ഇന്ന് വായിച്ചത്
രചന: Vijay Lalitwilloli Sathya
ആ തമിഴത്തി പെൺകുട്ടി ബസിൽ നിന്നും ഇറങ്ങി. അവൾ ഏറെ ദുഃഖിതയായിരുന്നു. അന്നത്തെ കളക്ഷൻ പണം അടങ്ങിയ പേഴ്‌സ് അവർക്ക് നഷ്ടപ്പെട്ടു. ബസ് മൊത്തം അരിച്ചുപെറുക്കിയിട്ടും ആ വാലറ്റ് കണ്ടെത്താനായില്ല.
നിരാശയോടെ ബസ്സിൽ നിന്നും ഇറങ്ങിയ അവൾ പ്രത്യാശയോടെ ഒടുവിൽ അടുത്ത പോലീസ് സ്റ്റേഷനിലേക്ക് പരാതി കൊടുക്കാൻ പോയതാണ്.
അവളുടെ കയ്യിലുള്ള വലിയ ബാഗിൽ വിൽക്കാനുള്ള പ്ലാസ്റ്റിക് പാത്രങ്ങളും മറ്റുമായിരുന്നു..
സ്റ്റേഷനിലെത്തിയപ്പോൾ പോലീസുകാർ ഇറങ്ങി വന്നു പറഞ്ഞു “പോ പോ ഇവിടെ ഒന്നും വേണ്ട”
“അതല്ല സാർ. ഞാൻ ഒരു പരാതി തരുവാൻ വന്നതാണ്. “
“എന്താണ് നിന്റെ പരാതി” പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ ചോദിച്ചു.
“ഞാൻ ഇപ്പോൾ വന്ന ബസിൽ വെച്ച് എന്റെ പേഴ്സ് നഷ്ടപ്പെട്ടു. എന്റെ ഇന്നത്തെ മൊത്തം കളക്ഷൻ ആയ 8000 രൂപ അതിലുണ്ടായിരുന്നു. “
” എവിടെയാണ് തന്റെ സ്ഥലം? “
“മധുരൈ” അവൾ പറഞ്ഞു
“ഇവിടെ താമസം, എവിടെയാ?” പോലീസുകാർ ചോദിച്ചു.
“പട്ടണത്തിനു അടുത്തുള്ള ഒരു വാടക കെട്ടിടത്തിലാണ്”
” ആ കാശു ആരെങ്കിലും അടിച്ചു കൊണ്ടു പോയിട്ടുണ്ടാവും അപ്പൊ കിട്ടാത്ത കാശു ഇനി എങ്ങനെ കിട്ടാനാ? ” പോലീസുകാർ അവളെ പരിഹസിച്ചു ചോദിച്ചു.
“എന്നാലും ഒരു പരാതി…” അവൾ പകുതിക്ക് വച്ച് നിർത്തി
“അതുകൊണ്ടൊന്നും കാര്യമില്ല” പോലീസുകാർ അവളെ നിരുത്സാഹപ്പെടുത്തി.
“എനിക്ക് എസ് എയെ കാണണം”
“എസ് ഊണ് കഴിച്ച് ഉറക്കമാണ്”
“എടാ രാമകൃഷ്ണൻ പീസി എസ് ഐ സാർ എണീറ്റോ “
അയാൾ സ്റ്റേഷനുകളിലേക്ക് നോക്കി മറ്റേ പോലീസുകാരനോട് ചോദിച്ചു.
“എപ്പഴെ ഉണർന്നു… പിറകിലെ റൂമിൽ ചീട്ടുകളിക്കുയാണ് ഹെഡ് കോൺസ്റ്റബിൾ വാസുവും റൈറ്റർ രഘുമൊന്നിച്ചു. “
രാമകൃഷ്ണൻ പി സി മലയാളത്തിൽ പറഞ്ഞപ്പോൾ തമിഴത്തിക്ക് അറിയില്ലെന്ന് കരുതി പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായ ഒരു പോലീസുകാരൻ അങ്ങനെ പറഞ്ഞു. തമിഴത്തിയെ തിരിച്ചയക്കാൻ ശ്രമിച്ചു.
“പോയിട്ട് നാളെ രാവിലെ വാങ്കോ”
“സാർ എനിക്ക് പരാതി റിട്ടേൺ ആയിട്ട് ഇപ്പോൾ കൊടുക്കണം “
“ഇതുപോലെ വലിയ ചോറ ആയല്ലോ..ഇവിടെ റൈറ്റർ ഇല്ല നാളെ വാങ്കോ…മാത്രമല്ല ഞങ്ങൾക്കൊരു വിവാഹചടങ്ങിൽ ഞങ്ങൾ പോവാനും ഉണ്ട്.”
അയാൾ ആത്മാർത്ഥമായി സത്യം പറഞ്ഞു
“കുഴപ്പമില്ല ഞാൻ എസ് യെ കണ്ടു കാര്യം പറഞ്ഞിട്ട് വേഗം പൊയ്ക്കോളാം” തമിഴത്തി പെണ്ണ് കേണപേക്ഷിച്ചു.
“ഒന്നു പോകുന്നുണ്ടോ നാളെ വരാന ല്ലേ പറഞ്ഞത്… ഒരു പോലീസുകാരൻ അല്പം ഒച്ച എടുത്തു പറഞ്ഞു. അതോടെ തമിഴത്തിയുടെ തനിനിറം പുറത്തു വന്നു.
“ഷട്ട് അപ്പ് യു….കോൾ ദാറ്റ് സ്റ്റുപ്പിഡ്സ്… ഇമ്മീഡിയറ്റ് ലി….പോയി തന്റെ എസ്ഐ വിളിക്കെടാ.”
ശബ്ദഗാംഭീര്യം കേട്ടപ്പോൾ തന്നെ പോലീസുകാരൻ നടുങ്ങി
” എന്താ പകച്ചു നോക്കുന്നത് ഇന്ന് ജില്ലയിൽ ചാർജ് എടുക്കേണ്ട എ എസ് പി ആഡോ… വിളിക്ക് അവന്മാരെ…. ” ശരിക്കുംbപെട്ടു….
പിന്നെ ഒരു സെക്കൻഡിനുള്ളിൽ എസ്ഐയും ഹെഡ് കോണ്സ്റ്റബിളും റൈറ്ററും മറ്റു എല്ലാ പോലീസുകാരും പ്രത്യക്ഷപ്പെട്ടു സല്യൂട്ടടിച്ചു..
” സോറി സാർ………………”