അമ്മയും ഒരു കുന്ത്രാണ്ടവും
രചന: Vijay Lalitwilloli Sathya
മോള് ശ്യാമ ഏഴാം ക്ലാസിൽ പഠിക്കുകയാണ്. രാവിലെ അവൾക്കുള്ള ഉച്ചഭക്ഷണം റെഡിയാക്കി സ്കൂൾ ബാഗിൽ വയ്ക്കുമ്പോൾ പ്രിയയ്ക്ക് പതിവുള്ളതാണ് സിബ്ബ് തുറന്ന് ബാഗിന് അകത്തേക്ക് ഒരു എത്തിനോട്ടം പതിവുള്ളതാണ്..
“അമ്മ എന്തിനാ എപ്പോഴുംഎന്റെ ബാഗിൽ ഈ കുന്ത്രാണ്ടം ഉണ്ടോന്നു നോക്കുന്നത്?
പ്രിയ അതുകേട്ട് പുഞ്ചിരിച്ചു . ശ്യാമ ഏഴാം ക്ലാസിൽ പോകാൻ തുടങ്ങിയപ്പോൾ തൊട്ട് പ്രിയ ആധി എടുക്കാൻ തുടങ്ങിയിരുന്നു.
അത്‌കൊണ്ടുതന്നെ പെൺകുട്ടികൾ പ്രായപൂർത്തിയാകുന്നതിനെക്കുറിച്ചും അപ്പോൾ ഈ കുന്ത്രാണ്ടം എടുത്ത് ധരിക്കുന്നതിനെ കുറിച്ചും ഏകദേശധാരണ ശ്യാമയിൽ ഉണ്ടാക്കിയിട്ടുണ്ട്..!
അന്ന് പ്രിയ ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയം. ഒരു ഇന്റർ ഡിസ്ട്രിക്ട് കായികമേളയ്ക്ക് ഓട്ട മത്സരത്തിനായി പ്രിയയും കൂട്ടുകാരികളും കൂടെ തന്റെ ക്ലാസ്മേറ്റും കസിനുംആയ ബോബനുമൊത്തു പോയതായിരുന്നു…!
പല ഇന്നിംഗ്സിനും ഗ്രൗണ്ടിൽ നടന്നുകൊണ്ടിരിക്കുന്നു.. പ്രിയ പങ്കെടുത്ത നൂറു മീറ്റർ ഓട്ടമത്സരംമത്സരത്തിന് സമയമായി…
പ്രിയ ജേഴ്സി അണിഞ്ഞ്റൗണ്ടിലെ ഒരറ്റത്ത് മാറി നിന്ന് വാം ആപ്പ് ചെയ്ത് ചെറു മാതിരി വ്യായമം ഒക്കെ ചെയ്ത് ഇരിക്കെ അവളുടെ ഊഴമായി
ബോബനോട് അല്പം വെള്ളം വാങ്ങി കുടിച്ചുഇറങ്ങുകയായിരുന്നു അവൾ
“പ്രിയ ഒന്ന് അവിടെ നിന്നേ.. “
“എന്താ ബോബു “
” ഡി കാലിലൂടെ ചോര വരുന്നു..!”
“അയ്യോ”
അവൾ വേഗം ബാത്റൂമിലേക്ക് ഓടി.
സംഭവിച്ചതെന്നറിയാതെ കൂടെ ബോബനും ചെന്നു.
അവൾ അവന്റെ ചെവിയിൽ എന്തോ പറഞ്ഞു
ബോബൻ അതുകേട്ട് വേഗം പുറത്തുപോയി.
കഷ്ടം!നാ പ്കിൻ സ്കൂളിൽ ഉള്ള ബാഗിലാണ്. ജഴ്സി മറ്റും ഉള്ള ബാഗ് മാത്രമാണ് ഇങ്ങോട്ട് കൊണ്ടുവന്നത്’. അവൾ മനസ്സിൽ ശപിച്ചു
മൈക്കിലൂടെ ഗ്രൗണ്ടിൽ നിന്നും തന്റെ ചേസ് നമ്പർ വിളിച്ചു ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യാൻ പറഞ്ഞുകൊണ്ടേയിക്കുന്നത് പ്രിയ ഒരു നടുക്കത്തോടെ കേട്ടുകൊണ്ടിരുന്നു.
ഇനിഎന്തു ചെയ്യും അവളുടെ ആത്മവിശ്വാസം ആകെ തകർന്നു.
പ്രിയ പേടിച്ചരണ്ടു കൊണ്ട് ബാത്റൂമിലെ മുമ്പിൽ തന്നെ നിന്നു.
