കേശവനുണ്ണിയുടെ ഒരേ ഒരു മകളായ ലക്ഷ്മിയുടെ മോളാണ് കാർത്തു എന്ന കാർത്തിക അവളുടെ അമ്മ അവളെ…

കറുപ്പഴക്

രചന: Uma S Narayanan

ദേവൂ … അവളിതു വരെ സ്കൂൾ വിട്ടു വന്നില്ലല്ലോ . “

ഉമ്മറത്തെ ചാരുകസാരയിൽ ഇരുന്നു കേശവനുണ്ണി അകത്തേക്കു നീട്ടി വിളിച്ചു

“”ഇല്ല കേശുവേട്ട അവൾ വരാൻ സമയം ആവുന്നല്ലേ ഉള്ളു “

“അവളൊന്നു വരാൻ വൈകിയാ മനസിൽ തീയാണ്”

പറഞ്ഞു എടുത്തതും പടിക്കൽ സ്കൂട്ടിയുടെ ശബ്‌ദം എത്തി കാർത്തു വണ്ടി മുറ്റത്തു നിർത്തി ഇറങ്ങി അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ ടീച്ചർ ആണവൾ

“”ദേവൂ അവളു വന്നു എന്റെ കാത്തുട്ടിക്ക് നൂറായുസ്സാ “”

കേശവനുണ്ണി ചാരുകസാരയിൽ തപ്പി തടഞ്ഞു എണീച്ചു മുറ്റത്തേക്കിറങ്ങി കൂടെ ദേവൂവമ്മയും അതു കണ്ടു കാർത്തു ഹെൽമെറ്റ്‌ ഊരി അവരുടെ അടുത്ത് വന്നു

“എങ്ങോട്ടാ കിളവിയും കിളവനും തപ്പിതടഞ്ഞു ഞാൻ അങ്ങോട്ട്‌ വരില്ലേ “

“”ന്റെ കാത്തുട്ടി പോയ പിന്നെ വൈകുന്നേരം വരണവരെ കേശുവേട്ടൻ ഒരേ ഇരിപ്പ് ആണ് ഉമ്മറത്തു “”

“എന്റെ മുത്തശ്ശാ ഞാൻ ജോലിക്ക് അല്ലെ പോണേ ഇങ്ങോട്ടു തന്നെ വരില്ലേ വേറെ എനിക്ക് എവിടെ പോകാനാ ഉള്ളത് എനിക്ക് നിങ്ങൾ അല്ലാതെ വേറെ ആരാ ഉള്ളത് “

അതുകേട്ടു ദേവൂമുത്തശ്ശി കണ്ണുകൾ ഒപ്പി

“”ദേ ദേവൂസ് തുളുമ്പാൻ തുടങ്ങി മുത്തശ്ശാ “”

അതു പറഞ്ഞു കൊണ്ടു അവരുടെ തോളിൽ കൈ ഇട്ടു അകത്തേക്കു നടന്നു

കേശവനുണ്ണിയുടെ ഒരേ ഒരു മകളായ ലക്ഷ്മിയുടെ മോളാണ് കാർത്തു എന്ന കാർത്തിക അവളുടെ അമ്മ അവളെ പ്രസവിച്ചതോടെ മരിച്ച ശേഷം അച്ഛൻ ചന്ദ്രൻ വേറെ വിവാഹം കഴിച്ചു വേറെ ആണ് താമസം അച്ഛന്റെ രണ്ടാം ഭാര്യക്ക് അവളെ ഒട്ടുമിഷ്ടമല്ല മുത്തശ്ശനും മുത്തശ്ശിയും ആണ് അവളെ വളർത്തിയത്.

വയസ്സ് ഇരുപത്തിയാറ് ആയി കറുത്ത നിറമായ അവൾക്കു വിവാഹലോചന നീണ്ടു നീണ്ടു പോയി

ദേവൂവമ്മ അവൾക്കു ചായയും പഴം പൊരിയും വിളമ്പി..

ചായ കുടിക്കുമ്പോൾ ആണ് അവളത് കണ്ടത് മുത്തശ്ശിയും മുത്തശ്ശനും പരസ്പരം കണ്ണുകൾ കാണിക്കുന്നു..

