കൺകണ്ട ദൈവം
രചന: Vijay Lalitwilloli Sathya
“എന്റെ ചേച്ചിയെ ദീപക് സാർ കല്യാണം കഴിക്കുമോ?”
മനു നിഷ്കളങ്കനായ കുഞ്ഞിനെപ്പോലെ അയാളോട് ചോദിച്ചു.
“എന്താ മനു ഇത് ആരാ നിന്റെ ചേച്ചി”
സഹപ്രവർത്തകനായ മനുവിൽ നിന്നും എടുത്ത് അടിച്ചത് പോലെ ഒരു റിക്വസ്റ്റ് കേട്ട ദീപക് സാർ ചോദിച്ചു.
ദീപക് സാറിന്റെ മുഖഭാവവും താൽപര്യവും മനുവിൽ അനുകൂലമായ ഊർജ്ജം ഉണ്ടാക്കി.
തന്റെ ഭാര്യയുടെ ചേച്ചി. സരള എന്നാണവരുടെ പേര് അവരൊരു പ്രാവശ്യം കല്യാണം കഴിഞ്ഞു പോയിട്ടുണ്ടെന്നും ഭർത്താവ് കള്ളും കഞ്ചാവും ശീലം ഉള്ള ആളാണെന്ന് അറിഞ്ഞപ്പോൾ അവിടെ നാലു ദിവസം മാത്രമേ അവർ തമ്മിലുള്ള ബന്ധം നിലനിന്നുള്ളൂ. എന്നും,അടുത്ത വർഷം തന്നെ ഡൈവേഴ്സ് വാങ്ങി ഇപ്പോൾ വീട്ടിൽ ആണെന്നും ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു.
ഭാര്യ മരിച്ച മനുവിനെ മേലുദ്യോഗസ്ഥന് സുന്ദരിയായ സരള ചേച്ചി നന്നായി ചേരുമെന്ന് മനുവിന് അറിയാം അതാണ് രണ്ടും കൽപ്പിച്ച് അങ്ങനെ ചോദിച്ചത്.
മനുവിനെ കൂടെ അമ്മയെയും കൂട്ടി പെണ്ണ് കാണാൻ ചെന്ന ദീപക് സാറിനും അമ്മയ്ക്കും സരള ചേച്ചിയെ കണ്ടു നന്നായി ബോധിച്ചു. വീട്ടിൽ ആളില്ലാതെ വിഷമിക്കുന്ന അമ്മയ്ക്കു അതൊരു ലോട്ടറി അടിച്ച അനുഭവവും,തന്റെ കൂടെ ദീർഘകാലം ജീവിക്കേണ്ട ഇണയെ കണ്ടെത്തിയ ആശ്വാസം അയാൾക്കുമപ്പോളുണ്ടായി.
പിന്നെ എല്ലാം പെട്ടന്നായിരുന്നു. സഹോദരിമാരുടെയും അമ്മയുടെയും നിർബന്ധത്തിനേക്കാൾറെ അനിയത്തി ജിഷയുടെ ഭർത്താവ് തന്റെ ഇഷ്ടത്തിനും വഴങ്ങി സരള ചേച്ചിയിൽ നിന്നും അനുവാദത്തിന്ന്റെ പച്ചക്കൊടി വാങ്ങിച്ചു.
മനു തന്നെ ഓടിനടന്ന് വിവാഹം കേമമാക്കി നടത്തി. എല്ലാം ഭംഗിയിൽ കഴിഞ്ഞപ്പോൾ അവൻ ആശ്വാസമായി. താനൊരു കുടുംബനാഥൻറെ ചുമതല നിർവഹിച്ച നിർവൃതി ആ മനസിലും മുഖത്തും കാണാമായിരുന്നു.