അപ്പോഴേക്കും ബോബൻ നാ പ്കിനും ആയി എത്തി. “എടി കൂട്ടുകാരികളുടെ ആരുടെലും ഇല്ല. ഞാൻ കടയിൽ പോയി വാങ്ങിച്ചു”
” താങ്ക്സ്”
നാണം കൊണ്ടു ബോബൻ റെ മുഖത്ത് നോക്കാതെ പറഞ്ഞു.
ആശ്വാസമായി. ജഴ്സി ഒക്കെ മാറി വസ്ത്രം ധരിച്ച് ഫ്രഷായി അവൾ പുറത്തിറങ്ങി.
ബോബൻ കാത്തുനിൽക്കുകയായിരുന്നു പുറത്ത്.
ഈ അവസരത്തിൽ തന്നെ സഹായിച്ച അവനെ കെട്ടിപ്പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൊടുക്കാൻ പ്രിയക്ക് തോന്നി..
പിന്നെ മുൻപിൻ ഒന്നും ചിന്തിച്ചില്ല…
“എന്നാടി ഇത് വട്ടായോ നിനക്ക്? “
ബോബൻ ആകെ വിരണ്ടു പോയി…!
“ഇത് എനിക്ക് ചെയ്തു തന്ന സഹായത്തിന്”
“ഓ പിന്നെ..എന്റെ അപ്പന് ദിവസം നാലുനേരം സിഗരറ്റ് വാങ്ങിക്കാൻ കടയിൽ പോകുന്ന എനിക്ക് ഇതൊക്കെ എന്തോന്ന് ഉപകാരമാ. മത്സരംഒക്കെ ഗോപിയായി ! ഒന്നു വേഗം വന്നേ നമുക്ക് വീട്ടിൽ പോവാ.”
അവൻ കൈപിടിച്ചു വലിച്ചു നടന്നു.
അവൾ പൊട്ടിച്ചിരിച്ചു കൊണ്ടു അനുസരണയുള്ള കുട്ടിയെ പോലെ പിറകെ നടന്നു!
ഞാൻ വല്യ പെണ്ണായി ഡോ… എന്നു പറയണം എന്നുണ്ട് അവൾക്ക്.. അവന്റെ വിചാരം ഞാനിപ്പോഴും കൊച്ചുകുട്ടിയെന്നാ..
“അമ്മ എന്താ ആലോചിക്കുന്നത്? “
ശ്യാമ മോളുടെ ചോദ്യം തന്നെ ചിന്തയിൽ നിന്ന് ഉണർത്തി.
” ഹേയ് ഒന്നുമില്ല”
” എനിക്കറിയാം!”
” എന്തോന്ന്? “
അന്ന് അമ്മ നൽകിയ ഉമ്മ കാരണം അച്ഛന്റെ മനസ്സിൽ പ്രേമം “മുളകിട്ടതും….”
“മുളകിട്ടത് എന്നല്ല മുളയിട്ടത്.”
പ്രിയ തിരുത്തി.
“രണ്ടുംഒന്ന്തന്നെ”
“ശ്യമേ നിന്നെ ഉണ്ടല്ലോ.”
എന്നിട്ട്”
“പ്രേമംമൂത്ത് രണ്ടുപേരും കെട്ടിയതും എല്ലാം.”
“ഇതൊക്കെ എപ്പോഴാ നീ അറിഞ്ഞത്… ടീ കള്ളി മോൾക്കു അച്ഛനാണോ പറഞ്ഞുതന്നത്…? ഓഫീസ് കഴിഞ്ഞു വരട്ടെ വച്ചിട്ടുണ്ട് രണ്ടാൾക്കും കൂടി…!”
” മൈ കുന്ത്രാണ്ടം ബാഗിൽ ഉണ്ടോന്നു മൈ മോം എപ്പോഴും നോക്കുന്നതെന്താന്നു ഞാനെന്റെ പപ്പായോട് ചോദിച്ചു.അപ്പോഴാണ് പപ്പ ആ പഴയ പ്രണയകഥയുടെ തുടക്കമിട്ട ചീറ്റിപോയ ഒരു ഓട്ടമത്സരവും ഈ നാപ്കിൻ പുരാണവുംപറഞ്ഞു തന്നത് “
“ഓഹോ അത് കൊള്ളാലോ…”
“എന്നിട്ടെന്തായി?”
“എന്താവാനാണു… നിങ്ങൾ തമ്മിൽ കെട്ടി..കഷ്ടകാലത്തിന് നിങ്ങളുടെ മകളായി പിറക്കാൻ എന്നെയാ ദൈവം തെരഞ്ഞെടുത്തത്..”
“ഞങ്ങൾക്ക് എന്തോന്നാടീ കുറവു !”
“കുറവൊമൊന്നുമില്ല….”
“ഇത്തിരി കൂടുതലാ..”
“എന്തോന്നാ..”
“പേടി ” അതും പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു…
❤❤
ലൈക്,കമന്റ് ചെയ്യാൻ മറക്കല്ലേ…