സൈഡിൽ കണ്ട ഇട വഴി ആയ ചെങ്കൽ റോഡിലൂടെ ഒരു കൈ കൊണ്ട് ഉപ്പൂറ്റി വരെ വിടർന്നു കിടക്കുന്ന പാവാടയും താങ്ങി അവൾ ഓടി കയറി…

രചന: Yazzr Yazrr

ദൂരെ നിന്ന് പാഞ്ഞു വരുന്ന കാർ കണ്ടിട്ട് കോൺസ്റ്റബിൾ പറഞ്ഞു, സാറെ കുറച്ചു മാറി നിന്ന് കൈ കാണിക്ക് ഓവർ സ്പീഡിൽ ആണ് വണ്ടി വരുന്നത്

നമ്മുടെ വണ്ടി റെഡി ആക്കി നിർത്തു നിർത്താതെ പോയാൽ പിന്തുടർന്നു പോയി പിടിക്കണം si കുറച്ചു ഗൗരവത്തോടെ പറഞ്ഞു

എന്നാലും ഈ പാതിരാത്രി ഇവമ്മാര് വായു ഗുളിക വാങ്ങാൻ പോകുവാണോ

അടിച്ചു പൂസ് ആയിരിക്കും സാറെ….

പാഞ്ഞു വന്ന ബെൻസ് കൈ കാണിച്ചിടുത്തു നിന്ന് കുറച്ചു മുന്നോട്ട് പോയി നിന്ന്

ഡോറിന്റെ അടുത്തോട്ടു ഓടിയെത്തിയ കോൺസ്റ്റബിളിനെ നോക്കി സിദ്ധാർഥ് ചോദിച്ചു, ബെൻസിനൊക്കെ കൈ കാണിക്കാറായോ സാറെ…കോൺസ്റ്റബിൾ കാറിന്റെ അകത്തേക്ക് നോക്കി. സിദ്ധാർത്ഥിന്റെ കൂടെ കൈയിൽ ബിയർ ബോട്ടിലുമായി മുന്നത്തെ സീറ്റിൽ അബുവും പിറകിൽ കെവിനും ഇരിപ്പുണ്ട്. മൂന്നും മദ്യമോ വേറെന്തെക്കയോ വലിച്ചു കയറ്റിയ മത്തിൽ ഇങ്ങനെ ഇരിക്കുവാണ്

എന്താടോ അവിടെ അവമ്മാരോട് ഇങ്ങോട്ട് ഇറങ്ങാൻ പറ, si കുറച്ചു കടുപ്പത്തിൽ തന്നെ പറഞ്ഞു, സാറെ നമ്മുടെ mla യുടെ മോൻ സിദ്ധാർഥും കൊട്ടുകാരനും ആണ് വണ്ടിയിൽ

Si യുടെ മുഖത്തെ കടുപ്പമെല്ലാം പയ്യെ ഇല്ലാതായി

ആ മോൻ ആയിരുന്നോ, എവിടെ പോയിട്ട് വരുന്നു. ഞങ്ങൾക്ക് പോയിട്ട് വേറെ പണിയുണ്ട് സാറെ സിദ്ധാർത്ഥ് കുഴഞ്ഞ നാക്ക് വെച്ചു എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു

മക്കൾ പൊക്കോ പിന്നെ പാതിരാത്രി ആയോണ്ട് ഹൈ റേഞ്ചിൽ നിന്ന് ലോഡുമായി ലോറികൾ വരും സൂക്ഷിക്കണം

പറഞ്ഞു തീരും മുന്നേ കാർ ചെറുതായിട്ട് ഒന്ന് ഇരച്ചിട്ടു വന്നതിലും സ്പീഡിൽ പറന്നകന്നു..

Si സാറിനു ഒരു ബോട്ടിൽ കൊടുക്കേണ്ടത് ആയിരുന്നു അബു ചിരിച്ചു കൊണ്ട് പറഞ്ഞു

ഒന്ന് പോയെടാ ഇവിടെ എനിക്ക് തന്നെ തികയുമോ എന്ന് സംശയം ആണ് കെവിൻ പിറകു വശം ഇരിക്കുന്ന മദ്യ കുപ്പികളൊക്കെ അവിടെ തന്നെ ഉണ്ടോ എന്ന് നോക്കി ഉറപ്പ് വരുത്തി…ഹൈ റേഞ്ചിലെ വളവും തിരിവും ഒന്നും വക വെക്കാതെ കാർ നല്ല വേഗതിയിൽ തന്നെ മുന്നോട്ട് നീങ്ങുക ആണ്

ദേ അങ്ങോട്ട് നോക്കിയേ ആരാടാ ഈ പാതിരാത്രി റോഡിലൂടെ ഓടുന്നത് സിദ്ധാർത്ഥ് റോഡിന്റെ മുൻ വശത്തോട്ട് കൈ ചൂണ്ടി

