ഒരു ദിവസം രാത്രിയിലവൾ എന്റെ അടുക്കൽ വന്നിരുന്നു ഞങ്ങളുടെ ഇടയിൽ ഒരാൾ കൂടി വരാൻ പോകുന്നു ന്ന് പറഞ്ഞു…

കാണാമറയത്ത് ~ രചന: ആമ്പൽ സൂര്യ

നിക്ക് പേടിയാ …….വേണ്ടാ… അടുത്ത് വരണ്ട…..വേദനയാ എനിക്ക്…സഹിക്കാൻ വയ്യ… ഒന്നും ചെയ്യല്ലേ ന്നെ ഞാൻ പൊക്കോളാം…. ഓടി പൊക്കോളാം… ഇങ്ങട് വരൂല്ല….സത്യായിട്ടും വരൂല്ല… ഇവിടെ ഒന്നും എടുക്കൂല്ല…. നിക്ക് വിശക്കുന്നു ഇത്തിരി ചോറ് തരുമോ……

🔸🔸

തനൂ……………….

ഉറക്കത്തിൽ നിന്നുമവൻ ചാടിയെഴുന്നേറ്റു.. ശരീരം മുഴുവൻ വിയർത്തൊഴുകി…..ഈ തണുപ്പ് കാലത്തും ഇങ്ങനെ ഒരാളെ വിയർക്കുമോ? “മഹി…. മോനേ…. കതക് തുറന്നെ” അവൻ പയ്യെ കട്ടിലിൽ നിന്നുമെഴുന്നേറ്റ് പോയി വാതിൽ തുറന്നു.

“എന്താ കുട്ട്യേ…. എന്താ പറ്റ്യേ.. ഏഹ്”

അമ്മേ തനു …

“നീ പിന്നേം ആ സ്വപ്നം കണ്ടോ….

“അമ്മേ അവള്… അവളൊരുപാട് കെഞ്ചിയെന്നോട്…. ഞാൻ…. ഞാനതൊന്നും കേട്ടില്ല…..”

“മോനേ അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലെ…..ആ കുട്ടി ഇപ്പോൾ എവിടേലും സന്തോഷമായി ജീവിക്കുന്നുണ്ടാകും…..”

“ഇല്ലമേ…. അത് അങ്ങനെയൊന്നും കഴിയില്ല……ഒരു പെണ്ണിന്റെ ശാപമാ എന്റെ തലയിൽ…. നിക്ക് വയ്യാമ്മേ…..ഞാ…. ഞാൻ പോവാ അവളെ തിരക്കി”.

“കുട്ടി നീയൊന്ന് കേൾക്ക് ആറു മാസായില്ലേ ആ കുട്ടീടെ എന്തെങ്കിലും വിവരം കിട്ടിട്ട്…എവിടെ പോയി അന്വേഷിക്കും.”

“എവിടായാലും ഞാൻ കൊണ്ട് വരും അമ്മേ…..അവൾ ആട്ടിയോടിച്ചാലും ഞാൻ കൂടെ കാണും എന്നുമൊരു നിഴൽ പോലെ…. പറ്റില്ലമ്മേ….”

“എടാ ഈ രാത്രിൽ നീ… “

“അതിനെന്താ എന്ന് മുതലാമ്മേ ഞാൻ രാത്രിയെ പേടിച്ചു തുടങ്ങിയെ ഏഹ്…..അമ്മ കിടന്നോ ഞാൻ ഇറങ്ങുവാ”.

“എന്റെ ദേവ്യേ…എന്റെ കുഞ്ഞിന് ആ കുട്ട്യേ തിരികെ കിട്ടണേ”….

