ഞാൻ എന്തോ അമ്മയുടെ മുന്നിൽ നിന്നും മറയ്ക്കാൻ ശ്രമിച്ചു പക്ഷെ അമ്മയുടെ മുന്നിൽ…

അരികെ

രചന: സൗരവ് ടി പി

“സാർ ഇന്ത്യ മുഴുവൻ സ്കൂൾകൾ, ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ , ആയിര കണക്കിന് അധ്യാപകർ  എങ്ങനെ ആയിരുന്നു സാർ ഇത്രയും വലിയ വളർച്ച… “

രാജ്യം പത്മ പുരസ്‌കാരം നൽകി ആദരം  ഒരു നാൾ ബാക്കി നിൽക്കെ ഒരു പത്രപ്രവർത്തകന്റെ ചോദ്യതിന് മുന്നിൽ  ആണ് വിഷ്ണു .

എവിടെയോ നിന്നും ഒരു കാറ്റ് തന്റെ മുടികളിൽ തട്ടിയും തടഞ്ഞുമ് പോയി കൊണ്ടിരുന്നു. ഒരു പക്ഷെ തന്റെ ഓർമകളിലേക്ക് തിരികെ കൊണ്ടു പോകാൻ വന്നതാകാം

*********

വിഷ്ണു  തന്റെ എല്ലാ സ്വപ്‌നങ്ങളും പണത്തിനു മുന്നിൽ തകർന്ന് അടിയുന്നത് നോക്കി നിൽക്കാതെ അവൻ പതിയെ കോളേജ് ന്റെ വരാന്ത വിട്ടിറങ്ങി. എവിടെ നിന്നോ വന്ന തണുത്ത കാറ്റിനു പോലും അവന്റെ കണ്ണ്നീർ തുള്ളികളെ തടയാൻ പറ്റിയില്ല.

പാട വരമ്പ് കടന്നു ഓലമേഞ്ഞ വീട്  കാണുമ്പോൾ തന്നെ കാണാം മുറ്റത് നിൽക്കുന്ന ഒരു പട്ടിണി കോലം പോലെ  അമ്മ. പാടത്തും പറമ്പത്തും എനിക്ക് വേണ്ടി വെയിലന്തിയോളം പണിയെടുത്ത എന്റെ അമ്മ. അച്ഛൻ എന്നാ മനുഷ്യൻ ആയക്കാലം  അമ്മക്ക് എന്നെ കൊടുത്തിട്ട് പോകുമ്പോൾ   ആ  മുപ്പതുക്കാരിക്ക് മുന്നിലെ വഴി മുഴുവൻ  തടസങ്ങൾ ആയിരുന്നു. പക്ഷെ പിന്നെ എപ്പോളോ എനിക്ക് വേണ്ടി  ജീവിതതിനെതീരെ പടവെട്ടി കയറുമ്പോൾ  അമ്മ സ്വയം പലതും ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു.

” എന്തായി മോനെ ജോലികാര്യം  അതു കിട്ട്യോ.. ” അമ്മ തന്റെ സ്നഹപൂർണമായ തലോടലോടെ ചോദിച്ചു..

ഞാൻ എന്തോ അമ്മയുടെ മുന്നിൽ നിന്നും മറയ്ക്കാൻ ശ്രമിച്ചു പക്ഷെ അമ്മയുടെ മുന്നിൽ എനിക്ക് അതു അധിക നേരം തുടരാൻ കഴിയില്ല എന്നു ഉറപ്പുള്ളത് കൊണ്ട് ഞാൻ പതിയെ വീട്ടിലേക്ക് കയറി.എന്റെ പിന്നാലെ അമ്മയും….

“കിട്ടീലെങ്കിൽ പോട്ടെ മോനെ…. “. ഞാൻ അപ്പോളും നിശബ്ദനായിരുന്നു. പക്ഷെ അധികനേരം എനിക്ക് അതു കഴിഞ്ഞില്ല…. ഒടുവിൽ അമ്മയെ കെട്ടിപിടിച്ചു. കരഞ്ഞു ആവോളം കരഞ്ഞു. എന്തോ മനസ്സിൽ തികട്ടി തികട്ടി വരുന്ന പോലെ.

