ഇവർ നീറുന്ന മനസോടെ ഒരു കാര്യം മനസിലാക്കി തങ്ങളുടെ കോളേജ് ജീവിതം അവസാനിക്കാൻ പോകുന്നു…

രചന: Yazzr Yazrr

ഇത് എന്റെ അടുത്ത സുഹിർത്തിനു ശെരിക്കും നടന്ന സംഭവം ആണ്

…. ഞാൻ ഇത് ഇവിടെ എഴുതട്ടെ എന്ന് ചോദിച്ചപ്പോൾ അവളുടെ പേര് വെളിപ്പെടുത്താതെ എഴുതാൻ പറഞ്ഞു

.. നമുക്ക് അവളെ മൈന എന്ന് വിളികാം… അവൾ ഒരു ഇടത്തരം ക്രിസ്ത്യൻ കുടുംബത്തിലെ കുട്ടി ആണ്…..

….അവൾ എഞ്ചിനീയറിംഗ് കോളേജിൽ ഫസ്റ്റ് ഇയർ പഠിക്കുന്ന കാലം, ഹോസ്റ്റലിൽ നിന്നാണ് പഠിക്കുന്നത്,…

… കോളേജ് വിട്ടാൽ നേരെ ഹോസ്റ്റൽ ഹോസ്റ്റൽ വിട്ടാൽ കോളേജ് ഇതായിരുന്നു അവളുടെ ലോകം…..… ഇവളുടെ റൂമിൽ ഇവളുടെ കൂടെ താമസിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു ചിത്ര എന്നാണ് പേര്,…… ചിത്രക്ക് ഒരു കൂട്ടുകാരൻ ഉണ്ട് ഫൈസൽ എന്ന് പേരുള്ള ഇവരുടെ സെയിം കോളേജിൽ വേറെ ഡിപ്പാർട്മെന്റ് പഠിക്കുന്ന ഒരുത്തൻ…

ഇവൻ എപ്പോഴും ചിത്രയെ ഫോണിൽ വിളിച്ചു സംസാരിക്കുമായിരുന്നു. അവർ നല്ല സുഹിർത്തുകൾ ആയിരുന്നു… അങ്ങനെ ഒരു ദിവസം ചിത്ര ഫോൺ കൊണ്ട് മൈനയോട് കൊടുത്തിട്ട് പറഞ്ഞു ഫൈസലിന് നിന്നോട് എന്തോ സംസാരിക്കണം എന്ന്…

മൈന മാനസിൽ കരുതി എന്നോട് എന്ത് സംസാരിക്കാൻ… ഇവൾ മനസില്ല മനസോടെ ഫോൺ വാങ്ങി…

ഫൈസൽ പറഞ്ഞു നീ ചിത്രയുടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ എനിക്കൊരു സഹായം വേണം… ഇവൾ സംശയത്തോടെ ചോദിച്ചു എന്താണ്

… എനിക്കൊരു പ്രൊജക്റ്റ്‌ ഉണ്ട് കൊറേ വരക്കാനൊക്കെ ഉണ്ട്, എനിക്കാണേൽ വരയുടെ എബിസിഡി അറിയില്ല,…

ഞാൻ ചിത്രയോട് പറഞ്ഞപ്പോൾ താൻ നല്ല വരക്കും എന്ന് അവൾ പറഞ്ഞു… വേറെ വഴി ഇല്ലാത്തതു കൊണ്ട് ആണ് പ്ലീസ് സഹായിക്കണം….

ഡോ വരച്ചു തന്നാൽ ചോക്ലേറ്റ് വാങ്ങി തരാം അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു…..

അവളും ചിരിച്ചു കൊണ്ട് സമ്മതിച്ചു….

