കൂട്ടുകാരൻ ഫോണിലൂടെ പറഞ്ഞത് വിശ്വസിക്കാനാകാതെ ഹരി തരിച്ചു നിന്നു…

സമീർ

രചന: അബ്ദുൾ റഹീം പുത്തൻചിറ

“ഡാ.. നീ അറിഞ്ഞ നമ്മുടെ സമീർ ആ ത്മഹത്യാ ചെയ്തൂന്ന്.”

കൂട്ടുകാരൻ ഫോണിലൂടെ പറഞ്ഞത് വിശ്വസിക്കാനാകാതെ ഹരി തരിച്ചു നിന്നു… പണി പാതിയിൽ നിറുത്തി അവൻ സമീറിന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു… വഴി ശരിക്കും കാണാനാകാത്ത വിധം കണ്ണുകൾ നിറഞ്ഞു തുളുമ്പി… വണ്ടി സൈഡിൽ നിറുത്തി അവൻ കണ്ണുകൾ തുടച്ചു.. എങ്കിലും വീണ്ടും വീണ്ടും കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.. കൂടെ കളിച്ചു നടന്നവൻ… എപ്പോഴും ചിരിക്കുന്ന മുഖമാണ്… വീട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉള്ളതായി അറിയാം.. അതു പക്ഷെ അവനെ മര ണത്തിലേക്ക് തള്ളി വിടുമെന്ന് കരുതിയില്ല..

വീടെത്താൻ നേരം കണ്ടു ചെറിയ ആൾക്കൂട്ടം .. ചിലർ എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്.. കാരണം ഞങ്ങൾ നാലാളുകൾ എപ്പോഴും ഒരുമിച്ചാണ് നടന്നിരുന്നത്.. ഞാൻ, നിസാർ, റോഷൻ. ഞാൻ എത്തുമ്പോഴേക്കും നിസാർ അവിടെയുണ്ടായിരുന്നു… അവന്റെ കണ്ണുകളും കലങ്ങിയിട്ടുണ്ട്…എന്നെ കണ്ടപാടെ അവൻ എന്നെ കെട്ടിപ്പിടിച്ചു..

“അവൻ നമ്മളെ വിട്ടു പോയടാ “അതും പറഞ്ഞു അവൻ ഉറക്കെ കരഞ്ഞു…സങ്കടം നിയന്ത്രിക്കാനാകാതെ ഞാനും കരഞ്ഞു…

ഹോട്ടലിൽ റൂമെടുത്തു ഒരു എഴുത്തു എഴുതി വെച്ചിട്ടാണ് അവൻ മരിച്ചത്.. അവന്റെ ബോ ഡി കൊണ്ട് വരാൻ പോയ ചില സുഹൃത്തുക്കൾ പറഞ്ഞു …പോ സ്റ്റ്മാർട്ടം ചെയ്ത് ബോ ഡി വൈകുന്നേരമേ വീട്ടിലെത്തുള്ളൂ….വീട്ടിൽ അവന്റെ ഉമ്മയും ഭാര്യയും മാത്രമേയുള്ളു…ഒരു മാസമായി അവൻ ലീവിന് വന്നിട്ട്… ഒരു മാസം കൂടി ലീവുണ്ട്. അതിനു മുൻപേ അവൻ… ഓർത്തപ്പോൾ സങ്കടം വന്നു…

ലീവിന് വന്നപ്പോൾ ഞങ്ങൾ ഒരുമിച്ചാണ് അവനെ കൊണ്ടു വരാൻ പോയത്. വൈകുന്നേരങ്ങളിൽ പാടത്തു ക്രിക്കറ്റ്‌ കളിക്കാൻ എന്നും അവൻ ഉണ്ടാകുമായിരുന്നു…. അതു കഴിഞ്ഞു ഞങ്ങൾ ഒരു മൂലയിൽ സൊറ പറഞ്ഞിരിക്കും . ഇടക്ക് അവൻ പറയാറുണ്ട് വീട്ടിൽ നടക്കുന്ന വഴക്കിനെകുറിച്ചൊക്കെ..

