പട്ടം
രചന: Aruna Rs
ഒഴിവു സമയങ്ങളിൽ മട്ടുപ്പാവിൽ ഇരിക്കുക ഒരു പതിവയിരിന്നു, വിമാനത്താവളത്തിനും റയില്‍വെ സ്ടെഷനും അടുതയതിനാൽതന്നെ തന്നെ ഇടയ്ക്കുള്ള ട്രെയിനിന്റെ ശബ്ദം ശ്രെദ്ധിക്കാനും പറന്നു പറന്നു ഉയരങ്ങളിലേക്ക് പോകുന്ന വിമാനത്തെ നോക്കിയിരിക്കാനും നല്ല രസമാണ് .നേരം ഇരുട്ടും വരെ ഒറ്റയ്ക്കിരിക്കാനും പങ്കുവെയ്ക്കുന്ന സങ്കടങ്ങളും സന്തോഷങ്ങളും കണ്ണുചിമ്മി കേൾക്കുന്ന നക്ഷത്രങ്ങളോട് പറയാനും ഒരു പ്രതെയ്ക സുഖം തന്നെയാണ് .
വെയിൽ താണു തുടങ്ങുമ്പോൾ തന്നെ ഇവിടുത്തെ കുട്ടികൾ പട്ടം പറത്താൻ തുടങ്ങും .തൊട്ടടുത്ത വീടുകൾ തമ്മിൽ മത്സരമാണ് . ചിലപ്പോൾ ആവേശത്തിന്റെ പടുകുഴിയിലേക്ക് കണ്ട് നിൽക്കുന്ന ഞാനും വീണു പോകാറുണ്ട് . എനിക്കും പട്ടം പറത്താൻ വലിയ ആഗ്രഹമായിരുന്നു .പക്ഷെ കുട്ടികളോടൊപ്പം കളിച്ചിട്ട് തോറ്റു പോകുമോ എന്ന ഭയത്താൽ വെറും കാഴ്ചക്കാരിയായി മാത്രം ഞാൻ ഒതുങ്ങി നിന്നു .
പതിവു പോലെ അന്ന് വൈകുന്നേരവും ഞാൻ ടെറസിൽ കയറി .കാഴ്ചകൾ കാണുന്നതിനിടയ്ക്കാണ് തൊട്ടടുത്ത ടെറസിൽ ഒരു ചേട്ടൻ മലർന്ന് കിടന്ന് ആകാശം വായിക്കുന്നത് കണ്ടത് .
ഇയാൾ എന്തായിരിക്കും ഇത്രയേറെ ചിന്തിക്കുന്നത് ? ലുക്ക് കണ്ടിട്ട് മലയാളിയാകണം . തരക്കേടില്ലാത്ത കോലമാണ് പിന്നെന്തായിരിക്കും ഇത്ര നിരാശ ?
ഓയ് ചേട്ടാ ? എന്താണ് കഥയെഴുതാൻ ആലോചിക്കുകയാണോ ?
മുഖഭാവത്തിൽ അല്പം പോലും മാറ്റമില്ലാതെ അയാൾ എന്റെ മുഖത്തേയ്ക്ക് നോക്കി .
താനേതാ ? എന്റെ കരുതൽ തെറ്റിയില്ല .
ചുമ്മാ ചോദിച്ചതാ ചേട്ടാ … നമുക് പട്ടം പറത്തിയാലോ ??
കുറച്ചു നേരം ആലോചനയിൽ മുഴുകിയ ശേഷം എന്റെ ആവേശം നിറഞ്ഞ ചോദ്യത്തിൽ അയാൾ വഴുതി വീണു .വീണതല്ല ഞാൻ തള്ളിയിട്ടതാണ് .
എന്റെ കയ്യിൽ പട്ടമില്ല ,താൻ കൊണ്ട് വരുമോ ??
മറുപടി പറയാതെ ഞാൻ താഴെയ്ക്ക് ഓടി .ആഗ്രഹത്തിന്റെ പുറത്തു എന്നോ വാങ്ങി വെച്ച രണ്ട് പട്ടവും കൊണ്ട് തിരിച്ചെത്തി .
ചേട്ടാ ??
ഇത്രയും നേരം മലര്ന്നു കിടന്ന ഇയളിതെവിടെപോയി ?ഇനി എന്നെ കളിയാക്കിയതണോ ?
അയളെയും കാത്തു രാത്രി വരെ ഞാൻ മട്ടുപ്പവിലിരുന്നു .നിരാശയോടെ അന്നു ഉറങ്ങേണ്ടി വന്നെങ്കിലും അയാളെ ക്കുറിച്ചുള്ള ചിന്തകൾ എന്നെ അലട്ടിക്കൊണ്ടിരുന്നു .
പിറ്റെ ദിവസം ഡ്യൂട്ടി കഴിഞ്ഞു പട്ടവും കൊണ്ട് ഞാൻ മുകലിലെയ്ക്കോടി. ഭാഗ്യം ആ മനുഷ്യൻ അവിടെ തന്നെ ഉണ്ട് . ചേട്ടാ ഞാൻ പട്ടം കൊണ്ട് വന്നു . വാ നമുക്ക് പറത്താം .
എന്റെ ശല്യം സഹിക്കാൻ വയ്യാതെ അയാൾ ആ പട്ടം എന്റെ കയ്യിൽ നിന്നും വാങ്ങി .