. അങ്ങനെ പിറ്റേന് തന്നെ ചിത്ര അവൾക്കു വരയ്ക്കാൻ ഉള്ള ബുക്കും, എല്ലാം വാങ്ങി കൊണ്ട് വന്നു കൊടുത്തു…

അങ്ങനെ അവനു വേണ്ടി മൈന വരച്ചു തുടങ്ങി, വരാകുന്നതിന്റ ഇടയിലുള്ള സംശയങ്ങൾ, ചിത്രയുടെ ഫോണിൽ വിളിച്ചു ചോദിക്കും….… അവസാനം ചിത്രക്ക് ദേഷ്യം വന്നു, ഇനി എന്റെ ഫോൺ തരില്ല നിങ്ങൾ നിങ്ങളുടെ ഫോണിൽ നിന്നങ്ങു വിളിച്ചു സംശയം ചോദിച്ചാൽ മതി, ഞാൻ നിന്റ നമ്പർ അവനു കൊടുത്തിട്ടുണ്ട്… ചിത്ര പറഞ്ഞു… ആദ്യം ഇവൾ ദേഷ്യപ്പെട്ടു എന്തിനാണ് എന്റെ നമ്പർ അവനു കൊടുത്തത്….

എന്നാലും പതിയെ ആ ദേഷ്യമെല്ലാം മാറി

… പിന്നെ ഇവരുടെ സംശയങ്ങൾ എല്ലാം നേരിട്ട് ആയി,…… അങ്ങനെ പറഞ്ഞ ദിവസം തന്നെ ഇവൾ എല്ലാം വരച്ചു, തീർത്തു ഇവന് കൊടുത്തു,..

.. അന്ന് ആണ് ഇവർ തമ്മിൽ ആദ്യമായിട്ട് കാണുന്നത്…..… സമ്മാനമായി ഒരു ഡയറി മിൽക്ക് സിൽക്കും അവൻ അവൾക് സമ്മാനിച്ചു….

അങ്ങനെ ഇവർ പയ്യെ പയ്യെ മെസ്സേജ് അയച്ചു തുടങ്ങി, പിന്നെ അത് പതുക്കെ കോളിലോട്ട് വഴി മാറി….. പക്ഷെ രണ്ടു പേരുടെയും മനസിൽ സൗഹൃദം അല്ലാതെ ഒന്നുമില്ല എന്ന് അവർ വിശ്വസിച്ചു….….

ഒരു ദിവസം മൈന റൂമിൽ വന്നപ്പോൾ ചിത്ര ആരോടോ ഫോണിൽ സംസാരിക്കുക ആണ്… ആരോടാണ് എന്ന് ചോദിച്ചപ്പോൾ അത് ഫൈസലിനോട് ആണ് എന്നായിരുന്നു മറുപടി……

… ഇത് കേട്ടപ്പോൾ ഇവൾക്ക് ദേഷ്യം വരിക ആണ് ഉണ്ടായത് ഇവൾ ഒന്നും പറയാതെ റൂമിൽ നിന്ന് ഇറങ്ങി പോയി….

.. അന്നാണ് അവൾക്കു മനസിലായത് തനിക് ഫൈസലിനോട് വെറും ഒരു സൗഹൃദം അല്ല ഉള്ളത് എന്ന്,തന്റെ മനസ്സിൽ അവനോടുള്ള പ്രണയം മുളച്ചു തുടങ്ങിയിരിക്കുന്നു എന്ന് അവൾക് മനസിലായി….… ഇവൾ പതുക്കെ പതുക്കെ അത് അവനോട് പ്രകടിപിടിച്ചു തുടങ്ങി, അത് അവനു മനസിലായി എന്ന് തോന്നുന്നു

.ഒരു ദിവസം കോളേജ് ക്യാന്റീനിൽ വെച്ച് അവൻ അവളോട് ചോദിച്ചു തനിക് എന്നെ ഇഷ്ടമാണോ….… അവൾ പറഞ്ഞു അതേ

അതൊരു ശക്തമായ പ്രണയത്തിന്റെ തുടക്കം ആയിരുന്നു

പിന്നീടുള്ള മൂന്ന് വർഷം, അവർ കോളേജിലും, തീയേറ്ററിലും, കോളേജ് ഗ്രൗണ്ടിലും എല്ലാം പ്രണയിച്ചു നടന്നു.. അതിന്റെ ഇടക് ചിത്ര ഇവളുടെ റൂമിൽ നിന്ന് മാറി വേറൊരു റൂമിൽ താമസം ആക്കി, എന്താണ് കാരണം എന്ന് ചോദിച്ചിട്ട് പറഞ്ഞതുമില്ല……

അങ്ങനെ നാല് വർഷം കഴിഞ്ഞു, ഇവർ നീറുന്ന മനസോടെ ഒരു കാര്യം മനസിലാക്കി തങ്ങളുടെ കോളേജ് ജീവിതം അവസാനിക്കാൻ പോകുന്നു….