“”ഇതെന്താ രണ്ടും കൂടെ ഈ വയസ്സ് കാലത്തു കണ്ണുകൊണ്ടു ഗോഷ്ടി കാണിക്കുന്നേ എന്താ കിളവിയും കിളവനും ആദ്യമായി പ്രണയിക്കുകയാണോ .””

അതുപറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു

“”മോളെ കാർത്തു ഇന്ന് ദല്ലാൾ രാഘവൻ വന്നിരുന്നു നിനക്കൊരു ആലോചന കൊണ്ടു വന്നിട്ടുണ്ട് “”

“”അല്ല മുത്തശ്ശി എനിക്കോ ഏത്ര പറഞ്ഞു ഞാൻ എനിക്ക് കല്യാണം വേണ്ട എന്ന് നിങ്ങളെ വിട്ടു പോകാൻ വയ്യ പറഞ്ഞില്ലേ അതുമല്ല എത്ര തവണ ആയി കെട്ടി ഒരുങ്ങുന്നു വന്നോരുടെ മുന്നിൽ കോലം കെട്ടി ചായയും കൊണ്ട് പോകുന്ന പണി എനിക്കു വയ്യ ഇനി “”

കാർത്തു തീർത്തു പറഞ്ഞു

“”മോളെ ഇത് അതുപോലെ അല്ല ചെക്കന് നിന്നെ കണ്ടു ഇഷ്ടം ആയിട്ടാണ് വന്നത്”

“”എന്നെയോ ഈ കറുത്ത പെണ്ണിന് മാർക്കറ്റ് ഇല്ല അറിയില്ലേ മുത്തശ്ശാ വന്നവർക്കു ഓക്കേ വെളുത്ത പെണ്ണ് വേണം സൗന്ദര്യം വേണം പിന്നെ എന്തിനാ ഈ വയ്യാവേലി ഞാൻ നിങ്ങളെ നോക്കി ഇവിടെ കഴിഞ്ഞു കൊള്ളാം “”

“”എന്റെ മോൾ സുന്ദരിയാ അങ്ങനെ എന്നും ഞങ്ങൾ ഉണ്ടാകുമോ നിനക്കൊരു തുണ വേണ്ടേ ഞങ്ങളുടെ കണ്ണടയും മുന്നേ “”

മുത്തശ്ശി കണ്ണു തുടച്ചു

“”അയ്യേ ന്റെ ദേവൂസ് കണ്ണാടി കവിളിൽ പൂങ്കണ്ണീർ ഒഴുക്കണ്ട അവര് വന്നോട്ടെ പഴയ പോലെ ചായയും ദേവൂസിന്റെ പഴം പൊരിയും കഴിച്ചു പോട്ടെ “”

അവൾ മുത്തശ്ശിയുടെ കവിളിൽ ഉമ്മ വച്ചു പറഞ്ഞു

“!അപ്പൊ ഞാൻ രാഘവനോട് നാളെ തന്നെ അവരോട് വരാൻ പറയാം “”

“ധൃതി വേണ്ട മുത്തശ്ശാ !

“”മോളെ അവൻ ദുബായിൽ ആണ് ഈ ലീവിൽ തന്നെ കല്യാണം നടത്താൻ ആണ് തീരുമാനം””

കേശവനുണ്ണി രാഘവനെ വിളിച്ചു നാളെ തന്നെ വന്നുകൊള്ളാൻ പറഞ്ഞു

പിറ്റേന്ന് അരവിന്ദ് അവളെ പെണ്ണ്കാണാൻ വന്നു

അരവിന്ദിനെ കണ്ടു അവൾ വല്ലാതായി ഇതും നടക്കുന്ന ലക്ഷണം ഇല്ല അത്ര വെളുത്ത ചെക്കൻ നല്ല ഭംഗി അവൾ മനസിൽ വിചാരിച്ചു. ചായ കൊടുത്തു വന്ന അവളോട് മുത്തശ്ശി ചോദിച്ചു

“അവനെ ഇഷ്ടമായോ കാർത്തു””

.തുറന്നു കിടന്ന വാതിലിന്റെ പിന്നിലേക്ക്‌ കാർത്തു വലിഞ്ഞു നിന്നു.