അവനെ അതിലേക്ക് തള്ളിവിട്ട് സാഹചര്യം വെറുതെ ഒന്ന് അവനോർത്തു
❤❤❤❤❤❤
“മോൻ മീനുട്ടിയെയും കൂട്ടി വീട്ടിലേക്ക് പൊക്കോളൂ… അവിടെ സരള ഒറ്റയ്ക്കല്ലേ? ഇവിടെ ജിഷയുടെ കൂടെ ഞാൻ ഉണ്ടല്ലോ”
ജിഷയുടെ അമ്മ പറഞ്ഞതു കേട്ട് മനു ജിഷയുടെ ബെഡിൽ നിന്നും വീട്ടിൽ പോകാനായി എഴുന്നേറ്റു.
മനുവിന് ഭാര്യ ജിഷയെ പ്രസവത്തിനായി രാവിലെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുക യായിരുന്നു. വൈകിട്ട് പ്രസവിച്ചു. ആൺകുട്ടി. നോർമൽ ഡെലിവറിയായിരുന്നു. ജിഷയെ റൂമിലേക്ക് മാറ്റിയ നേരം സംസാരിച്ച് സമയം പോയതറിഞ്ഞില്ല.
പ്ലസ്ടുകാരി മീനൂട്ടി കുഞ്ഞുവാവയുടെ ചന്തം നോക്കിയും കുഞ്ഞുവിരലുകളിൽ തലോടിയും ഓരോന്ന് പറഞ്ഞു ചിരിച്ചും കളിച്ചും കുഞ്ഞുവാവയുടെ അരികിൽ തന്നെ ഇരുന്നു രസം കണ്ടെത്തി.
“അമ്മേ.. ദേ..നോക്കു ഇതിന് വിശക്കുന്നു എന്നു തോന്നുന്നു…ഇവൻ വായയിൽ കൈ കൊണ്ടു പോയി തിന്നാൻ ശ്രമിക്ക്ണ്….” മീനുട്ടി പറഞ്ഞു ചിരിച്ചപ്പോൾ
“പാലൂട്ടാൻ ആയോ അമ്മേ”
ജിഷ അമ്മയോട് ചോദ്യം ചോദിച്ചു. ഉടനെ മനുവിനെ നോക്കി.
തന്റെ ചോദ്യം ആസ്ഥാന തായോ? കുട്ടിക്കാലത്ത് പാവകളെ ഒക്കെ തോളിലിട്ട് നടക്കുമ്പോൾ അതിനാണ് ആദ്യമായി ജിഷ മാമൂട്ടിയത്.ആദ്യമായി സ്വന്തം കുഞ്ഞിന് മാമുട്ടുക എന്ന ഒരു അസുലഭ മുഹൂർത്തത്തിന്റെ ജിജ്ഞാസ ഏതൊരു സ്ത്രീയെ പോലെ അവളിലും ഉണ്ടായിരുന്നു. അതാണ്. അമ്മയോട് ചോദിച്ച ഉടനെ മനുവിനെ ഇടംകണ്ണിട്ട് നോക്കിയത്. അപ്പോഴാണ് മനു. ‘താൻ വാവയ്ക്കെ നല്കൂ’ എന്ന് വാശി പിടിച്ചതിന് ‘കൊടുത്തോ അതിന്റെ സമയമായി’ എന്നവിധത്തിൽ തലആട്ടി കളിയാക്കി കൊണ്ടും കണ്ണുകൊണ്ടും ആംഗ്യം കാണിച്ചതു. അത് കണ്ടപ്പോൾ അവളിൽ ഒരു ചിരി ഉണർന്നു.അത് ചമ്മലിലേക്ക് വഴി മാറി. അത് മറച്ചുവെക്കാൻ വായപല്ലുകൊണ്ട് കടിച്ചു പിടിച്ചു വശംകെട്ടു. “എന്താ രണ്ടുപേരുംകൂടി ഒരു പൊട്ടൻ കളി….ഒന്ന് രണ്ടു മണിക്കൂറല്ലേ ആയുള്ളൂ.നേഴ്സ് പറയും അപ്പോൾ കുഞ്ഞിനു മുല കൊടുക്കാം”
അമ്മ പറഞ്ഞു.