… ഇനി എപ്പഴും പഴയതു പോലെ കാണാൻ പറ്റില്ല, കറങ്ങാൻ പറ്റില്ല

മൈന അവനെയും കെട്ടി പിടിച്ചു നിന്ന് ഒരുപാട് നേരം കരഞ്ഞു….… അപ്പോഴാണ് അവൻ ഒരു കാര്യം പറഞ്ഞത് നമ്മൾ രണ്ടു പേരും ഒരു സ്ഥലത്തു ജോലി ചെയ്‌താൽ നമ്മൾക്ക് പഴയതു പോലെ കാണാമല്ലോ,..

ശെരി ആണല്ലോ പിന്നെ ജോലി ആയി കഴിഞ്ഞാൽ നമുക്ക് ഈ ബന്ധം നമ്മുടെ വീട്ടിൽ പറയുകയും ചെയ്യാം…….

.. അങ്ങനെ കോളേജ് സെന്റ് ഓഫ്‌ കഴിഞ്ഞു, രണ്ടു പേരും കണ്ണീരോടെ പിരിഞ്ഞു,
അവരുടെ വീടുകളിലോട്ട് പോയി

അങ്ങനെ ഇവരുടെ റിസൾട്ട്‌ വന്നു, രണ്ടു പേരും നല്ല പഠിക്കുന്നവർ ആയതു കൊണ്ട് തന്നെ സപ്ലി ഒന്നുമില്ലാതെ തന്നെ പാസ്സ് ആയി… സെര്ടിഫിക്കറ് വാങ്ങാൻ കോളേജിൽ പോയപ്പോൾ ഇവർ പിന്നെയും കണ്ടു

,പിന്നങ്ങോട്ട് രണ്ടു പേരും ഒരേ കമ്പനിയിൽ ജോലി വാങ്ങാൻ ഉള്ള പരിശ്രമത്തിൽ ആയിരുന്നു…..

. മാസങ്ങൾക്കു ശേഷം ഇവരുടെ പരിശ്രമം ഭലം കണ്ടു രണ്ടു പേർക്കും ചെന്നൈയിൽ ഉള്ള ഒരു കമ്പനിയിൽ ജോലി ആയി

അപ്പോയ്ന്റ്മെന്റ് ലെറ്റർ വന്നു,മൈന സന്തോഷം കൊണ്ട് മതി മറന്നു…

.. ഇവൾ സന്തോഷത്തോടെ ഇത് ചിത്രയോടും വിളിച്ചു പറഞ്ഞു…..

അവർ ഒരുമിച്ചു ചെന്നൈയിൽ പോകാൻ പോകുന്ന കാര്യം ചിത്ര അറിയുമ്പോൾ അവൾക്കും സന്തോഷം ആകും എന്ന് അവൾ കരുതി……

. പിറ്റേന് ഉറക്കം ഉണർന്ന ഇവൾ ഒരു കാര്യം കണ്ടു ഞെട്ടുക ആണ് ഉണ്ടായത്, അവളുടെ ചേച്ചി തന്റെ അപ്പോയിന്മെന്റ് ലെറ്റർ വലിച്ചു കീറി ഇട്ടേകുന്നു….

… വീട്ടുകാർ എല്ലാം രോഷത്തോടെ ഇവളോട് പെരുമാറുന്നു

.. നിനക്ക് അന്യ ജാതിയിൽ പെട്ട ചെക്കന്റെ കൂടെ തന്നെ ജീവിക്കണം ഇല്ലേടി അമ്മ ചോദിച്ചു…..