“അയാള് ..വെളുത്തിട്ടല്ലേ “

“അത് കൊണ്ടെന്താ അവനു നിന്നെ ഇഷ്ടമായി എന്ന് പറഞ്ഞു ”

“എന്നാലും മുത്തശ്ശി ”

“ഒരെന്നാലും ഇല്ല ഞങ്ങള്‍ക്കിഷ്ടായി.ഇത് അങ്ങ് നടത്താം”

കാർത്തു വിരല്‍ കടിച്ചു നിന്നു. നീണ്ടു നില്‍ക്കുന്ന മുടി മുന്നോട്ടെക്കെടുത്തു അവള്‍ തിരുപ്പിടിച്ചു. അവളുടെ ചിന്ത മുഴുവൻ തന്നെ അരവിന്ദ് ഇഷ്ടപെടാൻ എന്താ കാരണം എന്നായിരുന്നു

രാത്രിയില്‍ കിടക്കാൻ നേരം അവൾ ഫോൺ എടുത്തു മുഖപുസ്തകത്തിൽ തിരഞ്ഞു അരവിന്ദിന്റെ മുഖം ഫേസ്ബുക്കിൽ നിറഞ്ഞു വന്നു. അവന്‍ ചിരിച്ചു. നിൽക്കുന്ന മുഖം വെളുത്ത പല്ലുകള്‍ . വെളുത്ത മുഖം..തിളക്കം ഉള്ള കണ്ണുകളും അവൻ ആകെ വെളു വെളുത്തു ഇരിക്കുന്നു അവൾ ശങ്കിച്ചു..

“”മോളെ കാർത്തു ഇതാ ഫോൺ വിളിക്കുന്നു “”

“”ആരാ മുത്തശ്ശാ “”

മുത്തശ്ശൻ മുത്തശ്ശന്റെ ഫോൺ പിടിച്ചു അവളുടെ നേരെ നീട്ടി

“ആരാ?”

“ നോക്ക്”

അവള്‍ ഫോൺ വാങ്ങിച്ചു ഹലോ പറഞ്ഞു. അപ്പോള്‍ മറുതലക്കല്‍ പരിചിതമല്ലാത്ത ശബ്ദം.

“ആരാണെന്നു മനസ്സിലായോ”

സൗമ്യമായ സ്വരം പക്ഷെ ചെറിയ പതര്‍ച്ച ഉണ്ടോ അവള്‍ ഫോണിലേക്കു നോക്കി.

“ഇല്ല “

“”ഞാൻ അരവിന്ദ് കാർത്തികക്ക് എന്നെ ഇഷ്ടമയില്ലേ “”

അവളാകെ എന്ത് പറയണം എന്നറിയാതെ നിന്നു

“”എന്താ മിണ്ടാതെ “”

“”ഇഷ്ടമാണ് “”

“”എനിക്കിഷ്ടമായി കാർത്തികയേ “

“”ഉം “”

എന്റെ ചേച്ചിയുടെ മോൾ കാർത്തികയുടെ സ്കൂളിൽ ആണ് പഠിക്കുന്നതു അവളെ കൊണ്ടു വിടാൻ വന്നപ്പോൾ ആണ് ഞാൻ കാർത്തിക കണ്ടത് അങ്ങനെ ആലോചിച്ചു

“”ഉം എന്താ മോളുടെ പേര് “”

” രേവതി കൃഷ്ണ “

“”ആഹാ അറിയാലോ എന്റെ ക്ലാസ്സിൽ ആണ്””

എന്നാ ശരി പിന്നെ വിളിക്കാം “”

“ഉം “

ഫോൺ വച്ചു തിരിഞ്ഞപ്പോൾ മുത്തശ്ശിയും മുത്തശ്ശനും ചിരിച്ചു നിൽക്കുന്നു

“”എന്താ രണ്ടും കൂടെ ചിരി”

“”മോൾക്ക്‌ ഇഷ്ടം ആയില്ലേ എന്റെ ഗുരുവായുരപ്പാ “”

അവൾ നാണത്തോടെ മുത്തശ്ശിയുടെ കവിളിൽ നുള്ളി റൂമിലേക്കു പോയി

“നിന്റെ ഭാഗ്യം.”

കൂട്ടുകാരികള്‍ ഒപ്പം നടന്നു പറഞ്ഞു.

“നല്ല സിനിമ നടനെ പോലെ ഒരുത്തനല്ലേ കെട്ടാന്‍ പോണത്.”