ആ ശെരിയാണല്ലോ, അബു സംശയത്തോടെ മുന്നിലോട്ട് നോക്കി. കാർ അടുക്കുംതോറും ആ രൂപം വ്യകതമായി വന്നു. അതൊരു പെൺകുട്ടി ആണ് പതിനേഴു വയസു പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടി

ഏതോ വണ്ടി വരുന്നത് കണ്ട പെൺകുട്ടി ചെറുതായിട്ട് ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം പിന്നെയും മുന്നോട്ട് തന്നെ നടന്നു

സിദ്ധാർഥ് കാറിന്റെ വേഗത കുറച്ചു..കൊള്ളാവല്ലോടാ കണ്ടിട്ട് ആള് ഒരു ഉരുപ്പടി തന്നെ കെവിൻ ബാക്കിൽ ഇരുന്നു പറഞ്ഞു

കാറ്‌ പെൺകുട്ടിയുടെ തൊട്ടു പിറകിൽ എത്തിയപ്പോൾ സിദ്ധാർഥ് വണ്ടിയുടെ ഹോൺ മുഴക്കി. അത് കേട്ടിട്ടാകണം അവൾ ഒന്നൂടെ തിരിഞ്ഞു നോക്കി എന്നിട്ട് നടത്തത്തിന്റെ വേഗത കൂട്ടി. അവൾ പേടിച്ചു എന്ന് തോന്നുന്നു അബു ചിരിച്ചു കൊണ്ട് പറഞ്ഞു

അവളുടെ പേടി കണ്ടു ആസ്വദിക്കാൻ എന്നോണം സിദ്ധാർത് വീണ്ടും വീണ്ടും ഹോൺ മുഴക്കി കൊണ്ടേ ഇരുന്നു…..

പതുക്കെ അവൾ ഓട്ടത്തിന്റെ വേഗം കൂട്ടി,

സൈഡിൽ കണ്ട ഇട വഴി ആയ ചെങ്കൽ റോഡിലൂടെ ഒരു കൈ കൊണ്ട് ഉപ്പൂറ്റി വരെ വിടർന്നു കിടക്കുന്ന പാവാടയും താങ്ങി അവൾ ഓടി കയറി..

ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലാലോ വണ്ടി ബാക്ക് എടുക്കടാ, അവളുടെ പിറകെ വിടു അബു കവിളിൽ ഇരുന്ന ബിയർ ഇറക്കികൊണ്ട് പറഞ്ഞു

സിദ്ധാർഥ് റിവേഴ്‌സ് ഗിയർ ഇട്ടു ആക്സിലേറ്ററിൽ ആഞ്ഞു ചവിട്ടി, സ്റ്റീയറിങ് ഓടിച്ചു തിരിച്ചു ആ ചെങ്കൽ വഴിയിൽ കാർ കയറ്റി

എവിടെ പോയി അവളെ കാണുന്നില്ലാലോ അബു പറഞ്ഞു

അവർ ചുറ്റിനും നോക്കി…ചുറ്റിനും മരങ്ങൾ കൊണ്ട് തിങ്ങി നിറഞ്ഞ വഴി. ഏതോ മരത്തിന്റെ പിറകിൽ ഒളിച്ചു നില്പുണ്ട് ആ മറ്റേ മോൾ കെവിൻ ചുറ്റിനും നോക്കി കൊണ്ട് പറഞ്ഞു

ആഹാ എന്നാൽ ഇറങ്ങി നോക്കിയിട്ട് തന്നെ കാര്യം, അബു കാറിന്റെ ഡോർ തുറന്നു

ഡോർ തുറന്ന ശബ്ദം കേട്ടിട്ട് ആയിരിക്കണം ഒരു മരത്തിന്റെ പിറകിൽ നിന്ന് അവൾ ഇറങ്ങി ഓടി, തട്ടി വീഴാതിരിക്കാൻ ഒരു കൈ കൊണ്ട് പാവാട താങ്ങി പിടിച്ചിരിക്കുക ആണ്. ദേ…ദേ പോകുന്നു വിടടാ വണ്ടി..അബു ഡോർ അടച്ചുകൊണ്ട് അലറി….

അവൾ പേടിച്ചു അലറികൊണ്ട് ഓടുകയാണ്. അവളുടെ ദേഹത്തു കാർ തട്ടി തട്ടിയില്ല എന്നായപ്പോൾ അവൾ സൈഡിൽ കണ്ട ഒരു ചെറു വഴിയിൽ ഓടി കയറി

രണ്ടാൾക്കു മാത്രം കഷ്ടപ്പെട്ട് നടക്കാൻ പറ്റിയ ഒരു വഴി. പോയി കളഞ്ഞല്ലോടാ അവൾ സിദ്ധാർഥ് കാർ ഇരപിച്ചു കൊണ്ട് പറഞ്ഞു

കാർ കയറില്ല എന്നല്ലേ ഉള്ളു നമുക്ക് ഇറങ്ങി നടക്കാല്ലോ അബു ആ വഴിയിലോട്ട് നോക്കികൊണ്ട് ചോദിച്ചു

അത് വേണോ..