… അവൻ പോകുന്ന കമ്പനിയിൽ നിനക്ക് അവന്റെ കൂടെ ചെന്നൈയിൽ പോകണം ഇല്ലേ…..

മൈന ശെരിക്കും അമ്പരന്നു തനിക്കും, ഫൈസലിനും, ചിത്രക്കും മാത്രം അറിയുന്ന കാര്യം, ഇവർ എങ്ങനെ അറിഞ്ഞു….

… അവളുടെ അനിയത്തി ആണ് കാര്യം പറയുന്നത് ചിത്ര ചേച്ചി വിളിച്ചു പറഞ്ഞിട്ട് ആണ് എല്ലാരും അറിഞ്ഞതു എന്ന്

.മൈന ഞെട്ടി, എന്തിനു ചിത്ര ഇത് വിളിച്ചു പറഞ്ഞു

അതൊന്നു വിളിച്ചു ചോദിക്കാൻ വീട്ടുകാർ മൈനക്ക് ഫോൺ പോലും കൊടുക്കുന്നില്ല, അവൾ ഒരു വീട്ടു തടങ്കലിൽ ആയി കഴിഞ്ഞിരുന്നു….

.. അപ്പോൾ ആണ് അവൾക്കു ഒരു കാര്യം മനസിലായത്, ചിത്രക്കും അവനെ ഇഷ്ടമായിരുന്നിരിക്കാം, അതാണ് അന്ന് അവൾ റൂം മാറി പോയത്….

… പിന്നെ ഫൈസലിനെ പറ്റി ഒരു വിവരവും ഇല്ല, വീട്ടിൽ നിന്ന് വെളിയിൽ ഇറങ്ങിയിട്ട് ആഴ്ചകൾ ആയി,

അവൻ ചെന്നൈയിൽ പോയോ, അവൻ തന്നെ വിളിക്കാൻ ശ്രമിക്കുന്നുണ്ടായിരുക്കും,…

.. ചിലപ്പോൾ കാണാൻ വന്നിട്ടുണ്ടായിരിക്കാം വീട്ടുകാർ സമ്മതിച്ചു കാണില്ല…..അങ്ങനെ ഏകദേശം നാല് മാസം കഴിഞ്ഞു കാണണം, ഇവൾക്ക് ഇവളുടെ ഫോൺ തിരിച്ചു കിട്ടി….

.. ഇവൾ ഫൈസലിനെ വിളിച്ചു, നമ്പർ ഇപ്പോൾ നിലവിൽ ഇല്ല എന്നായിരുന്നു ഉത്തരം…..… ഫൈസലിന്റെ വീട് മലപ്പുറം ആണെന്ന് മാത്രം ഇവൾക്ക് അറിയാം….… വേറൊന്നും അറിയില്ല…

ഇവളുടെ വീട് ആണെങ്കിൽ ആലപ്പുഴയും….

…. അങ്ങനെ ഏകദേശം ആറു മാസം ആയി കാണും ഇവൾ ഫൈസലിനെ അന്വേഷിച്ചു മലപ്പുറത്തോട് പോകാൻ തന്നെ തീരുമാനിച്ചു….. പക്ഷെ അവിടെ പോയി എവിടെ അന്വേഷിക്കും, എവിടെ താമസിക്കും….

അങ്ങനെ ഇവൾ മലപ്പുറത്തോട്ട് ജോലിക് വേണ്ടി അന്വേഷിച്ചു തുടങ്ങി,വൈകാതെ തന്നെ അവിടെ ഉള്ള ഒരു മാർക്കറ്റിങ് കമ്പനിയിൽ ഇവൾക്ക് ജോലി കിട്ടി…മാർക്കറ്റിങ് കമ്പനി എന്ന് പറഞ്ഞാൽ, ഓരോ സാധനം വീടുകൾ തോറും കയറി ഇറങ്ങി മാർക്കറ്റ് ചെയ്യണം, ഓരോ ദിവസം ഓരോ ഏരിയ ആയിരിക്കും….… ഇവൾക്ക് സന്തോഷമായി, ഇതാകുമ്പോൾ ജോലിക്ക് ഇടയിൽ അവനെ അന്വേഷിക്കുകയും ചെയ്യാം

അങ്ങനെ മൈന മലപ്പുറത് എത്തി ജോലിയിൽ പ്രവേശിച്ചു

…എന്നും ഒരു ബാഗും തൂകി ഇറങ്ങും കണ്ട വീടായ വീടെല്ലാം കയറി ഇറങ്ങും, പക്ഷെ ഫൈസലിന്റെ ഒരു വിവരവും ഇല്ല….

