്.. !”
എഡ്വിൻ കാർ ഡ്രൈവ് ചെയ്തു…
സമയം 10:30 Am തമ്പാനൂർ പോലീസ് സ്റ്റേഷൻ…
“എഡ്വിൻ.. കിഷോറിന്റെ കാറിന്റെ സഞ്ചാര ദിശ ഇപ്രകാരം ആണ്.. !
അമ്പല മുക്കിൽ നിന്ന് കാർ നേരെ പോയിരിക്കുന്നത് കനകക്കുന്ന് പാലസിലേക്കാണ്.. ഇതിനിടെ ഒരിടത്തും അയാൾ കാർ നിർത്തിയിട്ടിട്ടില്ല.. നമുക്കത് കാർ ഡ്രൈവ് ചെയ്ത സമയത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും..
ശേഷം അയാൾ കുക്കുനെ മൂന്നാലു തവണ കാൾ ചെയ്തു.. ഉച്ചക്ക് ഒരു മണി വരെ അയാൾ കൊട്ടാര വളപ്പ് വിട്ട് പുറത്തു പോയിട്ടില്ല.. അതിനിടെ താൻ ഒരു തവണ വിളിച്ചു.. ശേഷം രണ്ടു പേരുടെ മൊബൈൽ സ്വിച്ച് ഓഫ് ആയി.. ഒരു മണിക്ക് ശേഷം ആണ് അവർ രണ്ടും അഞ്ചലിലേക്ക് പുറപ്പെട്ടത്…
തിരുവനന്തപുരം മുതൽ ചണ്ണപ്പേട്ട വരെ 61 കിലോമീറ്റർ.. ഡ്രൈവിംഗ് സമയം ഒരു മണിക്കൂറും 13 മിനിറ്റും മതിയാവും… കിഷോറിന്റെ കാർ കണ്ടെത്തിയതിന്റെ 2 കിലോമീറ്റർ ചുറ്റളവിൽ വീടുകളോ കടകളോ ഒന്നും തന്നെ ഇല്ല..
ചിലപ്പോൾ അവരെ കാണാതാവുന്നതിന് മുൻപുള്ള ദിവസങ്ങളിൽ എപ്പോഴെങ്കിലും ആവാം മെഴുകുതിരി വാങ്ങിയത്.. ! അല്ലെങ്കിൽ കുക്കു ഒരു ക്രിസ്ത്യൻ അല്ലെ.. !അവൾ അവളുടെ വീട്ടിൽ നിന്ന് എടുത്തതാവാനും മതി.
എന്തായാലും ജോണിനെ ഞാൻ സ്റ്റേഷനിലേക്ക് വിളിച്ചിട്ടുണ്ട്.. ഇന്നലെ വരാൻ ആണ് പറഞ്ഞത്.. ഇന്നലെ അസൗകര്യം ഉണ്ടെന്ന് പറഞ്ഞത് കൊണ്ട് ഡേറ്റ് ഇന്നത്തേക്ക് ആക്കിക്കൊടുത്തു.. “
“ജോൺ തന്നെ ആവും ആ മെഴുകുതിരി കിഷോറിന് കൊടുത്തത്.. അയാളെ പിടിച്ചൊന്ന് പൊട്ടിച്ചാൽ തത്ത പറയുന്ന പോലെ പറയും.. “
അരുൺ പറഞ്ഞു..
“അരുണേ.. സിനിമയിൽ കാണുന്ന പോലെ പിടിച്ചു പൊട്ടിക്കാനൊന്നും പറ്റില്ല.. പലപ്പോഴും മർദ്ദനങ്ങൾ ഇല്ലാതെ തന്നെ ആണ് ഞങ്ങൾ പ്രതികളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാറുള്ളത്.. ജോണിനെ പോലെ ഉള്ളവരുടെ വായിൽ നിന്ന് എന്തെങ്കിലും വീണു കിട്ടാൻ പ്രയാസം തന്നെ.. അല്ലെങ്കിൽ അയാൾ മെഴുകുതിരി കൊടുക്കുന്നതോ അല്ലെങ്കിൽ കിഷോർ വാങ്ങുന്നതോ സംബന്ധിച്ച് എന്തെങ്കിലും തെളിവ് നമ്മുടെ പക്കൽ വേണമായിരുന്നു.. നിർഭാഗ്യവശാൽ അയാളുടെ ഓഫീസിലോ അതിന്റെ 100 മീറ്റർ ചുറ്റളവിലോ സി സി ടി വി ക്യാമറകൾ ഒന്നും തന്നെ ഇല്ല..