എന്റെ സന്തോഷത്തിനു പരിധി ഇല്ലായിരുന്നു .ഉയരങ്ങളിൽ പറന്നു പൊങ്ങിയപ്പോഴും അയാളുടെ പട്ടത്തെ കുരുക്കിട്ട് പൊട്ടിച് ജയിക്കുമ്പോഴും എന്റെ മനസ്സിൽ ഒരിക്കലും ലഭിക്കാത്ത സംതൃപ്തി ആയിരുന്നു . എല്ലാ ദിവസവും എന്നെ കാത്തു പൊട്ടിത്തകർന്നു നിലത്തു വീഴാൻ അയാളുടെ പട്ടവും , അയാളെ തോൽപ്പിച്ച് പറന്നു പൊങ്ങാൻ എന്റെ പട്ടവും തിടുക്കം കൂട്ടി .
പലവട്ടം സംസാരിക്കാൻ ശ്രെമിച്ചിട്ടും അയാൾ എന്നോടൊന്നും മിണ്ടിയിരുന്നില്ല. നിരാശ നിറഞ്ഞ മുഖവും അത് മറയ്ക്കാൻ ഒരു പുഞ്ചിരിയും പതിവായിരുന്നു .
ദിവസങ്ങൾ കഴിഞ്ഞു പോയി. പെട്ടന്നൊരു ദിവസം അയാളെ കാണാതായി , എന്തു പറ്റിയെന്നറിയാതെ എന്റെ മനസിലെ ആദി കൂടി . എങ്ങനെയാണു ആ വീട്ടിൽ പോയി തിരക്കാൻ കഴിയുക. ഓരോ ദിവസവും ഓരോ യുഗമായി കടന്നു പോയി .ഒടുവിൽ ഞാൻ തീരുമാനിച്ചു വീട്ടിൽ പോയി ചോദിക്കുക തന്നെ . മനസു നിറയെ ഭയവും അതിലേറെ കാണാനുള്ള ആഗ്രഹവുമായി ഞാൻ വാതിലിൽ മുട്ടി. അല്പം പ്രായമുള്ള ഒരമ്മ കതകു തുറന്നു .
ആരാണ് ??
ഞാൻ അടുത്ത വീട്ടിലെ ആണ് ..ഇവിടെ ഒരു ചേട്ടൻ ഉണ്ടായിരുന്നല്ലോ ??അദ്ദേഹത്തെ കാണാൻ വന്നതാണ് .
അവൻ പോയി മോളെ . ചുറ്റുമുള്ള ഭൂമി കറങ്ങുന്ന പോലെ തോന്നി .
പോയൊ ?? എവിടേയ്ക്ക് ??
അവൻ എന്റെ വീട്ടിൽ പെയിങ് ഗസ്‌ററു ആയി നിന്നതാണ് .നാട്ടിൽ ഒരു കോളേജിൽ പഠിപ്പിക്കാൻ പോകുന്നുണ്ടായിരുന്നു .അവന്റെ കാമുകി ഇവിടെ ആയതു കൊണ്ട് ആ ജോലി കളഞ്ഞു ഇവിടേയ്ക്ക് വന്നു . Mtech പഠിച്ചിട്ടും ഇവിടെ ജോലി ഒന്നും ശെരിയായില്ല . ഒടുവിൽ അവൾ വേറെ വിവാഹം കഴിച്ചു .അന്ന് മുതൽ അവൻ ഇങ്ങനെ ആണ് .ആരോടും മിണ്ടാറില്ല . കഴിഞ്ഞ ആഴ്ച അവൻ പോയി .എവിടേക്കാണെന്ന് പറഞ്ഞില്ല .
നാട്ടിലെ അഡ്രെസ്സോ ഫോൺനമ്പരോ വല്ലതും ???
അഡ്രെസ്സ് ഇല്ല .. ഫോൺ സ്വിച് ഓഫ് ആണ് .
എന്റെ മനസു വീണുടയാൻ ഇത്രയും ധാരാളമായിരുന്നു .അവനെക്കുറിച്ചുള്ള ചിന്തകൾ ഊണിലും ഉറക്കത്തിലും എന്നെ അലട്ടിക്കൊണ്ടിരുന്നു .
ഒരു പക്ഷെ ജീവിതം തോറ്റെന്ന് തോന്നിയത് കൊണ്ടാവണം അയാൾ പോയത് എങ്കിലും എത്തിപ്പെടാൻ ഒരു തെളിവ് പോലും ബാക്കി വെയ്ക്കാതെ പോകണ്ടായിരുന്നു. ഞാനും അയാളെ തോല്പിച്ചുകൊണ്ടിരുന്നു . ഓരോ വട്ടം പട്ടം പറത്തുമ്പോഴും ആ പട്ടം അറ്റു വീണതും നിരാശയുടെ കൂമ്പാരത്തിലേയ്ക്കായിരുന്നിരിക്കും .
ഫേസ്ബുക്കിലും , വാർത്തകളിലും ,ആൾക്കൂട്ടത്തിലും അയാളെ ഞാൻ ഇന്നും തിരയാറുണ്ട് .കണ്ടാൽ കൂട്ടിക്കൊണ്ടു വരണം .തോറ്റുകൊടുക്കണം .ആ മുഖത്തെ ചിരി കാണണം . എന്റെ പട്ടത്തെ പൊട്ടിച്ചെറിഞ്ഞു കൊണ്ട് ആ പട്ടം വാനം മുട്ടെ പറക്കണം .അയാളെ കാത്തു ഇന്നും ആ പട്ടം അലമാരയിൽ ഭദ്രമാണ്…
എന്നെങ്കിലും വരുമെന്ന പ്രേതീക്ഷയോടെ ….
Cover photo source Google