എന്നിട്ടും എന്തോ സന്തോഷം തോന്നുന്നില്ല. ഞാന്‍ കറുത്തിട്ടല്ലെ ?.. ഇതു എന്തോ ചേർച്ച ഇല്ലാത്ത പോലെ

കല്യാണ പന്തലില്‍ അവന്‍ വിടര്‍ന്നു നിന്നു.അവന്റെ അടുത്ത് നിൽകുമ്പോൾ അവൾക്കാകെ എന്തോ ഒരു മാതിരി

അവൾ ആളുകളെ നോക്കി എല്ലാവരും ചിരിക്കുന്നു. .മുത്തശ്ശിയും മുത്തശ്ശനും സന്തോഷകൊണ്ടു ആളുകളോട് സംസാരിക്കുന്നു അവന്‍ താലി കെട്ടുമ്പോള്‍ കൈയ്യിലേക്ക് നോക്കി. നല്ല വെളുപ്പുള്ള കൈ അവന്റെ കൈയ്യോട് കൈ ചേര്‍ത്ത് വച്ച് നോക്കി.

“ചന്ദനത്തോട്‌ ഈട്ടി ചേര്‍ത്ത് വച്ചത് പോലുണ്ടോ?”

ആദ്യ രാത്രി..അവന്‍ വന്നു കട്ടിലില്‍ ഇരുന്നു. അവള്‍ മുഖം താഴ്ത്തി മൂലയിലേക്ക് ഒന്ന് കൂട് ചുരുണ്ട് നിന്നു.

” എന്താ അവിടെ നില്‍ക്കുന്നെ?.. ഇവിടെ വാ”

അവള്‍ മടിച്ചു മടിച്ചു അടുത്ത് ചെന്നു.

“ഇരിക്ക്”

അവളിരുന്നു. അവന്‍ മെല്ലെ താടി പിടിച്ചു മുഖത്തിന്‌ നേരെ തിരിച്ചു.

” എന്തെ നിനക്ക് എന്നെ ഇഷ്ടമല്ലേ?’

ആണ് എന്നവൾ തലയാട്ടി.

“പിന്നെന്താ?”

അവള്‍ ഒന്നും മിണ്ടിയില്ല.

“”എന്നെ ഇഷ്ടപെടാൻ കാരണം എന്താ ഞാൻ കറുത്തിട്ട് അല്ലെ “”

“”പെണ്ണെ ഈ കറുപ്പ് വെളുപ്പ് ഓക്കേ ദൈവം തരുന്നത് അല്ലെ കറുപ്പിന് ഏഴഴക് അല്ലെ “”

“”എന്നാലും “”

“”എന്റെ അമ്മ കറുത്തിട്ടും അച്ഛൻ നല്ല വെളുത്തിട്ടും ആയിരുന്നു ‘

എന്റെ അമ്മ ആ നിറം കാരണം അച്ഛന്റെ വീട്ടിൽ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട് അന്നൊക്കെ എന്നെ എല്ലാവരും വെള്ളക്കാരന്റ മോൻ എന്ന് വിളിച്ചു കളിയാക്കുമായിരുന്നു അന്ന് തീരുമാനിച്ചതാണ് ഞാൻ കെട്ടുന്നെങ്കിൽ കറുത്ത പെണ്ണിനെ കെട്ടൂ എന്ന് “

അവൾ പതിയേ ചിരിച്ചു അവന്റെ കണ്ണിലേക്കു മിഴിച്ചു നോക്കി. അവിടെ വെളുത്ത കൃഷ്ണമണികൾ തിളങ്ങുന്നു

അവന്‍ അവള്‍ക്കു അടുത്തേക്ക് ചേർന്നിരുന്നു . അവളുടെ കറുത്ത മുഖത്തേക്ക് വെളുത്ത കൈകൾ അരിച്ചിറങ്ങി അപ്പൊളവള്‍ക്കു മുത്തശ്ശിയുടെ ചോദ്യം ഓര്‍മ്മ വന്നു.

“അവനെ ഇഷ്ടമായോ?”

അവള്‍ തലയാട്ടി ഇഷ്ടമാണ് ഈ വെളുപ്പിനെ ഇനിയെന്നെന്നും…..