എന്തായാലും ജോണിനെ ഞങ്ങളുടെ രീതിയിൽ ഒന്ന് കുടഞ്ഞു നോക്കട്ടെ.. !”
“ശരി ഷാനവാസേ.. ഞാൻ വിളിക്കാം.. !”
അവർ സ്റ്റേഷനിൽ നിന്ന് വെളിയിൽ ഇറങ്ങി..
സമയം 11:36Am കുക്കുവിന്റെ വീട്..
യേശുവിന്റെ രൂപത്തിന് മുൻപിൽ എരിഞ്ഞു തീർന്ന മെഴുകുതിരി നാളത്തിലേക്ക് കണ്ണ് നട്ട് എഡ്വിൻ ചോദിച്ചു..
“ആലീസ്.. നിങ്ങൾ എല്ലായ്പ്പോഴും taper candles ആണോ കത്തിക്കാറുള്ളത്.. !”
“പേരൊന്നും അറിയില്ല.. പക്ഷെ.. ഈ വലിപ്പത്തിലും മോഡലിലും ഉള്ളത് ആണ് എന്നും വാങ്ങാറുള്ളത്.. !”
“എനിക്ക് അതിൽ നിന്ന് ഒരെണ്ണം തരുമോ.. !”
“തീർച്ചയായും.. !”
ഒരു അമ്പരപ്പോടെ അവർ ഒരു മെഴുകുതിരി എടുത്ത് എഡ്വിന് നേരെ നീട്ടി..
തിരികെ അവിടെ നിന്ന് ഇറങ്ങുന്ന വഴി കുക്കുന്റെ ചിരിക്കുന്ന മുഖമുള്ള ഫോട്ടോയിലേക്ക് എഡ്വിൻ കണ്ണ് നട്ടു….
സമയം 12:00 Pm കിഷോറിന്റെ വീട്..
“പോലീസ് ഇവിടെ മുഴുവൻ അരിച്ചു പെറുക്കിയതാണ് എഡ്വിൻ.. ഇവിടെ മെഴുകുതിരി ഒന്നും ഞങ്ങൾ കണ്ടില്ല..അല്ലെങ്കിൽ തന്നെ ഞങ്ങൾക്ക് മെഴുകുതിരിയുടെ ആവശ്യം ഇല്ല.. കറന്റ് പോയാൽ എമർജൻസി ലാമ്പ് ആണ് ഉപയോഗിക്കാറ്.. !”
“എനിക്ക് ഡേവിസിന്റെയും അലോഷിയുടെയും ഫ്‌ളാറ്റ് കൂടി കാണണം.. വിരോധം ഇല്ലെങ്കിൽ ഞങ്ങൾക്ക് വേണ്ടി ഒരു കാര്യം ചെയ്യാമോ..? “
“എന്താണ്.. !”
കിഷോറിന്റ അച്ഛൻ മോഹൻ എഡ്വിന്റെ മുഖത്തേക്ക് നോക്കി..
“റ്റിംഗ് ടോങ്.. !”
“എടി ആരോ വന്നു.. ആരാണെന്ന് നോക്ക്..”
സോഫയിൽ മലർന്നു കിടന്ന് ഉറക്കച്ചടവോടെ ഡേവിസ് പറഞ്ഞു…
ഡേവിസിന്റെ സുന്ദരിയായ ഭാര്യ വാതിൽ തുറന്നു…
“ആരാടി.. !”
“മോഹൻ സർ ആണ്.. എന്താ സർ കാര്യം.. !”