“മോൻ മീനൂട്ടിയെ കൂട്ടി പൊക്കോളൂ സരള അവിടെ അവൾ വല്ലാതെ പേടിച്ചിരിക്കുകയാകും ഇപ്പോൾതന്നെ ഒമ്പതര കഴിഞ്ഞു.” ജിഷയുടെ മൂത്ത ചേച്ചി സരള വീടും തൊടിയിലും അല്ലാണ്ട് വേറെ എവിടെയും പോയിട്ട് ഒരു പരിചയവുമില്ല. അതുകൊണ്ട് ഇങ്ങോട്ടും പോകുന്നില്ല..ഏതു സമയവും ടൈലറിങ്മായി വീട്ടിൽ തന്നെ. കെട്ടിച്ചു വിട്ട നാലാം നാൾ ഭർത്താവിനോടും വീട്ടുകാരോടും പിണങ്ങി വീട്ടിൽ വന്നു വീട്ടിൽ നിൽപ്പാണ്.
അനാഥനായ മനുവും ജിഷയും പ്രേമിച്ച് വിവാഹം കഴിച്ചവരാണ്. സമീപത്തുള്ള പള്ളിയുടെയും കോൺവെന്റിന്റെയും കീഴിലുള്ള അനാഥാലയത്തിൽ വളർന്ന സൽസ്വഭാവിയും സുന്ദരനുമായ മനുവിന് ജിഷയെ കുഞ്ഞുനാളിലെ. അറിയാം. അന്ന് അവളുടെ സ്വഭാവ വൈശിഷ്ട്യം കണ്ടപ്പോൾ പ്രതിപത്തി തോന്നിയിരുന്നു. കോൺവെന്റ് ഗേറ്റ് കടന്നു ആ സ്നേഹബന്ധം വളർന്നു പ്രേമത്തിലും പിന്നെ വിവാഹത്തിലും കലാശിക്കുകയായിരുന്നു
മനുവിനെ അവന് ആറുമാസപ്രായത്തിൽ ആരോ അനാഥാലയത്തിന്റെ വരാന്തയിൽ ഉപേക്ഷിച്ചു പോയതാണ്. അവനെ അനാഥാലയത്തിന്റെ ചുമതലയുള്ള സിസ്റ്റർ മരിയമ്മ വാത്സല്യത്തോടെ സ്നേഹത്തോടും വളർത്തി. പഠനത്തിൽ മികവു കാട്ടുന്ന മനുവിനെ പഠിപ്പിച്ചു ഒരു സർക്കാർ ഉദ്യോഗസ്ഥാൻ എന്ന പദവിയിലേക്ക് എത്തിച്ചു അവർ. പാവപ്പെട്ട വീട്ടിലെ കുട്ടിയായ ജിഷയെ മരിയ അമ്മയ്ക്ക് ഇഷ്ടമാണ്. തന്റെ മനുവിനെ വീട്ടിൽ ഉണ്ടാക്കുന്ന വിശേഷ പലഹാരങ്ങളും മറ്റും അവൾ മറ്റാരും കാണാതെ കൈമാറുന്നത് അവരിൽ കൗതുകം വളർത്തിയിരുന്നു. ഇരുവരും വളർന്നുവന്നപ്പോൾ അവരെ തന്നെ ഒന്നിപ്പിക്കാൻ അവരും മനസ്സുകൊണ്ട് ആഗ്രഹിച്ചു. ഒരുനാൾ മനു അത് തുറന്നു പറഞ്ഞു. അവരെ വിവാഹത്താൽ ഒന്നിപ്പിച്ച ശേഷം ആണ് മരിയമ്മ ഈ ലോകം വിട്ടു പോയത്. പ്രേമിച്ചിരുന്നു എങ്കിലും ജിഷയെ മനു സാമൂഹിക മര്യാദയോട് കൂടിത്തന്നെ വിവാഹം ചെയ്തത്. പള്ളിയിൽ നടന്ന ലളിതമായ ചടങ്ങിനുശേഷം ജിഷയുടെ വീട്ടിൽ വെച്ചായിരുന്നു വിവാഹം നടന്നത്.വേറൊരു വീട് എടുത്ത് താമസം മാറാൻ പോയ മനുവിനെ അമ്മയാണ് വിലക്കിയത്. അതുകൊണ്ടുതന്നെ മനു ആൺതരി ഇല്ലാത്ത ആ വീട്ടിൽ അവർക്ക് ഒരു നാഥനായി. ആശ്രയമായി. അന്നുതൊട്ട് മനുവും അനാഥനല്ല
വീട്ടിൽ ആൾ ഒഴിയാറില്ല. എന്നും എല്ലാവരും ഒന്നിച്ചു ഉണ്ടാവും. പ്രസവ സംബന്ധ വിഷയം ആയതുകൊണ്ട് മനുവിന് ഹോസ്പിറ്റൽ ജിഷയുടെ കൂടെ ഒറ്റയ്ക്ക് നിൽക്കാൻ പറ്റാതായതു.