വേണം ടാ ഞാൻ ഒരുപാട് ആശിച്ചു പോയി ഇന്നത്തെ എന്റെ വിസ്കിയുടെ ടച്ചിങ്‌സ് അവൾ തന്നെ..ഇവന്റെ ഒരു കാര്യം സിദ്ധാർഥ് ചിരിച്ചു കൊണ്ട് ഡോർ തുറന്നു. നിനക്ക് ഇനിയും മടുത്തില്ലെടാ കെവിൻ ചോദിച്ചു…ഓ പറച്ചിൽ കേട്ടാൽ തോന്നും നീയൊക്കെ അങ്ങ് വല്യ പുണ്യാളൻമാർ ആണെന്ന്

ടാ സൂക്ഷിച്ചു നടകെടാ ഇവിടെ വെല്ലോ ഇഴ ജന്തുക്കളും കാണും, സിദ്ധാർഥ് മൊബൈൽ ടോർച് ഓൺ ആക്കി

ഇവിടെ വീടുകൾ ഒന്നും ഇല്ലാത്തതു കൊണ്ട് അവൾ ദൂരെ ഒന്നും പൊക്കാൻ വഴി ഇല്ല ഇവിടെ എവിടെയെങ്കിലും തന്നെ കാണും…

എന്നാലും ആ കൊച്ചു മൈ… മോൾക് എന്തൊരു സ്പീഡ് ആണെടാ..

നീ അവൾക് അവാർഡ് കൊടുക്കാൻ ഒന്നുമല്ലലോ ഓടിക്കുന്നത്

അല്ല ഈ വഴി നമ്മൾ ഇതിനു മുന്നേ കണ്ടട്ടില്ലലോ കെവിൻ ചോദിച്ചു

പിന്നെ ഈ ഓണം കയറാ മൂലയിലൊക്കെ ആര് വരാനാ

ദേ നോക്കിയെടാ അവിടെ ഒരു വീട്, കെവിൻ ഒരു വീടിനു നേരെ കൈ ചൂണ്ടി

അവരുടെ കുറച്ചു മുന്നിലായി ചെറിയ ഒരു വാർത്ത വീട്. ഈ വീട്, നമ്മൾ ഇതിനു മുന്നേ വന്നിട്ടുണ്ടോ എവിടേയോ നല്ല കണ്ടു പരിചയം സിദ്ധാർഥ് പറഞ്ഞു. ആ അത് തന്നെ ഞാനും അത് പറയാൻ വരുക ആയിരിന്നു അബു പറഞ്ഞു

ദേ നോക്കിയേ ഇതിനു മുന്നിലൂടെ വേറെ വഴി ഉണ്ട് നമ്മൾ വന്നത് പിറകു വശം വഴിയാണ്,

ദേ കാർ അല്ല ലോറി വരെ കയറി വരാൻ പറ്റിയ വഴി കെവിൻ വല്യ ഒരു വഴിയുടെ നേരെ കൈ ചൂണ്ടി

ശേ അവൾ ഇത് വഴി രക്ഷപെട്ടു കാണും….

വിടളിയാ, ഇവളൊക്കെ നമ്മുടെ കയ്യിൽ വന്നു ചാടാതെയാണോ പോകുന്നെ, സിദ്ധാർഥ് അബുവിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു

അല്ല ഇവൻ എന്തുവാ ഈ മലന്നു നിന്ന് നോക്കുന്നത്, ആ വീടും നോക്കികൊണ്ട് നിന്ന കെവിനെ നോക്കി അബു ചോദിച്ചു

ടാ ഈ വീട് നിനക്ക് ഓർമ്മയുണ്ടോ കെവിൻ ചോദിച്ചു. ഇല്ല…ടാ സൂക്ഷിച്ചു നോക്കിയേ മറ്റേ ചേച്ചിയെയും അനിയത്തിയേയും……

സിദ്ധാർഥ് അബുവിനെ തട്ടി മാറ്റി വീടിന്റെ മുന്നിലോട്ട് നടന്നു. ശെരിയാണല്ലോ ഇത് ആ വീട് ആണല്ലോ

ടാ അബു നീ മറന്നോ ഈ വീട് നമ്മൾ ആ ചേച്ചിയെയും അനിയത്തിയേയും കെട്ടി തൂക്കിയ വീട്…എങ്ങന മറക്കും അളിയാ അവള്മാരെ

എനിക്കും ശെരിക്കും മതിയായിട്ടില്ല അവളുമാരെ…ഓ അന്ന് അച്ഛൻ കാശ് വാരി എറിഞ്ഞിട്ടു ആണ് ആ കേസ് ആത്മഹത്യാ ആണെന്നും പറഞ്ഞു എഴുതി തള്ളിയത്….