“ഒരു മെഴുകുതിരി വേണമായിരുന്നു കുഞ്ഞേ.. ! വൈകുന്നേരം കടയിൽ പോകുമ്പോൾ തിരികെ വാങ്ങി തരാം.. !”
“അയ്യോ.. തിരികെ ഒന്നും വേണ്ട.. തന്നേക്കാം.. !”
“എന്തിന് വന്നതാണ്..? “
ഡേവിസ് ഭാര്യയോട് ആംഗ്യം കാട്ടി..
“മെഴുകുതിരിക്ക്.. !”
“അയാൾക്കെന്തിനാണ് മെഴുകുതിരി..? “
“ആ… ഞാൻ ചോദിച്ചില്ല.. നിങ്ങൾ ഒന്ന് ചുമ്മാതിരി.. ഒരു മെഴുകുതിരി അല്ലെ.. !”
ഡേവിസ് നെറ്റി ചുളിച്ച്..
ഡേവിസിന്റെ ഭാര്യ മെഴുകുതിരിയുമായി പുറത്തേക്ക് വന്നു..
“ദാ സർ.. !”
അവർ മെഴുകുതിരി മോഹന് നേരെ നീട്ടി..
“ഈ മെഴുകുതിരി തന്നെ ആണോ ഇവിടെ നിങ്ങൾ ദൈവത്തിന് കത്തിക്കുന്നത്..? “
“ആം.. അതെ.. ഇച്ചായൻ കൊണ്ട് വരുന്നത് ആണ്.. തിരികെ ഒന്നും വേണ്ട കേട്ടോ.. ഇവിടെ ഇഷ്ടം പോലെ ഉണ്ട്.. !”
“ശരി.. !”
മോഹൻ മെഴുകുതിരിയുമായി തിരികെ നടന്നു…
ഡേവിസിന്റെ ഭാര്യ വാതിൽ അടച്ചു..
“നിങ്ങൾക്ക് എന്തിനാണ് എഡ്വിൻ ഇത്രയും മെഴുകുതിരികൾ..? “
മോഹൻ കൊണ്ട് വന്ന മെഴുകുതിരിയിലേക്ക് എഡ്വിൻ സൂക്ഷിച്ചു നോക്കി.. ശേഷം പറഞ്ഞു
“പറയാം.. ! അതിന് മുൻപ് അലോഷിയെ കൂടി ഒന്ന് കണ്ടിട്ട് വരാം..
മൂവരും അലോഷിയുടെ മുറിയിലേക്ക് നടന്നടുത്തു.. അരുൺ കാളിംഗ് ബെല്ലിൽ വിരൽ അമർത്തി..
ഒരു ചെറുപ്പക്കാരൻ വന്നു വാതിൽ തുറന്നു..
“ആരാണ്.. !”
“എന്റെ പേര് എഡ്വിൻ.. ! അലോഷിക്ക് എന്നെ അറിയാം.. !”
“ആരാണ് മാത്യൂസ് വന്നത്…? “
അലോഷി അവിടേക്ക് വന്നു.. എഡ്വിനെ കണ്ട് അലോഷിയുടെ മുഖം മാറി..
“നിങ്ങൾ എന്തിനാണ് എഡ്വിൻ ഇവിടെ വന്നത്..”
“ഇത് വഴി പോയപ്പോൾ വെറുതെ ഒന്ന് കേറിയിട്ട് പോകാം എന്ന് കരുതി..ആളുകൾ ഒരുപാട് ഉണ്ടല്ലോ. ഇവിടെ എന്തെങ്കിലും വിശേഷം ഉണ്ടോ.. !”
“ഉവ്വ്. ഇന്ന് എന്റെ മകളുടെ പിറന്നാൾ ആണ്.. ! “
“ഇത് ആരാണ്.. !”
“ഇത് മാത്യു ആണ്. എന്റെ ഭാര്യയുടെ സഹോദരൻ.. പിന്നെ അവന്റെ സുഹൃത്തുക്കളും ആണ്.. ! എന്തായാലും നിങ്ങൾ ഇവിടെ വരെ വന്ന സ്ഥിതിക്ക് അകത്തേക്ക് വരു..