ഹോസ്പിറ്റലിൽ നിന്നും പുറപ്പെടാൻ നേരം മനു കുഞ്ഞിന് അടുത്തുപോയി നടു മടങ്ങി അവന്റെ കുഞ്ഞ് കൈകളെ സ്പർശിച്ച കവിളിൽ വിരൽകൊണ്ട് തലോടി
“അച്ഛൻ നാളെ വരാട്ടോ “
എന്ന് പറഞ്ഞു വാവയെ സ്പർശിച്ച കരം തന്റെ ചുണ്ടോട് ചേർത്തു ഉമ്മ പറഞ്ഞു അതുകൊണ്ട് ജിഷ ചിരിച്ചു. “അമ്മേ പോട്ടെ.. വരു മീനുട്ടി നമുക്ക് വീട്ടിൽ പോവാ” അവൻ അമ്മയെയും കുഞ്ഞിനെയും ഒന്നുകൂടി നോക്കി ഹോസ്പിറ്റലിൽ നിന്നും ലേക്ക് പുറപ്പെട്ടു
മീനുക്കുട്ടിയുമായി മനു വീട്ടിലെത്തിയപ്പോൾ സരളചേച്ചി രാത്രി ഭക്ഷണം ഒരുക്കി വഴി നോക്കിയിരിക്കുകയായിരുന്നു. അത്താഴത്തിനു ശേഷം എല്ലാവരും കിടന്നു.
മനു റൂമിൽ കയറി വാതിലടച്ച് കിടന്നു. സാധാരണയായി അമ്മയുടെ റൂമിൽ കിടക്കുന്ന മീനൂട്ടി ഇന്ന് സരള ചേച്ചിയുടെ റോമിലാണ് കിടന്നത്. നേരം പാതിരയായി കാണും. കതകിന് പതിഞ്ഞ മുട്ടു കേട്ടു മനു ഉണർന്നു. മനു എണീറ്റ് ലൈറ്റിട്ടു കതക് തുറന്നു. സരള ചേച്ചിയാണ് മുമ്പിൽ
“എന്താ ചേച്ചി”
അവൻ ചോദിച്ചു “മനുവിനെ കുടിക്കാൻ വെള്ളം എടുത്തിട്ടുണ്ടായിരുന്നോ?എനിക്കത് മാറുന്നു. ജിഷ എന്നും ചൂടാക്കിയ വെള്ളംമാണല്ലോ രാത്രി നിന്റെ റൂമിൽ വെക്കുക”
” ശരിയാ ചേച്ചി. പക്ഷേ കുഴപ്പമില്ല.. ഞാൻ അഡ്ജസ്റ്റ് ചെയ്യാം ജാറിൽ ഇത്തിരി വെള്ളം ഉണ്ട്”
മനു പറഞ്ഞു. “അതിങ്ങു തന്നേക്ക് ഞാൻ വേറെ ചൂടാക്കി കൊണ്ട് തരാം
“ഈ രാത്രിയിലോ വേണ്ട.ഇനി ഏതായാലും ചേച്ചി ബുദ്ധിമുട്ടേണ്ട ” ഈ ചേച്ചിക്ക് എന്നാ പറ്റിയത്. അവൻ മനസ്സിലോർത്തു. അതൊന്നും പറഞ്ഞാൽ പറ്റില്ല. ജിഷ അറിഞ്ഞാൽ വഴക്കുപറയും ഇത്തിരി വെള്ളം ചൂടാക്കി കൊടുക്കാൻ പോലും ഞാൻ മെനക്കെട്ടില്ല എന്ന് അവൾ കരുതും “