🔸🔸🔸🔸🔸🔸🔸🔸

മഹിയുടെ യാത്ര എങ്ങോട്ടേക്കന്ന് അറിയില്ല ലക്ഷ്യമുണ്ട് പക്ഷെ മാർഗം അതാണ്‌ ചോദ്യ ചിഹ്നം…..ആ യാത്രയിൽ അവൻ ഓർമകളിലൂടെ പ്രയാണം ചെയ്തു….അച്ഛന്റെ മരണ ശേഷം ഇനിയെന്തേന്ന് വിചാരിച്ചിരുന്നപ്പോഴാണ് പണ്ട് കോളേജിൽ കൂടെ പഠിച്ച സ്റ്റീഫനെ വിളിച്ചത്….അവൻ വെല്യ ഏതോ ബിസിനസ്‌ നടത്തുന്നു എന്നാണ് പറഞ്ഞത്…തന്നെ കൂടെ അതിൽ പങ്കാളി ആക്കി. പക്ഷെ പിന്നീടാണറിഞ്ഞത് അന്ത്രാരാഷ്ട്ര തലത്തിൽ വരെയുള്ള മയക്കു മരുന്നിന്റെ ബിസിനസ്‌ ആണെന്ന്, പിന്നെ അല്ലറ ചില്ലറ അടിയും പിടിയും.ഇടക്കെപ്പോഴോ തന്റെയും മനസ്സ് അതിലേക്കു തിരിഞ്ഞു…ആദർശവാനായ അച്ചൻ നഷ്ടപ്പെടുത്തിയ വീടും സ്ഥലവും പെങ്ങളുടെ വിവാഹം എല്ലാം ഈ തലയിലായി……

പിന്നീടങ്ങോട്ട് “മാധവ് മോഹൻ” എന്നാ പേര് ഇല്ലാരുന്നു.

””മഹീന്ദ്രൻ…..”” അതായിരുന്നു….പണത്തിന്റെ പുറകെ ഓടിയപ്പോൾ നിരപരാധികളെ കണ്ടില്ല അന്വേഷിച്ചില്ല….അങ്ങനെ…. ജീവിതത്തിലേക്ക് കടന്നു വന്നവളാ ന്റെ…. അല്ല എന്റെ എന്ന് പറയാൻ പോലും യോഗ്യത ഇല്ല….

“തന്മയി …. തന്മയി പ്രഭാകർ….”

അവളുടെ പേടിയായിരുന്നു എന്നെ ഹരം പിടിപ്പിച്ചത്…..അവളോട് ചെയ്ത ക്രൂരതയൊർക്കുമ്പോൾ ഇന്നും നെഞ്ച് പൊട്ടുവാ….വേണ്ടാരുന്നു ഒന്നും…..അതും നിരപരാധിയായ ഒരു അനാഥ പെണ്ണിനോട്…അല്ല അവൾ അനാഥയല്ല…. ഈ യാത്ര അവൾക്ക്‌ വേണ്ടിയാണു… ഇനിയൊരു വിധിക്കുമെവളെ വിട്ടു കൊടുക്കില്ല…….

🔸🔸🔸🔸🔸🔸🔸

വെളുപ്പാൻ കാലം ആയപോഴേക്കും കോയമ്പത്തൂരെത്തി അവിടുന്ന് കുറച്ച് കൂടി പോണം ദേവപുരത്തേക്ക്….

പണ്ട് താമസിച്ചിരുന്ന വീടിന്റെ മുൻപ്പിൽ ചെന്നു എല്ലാം അടച്ചു പൂട്ടി ഇട്ടിരിക്കുന്നു. അടുത്ത് തന്നേ ഹൗസ് ഓണറിന്റെ വീട് ചെന്ന് കതക് കൊട്ടിയപ്പോൾ അറുപതു വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീ വാതിൽ തുറന്നു..

“യാരത്.. മഹിയാ… എവളോ നാൾ ആചപ്പ ഉന്നെ പാത്തിട്ട്… ഏഹ്?” അവർ അവന്റെ കൈകളിൽ പിടിച്ചു കൊണ്ട് ചോദിച്ചു..

“അത് വന്ത് അക്ക റൊമ്പ ബിസിയായിരുന്നു അതാ..

“വാ കേറി വാങ്കോ… ഉക്കാറ് തമ്പി…” ആവരവനെ അകത്തേക്ക് കൂട്ടി കൊണ്ട് പോയി ഇരുത്തി…

“സോല് കണ്ണാ…. പൊണ്ടാട്ടി എപ്പടി ഇറുക്കാ അവൻകൾക്ക് സുഖം താനാ …?