മോഹൻ സർ.. നിങ്ങളും വരു..!”
മൂവരും വീടിനുള്ളിലേക്ക് പ്രവേശിച്ചു..
ഉള്ളിലെ കസേരയിൽ വെള്ള ഫ്രോക്ക് ധരിച്ച അലോഷിയുടെ മകളിലേക്ക് എഡ്വിന്റെ ദൃഷ്ടി പതിഞ്ഞു.. ഒറ്റ നോട്ടത്തിൽ തന്നെ അവളുടെ പെരുമാറ്റത്തിലും രൂപത്തിലും അപാകതകൾ ഉള്ളതായി എഡ്വിന് തോന്നി..
എഡ്വിന്റെ നോട്ടം കണ്ട് അലോഷി അയാളുടെ അരികിലേക്ക് വന്നു..
“ബുദ്ധിമാന്ത്യം ഉള്ള കുട്ടി ആണ് എഡ്വിൻ.. ദൈവം അവളോട് ക്രൂരത കാട്ടി.. !”
അലോഷി ദുഃഖം കടിച്ചമർത്തി…
“ദൈവത്തിൽ വിശ്വാസം അർപ്പിക്കു അലോഷി. എല്ലാം ശരി ആവും.. !”
“ദൈവം എന്നൊന്ന് ഇല്ല എഡ്വിൻ.. ഞാൻ ആ വിശ്വാസം ഒക്കെ എന്നെ ഉപേക്ഷിച്ചു.. !”
“അങ്ങനെയോ.. ! “
എഡ്വിൻ അവളുടെ അരികിൽ എത്തി..
“പിറന്നാൾ ആയിട്ട് എന്റെ കയ്യിൽ നിനക്ക് തരാൻ ഒന്നും ഇല്ലല്ലോ കുഞ്ഞേ.. !”
എഡ്വിൻ പോക്കറ്റിൽ നിന്ന് കുറച്ചു പണം എടുത്ത് അവളുടെ കയ്യിൽ കൊടുത്തു.. എന്നിട്ട് പറഞ്ഞു..
“പപ്പയോട് പറയണം ഈ പൈസക്ക് സ്വീറ്റ്സ് വാങ്ങി തരാൻ.. !”
അവൾ എഡ്വിന്റെ മുഖത്ത് നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു…
“അതിന്റെ ഒന്നും ആവശ്യം ഇല്ല എഡ്വിൻ.. !”
“ബുദ്ധിമുട്ടിച്ചതിൽ ക്ഷമ ചോദിക്കുന്നു അലോഷി.. തല്ക്കാലം ഞങ്ങൾ ഇറങ്ങുന്നു.. !”
“ശരി.. !”
അവിടെ ഉള്ളവരോട് യാത്ര പറഞ്ഞ് അവർ പുറത്ത് ഇറങ്ങി.. !
“ആ കുട്ടിയുടെ കാര്യം കഷ്ടം തന്നെ.. !”
“മോഹൻ പറഞ്ഞു.. !”
“അതെന്താ അങ്ങനെ പറഞ്ഞത്? “
“അതിന്റെ അവസ്ഥ കണ്ട് പറഞ്ഞതാണ് എഡ്വിൻ.. !”
എഡ്വിൻ മോഹന്റെ മുഖത്തേക്ക് നോക്കി..
സമയം 1 :30 Pm..
തമ്പാനൂർ പോലീസ് സ്റ്റേഷൻ.
“ജോൺ ഇത് വരെ വന്നില്ലേ.. !”
“ഇല്ല എഡ്വിൻ.. ! വൈകുന്നേരം വരെ ഞാൻ സമയം കൊടുക്കും.. ഇന്ന് വന്നില്ലെങ്കിൽ നാളെ ഓഫീസിൽ പോയി പൊക്കും.. !”
“ഷാനവാസേ ഒരു ഉപകാരം ചെയ്യുമോ.. !”
“പറ എഡ്വിൻ.. !”
ഷാനവാസിന്റെ മുഖം ആശങ്കാജനകം ആയി..
