തിരികെ ലഭിക്കാതത്തിനെ ഓർത്തു വേദനിക്കരുത് മാഷേ. അതാണ് വിഡ്ഢിത്തം. ഇന്നിൻ്റെ നഷ്ടങ്ങൾ നാളത്തെ പാഠങ്ങളാണ്…

ഹൃദയത്തിൻ്റെ ഡോക്കിട്ടർ

രചന: അനഘ “പാർവ്വതി”

ഈ നിശബ്ദത വെല്ലാതെ കുത്തിനോവിക്കുന്നു.

ഹഹഹ.. നിശബ്ദത എന്നൊന്നുണ്ടോ മാഷേ.ചുറ്റും എത്ര തരം ശബ്ദങ്ങൾ കേൾക്കാം. നമ്മൾ അതിനെ അവഗണിക്കുന്നു എന്നതുകൊണ്ട് അതില്ലാതാവുന്നവോ.

സാഹിത്യവും മൗനവും. ഞാൻ അറിയുന്ന ശ്രീ അല്ല ഇന്നെൻ്റെ മുന്നിൽ എന്ന് തോന്നിപ്പോകുന്നു.

മൗനമായി അവൾ അയാളെ ഉറ്റുനോക്കി.

എന്തേ നോക്കുന്നു…

ഏയി.. ഓർക്കുകയായിരുന്നു. ഒരിക്കൽ ഈ മൗനമായിരുന്നു മാഷിന് പ്രിയം. ജീവിതത്തിൽ ആടിതീർക്കുന്ന വേഷപകർച്ച സ്വഭാവത്തെയും സ്വാധീനിക്കും മാഷേ. ചിലർക്ക് അത് പക്വതയാവും ചിലർക്ക് അത് പൊരുത്തപ്പെടലാവും മറ്റുചിലർക്ക് സ്വന്തം സത്വതിൽ നിന്നൊരു ഒളിച്ചോട്ടം.

തിരിച്ചറിയാൻ വൈകിപോയടോ. ഓരോ നഷ്ടങ്ങളും ഓരോ ഓർമപ്പെടുത്തലാണ് ശ്രീ. സ്വന്തം കയ്യിലുള്ളതിൻ്റെ വില അറിയാതെ പോയ മൂഢൻ.

തിരികെ ലഭിക്കാതത്തിനെ ഓർത്തു വേദനിക്കരുത് മാഷേ. അതാണ് വിഡ്ഢിത്തം. ഇന്നിൻ്റെ നഷ്ടങ്ങൾ നാളത്തെ പാഠങ്ങളാണ്.

ഇങ്ങനെ സംസാരിക്കാൻ എന്നുതൊട്ടാണ് നീ പഠിച്ചത്. നോക്കിലും വാക്കിലും നീ ആകെ മാറിയിരിക്കുന്നു.

ഹഹഹ… ഞാനാ പഴയ പത്തൊമ്പതുകാരിയല്ല മാഷേ.പിന്നെ ഒരു ഭാഷാധ്യപകൻ്റെ അമ്മക്കൽപ്പം സാഹിത്യമൊക്കെ ആവാം.

അതിനുമുന്നെ ഒരു ഭാഷാധ്യപകൻ്റെ മകളായിരുന്നില്ലെ നീ. അന്നെന്തെ ഈ ആർദ്രതയില്ലാതിരുന്നത്.

ഈ മാഷിതെന്ത പോലീസ് കളിക്കുവാ. എന്നും പൊട്ടിത്തെറിച്ച് നടന്ന ആ പെൺകുട്ടിയിൽ നിന്ന് ഞാനിന്നൊരു അച്ഛമ്മയായി മാറിയില്ലേ.. മാഷേ…

പ്രായവും സ്ഥാനവും ശരീരത്തെ അല്ലേ ബാധിക്കുന്നത് മനസ്സിനെ അല്ലല്ലോ.
ഞാൻ ഈ ഭാവപകർച്ചയെ പക്വത എന്നോ ഒളിച്ചോട്ടമെന്നോ കേരുതേണ്ടത്. നീ സന്തോഷവതി അല്ലേ ശ്രീ.

എന്നാലും മാഷേ…… ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന പ്രായത്തിലാണോ എൻ്റെ സുഖം മാഷ്ക്ക് അന്വേഷിക്കാൻ തോന്നിയത്..

ശ്രീ… ഞാൻ..

കുത്തിനോവിച്ചതല്ല. എനിക്ക് സുഖമാണ് മാഷേ.ഈ പ്രായത്തിലും എൻ്റെ കൈപിടിച്ച് കൂടെ നടക്കുന്ന ഭർത്താവ് മാതാപിതാക്കളേ ദൈവങ്ങളെ പോലെ കാണുന്ന മകനും അവൻ സ്നേഹിച്ചു കൈപിടിച്ചു കൊണ്ടുവന്ന മകളും അവരുടെ കുസൃതി കുടുക്കകളും.