“നമ്മളുടെ ജീവിതം എന്താ അമ്മേ ങ്ങനെ ആയി പോയത്. എൻറെ സ്വപ്‌നങ്ങൾ ഒന്നും ഒരിക്കലും നടക്കാൻ പോകുന്നില്ലേ…….   “

“അതിനിപ്പോ എന്താ മോനെ ഉണ്ടായേ…. നിനക്ക് വാധ്യാർ ആവാൻ ആണ് ഇഷ്ട്ടന്ന് വെച്ച ഇയ്യ് അതാവും…. ‘

“അതൊന്നും നടക്കാൻ പോണ കാര്യം അല്ല അമ്മേ, ഇന്ന് ഞാൻ പോയ സ്ഥലത്ത് അവർ എന്നോട് ചോദിച്ചത്  10 ലക്ഷം ആണ്. എന്റെ മുന്നിൽ വച്ചു തന്നെ അത് ഒരാൾക്ക് വില പറഞ്ഞു ഉറപ്പിക്കുകയും ചെയ്തു….. “

ഇപ്പോഴും ആ നിമിഷങ്ങൾ എന്റെ മുന്നിലുണ്ട്.. ഞാൻ അതു വ്യക്തമായി കണ്ടു..ആ “ചുവന്ന ”  ബാഗ്ൽ നിന്നും അയ്യാൾ നോട്ട് കെട്ടുകൾ അടക്കി വെക്കുന്നത്. തടയാൻ ശ്രമിച്ചിട്ടും കണ്ണിൽ നിന്റെ നിന്നും ധാര ധാര ആയി കണ്ണുനീർ ഒഴുകിയത്….

“പോട്ടെ മോനെ  എല്ലാം ശെരിയാകും.., നിനക്ക് പൈസ കിട്ടും നീനക് ജോലിമ് കിട്ടും  “

അമ്മയുടെ കണ്ണുകളിൽ എന്റെ സങ്കടതെ പിടിച്ചു കെട്ടാൻ പോന്ന എന്തോ ശക്തി ഉണ്ടായിരുന്നിരിക്കണം.

പിറ്റേന്ന്  ഞാൻ ഉണർന്നപ്പോൾ അമ്മ വീട്ടിൽ ഇല്ല പകരം എന്നെ എതിരെറ്റത് രണ്ടു മൂന്നു അയൽക്കാർ ആയിരുന്നു.

അവരുടെ മുഖത്തും എന്തോ ഞെട്ടൽ പ്രകടം. ഞാൻ അവരോട് കയറാൻ പറയുമ്പോൾ തന്നെ പിന്നെയും ഒരുപാട് പേര് എന്റെ വീട്ടിലേക്ക് വന്നു കൊണ്ടിരുന്നു.

“എന്താ എല്ലാരും കൂടെ…. “

ഞാൻ ആരോട് എന്നു ഇല്ലാതെ ചോദിച്ചു. ആരും ഒന്നും എന്നോട് പറഞ്ഞിരുന്നില്ല. നിമിഷങ്ങളുടെ വ്യത്യാസതിൽ വീടിന്റെ മുറ്റത്തെക്ക് കടന്നു വന്ന ആംബുലൻസ്..അതിൽ നിന്നും പുറത്തെടുത്ത ഒരു ജഡം. എവിടുന്നു നിന്നോ വന്ന ഒരു കാറ്റ്  അതിന്റെ മുഖതെ മറവ് മാറ്റിയപ്പോൾ അവിടെ കണ്ട എന്റെ അമ്മയുടെ മുഖം.

അമ്മയെ എന്റെ മുന്നിൽ കിടത്തി.ഇതു എന്റെ അമ്മയല്ല എന്നു എന്റെ മനസ് പറഞ്ഞു കൊണ്ടിരുന്നു. കാരണം എന്റെ അമ്മക്ക് അതിനേക്കാൾ നീളം ഉണ്ടായിരുന്നു.

ആരോ അരികത്തു നിന്നും പറയണത് കേട്ടു

“റോട്ടിൽ നിന്നു വാരി എടുത്തത് ആണെന്ന കേട്ടെ….., അധികം ഒന്നും ഉണ്ടായിരുന്നില്ലത്രേ ‘””

ഒന്ന് കരഞ്ഞാൽ കൊള്ളാം എന്നുണ്ടായിരുന്നു. പക്ഷെ പറ്റുന്നില്ല. കാഴ്ച ഒക്കെ മങ്ങിയ പോലെ അപ്പോൾ എനിക്ക് മനസിലായി എന്റെ കാഴ്ചയും കണ്ണുനീരും അമ്മ ആയിരുന്നു. ഞാൻ കരഞ്ഞില്ല. ഒരു മൂളൽ പോലും…

എല്ലാം കഴിഞ്ഞപ്പോൾ അവിടെ ഞാൻ മാത്രം ബാക്കി. രണ്ടു ദിവസം എങ്ങനെയോ തള്ളി നീക്കി. കാരണം എവിടെ നോക്കിയാലും അമ്മ ആണ് അമ്മയുടെ ചിരിയാണ്, മണം ആണ്, വിളികൾ ആണ്.

