മൗനാനുരാഗം ~ രചന: അപര്‍ണ്ണ ഷാജി
അജു : എടാ ഹരി, ആണ്ടേ നിന്റെ പെണ്ണ് ഇങ്ങോട്ട് വരുന്നു…
എവിടെ?
അജു :-കണ്ണ് തുറന്ന് നോക്ക്..
ഹരി : എടാ നിങ്ങൾ ഫ്രണ്ട്സ് അല്ലേ നീ അങ്ങോട്ട് ചെല്ലെടാ..ഞങ്ങൾ ഇപ്പോൾ ഇവിടെ നിന്ന് സംസാരിച്ചാൽ ശരിയാവില്ല…
അജു : ഞാൻ പോകില്ല..നിന്നെ പോലെ തന്നെ അവളും എന്റെ നല്ലൊരു ഫ്രണ്ട് അല്ലേ ..നിന്റെ കൂടെ കൂടി അവളോട് കള്ളം പറഞ്ഞു ഞാൻ മടുത്തു.. എനിക്ക് വയ്യാ ഇനിയും അവളെ പറ്റിക്കാൻ..
ഹരി : അജു, ഇപ്പോൾ ഞങ്ങൾ സംസാരിച്ചാൽ.. നിനക്ക് അറിയല്ലോ ഇവിടെ ഉള്ള ആൾക്കാരെ..ഇത്തവണ അവൾക്ക് വേണ്ടി ആന്ന് ഓർത്താൽ മതി.. plzz ടാ.. വേഗം പോ..
അജു : OK ഇത് last time ..ഇനി എന്നെ കിട്ടില്ല..
Ok ..
അജു :അനു നീ ഇത് എവിടേക്കാ?
അജു , എന്നെക്കാൾ നന്നായി നിനക്കറിയാം ഞാൻ എവിടേക്ക് ആന്ന്.. പിന്നെ എന്തിനാ ഈ ചോദ്യം..
അജു : ഇപ്പോൾ നീ പോ.. നമുക്ക് പിന്നെ സംസാരിക്കാം..
എനിക്ക് നിന്നോട് ഒന്നും സംസാരിക്കാൻ ഇല്ല.. നിന്റെ ഫ്രണ്ട് ഇല്ലേ ഹരികൃഷ്ണൻ അവനോട് ആണ് എനിക്ക് സംസാരിക്കേണ്ടത്..
അജു : നിന്നോട് സംസാരിക്കേണ്ടന്ന് ഞാൻ പറഞ്ഞില്ലല്ലോ.. ഇപ്പോൾ ,ഇവിടെ വച്ചു വേണ്ട.. നോക്ക് എല്ലായിടത്തും cctv യേക്കാൾ ക്ഷമത ഉള്ള ക്യാമറ കണ്ണുകളു മായിട്ട് ആണ് ഓരോരുത്തരും ഇരിക്കുന്നെ എന്തെങ്കിലും കിട്ടാൻ..ഒന്നുമില്ലെങ്കിലും നീ ഒരു Doctor ആണ് അത് മറക്കരുത്..
ഇപ്പോൾ ഞാൻ പോകാം.. പക്ഷേ എനിക്ക് അവനോട് സംസാരിക്കണം..
അജു : ഞാൻ നിന്നേ വിളിച്ചേക്കാം ഇപ്പോൾ പോ. നമുക്ക് വേറെ എവിടെ എങ്കിലും വച്ച് meet ചെയ്യാം. അപ്പോൾ എന്റെ കൂടെ ഹരിയും ഉണ്ടാകും..
അങ്ങനെ ആണേൽ നാളെ രാവിലെ അമ്പലത്തിനു അടുത്തുള്ള ആൽമരത്തിൻറെ അവിടെ ഞാൻ കാണും,അവിടെ ആരും തന്നെ കാണില്ല.. അവിടേക്ക് വന്നാൽ മതി..
അജു : Ok..done
ഹരി : അജു അവള് എന്താ പറഞ്ഞേ…
അജു : എന്നോട് ഒന്നും പറയാൻ ഇല്ല ,നിന്നോട് സംസാരിച്ചാൽ മതി എന്ന്.. നാളെ രാവിലെ അമ്പലത്തിനു അടുത്ത് ഉള്ള ആൽമരത്തിൻറെ അവിടെ അവൾ കാണും..അവൾ എന്തോ തീരുമാനിചാണ്..
ഹരി : എന്ത് തീരുമാനിക്കാൻ ,ഇതൊക്കെ വെറുതെ അല്ലേ വെറും പ്രഹസനം..
അജു : എടാ ..നിന്റെ തമാശ കൂടുന്നുണ്ട് ..നാളെ ഇതിന് ഒരു തീരുമാനം ഉണ്ടാക്കിക്കോണം..ഞാൻ പോകുവാ..