ഈ മാര്കെറ്റിങ് കമ്പനിയിൽ ഇവളുടെ കൂടെ ഇവളുടെ ചേച്ചിയുടെ ഒരു കൂട്ടുകാരി കൂടി ജോലി ചെയ്യുന്നുണ്ടായിരുന്നു…….

.. അവർ ഇവളോട് പറഞ്ഞു അവൻ അന്യ ജാതിക്കാരൻ ആണ് അവൻ നിന്നെ ചതിച്ചത് ആണ് അല്ലെങ്കിൽ നിന്റെ നമ്പർ ഉണ്ടായിട്ട് ഒന്ന് വിളിച്ചത് പോലും ഇല്ലാലോ, നീ വെറുതെ സമയം കളയുക ആണ്….

ഇവൾ ആദ്യമൊക്കെ ആ ചേച്ചിയോട് ദേഷ്യപെടുമായിരുന്നു,

പിന്നെ പയ്യെ പയ്യെ ഈ ചേച്ചി പറഞ്ഞത് അവൾ വ്ശ്വസിച്ചു തുടങ്ങി, ഫൈസൽ അവളെ ചതിച്ചു എന്ന് തന്നെ മൈന ഉറപ്പിച്ചു…..

അവൾ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങി, അവൻ ഇല്ലാതെ തനിക് ജീവിക്കാൻ പറ്റില്ല.…ഇന്നും കൂടി താൻ ജോലിക്ക് പോകും എന്നിട്ടും അവന്റെ ഒരു തവിവരവും കിട്ടിയില്ലേൽ താൻ ഈ ജീവിതം അവസാനിപ്പിക്കും അവൾ തീരുമാനിച്ചു….

. അങ്ങനെ അന്ന് അവൾ അവസാനമായി ജോലിക്ക് ഇറങ്ങി പല വീടുകൾ കയറി ഇറങ്ങി

..ഏകദേശം സന്ധ്യ ആകാറായി

ഇവൾ ഒരു വീട്ടിൽ ചെന്ന് കോളിങ് ബെൽ അടിച്ചു…. ആരും വാതിൽ തുറക്കുന്നില്ല, ഇവൾ തിരിച്ചു വരാൻ പോയപ്പോൾ, ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു

.നോക്കിയപ്പോൾ ഒരു 35 വയസു പ്രായം തോന്നിക്കുന്ന കാണാൻ നല്ല ഭംഗി ഉള്ള ഒരു സ്ത്രീ ആ സ്ത്രീയെ കണ്ടിട്ട് എന്തോ പ്രതേകത ഉള്ളത് പോലെ അവൾക് തോന്നി…..

ചിത്ര പ്രോഡക്ട് എടുത്തു പരിചയപ്പെടുത്തൽ തുടങ്ങി, എന്തൊക്കെ പറഞ്ഞിട്ടും ഈ സ്ത്രീ ഒന്നും ശ്രദ്ധിക്കുന്നില്ല

അവർ ഇവളുടെ മുഖത്തു നോക്കി ചിരിച്ചു കൊണ്ട് നിൽക്കുക ആണ്…..പെട്ടെന്ന് ആ സ്ത്രീ താഴെ കിടന്നിട്ട് പാമ്പ് ഇഴയുന്ന പോലെ ഇഴയാൻ തുടങ്ങി, എന്നിട്ട് പാമ്പ് ചീറ്റുന്ന പോലെ ചീറ്റാൻ തുടങ്ങി….