അമ്മയുടെ ആകെ കീറി പിളർന്ന സാരി ഞാൻ എന്റെ നെഞ്ചോട് ചേർത്തു. ഒന്ന് കരയാൻ വേണ്ടി ഇല്ല പറ്റുന്നില്ല… അതിനും അമ്മ വേണം എന്നപോലെ.

പിറ്റേന്ന് ഇൻഷുറൻസ്ക്കാർ വന്നു എന്റെ കയ്യിലേക്ക്  1 ലക്ഷം രൂപയുടെ ചെക്ക് നീട്ടി. എന്റെ അമ്മയുടെ ജീവന്റെ വില. ഇങ്ങനെ ഒന്ന് ഉള്ളൊരു കാര്യം അമ്മ പറഞ്ഞിരുന്നില്ല. അപ്പോളാണ് അന്നു അവസാനമായി എന്നോട് പറഞ്ഞത് എനിക്ക് ഓർമ വന്നത്.

“പോട്ടെ മോനെ  എല്ലാം ശെരിയാകും.., നിനക്ക് പൈസ കിട്ടും നീനക് ജോലിമ് കിട്ടും  “

മൂന്നാം ദിവസം ഞാൻ കരഞ്ഞു. ഞാൻ ആണ് എന്റെ അമ്മയുടെ മരണത്തിനു കാരണം എന്ന ചിന്തയെക്കാൾ അമ്മ ഇനി എന്റെ കൂടെ ഇല്ല എന്ന കാര്യം എന്നെ കൂടുതൽ ഒറ്റപ്പെടുത്തുന്ന പോലെ.

ഇനിയെന്ത്…., നിനക്ക് ഇനി ആരുണ്ട്??? പല ചോദ്യങ്ങൾ മുന്നിൽ.

ഒന്നുറങ്ങി എഴുന്നേറ്റപ്പോൾ മുന്നിൽ ഒരു പ്ലേറ്റിൽ ചോറും പരിപ്പുമ് .

“എനിക്ക് പരിപ്പ്കറി വേണ്ടാന്നു പറഞ്ഞതല്ലേ അമ്മേ………… “.

ഉത്തരം ഒന്നും ഉണ്ടായില്ല. ഇനി ഉത്തരം ഉണ്ടാവില്ല എന്നാ യാഥാർഥ്യം മനസിലാക്കാൻ എനിക്ക് എന്റെ കണ്ണിൽ നിന്നും കൈയ്യിൽ ഇറ്റുവീണ കണ്ണുനീർ തുള്ളികൾ വേണ്ടി വന്നു.

അന്ന് ജീവിതത്തിൽ ആദ്യമായി അമ്മയുടെ കൈയ്യിൽ നിന്നല്ലാതെ ആദ്യത്തെ ഉരുള ഞാൻ കഴിച്ചു……

അമ്മയുടെ ആദ്യത്തെ ഉരുള ചോറിനു അത്രയും രുചി ആയിരുന്നു എന്ന കാര്യം അന്നു മനസിലായി.

ഇനി ഒരിക്കലും കിട്ടാൻ സാധ്യത ഇല്ലാത്ത ആ ഒരു പിടി  വറ്റിനോട്‌  ഇന്നും വല്ലാത്ത കൊതിയാ….

*********************

“സാർ..  സാർ ഒന്നും പറഞ്ഞില്ല… “”

“അതു വലിയൊരു കഥയാടോ,, പിന്നീട് ഒരു ദിവസം ആകട്ടെ… “

“ശെരി സാർ ഞാൻ കാത്തിരിക്കും…..പിന്നെ ഇനിയും പരമോന്നതമായ ഒരുപാട് പുരസ്‌കാരങ്ങൾ സാറിനെ തേടി വരട്ടെ…… “

വിഷ്ണുവിന്റെ മുഖത്ത് വല്ലാത്ത ഒരു ഭാവം തെന്നി മാറിയിരുന്നു..

“എന്റെ അമ്മയെ തിരിച്ചു കിട്ടുവോ… “