ഹരി : അപ്പോൾ നാളെ രാവിലെ അമ്പലത്തിൽ വച്ചു കാണാം..
അജു : ഞാൻ ഒന്നും ഇല്ല.. തന്നെ പോയാൽ മതി..
ഹരി : നീ വരും.. അപ്പോൾ നാളെ mrng അമ്പലത്തിൽ ഉണ്ടാവണം..
അജു : നോക്കിയിരുന്നോ..
(Next day mrng അമ്പലത്തിൽ )
ഹരി : ഇന്നെങ്കിലും നിനക്ക് ഒന്ന് നേരത്തെ വന്നാൽ എന്താ അജു ?
അജു : പറച്ചിൽ കേട്ടാൽ തോന്നും എന്റെ girl frnd ആന്ന്..
ഹരി : നിന്റെ frnd അല്ലേ… അതേ എന്റെ ഗതികേട്..
അജു : വാടാ തെണ്ടി അവള് അവിടെ കാണും..
ഹരി : നീ അമ്പലത്തിൽ കേറുന്നില്ലേ..
അജു : ആദ്യം ഇത് set ആക്കട്ടെ..നീ പോയിട്ട് വാ ഞാൻ ഇവിടെ നിൽക്കാം..
ഹരി : അനാമിക , എന്താ തനിക്ക് എന്നോട് പറയാൻ ഉള്ളത്?
ഇയാൾക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ?
ഇല്ലല്ലോ..തന്റെ Doctor job എങ്ങനെ ഉണ്ട് ?
Going well..വേറെ ഒന്നും ഇല്ലേ?
വേറെ എന്താടോ ? Nothing..
ഇയാൾക്ക് എന്നെ ഇഷ്ട്ടം അല്ലേ?
അതെല്ലോ.. ഞാൻ എന്തിനാ തന്നെ ഇഷ്ടപ്പെടാതെ ഇരിക്കുന്നെ?എനിക്ക് എല്ലാവരെയും ഇഷ്ടം ആണ്..
ഇയാൾക്കിതു joke ആയിട്ട് തോന്നിയേക്കാം but ഞാൻ കാര്യം ആയിട്ടാണ് ചോദിച്ചേ?..
അത് ഒക്കെ പണ്ട് അല്ലേ?അതൊക്കെ എന്നെ മറന്നു,സ്കൂളിൽ പഠിക്കുമ്പോൾ ഇഷ്ട്ടം ആന്നു പറഞ്ഞിട്ടുണ്ട് അത് അപ്പോഴാത്തെ ആ ഒരു ഇതിൽ.. ഇപ്പോൾ അങ്ങനെ ഒന്നും ഇല്ലാട്ടോ..
ഇല്ലല്ലേ..പിന്നെ എന്തിനാ ഞാൻ വരുന്ന ദിവസം ഒക്കെ തന്നെ bus stop il കാണല്ലോ?
അത് ഞങ്ങളുടെ സ്ഥിരം place ആണ് അല്ലെങ്കിൽ അജനോട് ചോദിക്ക്..
അവനും പറഞ്ഞിട്ട് ഉണ്ടല്ലോ തനിക്ക് എന്നെ ഇഷ്ട്ടം ആന്ന്..
തന്നെ പറ്റിക്കാൻ പറഞ്ഞത് ആയിരിക്കും..അങ്ങനെ ഒന്നും ഇല്ല..
എന്നോട് വഴക്കിട്ട അജിത്തിനെ അടിച്ചതോ?
അത് തന്നോട് വഴക്കിട്ടതിന് ആന്ന് ആരാ പറഞ്ഞേ?ഇയാൾക്ക് എന്തോ misunderstanding ന്റെ പ്രോബ്ലെം ആന്ന് തോന്നുന്നു..വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ ?അല്ലെങ്കിൽ ഞാൻ പൊക്കോട്ടെ..
ഇല്ല …താൻ പൊക്കോ..
ഹരി : എടാ വായിനോക്കി വാ പോകാം..
അജു : അനു എവിടെ ..
ഹരി : വന്നോളും.. വാ പോകാം…
അജു : എന്താടാ ഒരു കള്ളച്ചിരി..
ഹരി : അതൊക്കെ പറയാം..
(അനുവിന്റെ വീട്ടിൽ)
ആദി :എന്താ അനുക്കുട്ടി ഒരു സങ്കടം..
