രചന: Yazzr Yazrr
ഫോൺ ബെൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ കണ്ണ് തുറന്നത്
ഇത് എവടെ കിടന്നാണ് അടികുന്നെ
അവസാനം തലയണയുടെ അടിയിൽ നിന്ന് ഫോൺ എടുത്തു നോക്കുമ്പോൾ കുഞ്ഞമ്മ ആണ്. എന്താ കുഞ്ഞമ്മേ ഞാൻ ചോദിച്ചു
മോനെ നിനക്ക് ഇന്ന് എന്തേലും പരുപാടി ഉണ്ടോ, അവളെ ഒന്ന് വീട് വരെ കൊണ്ടാകണം
ഞാൻ വരാം കുഞ്ഞമ്മ അവൾ ഒരുങ്ങി ഇറങ്ങുമ്പോൾ വിളിച്ചാൽ മതി..
കുഞ്ഞമ്മയുടെ മോളെ അവളുടെ ഭർത്താവിന്റെ വീട്ടിൽ കൊണ്ട് വിടുന്ന കാര്യം ആണ് കുഞ്ഞമ്മ പറഞ്ഞത്
രണ്ടു വർഷം മുന്നേ എല്ലാവരും ഇവളുടെ കല്യാണത്തിന് അടിച്ചു പൊളിച്ചത് ആണ്
കൊറേ മണ്ടത്തരമൊക്കെ പറഞ്ഞു എന്തിനാണ് ബാക്കി ഉള്ളവർ ചിരിക്കുന്നത് എന്ന് പോലും അറിയാത്ത പൊട്ടി പെണ്ണ് ആയിരുന്ന്
ഇപ്പോ ഒരു കുട്ടി ആയ ശേഷം അവളുടെ പക്വതയുള്ള പെരുമാറ്റം എന്നെ വല്ലാതെ അത്ഭുതപെടുത്തിയിട്ടുണ്ട്
വീട്ടിൽ നിന്ന് ഏകദേശം എഴുപതു കിലോമീറ്റർ വരും അവളുടെ ഭർത്താവിന്റെ വീട്ടിലോട്ട്, അങ്ങോട്ട് കൂട്ടിനു അവളുണ്ട് ഇങ്ങോട്ട് ഒറ്റക് ഡ്രൈവ് ചെയ്യേണ്ടി വരും
ഏതേലും കസിൻസ് ഫ്രീ ആണേൽ അവമ്മാരെ കൂടി വിളികാം
അങ്ങനെ കയ്യിൽ കിട്ടിയ ഏതോ ബനിയനും എടുത്തിട്ട് മുകളിൽ കൂടി കൊറേ സ്പ്രേയും എടുത്തു പൂശി ഞാൻ എന്റെ കസിനായ സൽമാന്റെ വീട്ടിലോട്ട് വെച്ചു പിടിച്ചു
ടാ ആമിനയെയും, മോനെയും കൊണ്ട് വീട്ടിൽ ആകണം. നീ വരുന്നോ നമുക്ക് തിരിച്ചു വരുന്ന വഴി വർക്കല ക്ലിഫിലൊക്കെ കയറി പൊളിച്ചിട്ട് വരാം. പണിയൊന്നുമില്ലാതെ മൊബൈലിൽ കുത്തി കൊണ്ടിരുന്ന അവനു ഇത് കേട്ടപ്പോൾ ഇന്ന് സമയം പോകാനുള്ള ഒരു പരുപാടി ആയി എന്ന ആശ്വാസം ആയിരുന്നു
നീ ഫൈസൽ ഉണ്ടോന്നു വിളിച്ചു നോക്ക് അവനും കൂടി ഉണ്ടേൽ രസമായിരിക്കും ഞാൻ പറഞ്ഞു
അങ്ങനെ ഞങ്ങൾ രണ്ടു പേരും കൂടി കുഞ്ഞമ്മയുടെ വീട്ടിൽ എത്തിയപ്പോൾ അവൾ കുഞ്ഞിനെ ഒരുക്കുന്ന തിരക്കിൽ ആയിരുന്നു
പണ്ട് ഏത് രസമായിരുന്നു അവളെ കാണാൻ ഇപ്പോ നോക്കിയേ തടിച്ചു ഒരു അമ്മായി ലുക്ക് ആയി, ആകെ ഇരുപത്തി നാല് വയസേ ഉള്ളു
ഡീ നീ വന്നിട്ട് ഒരാഴ്ച ആയതല്ലേ ഉള്ളു സാധാരണം രണ്ടാഴ്ച നിന്നട്ടു അല്ലെ പോകാറു, സൽമാൻ ചോദിച്ചു
ഓ കെട്ടിയോൻ വിളിച്ചു പറഞ്ഞു വീട്ടിൽ പോകാൻ, അമ്മായി പറഞ്ഞു പറയിപ്പിച്ചതായിരിക്കും
അവളുടെ കെട്ട്യോൻ ഗൾഫിൽ ആണ്, കല്യാണം കഴിഞ്ഞു നാല് മാസം കഴിഞ്ഞു പോയതാ, അടുത്ത മാസം വരുമെന്ന് പറയുന്നു. ഞങ്ങൾ സംസാരിച്ചു നിന്നപ്പോഴേക്കും ഫൈസൽ വന്നു. കയ്യിൽ ഒരു ബാഗിൽ ബർമുഡയുമൊക്കെ ആയിട്ടാണ് ആശാൻ വന്നത്
ടെ നമ്മൾ കടലിൽ ഒന്നും ഇറങ്ങുന്നില്ല ബീച് കണ്ടിട്ട് ഇങ്ങു തിരിച്ചു വരും ഞാൻ പറഞ്ഞു…
അല്ല ചിലപ്പോൾ ഇറങ്ങാൻ തോന്നിയല്ലോ, ഫൈസി ചിരിച്ചു…അല്ല നമ്മൾ ബീച്ചിൽ പോകുന്നുണ്ടോ, ആമിന സംശയത്തോടെ എന്നെ നോക്കി
ആടി.. നിന്നെ കൊണ്ട് വിട്ടിട്ടു വരുന്ന വഴി കയറാം എന്ന് വിചാരിച്ചു…അല്ല നീ വരുന്നുണ്ടെങ്കിൽ നമുക്ക് അങ്ങോട്ട് പോകുമ്പോൾ കയറാം,….