അതും പറഞ്ഞുകൊണ്ടവർ ബെഡ്റൂമിന് അകത്തെ മേശയിൽ നിന്നും ജാർ എടുക്കാനായി മുന്നിൽ നിൽക്കുന്ന മനുവിനെ ദേഹം മുഴുവൻ മുന്നിൽ നിന്നും ഉരസികൊണ്ട് സരള ബെഡ്റൂമിനകത്തു പ്രവേശിച്ചു. മനുവിനെ ശരീരത്തിൽ ഇലവൻ കെവി ലൈൻ സ്പർശിച്ചത് പോലെയായി. ഇവരീതെന്നാ ഭാവിച്ച എന്നു ചിന്തിച്ചു എങ്ങനെ തരിച്ചു ഇരിക്കുമ്പോൾ പിറകിൽ നിന്നും അതുപോലെ ഉരസിക്കൊണ്ട് ജാറുമായി കടന്നുപോയി.
എസ് ഐ യുടെയും സി ഐ യുടെയും തല്ല് ഇരുവശത്തും കിട്ടിയ പ്രതിയെ പോലെ ഹായി അവൻ ഒരു നിമിഷം. ഇതെന്നാ…ചെകുത്താനന്റെ പരീക്ഷണമാണ്.
അവൻ ശ്രദ്ധിച്ചു. സരള ചേച്ചിയിലാകെ ഒരു മാറ്റം ഇന്ന് ഉണ്ടല്ലോ നൈറ്റ് ഗൗൺ ഒക്കെയാണ് വേഷം. അത്താഴ സമയത്ത് ചോറുവിളമ്പി തരുമ്പോൾ മുതലേ ആ ഒരു മാറ്റം അവരിൽ കണ്ടതാണ്. ഗ്യാപ്പ് സെറ്റ് ഒക്കെ മനഃപൂർവം ആയിരുന്നോ. ആകാരഭംഗിയിലും സൗന്ദര്യത്തിലും ജിഷയെ കാൾ മുന്നിലാണ് സരള ചേച്ചി. മതിയായ മിതത്വവും അളന്നു തൂക്കി വർത്തമാനവും ഉള്ള പ്രകൃതമാണ്. കാരുണ്യ അറിയിക്കുന്ന നേത്രവും നോട്ടോമായിരുന്നു അവരുടേത് അപ്പോഴൊന്നും താൻ ആ ഒരു രീതിയിൽ ചിന്തിച്ചിരുന്നില്ല.
ഇപ്പോഴാ കണ്ണിൽ കാ മം കത്തിയെരിയുന്നു ഉണ്ടോ ഈ ജന്മം മുഴുവൻ പെയ്യാതെ പോയ ഒരു മഴയുടെ ഹുങ്കാരത്തോടെ പെയ്തു തിമിർക്കാൻ കാക്കുന്ന കാർമേഘം ആണോ അവരുടെ നെഞ്ചിൽ അവൻ ആശങ്കപ്പെട്ടു. ഓരോന്നും ചിന്തിച്ച് മനു ബെഡിൽ ഇരിക്കുകയാണ്അ പ്പോഴേക്കും വെള്ളം ചൂടാക്കി ആ സ്റ്റീൽ ജാറിൽ ഒഴിച്ച് ഒരു ഗ്ലാസും കൊണ്ട് സമീപം ഉള്ള മേശയിൽ വെച്ച് അവർ കടന്നുപോകവേ പെട്ടെന്ന് കരണ്ട് പോയി. ഇരുട്ടത്ത് എന്തോ തടഞ്ഞു വീഴുന്നതുപോലെ സരള ചേച്ചി കട്ടിൽ ഇരിക്കുകയായിരുന്ന മനുവിനെ ദേഹത്തേക്ക് വീണു. മലർന്നടിച്ചു മനുവും ബെഡിലേക്ക് വീണുപോയി.