🥀🍃🥀🌹🥀🍃🥀🌹🥀🍃

തളംകെട്ടിനിൽക്കുന്ന മൗനത്തെ ഭേദിച്ച് ഫോൺ ശബ്ദിച്ചു….ഭദ്രേ ഇറങ്ങണ്ടെ….ദേ ഇറങ്ങുവ ഏട്ടാ…

ഇറങ്ങുകയാണ് മാഷേ. ഞാനിപ്പോ ശ്രീ അല്ല മാഷേ. ഭദ്രയാണ്.ഡോക്ടർ മഹീന്ദ്രൻ്റെ ഭദ്ര. മോഹം തന്നിട്ട് മുറപെണ്ണിനെ വിവാഹം കഴിച്ചതിനല്ല ഇനി കാത്തിരിക്കേണ്ട എന്നൊരു വാക്കുപോലും പറയാതെ പോയ ആളോട് ഒരു പ്രതികാരമായിരുന്നു മനസ്സിൽ ഇത്രകാലം. എൻ്റെ മൗനം പോലും മാഷ് അർഹിക്കുന്നില്ല.എന്നിട്ടും ഞാൻ ഇത്രനേരം ഇവിടിരുന്നത് തന്നെ നിങ്ങൾ പോയപ്പോ തന്നിട്ടുപോയ മറ്റൊരു നിധിയേ ഓർത്താണ്.

മനസ്സിലാവാതെ അയാൾ അവളെ നോക്കി.

എല്ലാം തീർന്നു എന്ന് കരുതി ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ച എന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് കേറ്റി ഇന്നത്തെ ഭദ്രയാക്കിയ മനോരോഗവിദഗ്ധൻ എൻ്റെ മുന്നിലേക്ക് ഒരു ജീവിതവും കുടുംബവും വെച്ച് നീട്ടിയത് മാഷ് കാരണമല്ലെ. അതുകൊണ്ട് തന്നെ എന്നും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കും. ശ്രീഭദ്രയിൽ ശ്രീ മാത്രമല്ല ഭദ്രയും ഉണ്ടെന്നറിയിച്ചതിന്.

പോട്ടെ മാഷേ…. അദ്ദേഹം കാത്തുനിൽക്കുന്നു.

🥀🍃🥀🌹🥀🍃🥀🌹🥀🍃

എൻ്റെ ഭദ്രകുട്ടി അയാക്കിട്ട് പോട്ടിച്ചോ

പോ ഡോക്കിട്ടർ സാറേ അയാളോട് നന്ദി പറഞ്ഞു ഈ ഭർത്തൂനെ എനിക്ക് തന്നതിന്.

അതിനു ഞാനല്ലേ നന്ദി പറയണ്ടേ. എൻ്റെ ഭദ്രകുട്ടിയെ തന്നതിന്.

വയസ്സുകാലത്ത് കൊഞ്ചാതെ മാറി നടക്ക് മനുഷ്യാ

ആർക്കാടി വയസ്സായത്….

🥀🍃🥀🌹🥀🍃🥀🌹🥀🍃

ദൂരേ അവരെ നോക്കി നിന്ന അയാളുടെ കണ്ണിൽ നിന്ന് രണ്ടുതുള്ളി മണ്ണിലേക്ക് പതിച്ചു.

🥀🍃🥀🌹🥀🍃🥀🌹🥀🍃

നിമ്മിയേ… പൂർവകാമുകനെ പഞ്ഞിക്കിടാൻ പോയ love birds തിരിച്ചെത്തി.

ഒന്നു പോടാ. എൻ്റെ ഭാര്യ എന്നോട് ഞങ്ങടെ വിവഹാവാർഷികത്തിന് ഈ ഒരു ഗിഫ്റ്റ് ആവശ്യപ്പെട്ടിട്ട് ഞാൻ സാധിച്ചുകൊടുത്തില്ലേൽ പിന്നെ ഞാൻ എന്തു മനുഷ്യനാണ്.

ഓ നിർത്ത്.. കേട്ടു കേട്ടു എൻ്റെ ചെവി തഴമ്പിച്ചു. എന്നാലും ഇത്രേം കൊല്ലം കഴിഞ്ഞപ്പോ ഭാര്യേം കൊണ്ട് പൂർവകാമുകനെ കാണാൻ പോവുകായെന്നോക്കെ പറഞ്ഞാൽ വട്ടാന്ന് തോന്നും. പ്രേമം തലക്കുപിടിച്ച് അച്ഛന് വട്ടായി.

പ്രണയം തന്നെ ഒരു വട്ടല്ലെ മോനെ.ഒരു തരത്തിൽ ഇത്ര വർഷത്തെ ഞങ്ങൾടെ സന്തോഷകരമായ ദാമ്പത്യമല്ലെ അയാൾക്ക് നിൻ്റെ അമ്മ കൊടുത്ത ശിക്ഷ. അതെനിക്കൊരു അംഗീകാരമല്ലെ പ്രിയപുത്രാ.

ഉവ്വ. ആനക്ക് പ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടാം ചങ്ങലക്കായാലോ.😑😑😑. അച്ഛൻ ശെരിക്കും psychiatrist ആണോ ഹൃദയത്തിൻ്റെ ഡോക്ടർ ആണോ..

ഞാനോ നിൻ്റെ അമ്മേടെ മാത്രം ഹൃദയത്തിൻ്റെ ഡോക്കിട്ടർ 😉😉……

ശുഭം 🥀🍃🥀