ഓഹ് വേണ്ട അമ്മായി അറിഞ്ഞാൽ പ്രശ്‌നമാകും…
അങ്ങനെ കുഞ്ഞിനെ എടുത്തു കെട്ടി പിടിച്ചു ഉമ്മ വെച്ച ശേഷം കുഞ്ഞമ്മ കാറിൽ ഇരുന്ന ആമിനയുടെ മടിയിൽ വെച്ചു
കുഞ്ഞമ്മയുടെ കണ്ണ് ചുവന്നു കലങ്ങിയിരിക്കുന്നു. കാറിൽ ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കിയും തമാശ പറഞ്ഞും പോകുമ്പോൾ ഞാൻ കണ്ണാടിയിലൂടെ ബാക്കിൽ ഇരിക്കുന്ന അവളുടെ മുഖത്തു നോക്കി
ഞങ്ങളുടെ തമാശയിലൊന്നും ശ്രദ്ധിക്കാതെ വെളിയിലോട്ട് നോക്കിയിരിക്കുക്കയാണ് അവൾ. അവളെ ആരോ കൊല്ലാൻ കൊണ്ട് പോകുന്ന മുഖ ഭാവം ആയിരുന്നു അവൾക്
എന്താടി നീ ഒന്നും മിണ്ടാത്തത്, ഞാൻ ചോദിച്ചു
ഓഹ് എന്ത് മിണ്ടാനാണ്, നിങ്ങൾക് ബീച്ചിൽ പോയി മറിയാൻ പോകുന്നതിന്റെ സന്തോഷം ഞാൻ ആണെങ്കിൽ കെട്ട്യോന്റെ വീട്ടിൽ പോകുന്ന ടെൻഷനിലും….
ഞാൻ ചോദിച്ചു അവിടെ നിനക്ക് എന്താണിത്ര പ്രശനം
അത് ഇക്കാക് പറഞ്ഞാൽ മനസിലാവില്ല അവിടെ വന്നു അനുഭവിച്ചറിയണം, അവൾ നെടുവീർപ്പോടെ പറഞ്ഞു
ഞാൻ ആലോചിച്ച് ഇവൾ എന്താണീ പറയുന്നത്. കൊച്ചച്ചൻ എത്ര കഷ്ട്ടപ്പെട്ടാണ് ഇവളുടെ കല്യാണം നടത്തിയത്, ഇപ്പഴും അതിന്റെ കടം തീര്ന്നട്ടില്ല. പാവം ഡ്രൈവിംഗ് അറിയാത്ത കൊച്ചച്ചനെ കല്യാണം വിളിക്കാൻ ഞാനും എന്റെ കസിന്സും ആണ് മാറി മാറി കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്….
സ്വന്തം കിടക്കാടം പോലും പണയപ്പെടുത്തി കൊച്ചച്ചൻ ഇവളുടെ കല്യാണം നടത്തിയത്. ഇവൾ ഒട്ടും പോകാൻ ആഗ്രഹിക്കാത്ത, ടെൻഷനോടെ മാത്രം സമീപിക്കുന്ന ഒരു വീട്ടിലോട്ട് പറഞ്ഞു വിടാൻ ആയിരുന്നോ….
..എനിക്കൊന്നും മനസിലായില്ല
ഇനി ഒരു പക്ഷെ ഇതൊകെ അവളും ചിന്തിക്കുന്നുണ്ടായിരിക്കും..അതായിരിക്കും എന്തൊക്കയോ കടിച്ചൊതുക്കി അവൾ പിന്നെയും അങ്ങോട്ട് പോകുന്നത്