സമയം 2:55 Pm
ലഭ്യമായ സി സി ടി വി വിഷ്വൽസിലൂടെ അവർ കണ്ണ് നട്ടു..
“ഒരു മാസത്തെ വിഷ്വൽസിൽ മിക്ക ദിവസങ്ങളിലും അവർ ഫ്ലാറ്റിൽ വരാറില്ല എന്ന് ഉറപ്പായി.. ചിലപ്പോൾ ആ ദിവസങ്ങളിൽ ഗോസ്റ്റ് ഹണ്ടിങ്ങിന് പോകുന്നതാവും…
ഇരുവരും ഒരേ കാറിൽ ആണ് യാത്ര …
ഒരേ പോലെ ആണ് മടങ്ങി എത്തുന്നതും…
അതി രാവിലെ ഫ്ലാറ്റിൽ നിന്ന് പുറപ്പെടും.. അതും ഒരുമിച്ച്.. !
അഞ്ചാം തീയതി അവർ ഇരുവരും 10 മണി ആയപ്പോൾ ആണ് തിരികെ എത്തിയത്.. രണ്ടു പേരുടെ കയ്യിലും ബിയർ ഉണ്ട്.. രണ്ടും ആടി ആടി ആണ് നടക്കുന്നത്. see this.. !”
“അതെ.. ! ശരിയാണ്… !ഡേവിസ് മദ്യപിച്ച് വാഹനം ഓടിച്ചിട്ടും ട്രാഫിക് പോലീസ് കണ്ടില്ലേ.. അതും തിരുവനന്തപുരം പോലൊരു നഗരത്തിൽ … ! ഒന്ന് അന്വേഷിക്കണമല്ലോ ഷാനവാസേ.. !”
അത് കേട്ട് ഷാനവാസിന്റെ മുഖം വിടർന്നു…
കുറച്ചു സമയത്തിന് ശേഷം…
“എഡ്വിൻ… അന്ന് ചെക്കിങ് ഉണ്ടായിരുന്നു… !”
“എവിടെ വെച്ച്..? “
“വെള്ളയമ്പലത്ത് വെച്ച്… !”
“അതായത് അമ്പലമുക്കിന് തൊട്ട് പുറകിൽ ഉള്ള സ്ഥലം…
ഹ… ഹ… കൊള്ളാം.. !
നമുക്ക് അവിടെയുള്ള വിഷ്വൽസ് ഒന്ന് വേണമായിരുന്നു..
“എടുക്കാം… !”
താൻ അത് കളക്റ്റ് ചെയ്തിട്ട് എന്നെ വിളിക്ക്.. ഒരു ചെറിയ പണി കൂടി ബാക്കി ഉണ്ട്… ഞാൻ വന്നോളാം..
“ശരി… !”
“എഡ്വിൻ അവിടെ നിന്ന് തിരികെ ഇറങ്ങിയതും ജോൺ അവിടേക്ക് വന്നതും ഒരു പോലെ ആയിരുന്നു… !”
“പരിപാടി ഞാൻ കണ്ടിരുന്നു.. ഗംഭീരം..
പക്ഷെ ! ആരോ പാര വെച്ചു.. അല്ലെങ്കിൽ പ്രതി ഇപ്പോൾ ജയിലിൽ ആയേനേമായിരുന്നു.. അല്ലെ ജോൺ.. !”
“എനിക്ക് പാര വെച്ച് നിങ്ങൾ മിടുക്കൻ ആയെന്ന് കരുതണ്ട എഡ്വിൻ.. ! ഞാൻ ഇനിയും കുക്കുന്റെ ആത്മാവിനെ വിളിക്കും.. എന്റെ നിരപരാധിത്വം ഞാൻ തന്നെ തെളിയിക്കും.. !”
“ഓഹ്.. ! അപ്പോൾ അതിനു വേണ്ടി ആയിരുന്നു വീണ്ടും ഒരു നാടകം… ! സി. ഐ കാത്തിരിക്കുക ആണ്.. വേഗം ചെല്ല് … !”
അയാൾ എഡ്വിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി മുഷ്ടി ചുരുട്ടി. ശേഷം അകത്തേക്ക് കയറി..