അവരുടെ വാക്കുകൾ വീണ്ടും വീണ്ടും തലച്ചോറിൽ പ്രകമ്പനം കോള്ളിച്ചു….തനുനെ കുറിച്ച് അവർക്കും വിവരമൊന്നുമില്ലന്ന് അവരുടെ വാർത്താനത്തിൽ നിന്നും മനസിലായി…

“ആരാ കൊണ്ട് പോയത് എവിടെക്കാ..ഏഹ് അപ്പോൾ അവളിവിടുന്ന് അന്ന് തന്നെ പോയോ അക്ക? ഇല്ലായ് നീ പോയി ഒരു നാൾ കഴിച്ച് നാട്ടിൽ നിന്നും നിന്റെ സ്വന്തക്കാര് ആണെന്നും പറഞ്ഞ കൂട്ടി കൊണ്ട് പോയത്….”

“എന്റെ സ്വന്തക്കാരോ..”

“എന്നാ തമ്പി ഏതാവത് പ്രശ്നം ഇറുക്കാ..”

“ഒന്നുമില്ലായി അക്ക…”

“അപ്പൊ ഉങ്കളുടെ കൂടെ അവൻക്കൾ ഇല്ലായ തമ്പി….? ഒന്നും പറയാതെ ഇറങ്ങി പൊന്നു…

അവിടുന്ന് എന്തെകിലും വിവരം കിട്ടുമെന്ന് കരുതി അതുമില്ല….

🔸🔸🔸🔸

കുറച്ചു മുന്നോട്ട് പോയപ്പോഴാ തനുന്റെ ഒരു ഫ്രണ്ട് ഇവിടെ ശിവരുണിയിൽ ഉണ്ട് ഒന്ന് പോയി നോക്കിയാലോ വണ്ടി നേരെ അങ്ങോട്ടേക്ക് വിട്ടു….പക്ഷെ ആ വീട്ടിൽ ആരുമുണ്ടാരുന്നില്ല ഇനി എവിടെപോയി അന്വേഷിക്കും….കാറിന്റെ സ്റ്റീറിങ്ങിൽ തല ചായ്ച്ചു വെച്ചു….

🔸🔸🔸🔸🔸🔸

സ്റ്റീഫൻറെ കൂടെ കൂടിയതിൽ പിന്നെ ബാംഗ്ലൂർ നഗരത്തിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും എന്നും പോകാറുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാൻഡ് മാളിൽ വെച്ചായിരുന്നു തനുനെ കണ്ടത് കൂട്ടത്തിലെ ഒരുത്തൻ അവളെ കമന്റ്‌ അടിച്ചപ്പോൾ അവള് കരണം പൊട്ടിച്ചൊരെണ്ണം കൊടുത്തു.അന്ന് ഞാൻ കൂടെ ഇടപെട്ട പ്രശ്നം ഒഴിവാക്കിയത്…പിന്നെ പലപ്പോഴും അവളെ കണ്ടു. ഒരു ദിവസം…

അവളുടെ കോളേജിനുള്ളിൽ വെച്ച് ഒരു ഒരുത്തനെ തല്ലേണ്ടി വന്നു ഒരു പെണ്ണിന്റെ കാര്യത്തിലായിരുന്നു അത്….അന്നവൾ എനിക്കെതിരെ സംസാരിച്ചു കയ്യുയർത്തി അടിച്ചു…അന്ന് മുതൽ അവളോടെനിക്ക് വെറുപ്പായിരുന്നു…

പിന്നീട് അവളെ പറ്റി അറിഞ്ഞു അനാഥാശ്രമത്തിലാണ് വളരുന്നത്… അച്ഛനും അമ്മയും കുഞ്ഞിലേ നഷ്ടപ്പെട്ടു പോലും ചോദിക്കാനും പറയാനും ആരും ഇല്ലാത്തവൾ…..പിന്നീടവൾ പോകുന്ന ഇടങ്ങളിലെല്ലാം പതിവ് സന്ദർശകനായി….പയ്യെ പയ്യെ അവളും മിണ്ടി തുടങ്ങി…..പ്രണയത്തിലേക്ക് ആ സൗഹൃദം പെട്ടെന്നാണ് വഴി മാറിയത്. അപ്പോഴും എന്റെ മനസ്സിലെ അഗ്നി ആളി കത്തികൊണ്ടിരുന്നു.അവളെ വെറുതെ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ അവസാനം രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹവും ചെയ്തു…