ഏട്ടാ…അത് ..എനിക്ക് ഹരിനെ ഇഷ്ട്ടം ആയിരുന്നു.. പണ്ട് ഹരി എന്നോട് പറഞ്ഞിട്ടുണ്ട് അവന്റെ life il ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് ഞാൻ ആന്ന്…പടിത്തത്തിന്റെ തിരക്കിനിടയിൽ അവനെ avoid ചെയ്‌തെങ്കിലും ആ മനസിൽ ഞാൻ ഉണ്ടെന്ന വിശ്വാസം ആയിരുന്നു മുൻപോട്ട് പോകാൻ ശക്തി തന്നത്..പലപ്പോഴും ആ കണ്ണുകളിൽ ഞാൻ കണ്ടിട്ട് ഉണ്ട് എന്നോടുള്ള ഇഷ്ട്ടം..വീണ്ടും അവനത് പറയുമെന്ന് ഓർത്തു ഞാൻ കാത്തിരുന്നു..അച്ഛൻ ആരെങ്കിലും മനസ്സിൽ ഉണ്ടെങ്കിൽ പറയണം നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞതുകൊണ്ട് ഞാൻ ഇന്ന് അവനോടു പോയി ചോദിച്ചു..
ഇഷ്ട്ടം അല്ലെന്നു പറഞ്ഞു അല്ലേ?
ഏട്ടന് എങ്ങനെ അറിയാം.. അവൻ ഇത് എന്നോട് നേരത്തെ പറഞ്ഞിട്ട് ഉണ്ട്.അച്ഛനും അറിയാം.. അവന്റെ വീട്ടിലും കുഴപ്പം ഒന്നും ഇല്ല.. നിന്നോട് പറയാൻ പേടിച്ചിട്ട് ഒന്നും അല്ല.. പറയാതെ തന്നെ നീ അത് തിരിച്ചറിയും എന്ന് അവന് വിശ്വാസം ഉണ്ടായിരുന്നു.പറഞ്ഞറിയുന്നത് അല്ല പറയാതെ അറിയുന്നത് ആണ് യഥാർത്ഥ പ്രണയം..
അപ്പോൾ എല്ലാവരും ചേർന്ന് ഉള്ള drama ആയിരുന്നു അല്ലേ ഇത്.. കൊള്ളാം ഇനി ഏട്ടൻ എന്നോട് മിണ്ടേണ്ട…
അനു നിന്റെ phone ring ചെയ്യുന്നു…
Hello..
നല്ല കലിപ്പിൽ ആണല്ലോ doctor.. നാളെ രാവിലെ ഇന്ന് meet ചെയ്ത time ഞാൻ അമ്പലത്തിൽ കാണും..
(Next day)
എടാ പട്ടി, നിനക്ക് എന്നെ ഇഷ്ട്ടം അല്ലാല്ലോ..അതൊക്കെ പണ്ട് ആയിരുന്നു അല്ലേ?
അജു : ഇതൊക്കെ എപ്പോൾ?
അനു : എടാ തെണ്ടി എവിടെ പോയി നിന്റെ നാക്കു ഒക്കെ..ഒന്നും പറയാൻ ഇല്ലേ?
ഹരി : ഇപ്പോൾ നമ്മുടെ പഴയ അനു ആയല്ലേ അജു..അനു പോകുവാണോ..ഞാൻ പറയട്ടെ..എനിക്ക് ഈ വഴക്കാളി അനുവിനെ ആണ് ഇഷ്ട്ടം ആ doctor റേ എനിക്ക് ഇഷ്ട്ടം അല്ലാന്ന് ആണ് പറഞ്ഞേ…അതിന് ആണ് ഇന്നലെ അങ്ങനെ പറഞ്ഞേ..പിന്നെ തന്നോട് എനിക്ക് ഉള്ള ഇഷ്ട്ടം ആദ്യം അറിയേണ്ടത് തന്റെ parents തന്നെ അല്ലെ? പിന്നെ ഇയാൾക്ക് എന്റെ സ്നേഹം കാണാതെ ഇരിക്കാൻ പറ്റില്ലെന്ന് എനിക്ക് അറിയാം ആയിരുന്നു… ഈ ഹൃദയത്തിന്റെ ഓരോ തുടിപ്പ് തനിക്ക് വേണ്ടി ആയിരുന്നു ആ തന്നോട് വഴക്കിട്ട അജിത്തിനെ ഞാൻ പിന്നെ എന്തായിരുന്നു ചെയ്യേണ്ടത്..ഈ മൗനാനുരാഗത്തി നും ഉണ്ടെടോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം..പിന്നെ ഇന്നലെ കരഞ്ഞ പോലെ ഇനി കരയാൻ ഒന്നും പറ്റില്ല.. കരയണം എന്നു നിർബന്ധം ആണേൽ പറഞ്ഞാൽ മതി നമുക്ക് ഒരുമിച്ച് കരയാം…I LOVE U ANAMIKA
അത് കേട്ടതും അവൾ ഓടി ചെന്ന് അവനെ കെട്ടിപ്പിടിച്ചു..
അജു : അപ്പോൾ ഞാൻ പോകുവാ.. പിന്നെ രണ്ടിനും ഇത് അമ്പലം ആന്ന് ഉള്ള ബോധം വേണം…
ശുഭം…