❤❤❤❤❤❤❤
പിറ്റേന്ന് ആയിരുന്നു.സരള ചേച്ചിയും മീനുക്കുട്ടിയും കൂടി ഉണ്ടാക്കിയ ചോറുമായി മനു ഹോസ്പിറ്റലിലേക്ക് പോയി. പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും അമ്മയ്ക്കും കുട്ടിക്കും ഇല്ലാത്തതിനാൽ വൈകിട്ട് തന്നെ ജിഷയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്തു വരാൻ പറ്റി. വേഗം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ഉള്ള തിടുക്കം മനുവിൽ ഉണ്ടായത് ജിഷ ശ്രദ്ധിച്ചു. അയൽപക്കത്തെ അടുപ്പമുള്ള ചിലർ നവജാതശിശുവിനെ കാണാൻ വരുന്ന തിരക്കൊക്കെ ഒഴിഞ്ഞു. മനു കുഞ്ഞിനെയെടുത്ത് കുറച്ചു സമയം ലാളിച്ചു.
“കൈചൂട് കൂടുതൽ ഏൽക്കാൻ ഈ സമയത്ത് പാടില്ലെന്ന” ജിഷ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു മനു കുഞ്ഞിനെ വേഗം ബെഡിൽ കിടത്തി.
“ജിഷ നിന്നോട് എനിക്ക് ഒരു കാര്യം പറയാനുണ്ട് അതു കേൾക്കുമ്പോൾ ബഹളം ഉണ്ടാക്കരുതു അത് എന്ന് പറയാൻ കാരണമുണ്ട്. അതിനുള്ള പരിഹാരവും ഞാൻ കണ്ടെത്തിയിട്ടുണ്ട്.”
“മനു ധൈര്യമായിട്ട് പറഞ്ഞോ ഞാൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല”
” ഇവിടെ ഞാൻ ആദ്യം പറയുന്നത് ആ പ്രശ്നത്തിന് രണ്ടാമതുള്ള പരിഹാരമാണ്. നമ്മുടെ സരള ചേച്ചിയെ പിടിച്ചു എത്രയും പെട്ടെന്ന് കെട്ടിക്കണം.”
“സരള ചേച്ചി മനുവിനെ കുടിച്ചു വിഴുങ്ങാൻ വന്നോ…ഇതാണോ കാര്യം…അതേയ് ഞങ്ങളെ.. ഒരുപാട് ശ്രമിച്ചത..എന്നിട്ട് നടക്കാത്ത കാര്യം… മനു ചെന്നു പറയേണ്ട താമസം കല്യാണത്തിന് നിന്നു തരും” അവൾ പറഞ്ഞു ജിഷക്ക് ചേച്ചിയെ നന്നായി അറിയാം
“ഞാൻ ചെല്ലും നടത്തുകയും ചെയ്യും നീ നോക്കിക്കോ”
” എന്തോ എനിക്കത്ര വിശ്വാസം പോര ആട്ടെ അതെ എന്താ ബഹളം ഉണ്ടാക്കേണ്ട എന്ന് പറഞ്ഞ ആദ്യ കാര്യം? “
അത് പറയാം, റൂമിൽ വെള്ളം ചൂടാക്കി കൊണ്ട് വച്ച് പോകവേ കറണ്ട് പോയപ്പോൾ വെട്ടിയിട്ട ചക്കപോലെ തന്റെ മേൽ വീണുകിടന്ന സരള ചേച്ചിയെ തന്റെ മേൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചു.ആ കൈകൾ തന്നെ ഉറുമ്പടക്കം കെട്ടി പുണരുന്നത് അവൻ അറിഞ്ഞു.ഒരു നിമിഷം മനുവിനെ മുന്നിൽ പ്രിയപ്പെട്ടവരുടെ മുഖവും തെളിഞ്ഞു വന്നു.വിശ്വാസം അതാണ് എല്ലാം…
ജിഷ, മരിയമ്മ ജിഷയുടെ അമ്മ ഇതുവരെ കാത്തുസൂക്ഷിച്ച തന്റെ സ്റ്റാറ്റസ്, കരിയർ, ഇമേജ്, പ്രിൻസിപ്പൽ, ഡീസൻസി എന്തിനേറെ പേഴ്സണാലിറ്റി വരെ കത്തി ചാമ്പലാകും.ഈ അഗ്നിയിൽ പെട്ടു കൂടാ.മനു ഒരു നിമിഷം അവ ബോധവാനായി.