🔸🔸🔸

വിവാഹം കഴിഞ്ഞ അന്ന് രാത്രിൽ….അവൾ ഉടുത്തോരുങ്ങി മുറിലേക്ക് വന്നു. പനിനീർ പൂക്കൾ ഉണ്ടാകേണ്ടിയിരുന്ന സ്ഥാനത് മദ്യ കുപ്പികളും… സിഗരറ്
കുറ്റികളുമായിരുന്നു അവളെ സ്വീകരിച്ചത്….അവളുടെ വേദനയിൽ ഞാൻ സുഖം കണ്ടെത്തി…..വെ റി പൂണ്ടു നടക്കുന്ന മൃ ഗത്തിന്റെ അവസ്ഥയായിരുന്നെനിക്ക് അവൾ എന്റെ ഇരയും……സിഗരറ് കുറ്റി കൊണ്ട് കൈയും കാലും ഇടുപ്പുമെല്ലാം കുത്തി നോവിച്ചു….ഒരു വാക്ക് പോലും മറിച്ചവൾ പറഞ്ഞില്ല. എല്ലാം…. എല്ലാം സഹിച്ചു…..ജീവിതത്തിൽ തിരിച്ചറിവ് നഷ്ടപെട്ട സമയങ്ങൾളായിരുന്നു അത്….

🔸🔸🔸🔸🔸🔸

ഒരു ദിവസം രാത്രിയിലവൾ എന്റെ അടുക്കൽ വന്നിരുന്നു ഞങ്ങളുടെ ഇടയിൽ ഒരാൾ കൂടി വരാൻ പോകുന്നു ന്ന് പറഞ്ഞു…..പക്ഷെ കേട്ടപ്പോൾ പുച്ഛമാണ് തോന്നിയത്. ആരാടി കൊച്ചിന്റെ തന്തയെന്നും ചോദിച്ചായിരുന്നു പിന്നീടുള്ള മർദ്ദനങ്ങൾ മൂന്നു മാസം വരെയവൾ പിടിച്ചു നിന്നു.

ഒരു ദിവസം ഒരു കത്തെഴുതി വെച്ചിട്ടവൾ പോയി…..

അന്ന് വീണ്ടുമൊരു ഭ്രാന്തന്റെ പോലെ അലഞ്ഞു നടന്നു അവളെ തിരക്കി….ഒടുവിൽ ഏതോ ഒരു അമ്പലത്തിന്റെ മുന്നിൽ വെച്ച് അവളെ കണ്ടു …ചെന്ന് നോക്കിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്നവളെയാ….പിന്നെ ഒരാഴ്ച്ച ഹോസ്പിറ്റൽ വാസം ആയിരുന്നു……വയറ്റിലെ ആ ജീവൻ ആ സംഭവത്തിൽ നഷ്ടമായി…..തിരിച്ചു വന്നത് പ്രതികരണമൊന്നും ഇല്ലാത്ത ഒരു ശരീരം…..കണ്ടപ്പോൾ.. സഹിച്ചില്ല….അതിൽ പിന്നെ സ്റ്റീഫനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചു. കോയമ്പത്തൂരെക്ക് വന്നു.ഇവിടെ വന്നിട്ടുമവളിൽ മാറ്റങ്ങളോന്നും ഉണ്ടായില്ല….

മിണ്ടില്ല…. ആഹാരം എടുത്തു വെച്ചാൽ പോലും കഴിക്കില്ല…. ഒരു മൂലയിൽ ഒതുങ്ങി ഇരിക്കും…. രാത്രിയിൽ ആഹാരവുമായി ചെല്ലുമ്പോൾ കാണാം പേടിച്ചു തല കാലിന്റെ ഇടയിൽ വെച്ച് വിറങ്ങലിക്കുന്ന പെണ്ണിനെ…….അവളുടെ സ്നേഹത്തിനു പോലും തനിക്ക് യോഗ്യതയി ല്ല പക്ഷെ വിട്ടു കളയാൻ മനസ്സില്ല….എന്തൊക്കെയൊ ജോലി ചെയ്തു…. അവളോട് ചെയ്ത തെറ്റിന്റെ പ്രായശ്ചിതമായി സ്നേഹിക്കാൻ തുടങ്ങി പക്ഷെ അതും ആ പെണ്ണിന് ഭയം ആയിരുന്നു………