.. വല്ലാതെ പേടിച്ചു പോയ മൈന പെട്ടെന്ന് അവിടുന്ന് ഇറങ്ങാൻ പോയി, അപ്പോൾ താഴെ കിടന്നു കൊണ്ട് അവർ പറഞ്ഞു….നിൽക്കൂ.

..എന്നിട്ട് അവർ ഇവളെ പറ്റി പറഞ്ഞു തുടങ്ങി, ഇവളുടെ വീട് എവിടെ ആണെന്നും, അവളുടെ പ്രണയത്തെ പറ്റിയും, അവൾ ഇവിടെ വന്നത് എന്തിനു ആണെന്നും എല്ലാം ഇവർ പറഞ്ഞു

എന്നിട്ട് പറഞ്ഞു

..നീ ആഗ്രഹിക്കുന്നത് നിനക്ക് കിട്ടും, അതിനു വേണ്ടി മരിക്കാൻ ഒന്നും നിൽക്കരുത്. മൈന ഞെട്ടി ഇതൊക്ക ഇവർക്കു എങ്ങനെ അറിയാം

..അപ്പോൾ ആ സ്ത്രീയുടെ അമ്മ എന്ന് തോന്നിക്കുന്ന ഒരു അമ്മ അങ്ങോട്ട് വന്നു

എന്നിട്ട് പറഞ്ഞു മോളെ പേടിക്കണ്ട.. ഇവൾ കൊറേ നാളായിട്ട് ഇങ്ങനാണ്

.ഇവിടെ അപ്പുറം ഒരു സർപ്പ കാവ് ഉണ്ട് ഒരു ദിവസം അവിടെ വിളക് കത്തിക്കാൻ പോയതാ…..കൊറേ നേരം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ല, അങ്ങനെ ഞങ്ങൾ പോയി നോക്കിയപ്പോൾ അവിട ബോധം പോയി കിടക്കുവായിരുന്നു…..അതിനു ശേഷം ഇങ്ങനാ, എന്ത് കണ്ടാലും പേടി ആണ്,… പുറത്തോട്ട് ഇറങ്ങാറേ ഇല്ലായിരുന്നു.

…ഒരുപാട് നാളുകൾക്കു ശേഷം ഇന്ന് മോളെ കണ്ടപ്പോൾ ആണ് പുറത്തു ഇറങ്ങിയത്…..

.. അങ്ങനെ മൈന തിരിച്ചു റൂമിൽ എത്തി എന്നാലും തന്നെ പറ്റി ഇത്ര കൃത്യം ആയിട്ട് ആ സ്ത്രീ എങ്ങനെ അറിഞ്ഞു മൈന ചിന്തിച്ചു

…അങ്ങനെ ഏകദേശം രണ്ടു ആഴ്ച കഴിഞ്ഞു കാണും, ഇവളുടെ ഫോണിൽ ഒരു കാൾ വന്നു,

ഫോൺ അറ്റന്റ് ചെയ്തപ്പോൾ അത് ഫൈസൽ ആയിരുന്നു. നീ എന്താണ് ഇത്ര നാളും എന്നെ വിളിക്കാഞ്ഞത് മൈന കരഞ്ഞു കൊണ്ട് ചോദിച്ചു

ഫൈസൽ പറഞ്ഞു ഞാൻ നമ്മുടെ ബന്ധം വീട്ടിൽ പറഞ്ഞു

വീട്ടുകാർ ഈ ബന്ധത്തെ എതിർതെന്നു മാത്രമല്ല

അമ്മ പറഞ്ഞു ഇനി അവളെ വിളിക്കുകയോ ബന്ധപ്പെടാൻ ശ്രമിക്കുകയോ ചെയ്‌താൽ ആത്മഹത്യാ ചെയ്യും എന്ന്

എന്നിട്ട് തന്റെ ഫോണും സിമും എല്ലാം നശിപ്പിച്ചു കളഞ്ഞു….