എഡ്വിൻ ചിരിച്ചു കൊണ്ട് തിരികെ നടന്നു…
സമയം 6:00 pm
എഡ്വിന്റെ മൊബൈൽ ശബ്‌ദിച്ചു…
“ആം.. പറ ഷാനവാസ്.. !”
“ഇന്ന് കുറച്ചു തിരക്കായിപ്പോയി എഡ്വിൻ.. ! വിഷ്വൽസ് ചെക്ക് ചെയ്യാൻ കുറച്ചു താമസം ഉണ്ട്.. !”
“ജോൺ എന്ത് പറഞ്ഞു..? “
“പഴയ പല്ലവി തന്നെ.. ! “
“പറയുന്നത് കള്ളമോ.. സത്യമോ.. !”
“കള്ളം ആണെന്നാണ് തോന്നുന്നത് … നാളെ ഒന്ന് കൂടി വരാൻ പറഞ്ഞു വിട്ടു.. !”
“എത്ര നേരം ആയി അവിടെ നിന്ന് ഇറങ്ങിയിട്ട്.. !”
“അര മണിക്കൂർ ആയി.. !”
“എന്നിട്ട് ഇത് വരെ ഇവിടെ എത്തിയില്ലല്ലോ.. !”
“താൻ ഇപ്പോൾ എവിടെ ആണ്.. !”
“ഞാൻ ജോണിന്റെ ഓഫീസിനടുത്ത് തന്നെ ഉണ്ട്.. ഇന്ന് ഞങ്ങൾ ഇവിടെ കൂടാം എന്ന് കരുതി.. !”
“മ്മ്.. നടക്കട്ടെ.. !”
പെട്ടന്ന് ജോണിന്റെ ഓഫീസിന് മുൻപിൽ ഒരു ബൈക്ക് വന്നു നിന്നു… ഹെൽമെറ്റ് ധരിച്ച ഒരു വ്യക്തി ബൈക്കിൽ നിന്ന് ഇറങ്ങി ഹെൽമെറ്റ് ഊരാതെ ജോൺ ഓഫീസിൽ എത്തിയോ എന്ന് ചെക്ക് ചെയ്ത ശേഷം വേഗത്തിൽ ബൈക്കിൽ കയറി…
“ഇതാരാണ്.. ! കണ്ടിട്ട് ഒരു കള്ള ലക്ഷണം ഉണ്ടല്ലോ.. !”
“ജോണിപ്പോൾ സ്റ്റേഷനിൽ അല്ലെ..? തിരികെ എത്തിയോ എന്ന് അറിയാനുള്ള ഒരു വ്യഗ്രത പോലെ തോന്നുന്നു…
നമുക്ക് നോക്കാം.. !”
അയാൾ ബൈക്കിൽ കയറി.. ശേഷം അത് ഡ്രൈവ് ചെയ്തു..
എഡ്വിൻ അയാൾ കാണാതെ കാറിൽ മുൻപോട്ട് നീങ്ങി…
നഗരത്തിൽ കൂടി ആ ബൈക്ക് പാഞ്ഞു പോയി.. എഡ്വിൻ അതിന് തൊട്ട് പിന്നാലെ വാഹനം പായിച്ചു…
ബൈക്ക് വിചനമായ ഒരു സ്ഥലത്തേക്ക് പ്രവേശിച്ച് വീണ്ടും മുൻപോട്ട് കുതിച്ചു….
ഒടുവിൽ ബൈക്കിനു മാത്രം കടന്നു പോകാൻ പാകത്തിലുള്ള ഒരു റബ്ബർ പുരയിടത്തിലേക്ക് അത് കുതിച്ചു കയറി…
എഡ്വിൻ കാർ ഒതുക്കി..ശേഷം ഇരുവരും വെളിയിൽ ഇറങ്ങി.. അനന്ദമായി നീണ്ടു നിവർന്നു കിടക്കുന്ന ഒരു റബ്ബർ എസ്റ്റേറ്റ്.. വിചനമായ സ്ഥലം..