🔸🔸🔸🔸

ഒടുവിൽ വീണ്ടും ജീവിതത്തിലേക്ക് സ്റ്റീഫൻ കടന്നു വന്നു….സ്വന്തം പെങ്ങളുടെ ജീവനും മാനവും വെച്ചായിരുന്നു അവന്റെ ഭീഷണി…..സ്വന്തം സഹോദരിയുടെ മാനത്തിനു ഒരുത്തൻ വില പറഞ്ഞപ്പോഴാണ് പെണ്ണിന്റ മാനവും ജീവനും എത്ര മാത്രം വിലയുണ്ടെന്ന് തോന്നിയത്….തനുനെ പറ്റിയപ്പോൾ ഓർക്കാൻ പറ്റിയില്ല സ്റ്റീഫൻറെ അടുക്കലേക്കു പാഞ്ഞു….അവിടെ… അവിടെ സ്വന്തം ജീവന് വേണ്ടി പിടയുന്ന എന്റെ മഹിമ മോള്…..കണ്ണിൽ കണ്ടതെല്ലാം കൊണ്ട് സ്റ്റീഫൻറെ തല തല്ലീ ചതച്ചു…. കലിയടങ്ങുന്നത് വരെ…..പിന്നിൽ നിന്നും കമ്പി വടി കൊണ്ടുള്ള അടിയേറ്റ് താഴെ വീഴുമ്പോൾ മുന്നിൽ സ്വന്തം കൂടെ പിറപ്പും…. മനസിന്റെ താളം തെറ്റിയ പാവം ആ പെണ്ണുമായിരുന്നു…..

🔸🔸🔸🔸🔸🔸

ദിവസങ്ങൾ…. മാസങ്ങളായി കഴിഞ്ഞു…….ആറു മാസം ബോധമില്ലാതെ ഒറ്റ കിടപ്പ് ആയിരുന്നു…ചെയ്ത് കൂടിയ പാപങ്ങളുടെ ഫലം… ബോധം തെളിഞ്ഞു കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് അമ്മയെയാ…. മഹിമയുടെ കാര്യം ചോദിച്ചപ്പോൾ കരച്ചിലായിരുന്നു മറുപടി………അവൾ ഇനി ഞങ്ങളുടെ ജീവിതത്തിൽ ഇല്ലാന്ന് അമ്മയുടെ കണ്ണുകളിൽ നിന്നും വ്യക്തമായി…..പിന്നെയങ്ങോട്ട് എഴുന്നേറ്റ് നടക്കാനുള്ള ശ്രമം ആയിരുന്നു….അതിനിടയിൽ മനഃപൂർവം ആല്ലെങ്ക്കിൽ പോലും തനു എന്ന പെണ്ണിനെ മറന്നു…..തെറ്റാണു…അവളുടെ കാര്യം അമ്മയോട് പറഞ്ഞു….. ഇത് വരെ ചെയ്ത എല്ലാ തെറ്റുകളും അമ്മ എന്നോട് പൊറുത്തു പക്ഷെ ആരോരുമില്ലാത്ത ഒരു പെണ്ണിനെ ചവിട്ട്ടി അരച്ചത് മാത്രം അമ്മ ക്ഷമിച്ചില്ല….പിന്നെ എന്നോട് മിണ്ടിട്ട് ഇല്ല….ബാംഗ്ലൂർ പോയി അന്വേഷിച്ചു അറിഞ്ഞില്ല ഒന്നും….വീണ്ടും ഇവിടെ വന്നു….. ഇനിയെവിടെ തിരക്കും അറിയില്ല…..

🔸

പക്ഷെ നിക്ക് വേണം എന്റെ കൂടെ ഈ നെഞ്ചിലെ അവസാനം ശ്വാസം നിലയ്ക്കുന്നത് വരെയും…….വീണ്ടും ഒന്നുടെ ശിവരുണിയിൽ പോയി നോക്കി…..ആവിടെയാരുമില്ല തിരികെ വണ്ടി പോലും എടുക്കാതെ നടന്നു എങ്ങോട്ടെന്നില്ലാതെ…

“ഡാ……മഹീ….”

