രചന: Darsaraj R Surya
ലൈറ്റ് ഓഫ് ചെയ്യട്ടെ?????
ദേ, ഇച്ചായാ ഞാൻ അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ….. ഈ ഇരുട്ടത്ത് ഒളിച്ചും പാത്തും ചെയ്യാൻ ഇത് പണ്ട് കൈരളി ടീവിയിലെ താടിക്കാരൻ ചേട്ടൻ അവതരിപ്പിച്ച സിംഫണിയുടെ സെറ്റ് അല്ല……. ലൈറ്റ് ഇട്ടിട്ട് മതി അഭ്യാസം…. അത്രയ്ക്ക് വെറുപ്പാണോ എന്റെ മുഖം കാണുന്നത്?? അതോ വേറെ ഏവളെ എങ്കിലും അന്നേരം മനസ്സിൽ ചിന്തിക്കാൻ ആണോ???
എന്റെ പൊന്നെ………. നിർത്ത്🙏
ഇച്ചായാ…. എനിക്ക് ഒരു ആഗ്രഹം…….. നമുക്ക് ഫോർപ്ലേയ് ചെയ്താലോ??? സുരാജിന്റെ ഒരു പടം ഇറങ്ങിയതിനു ശേഷം എപ്പോൾ ഫെയിസ്ബുക്ക് തുറന്നാലും ഈ ഒരു വാക്ക് മാത്രമേ കാണാൻ ഉള്ളൂ……. ഇച്ചായാ നമുക്കും ചെയ്യാം …ഫോർപ്ലേയ്…… പ്ലീസ്
പ്ഫാ പ ന്ന****മോളെ….. നിനക്ക് ഞാൻ പോരാഞ്ഞിട്ട് പിന്നേം 4 പേരുടെ കൂടെ കിടക്കണോടി??? അവളെ ഒരു ഫോർപ്ലേ…….
അയ്യോ ഇത് അങ്ങനെ ഒന്നുമല്ല…… ഇച്ചായന് അറിയില്ലെങ്കിൽ അത് പറ…… ചുമ്മാ എന്റെ മെക്കിട്ട് കേറാതെ………….
നിനക്ക് ഇതൊക്കെ എവിടന്നു കിട്ടി????
എനിക്കെന്റെ കൂട്ടുകാരി പറഞ്ഞു തന്നതാ…അവൾ ഈ സിനിമ ഇന്ന് കണ്ടത്രേ…..അല്ലാണ്ട് എനിക്ക് ഇതിനു മുമ്പ് ഈ വാക്ക് ഒന്നും അറിയില്ലായിരുന്നു… ഇച്ചായന് ഇഷ്ടം അല്ലെങ്കിൽ വേണ്ട…..
പക്ഷെ ഒരു കാര്യം………..ഇന്നിനി തോണ്ടാൻ ഇങ്ങോട്ട് വരണ്ട,ഗുഡ് നൈറ്റ്……. ലൈറ്റ് ഓഫ് ചെയ്തേക്ക്…….ഇവിടെ സിംഫണിയുടെ സെറ്റേ വാഴൂ…….🙏
സത്യം പറഞ്ഞാൽ 24 മണിക്കൂറും നെറ്റിന്റെ ലോകത്ത് ആണെങ്കിലും ഫോർപ്ലേയ്എന്നൊരു വാക്ക് ലീനയുടെ കെട്ടിയോൻ നൈനാൻ കോശി ആദ്യമായി കേൾക്കുക ആയിരുന്നു… കേട്ട പാതി നാല് പേരുടെ കൂടെ സ്വന്തം ഭാര്യ കിടപ്പറ പങ്കിടുന്നത് ആണെന്ന് ചിന്തിച്ചെങ്കിലും, ലീനയുടെ മറുപടിയിൽ നിന്നും കാര്യം അതല്ല എന്ന് കോശിക്ക് മനസ്സിലായി…..പക്ഷെ എന്താണ് എന്നുള്ളത് എങ്ങനെ അറിയും??? അവളോട് നേരിട്ട് ചോദിച്ചാൽ……യേയി… അത് വേണ്ട….. ഞാൻ സെ ക്സിൽ വെറും പൊട്ടൻ ആണെന്ന് അവൾ കരുതും……….. വഴി ഉണ്ടാക്കാം……….