എന്നിട്ടും ആരും അറിയാതെ വേറെ നമ്പറിൽ നിന്ന് മൈനയെ വിളിച്ചപ്പോൾ എടുത്തത് മൈനയുടെ അച്ഛൻ ആയിരുന്നു,

എന്നിട്ട് പറഞ്ഞു നീയുമായുള്ള ബന്ധത്തിന് മൈനക്ക് താല്പര്യം ഇല്ല, അവൾക് വേറെ കല്യാണം ഉറപ്പിച്ചു,ഇനി ഇങ്ങോട്ട് വിളിക്കരുത്…… പിന്നെ എത്ര വിളിച്ചിട്ടും സ്വിച്ച് ഓഫ്‌ ആയിരുന്നു. അങ്ങനെ ഫൈസൽ തിരക്കി വീട്ടിൽ വന്നപ്പോൾ മൈനയുടെ കല്യാണം കഴിഞ്ഞു പോയി എന്ന് വീട്ടുകാർ പറഞ്ഞു……

അങ്ങനെ ആകെ തകർന്ന അവസ്ഥയിൽ ആയി ഞാൻ ഫൈസൽ പറഞ്ഞു

പിന്നെ നീ ഇപ്പൊ എങ്ങനെ വിളിച്ചു എന്റെ പുതിയ നമ്പർ എങ്ങനെ കിട്ടി മൈന ചോദിച്ചു

കുറച്ചു മുൻപ് ചിത്ര വിളിച്ചായിരുന്നു

അവൾ കരഞ്ഞു കൊണ്ട് എല്ലാം തുറന്നു പറയുക ആയിരുന്നു. അവൾ ആണ് നിന്റെ പുതിയ നമ്പർ തന്നത്

അവൾ നടന്നതിനെല്ലാം എന്നോട് ക്ഷമ ചോദിച്ചു, നിന്നോട് ക്ഷമിക്കണം എന്നും പറഞ്ഞു

നാളെ ചിത്രയുടെ കല്യാണം ആണ്, അതായിരിക്കും അവൾക് ഇപ്പോൾ ഇതൊക്കെ എന്നോട് വിളിച്ചു പറയാൻ തോന്നിയത്..

അങ്ങനെ ഒരുപാട് നാളുകൾക്കു ശേഷംഅവർ ഒരുപാട് നേരം സംസാരിച്ചു,

എന്നെങ്കിലും വീട്ടുകാർ നമ്മുടെ വിവാഹം സമ്മതിക്കും എന്ന് അവർ വിശ്വസിച്ചു…..…..ഇവൾക്ക് അന്ന് കണ്ട ചേച്ചിയെ ഒന്ന് പോയി കാണണം എന്ന് തോന്നി

ആ ചേച്ചി കരണം ആണല്ലോ താൻ ഇപ്പൊ ജീവനോടെ ഇരിക്കുന്നത്

അങ്ങനെ ഇവൾ പിറ്റേന് തന്നെ അങ്ങോട്ട് പുറപ്പെട്ടു

..വീടിന്റെ മുന്നിൽ എത്തിയപ്പോൾ ഗേറ്റ് പൂട്ടി കിടക്കുന്നത് ആണ് കണ്ടത്,

മൈനയെ കണ്ടത് കൊണ്ട് ആയിരിക്കണം. അയൽവീട്ടിലെ ചേച്ചി ചോദിച്ചു, ആരാണ് എന്താണ് അവിടെ കാര്യം

…മൈന താൻ വന്ന കാര്യം പറഞ്ഞു.

…ഇവൾ പറഞ്ഞത് കേട്ട് ഈ ചേച്ചിയുടെ ഭാവം മാറി, ചേച്ചി ആകെ ഞെട്ടി

പണ്ട് ഈ വീട്ടിലെ പെണ്ണിന് ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട് എന്ന് ഈ ചേച്ചിയുടെ ചെറു പ്രായത്തിൽ കേട്ടിട്ടുണ്ടത്രെ, സത്യം ആണോന്നു പോലും അവർക്കറിയില്ല….എന്തായാലും ഒരു നാലപ്പത്തു വർഷം ആയിട്ട് ഈ വീടിൽ ആരും താമസം ഇല്ല ഇത് പൂട്ടിയിട്ടിരിക്കുക ആയിരുന്നത്രേ….