ഇന്ന് മറ്റവളെ കൂടി കിട്ടിയിരുന്നേൽ ചേച്ചിക്കും അനിയത്തിക്കും ഒരു കൂട്ടിനെ കൂടി കൊടുക്കായിരുന്നു

അത് വിടു അളിയാ എന്റെ കെട്ടിറങ്ങി വാ നമുക്ക് രണ്ടെണ്ണം അടിക്കാം..അവർ കാറിനെ ലക്ഷ്യമാക്കി നടന്നു

നിരാശ നിറഞ്ഞ മുഖത്തോടെ അബു തിരിഞ്ഞു ആ വീട് നോക്കി പെട്ടെന്ന് വീട്ടിനുള്ളിൽ നിന്നും എന്തോ വീഴുന്ന ശബ്ദം

ടാ അവൾ ആ വീട്ടിൽ കയറി ഒളിച്ചു എന്ന് തോന്നുന്നു, അബു വീട് ലക്ഷ്യമാക്കി ഓടി പിറകെ തന്നെ സിദ്ധാർഥും, കെവിനും ഉണ്ട്

ദേ നോക്ക് വീടിന്റെ വാതിൽ ചാരിയിട്ടേ ഉള്ളു പൂട്ടിയിട്ടില്ല. അവൾ അകത്തു കയറി ഒളിച്ചത് തന്നെ. ഇന്ന് അവളെ എന്റെ കയ്യിൽ കിട്ടട്ടെ എല്ലാം കൂടി ഞാൻ തീർക്കുന്നുണ്ട് അബു ദേഷ്യത്തോടെ കതകു ചവിട്ടി തുറന്നു..

നാശം പിടിക്കാൻ ഇവിടെ വിളക് ഒന്നുമില്ല മുഴുവൻ ഇരുട്ട് ആണ്..

നീ ആ മൊബൈൽ ടോർച് ഓൺ ആക്കിയേ

സിദ്ധാർഥ് ടോർച് ഓൺ ആക്കി…കാണുന്നത് പോലെ അല്ലാലോ വല്യ വീട് ആണല്ലോ എവിടെ കയറി ഒളിച്ചു ഇരികുവാണ് അവൾ

അവർ മുറികൾ തോറും കയറി ഇറങ്ങി…

അപ്പോഴാണ് അടുത്ത മുറിയിൽ എന്തോ ശബ്ദം എന്തോ മൂളൽ പോലെ

മൂന്ന് പേരും വാതിൽ തള്ളി തുറന്നു അകത്തു കയറി

ടാ ലൈറ്റ് ഇങ്ങോട്ട് അടിച്ചേ എന്റെ നെറ്റിയിൽ എന്തോ വന്നു ഇടിച്ചു കെവിൻ പറഞ്ഞു

സിദ്ധാർഥ് ടോർച് മേലോട്ട് അടിച്ചു

ടോർച് വെട്ടത്തിൽ അവിടെ കണ്ട കാഴ്ച കണ്ടു അവർ ഞെട്ടി പോയി..

കഴുത്തിൽ വരിഞ്ഞു മുറുകിയ കയറുമായി നാക്ക് വെളിയിലോട്ട് തള്ളിയ അവസ്ഥയിൽ രണ്ടു ശവങ്ങൾ തൂങ്ങി കിടന്നു ആടുന്നു…

നമ്മൾ അന്ന് കെട്ടി തൂക്കിയ ചേച്ചിയും അനിയത്തിയും അല്ലെ ഇത്

അനിയത്തിയെ സൂക്ഷിച്ചു നോക്കിയ അവർ പിന്നെയും ഞെട്ടി

നമ്മൾ കുറച്ചു മുന്നേ റോഡിൽ വെച്ചു കണ്ട പെൺകുട്ടി അല്ലെ ഇത്

നമ്മൾ അവളെ അല്ല അവൾ ആണ് നമ്മളെ ഇങ്ങോട്ട് കൊണ്ട് വന്നത്…..

മരവിച്ചു അനങ്ങാൻ വയ്യാത്ത അവസ്ഥയിൽ നിന്ന അവർ തൂങ്ങിയാടുന്ന ശവങ്ങളെ നോക്കി…പതുകെ രണ്ടു ശവശരീരങ്ങളുടെയും കണ്ണ് തുറന്നു വരുന്നു…..

End