” സരള ചേച്ചി…”അവൻ അലറി, അത് കേട്ടവർ ഉണർന്നു ബോധം തിരിച്ചെടുത്തു അപ്പോഴേക്കും കരണ്ട് വന്നു.
“സോറി മനു…ഞാൻ ഇരുട്ടത്ത് തടഞ്ഞു വീണു പോയി..” അവർ കുറ്റബോധം മറച്ചുവച്ചുകൊണ്ട് പറഞ്ഞു.
“അതെ…അത് ചേച്ചി പ്രകാശം ഇല്ലെങ്കിൽ ഇതുപോലെ എല്ലാവരും തടഞ്ഞു വീഴും” തലയ്ക്കകത്ത് മനസ്സിൽ പറഞ്ഞു
അവർ വിതുമ്പിക്കൊണ്ട് മുറി വിട്ടുപോയി. തന്റെ ഭർത്താവിന്റെ സത്യസന്ധമായ വെളിപ്പെടുത്തലുകളും ചേച്ചിയെ കെട്ടിച്ചു അയക്കാനുള്ള ആത്മാർത്ഥ ആഗ്രഹവും ജിഷ യിൽ ഭർത്താവെന്ന കണ്കണ്ട ദൈവത്തെ മുന്നിൽ കണ്ടു അറിയുകയായിരുന്നു. അവൾ മനുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് പറഞ്ഞു
” മനു ചേട്ടന്റെ ഈ നല്ല മനസ്സിന് മുന്നിൽ ഒരു പ്രതിബന്ധവും ഉണ്ടാവില്ല മനുവേട്ടൻ ശ്രമിക്കൂ ചേട്ടനു ആവും… ” തുടർന്ന് മനു സരളചേച്ചിക്ക് പറ്റിയ ആളെ കണ്ടെത്താനുള്ള തത്രപ്പാടിലായിരുന്നു.
❤❤❤❤❤❤❤
അങ്ങനെയാണ് തന്റെ ഓഫീസിലെ മേൽ ഉദ്യോഗസ്ഥനായ ദീപ സാറിനോട് ഇങ്ങനൊരു റിക്വസ്റ്റ് നടത്തിയത്.
മനുവേട്ടാ ഇവിടെ ഇരുന്ന് എന്താ ആലോചിക്കണെ, നാളെ ഇവന്റെ ബർത്ത് ഡേയാ ചേച്ചിയെ കല്യാണം കഴിപ്പിച്ചു അയച്ച തിരക്കിൽ അതു മറക്കല്ലേ ഈ കണ്ണനെ ഒന്നുഎടുത്തേ… ഞാൻ ഈ വസ്ത്രം ഒക്കെ മാറ്റി ഇവനെ കുളിപ്പിച്ചു ഫ്രഷ് ആക്കട്ടെ…വാ വന്നു സഹായിക്കു…മനു ചിന്തയിൽ നിന്നുണർന്നു…കണ്ണനെ കുളിപ്പിക്കുന്നത് ജിഷയെ സഹായിച്ചു.
ശുഭം
❤❤
വായിച്ചു കഴിഞ്ഞു പോകുമ്പോൾ രണ്ടു വാക്കു പറയാൻ മറക്കല്ലേ…..🙏