പുറകിൽ നിന്ന് ആരോ വിളിക്കുന്ന പോലെ തോന്നി… പക്ഷെ ഈ നാട്ടിൽ ആര് അറിയാന തന്നെ.വീണ്ടും വീണ്ടും വിളിക്കുന്നെ കേട്ടപ്പോൾ ഒന്ന് നോക്കി ഒരു വീടിന്റെ മുകളിൽ നിന്നും ഒരാൾ എന്നെ കണ്ടയുടനെ ഓടി താഴെ ഇറങ്ങി വന്നു..

എടാ നിനക്കെന്നെ മനസിലായില്ലേ…ഞാനാടാ ബഷീർ…..”

“ബ… ബഷി നീ നീയെന്താ ഇവിടെ”

എടാ ഞാൻ ഇപ്പോൾ ഇവിടെയാണ് താമസം വാടാ അകത്തു കേറി വാ”.

അവന്റെ നിർബന്ധം കൊണ്ട് വീട്ടിൽ കേറി അവൻ എന്തൊക്കെയോ ചോദിച്ചു തിരിച്ചു മറുപടിയായി എന്തൊക്കെയോ പറഞ്ഞു.

ബഷി :”ഡാ എന്താടാ നിനക്കെന്ത് പറ്റി ഏഹ്”

“ഒന്നുല്ലടാ ഞാൻ എന്നാൽ ഇറങ്ങട്ടെ പോയിട്ട് കുറച്ചു തിരക്കുണ്ട്”.

ബഷി :” എന്താടാ ഇപ്പോൾ ഇങ്ങോട്ട് വന്നിട്ട്”. “ഒന്നുമില്ല ഡാ ഞാൻ ഇറങ്ങുവാ”…

“ഡാ മഹി അപ്പോൾ നീ തനുനെ കാണാൻ വന്നതല്ലേ”

“എ… എന്താ നീ പറഞ്ഞേ ബഷീ, തനു … എന്റെ തനു എവിടാടാ നിനക്കെങ്ങനെ… അവളെ…”

“അറിയാം അന്ന് സ്റ്റീഫൻ നിന്നെ വിളിച്ചോണ്ട് പോയില്ലേ…..നീയായിരുന്നില്ല അവരുടെ ലക്ഷ്യം തനു ആയിരുന്നു…. എന്നെയാ അന്ന് അവളെ കൂട്ടി കൊണ്ട് പോവാൻ ഏർപ്പാട് ചെയ്തത്…..ഒത്തിരി തെറ്റുകൾ ഞാൻ ചെയ്തെടാ പക്ഷെ ആ പാവത്തിനെ കണ്ടപ്പോൾ എനിക്ക് നാല് വയസ്സിൽ നഷ്ടപ്പെട്ട് പോയ എന്റെ അനിയത്തി കുട്ട്യേയാണ് ഓർമ വന്നത് അവിടുന്ന് കൂട്ടി കൊണ്ട് പൊന്നു… പക്ഷെ അവളുടെ അവസ്ഥ വളരെ മോശമായിരുന്നു. എങ്ങോട്ട് കൊണ്ട് പോകാൻ ഒടുവിൽ പരിചയത്തിലുള്ള ഒരു മനഃശാസ്ത്രഞ്ജനെ കാണിച്ചു അദ്ദേഹത്തിന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു.

“ഡാ എന്റെ എന്റെ തനു..”

“ഹ്മ്മ് മനോനില തെറ്റി ആ ആശുപത്രിയിൽ കഴിയുവാ കഴിഞ്ഞ ഒരു വർഷമായി ഇടക്ക് വയലന്റ് ആകുമായിരുന്നു ഇപ്പോൾ അതൊക്കെ മാറി പക്ഷെ ബുദ്ധി സ്ഥിരത നഷ്ടപെട്ട പോലാ ഇടയ്ക്ക് ഞാൻ പോയി കാണും കൊച്ചു കുട്ടികളുടെ പോലെ നിഷ്കളക്കമായി ചിരിക്കൂന്നേ കാണാം ഇങ്ങോട്ട് കൊണ്ട് വരാൻ ഇരികുവായിരുന്നു……ഇപ്പോൾ നീ വന്നല്ലോ….””””

“എടാ എനി എനിക്ക് കാണണമെടാ അവളെ നിക്ക് വേണം… വിട്ടു കൊടുക്കില്ലടാ ഞാൻ പൊന്നു പോലെ നോക്കിക്കോളാം”. ബഷീ കുറച്ചു നേരം ഒന്നും മിണ്ടിയല്ല

“വാ അവന്റെ കൂടെ പോകുമ്പോൾ നെഞ്ച് നുറുങ്ങീ കരഞ്ഞു ഒരായിരം വട്ടം മാപ്പ് ചോദിച്ചു മനസ്സിൽ….