കോശി ഉടനെ തന്നെ ആ പാതി രാത്രി,തന്റെ ഉറ്റ ചങ്ക് ആയ മാത്തനെ ഫോൺ വിളിച്ചു…………….
അളിയാ ഈ Foreplay എന്താ??? ഈ ക്രിക്കറ്റിൽ പറയും പോലെ Power play പോലത്തെ എന്തെങ്കിലും സെറ്റ് അപ്പ് ആണോ??? ആണെങ്കിൽ ഈ ഫീൽഡിങ് നിയന്ത്രണവും കിടപ്പറയിലെ നിയന്ത്രണവും തമ്മിൽ എന്ത് ബന്ധം ആടാ?? ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…..നീ ഒന്ന് പറഞ്ഞു തന്നാണ്?? അല്ലെങ്കിൽ ആ സുരാജിന്റെ നമ്പർ ഉണ്ടോ??? മനുഷ്യന്റെ ഉറക്കം കെടുത്താൻ ആയിട്ട് ഓരോ പടം ചെയ്ത് വെക്കും………
നിനക്ക് എന്താടാ പ്രാന്താ ഈ രാത്രിയിൽ….. എട പൊട്ടാ,Foreplay എന്ന് വെച്ചാൽ……. എന്റെ അളിയാ പച്ചക്ക് പറഞ്ഞാൽ നീ നിന്റെ കെട്ടിയോളുമായിട്ട് കുത്തി മറിയുന്നതിന് മുമ്പ് “അവളെ മാക്സിമം സന്തോഷിപ്പിക്കൂ”………”അവൾക്ക് ഇഷ്ടമുള്ളതൊക്കെ ചെയ്തു കൊടുക്ക്”… എന്നിട്ട് കാര്യത്തിലോട്ട് കടക്ക്…….. അത്രേ ഉള്ളൂ സംഭവം 🙏
ഇച്ചൂസേ………ദാ ചോക്ലേറ്റ് റെഡി…… വാ ഇങ്ങോട്ട്…… ആരാ ഈ പാതി രാത്രി ഫോണിൽ????
അളിയാ നീ ഫോൺ കട്ട് ആക്കിക്കോ ….. പെണ്ണുംപുള്ള വിളിക്കുന്നു, ഞങ്ങളും Foreplay യുടെ ഇച്ചിരി വേറിട്ട പരീക്ഷണത്തിലാ…… നീ നാളെ ഞാൻ പറഞ്ഞ പോലെ ചെയ്ത് നോക്ക്……….ഗുഡ് നൈറ്റ്……….
കോശിക്ക് ആ രാത്രി കിടന്നിട്ട് ഉറക്കം വന്നതേ ഇല്ല …. മനസ്സ് നിറയെ ലീനയെ മാക്സിമം തന്നിലേക്ക് Foreplay ചെയ്ത് എത്തിക്കാൻ ഉള്ള ചിന്തകൾ ആയിരുന്നു………….
പിറ്റേ ദിവസം രാവിലെ
ജോലിക്ക് ഇറങ്ങാൻ നേരം പതിവില്ലാതെ ലീനയുടെ നെറുകയിൽ ഉമ്മ വെച്ചോണ്ട് ജോൺ പറഞ്ഞു….
ലീനാ,നീ ഇന്നലെ കിടക്കാൻ നേരം എന്തോ പറഞ്ഞില്ലേ??? അത്….. അത് ഇന്ന് നമുക്ക് ചെയ്യാം…… നമ്മുടേത് മാത്രമായ കുറച്ച് നിമിഷങ്ങൾ …. ഞാൻ ഇന്ന് നേരത്തെ വരാം……… പോട്ടെ…………..
കോശിയുടെ ആ വാക്കുകൾ സത്യത്തിൽ അവളിൾ ആശ്ചര്യം ഉളവാക്കി…. ഒരു രാത്രി കൊണ്ട് ഇജ്ജാതി മാറ്റം!!!!!!!!!!