“ഇതൊക്കെ എല്ലാ വീട്ടിലും നടക്കുന്നതാ..അതൊക്കെ ശരിയാകും “നിസാർ അതുപറഞ്ഞു അവനെ ആശ്വസിപ്പിക്കും.അവൻ ഉദാഹരമായി ചൂണ്ടി കാണിക്കുന്നത് എന്റെ വീട്ടിലെ കാര്യങ്ങളെ കുറിച്ചായിരിക്കും… എന്റെ വീട്ടിലും ഇതു തന്നെയാണ് അവസ്ഥ… അമ്മയും, ഭാര്യയും ഇടക്ക് പ്രശ്നമാണ്…സത്യം പറഞ്ഞാൽ മിക്ക വീട്ടിലും ഇങ്ങനെയൊക്കെ തന്നയാകും…അതിന് മരണം ഒരു പരിഹാരമാണോ…

വൈകുന്നേരമായപ്പോൾ ബോഡിയെത്തി. ചിലർ അവനെയെടുത്തു വീട്ടിൽ കിടത്തി. അവന്റ മ യ്യത്തിനെ കാണാൻ ധൈര്യമില്ലാതെ ഞാൻ അവന്റ വീടിന്റെ ചാരെ തന്നെ നിന്നു. വീടിനുള്ളിൽ നിന്നും കരച്ചിലുകൾ ഉയരുന്നുണ്ട്. അവന്റെ ഉമ്മയും, ഭാര്യയും ആയിരിക്കാം.നിസാർ വന്നു വിളിച്ചപ്പോഴാണ് സ്ഥലകാല ബോധം വന്നത്… സമയം ഒരുപാട് ആയിട്ടുണ്ട്.

“നീ കാണുന്നില്ലേ “

ഇല്ലാ..എന്നു ഞാൻ തലയാട്ടി…”അവന്റ ചിരിക്കുന്ന മുഖം അതു എന്റെ മനസ്സിലുണ്ട്. അതുമതി അവന്റെ ഓർമക്കായിട്ട്.,,”..

“നീ കാണണം… നീ പറഞ്ഞ ആ ചിരിക്കുന്ന മുഖം തന്നെയാടാ…. അങ്ങനെ തന്നെയാ.. അവൻ ഇപ്പോഴും ചിരിക്കാ”അതും പറഞ്ഞു. നിസാർ പൊട്ടിക്കരഞ്ഞു…അതൊരു കൂട്ടക്കരച്ചിലായിമാറി.

കുറച്ചു നേരത്തിനു ശേഷം. ഞാൻ പോയി കണ്ടു.. നിസാർ പറഞ്ഞതുപോലെ അവൻ ചിരിക്കാ.. ജീവിച്ചിരുന്നപ്പോഴുള്ള അവന്റെ അതേ ചിരി…ഈ ചിരി ഇനി കാണാൻ പറ്റില്ലന്നോർത്തപ്പോൾ നെഞ്ചിൽ ഉരുണ്ടു കൂടിയ വേദന കണ്ണുനീരായി പുറത്തു ചാടി…

“ടാ അവന്റെ എഴുത്ത് കണ്ടോ”.. വാർഡ് മെബർ രവി ചേട്ടൻ മൊബൈലിൽ എടുത്ത അവന്റെ എഴുത്തു ഞങ്ങളെ കാണിച്ചു… അതിൽ ഇങ്ങനെ കുറിച്ചിരുന്നു.

“കരയാൻ സമയമില്ല ഈ ജന്മം..ചിരിക്കാൻ കൊതിയുണ്ട് ആവോളം.തനിച്ചിരിക്കാൻ പേടിയാണ്….പക്ഷെ മരണം..അതിനെ തടുക്കാൻ കഴിയുന്നില്ല…ക്ഷമിക്കണം സ്നേഹമുള്ളവർ…”

അതിലെ വാക്കുകൾ… ആർക്കും മനസിലായില്ലങ്കിലും… ഞങ്ങൾക്കതു മനസ്സിലാകുമായിരുന്നു….ആ വാക്കുകൾ അവന്റെ മനസ്സായിരുന്നു.