ആശുപത്രിയുടെ വരാന്തയിലൂടെ നടന്നപ്പോൾ കണ്ടു പല രീതിയിലും വിളിച്ചു കൂവുന്ന രോഗികൾ….. ബഷിടെ പുറകെ പോയി ഒരു മുറി തുറന്നപ്പോൾ കണ്ടു എന്റെ തനു ഒരു കൊച്ചു കുട്ടീടെ പോലെ അവിടെയിരിക്കുന്നു….പഴയ തനു അല്ല തോളിൽ പയ്യെ കൈ വെച്ചപ്പോൾ തിരിഞ്ഞു നോക്കി ആ നോട്ടത്തിൽ എന്നെ ചുട്ടെരിക്കാനുള്ള അഗ്നിയുണ്ടെന്ന് തോന്നി….

“മോളേ…. തനു….മോളേ ഒന്ന് നോക്കിക്കെ….. “അവളുടെ കണ്ണുകൾ വേറെ പലടത്തുമാണ് എന്റെ മുഖത്തു പോലുമൊന്ന് നോക്കുന്നില്ല.

“തനു കുട്ടി ദേ നോക്കിക്കെ”. ബഷിടെ ശബ്ദം കേട്ടപ്പോൾ അവൾ അവനെ നോക്കി….

” വന്നോ…” അവളുടെ ചോദ്യം കേട്ടപ്പോൾ എന്താണെന്നുള്ള സംശയം തോന്നി…

“വന്നല്ലോ എന്നിട്ടാണോ തനു കുട്ടി മിണ്ടാതെ ഇരുന്നേ ഏഹ്”

എന്തിയെ….?

” ദേ….. “മഹിയെ ചൂണ്ടി കൊണ്ട് പറഞ്ഞു……വീണ്ടും വീണ്ടും ആ പെണ്ണ് അവനെ നോക്കി അടുത്ത് ചെന്ന് നിന്ന് ചോദിച്ചു…

“ന്നേ കൊണ്ട് പോകുമോ.. നിക്കിവിടെ പേടിയാ…..ഞാ.. ഞാൻ നല്ല കുട്ടി ആയിരുന്നോളാം വഴക്ക് ഉണ്ടാക്കില്ല…. നെ തല്ലാതിരുന്ന മതി വഴക്ക് ഇണ്ടാക്കിയ തല്ലിക്കോ നിക്ക് പേടിയാ തന്നെ….ഇവിടെ…”

അവളുടെ ഓരോ വാക്കും തളർത്തി കളഞ്ഞു പിടിച്ചു നെഞ്ചത്തോട്ടു വലിച്ചിട്ടു…

“ഇല്ലടാ ഇനി പോവില്ലട്ടോ എങ്ങും പോവില്ല എങ്ങും കൊണ്ട് കളയത്തുമില്ല

“തല്ലുമോ….”ചിണുങ്ങീ കൊണ്ട് ആ പെണ്ണ് ചോദിച്ചു…

” ഇല്ല ഡാ ഇല്ല…..”

“എന്നെ കൊണ്ട് പോകുമോ പേടിയാ… പേടിയാ… ഇവിടെ”.

” പോകാം… നമുക്ക് പോകാമെ വിടില്ല ഒരിക്കലും ഞാൻ ഒരിക്കൽ നഷ്ടപ്പെട്ടതാ എന്റെ ജീവിതവും ഈ ജീവന്റെ ജീവനും”. അവളെ ചേർത്ത് പിടിച്ചു ബഷിയോട് യാത്ര പറങ്ങിറങ്ങുമ്പോൾ ലോകം പിടിച്ചടക്കിയ സന്തോഷം ഉണ്ടാരുന്നു…..എന്നെങ്കിലും ഒരിക്കൽ പഴയ ആ പഴയ തനുവായി അവള് മാറുമെന്ന പ്രതീക്ഷയിൽ അവരുടെ യാത്ര തുടർന്നു………..

സ്വന്തം, ആമ്പൽ 🌸🌸🌸