സമയം :രാത്രി 10:23pm
ലീനയും കോശിയും ആദ്യമായി Foreplay ചെയ്യാനുള്ള പുറപ്പാട്…………
എങ്ങും നിശബ്ദത
ലൈറ്റ് ഇത് വരെ ഓഫ് ആക്കിയിട്ടില്ല….. ഒരഞ്ചു മിനിറ്റിനു ശേഷം റൂമിൽ നിന്നും ലീനയുടെ വക പൂര തെ റി ……………😳😳😳😳
തിരിച്ചു ലീനയെ ഒന്നും പറയാതെ മാത്തനിട്ട് കുത്തിയിട്ട് കോശിയുടെ വക ഇജ്ജാതി തെറി അഭിഷേകം……..
ടാ മൈ*** നീ അല്ലേ പറഞ്ഞത്…. അവളെ മാക്സിമം സന്തോഷിപ്പിക്കണം അവൾക്ക് ഇഷ്ടം ഉള്ളതൊക്കെ ചെയ്ത് കൊടുക്കണം എന്ന്….പോരാഞ്ഞിട്ട് അതിനൊരു ട്രെൻഡിങ് പേരും…..
Foreplay
എന്നിട്ട് ഞാൻ അവളെ സന്തോഷിപ്പിക്കാൻ ഉള്ളതൊക്കെ എണ്ണി എണ്ണി കൊടുത്തിട്ട്, മറ്റതിന് നേരെ ചെന്നപ്പോൾ അവൾ ചെകിട്ടത്ത് അടിച്ചില്ല എന്നെ ഉള്ളൂ…..ഇതാണോ നിന്റെയൊക്കെ ഈ Foreplay???
ആട്ടെ നീ എന്താ ചെയ്തത്??
അവൾക്ക് അല്ലു അർജുൻ എന്നാൽ ഭ്രാന്ത് ആണ്…. അത്കൊണ്ട് ഞാൻ ആര്യ, ഹാപ്പി, ബണ്ണി തുടങ്ങിയ അവന്റെ എല്ലാ സിനിമയുടേയും CD വാങ്ങിക്കൊണ്ടു വന്ന് കട്ടിലിൽ നിരത്തി ഇട്ട്… പിന്നെ അവൾക്ക് പർദ്ദ ഇടാൻ വല്യ കൊതി ആണെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്…. അതോണ്ട് ഇന്ന് ഇച്ചിരി വെറൈറ്റി ആകട്ടെ എന്ന് കരുതി രാത്രി ഇടാൻ അതും വാങ്ങി…..
കഴിഞ്ഞോ??
ഇല്ല…പിന്നെ അവൾ കുറേ നാളൊണ്ട് വാങ്ങിക്കാൻ പറയുന്ന Dream C atcher വാങ്ങി കട്ടിലിന്റെ ഒരു സൈഡിൽ തൂക്കിയിട്ടു ….പിന്നെ അവൾക്ക് ഏറെ ഇഷ്ടം ഉള്ള പുതിയ ഒരു സെറ്റ് ഓജോ ബോർഡും വാങ്ങി………
ഇതൊന്നും പോരാഞ്ഞിട്ട് നിന്റെ ഭാര്യ ഇന്നലെ എന്തോ ചോക്ലേറ്റ് പരീക്ഷണം നടത്തിയില്ലേ????ഞാൻ അതിനു പകരം ദം ബിരിയാണി വാങ്ങി കൊണ്ട് വന്നു………
ഇതൊക്കെ കണ്ട് അവൾ മാക്സിമം സന്തോഷിച്ച് മൂഡ് ആയെന്ന് കരുതി നേരെ മറ്റതിന് ചെന്നതും അവൾ ആട്ടി പുറത്താക്കി…….അവൾക്ക് ഇഷ്ടം ഉള്ളതൊക്കെ ഏതാണ്ട് ഈ ഒറ്റ ദിവസം കൊണ്ട് ഞാൻ നുള്ളി പറക്കി കൊണ്ട് വന്നു….. എന്നിട്ടും അവൾ……
ഇപ്പോൾ നിന്റെ കയ്യിൽ എന്താ ഉള്ളത് ???
Dream Ca tcher (2054 രൂപ )
നീ ഒരു കാര്യം ചെയ്യ്……അതിന്റെ തൂവൽ ഊരി വലിച്ചോണ്ടിരി…🙏🙏🙏🙏
കടപ്പാട് :ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പോസ്റ്റുകൾ