“അരുൺ വരൂ… നോക്കാം.. “
അവർ ആ ബൈക്ക് പോയ വഴിയേ കുറെ ദൂരം മുൻപോട്ട് ഓടി.. ഒടുവിൽ കുത്തനെ ഒരു കയറ്റത്തിന് താഴെ വന്നു നിന്നു..അവർ ആ കയറ്റം കയറി മുകളിലേക്ക് കുതിച്ചു… ചുറ്റും ഇരുട്ട് തളം കെട്ടി നിൽക്കുന്നു…
മുകളിലേക്ക് നടന്നതും റബ്ബർ തോട്ടത്തിന് മധ്യത്തിലായി ഒഴിഞ്ഞ ഒരു വീട് ദൃശ്യമായി..
അവർ ശ്വാസം അടക്കിപ്പിടിച്ച് ആ വീട്ടിലേക്ക് ചുവടുകൾ വെച്ചു..
വാതിൽ ചാരിയിട്ടേ ഒള്ളു..
എഡ്വിൻ തോക്ക് ചൂണ്ടി വീടിനുള്ളിലേക്ക് പ്രവേശിച്ചു…
മുറി ഒഴിഞ്ഞു കിടക്കുന്നു…
ഇരുവരും കുറച്ചു കൂടി മുൻപോട്ട് നടന്നു….
വലതു ഭാഗത്തുള്ള ഒരു മുറിയുടെ കതക് പൂട്ടിയ നിലയിൽ കാണപ്പെട്ടു..
എഡ്വിൻ വെടിയുതിർത്ത് പൂട്ട് തകർത്ത ശേഷം അകത്തു കടന്നു..
ഒരു ഇരുമ്പ് ചെയറിൽ കയ്യും കാലും വായും ബന്ധിച്ച് അവശനായ നിലയിൽ കിഷോർ ഇരിക്കുന്നു…
“കിഷോർ… !”
അരുൺ ഓടിച്ചെന്ന് കിഷോറിന്റെ ദേഹത്തെ കെട്ടുകൾ അഴിച്ചു.. അവൻ കുഴഞ്ഞു നിലത്തേക്ക് വീണു…
“കിഷോർ… കണ്ണ് തുറക്ക്… !”
പെട്ടന്ന് മുന്പിലെ കതക് ആരോ ശക്തിയിൽ വലിച്ചടച്ചു…
എഡ്വിൻ ഓടി ചെന്ന് ഡോർ പുറകോട്ട് തുറക്കാൻ ശ്രമിച്ചു…
” !ഇത് പുറത്ത് നിന്ന് പൂട്ടിയിരിക്കുകയാണല്ലോ . !”
എഡ്വിൻ കയ്യിലെ ഗൺ വാതിലിനു നേരെ നീട്ടി..
പെട്ടന്ന് പെട്രോളിന്റെ ഗന്ധം ആ മുറിയാകെ വ്യാപിച്ചു..
എഡ്വിൻ ചുറ്റും നോക്കി..
ജനലിനപ്പുറം വെളുത്ത മുഖം മൂടി അണിഞ്ഞ ഒരു വ്യക്തി എഡ്വിനെ നോക്കി നിന്നു…
അയാൾ കയ്യിലുള്ള പെട്രോൾ വീണ്ടും വീണ്ടും ചുവരിലേക്ക് ഒഴിച്ച് കാണിച്ചു..
“നിങ്ങൾ എന്താണ് ഈ ചെയ്യുന്നത്.. ! ഞങ്ങളെ കൊന്നാലും നീ രക്ഷപെടില്ല.. നിന്നെപ്പറ്റിയുള്ള തെളിവുകൾ പോലീസിന് ഞങ്ങൾ കൈ മാറി കഴിഞ്ഞു.. !”
അത് കേട്ട് ഒരു നിമിഷം അയാൾ നിശ്ചലനായി നിന്നു…
ശേഷം ലൈറ്റർ കയ്യിൽ എടുത്ത് എഡ്വിന് നേരെ ഉയർത്തിക്കാട്ടി…
തുടരും…സമയം 8:am

തുടരും…