രചന: സുധീ മുട്ടം
“നുണക്കുഴി വിരിയുന്ന നിന്റെ കവിളുകളിൽ ഒരുമ്മ നൽകുമ്പോൾ വിരിയുന്ന ചുമപ്പ് കാണാൻ എന്ത് ഭംഗിയാ മീനുക്കുട്ടി”
“ടാ ചെക്കാ …സുധീ നീ രാവിലെ തന്നെ റൊമാന്റിക് മൂഡിലാണല്ലോ”
“എന്തേ പെണ്ണു കെട്ടിയെന്നു വെച്ച് എനിക്ക് റൊമാന്റിക്കാവാൻ പാടില്ലേ “
“പെണ്ണു കെട്ടി വർഷം 4 കഴിഞ്ന്നു…മോൾക്ക് ൾക്ക് 3 വയസ്സുമായി..ഇനിയാ റൊമാന്റിക്”
“ടീ..കൊച്ചേ പ്രണയത്തിനു പ്രായമൊന്നും ഒരു പ്രശ്നമല്ല..ഇന്നാളല്ലേ നമ്മുടെ അപ്പുറത്തെ ലീല ചേച്ചിയും ദാമോദരനും കൂടി ഒളിച്ചോടി പോയത്…അതൊക്കെ നീ മറന്നോ”
“അത് അവരു പണ്ടു മുതലേ ലവ്വ് ആയിരുന്നു..പിന്നെ രണ്ടു പേരും വിവാഹം കഴിച്ചിട്ടില്ല…വീട്ടുകാർ ഇത് വരെ സമ്മതിക്കുമെന്ന് കരുതിയിരുന്നില്ലേ അവർ ഇത്രയും നാളും..പിന്നെ അവർ പോയതിലെന്താ ഇത്ര തെറ്റ്”
“ഓ…ഒരു തെറ്റുമില്ല…സമ്മതിച്ചു”
“ടാ ചെക്കാ…നീയെന്നെ ആദ്യമായി പെണ്ണ് കാണാൻ വന്നത് ഓർമ്മയില്ലേ”
“നല്ല ഓർമ്മയുണ്ട്..ദുഃസ്വപ്നങ്ങൾ ആരും മറക്കാറില്ലാ ട്ടൊ”
“ഓ…അതാണല്ലേ മനസ്സിലിരുപ്പ്..എന്നെയും കുഞ്ഞിനെയും ഒഴിവാക്കി നിനക്ക് വേറെ പെണ്ണു കെട്ടണം…അല്ലേ..നിന്റെ പൂതി നടക്കില്ല ചെക്കാ…ഞാൻ നിന്നെ അങ്ങനെ വിടാൻ ഉദ്ദേശമില്ല”
“മീനുക്കുട്ടി…ഞാനൊരു തമാശ പറഞ്ഞതാ…സീരിയസ്സ് ആക്കല്ലെ”
“അല്ലെങ്കിലും നിനക്ക് എല്ലാം തമാശയാ…സുധീ എനിക്കിത് ജീവിതമാ…എല്ലാവരെയും വെറുപ്പിച്ചാണ് ഞാൻ നിന്റെ കൂടെ വന്നത്…അത് മറക്കരുത്”
“മറക്കില്ല പെണ്ണേ ഒരിക്കലും ഒന്നും..ജീവനുള്ള കാലം വരെ നീയെന്റെ പെണ്ണായിരിക്കും..എന്റെ മോന്റെ പൊന്നമ്മേ..മതിയോ”
“സുധീ..നീ നാല് വർഷം പിറകിലേക്ക് ഒന്നു സഞ്ചരിച്ചേ…എല്ലാമൊരു സ്വപ്നം പോലെ എനിക്കു തോന്നുവാ”
“ശരി…ശരി കൊച്ചേ”
“എന്നെ ആദ്യമായി പെണ്ണ് കാണാൻ വന്ന ദിവസം.. എനിക്ക് ഓർക്കുമ്പോൾ തന്നെ ചിരിയാ വരുന്നത്”
“അതിലെന്തിത്ര ഇളിക്കാൻ”
“ടാ ..എല്ലാവരും പെണ്ണു കാണാൻ വരുന്നത് പകലാ..നീ വന്നത് സന്ധ്യക്ക്…ആണിനെ കാണുമ്പോൾ പെണ്ണിനാ നാണം വരുന്നത്…പക്ഷേ എന്നെ കണ്ടപ്പോൾ നിനക്കാ നാണം വന്നത്”
“ഓ…വല്യ കാര്യമായി”
“കണ്ട അന്നു തന്നെ നീയെന്റെ നമ്പരും വാങ്ങി രാത്രിയിൽ തന്നെ ഫോൺ വിളിയും”
“സത്യം പറഞ്ഞാൽ ആദ്യമൊന്നും എനിക്ക് ഇഷ്ട്മായില്ല…പക്ഷേ ഫോൺ വിളിയിൽ മനസ്സ് തുറന്നപ്പോൾ അറിയാതെ ഞാനും നിന്നെ ഇഷ്ടപ്പെട്ട് പോയി”
“അതെ…അതെ”
ടീ …സത്യം പറഞ്ഞാൽ ഞാൻ അതുവരെ ആരെയും പ്രണയിച്ചിട്ടില്ല…ഇഷ്ടം പലരോടും തോന്നിയട്ടുണ്ട്..പക്ഷേ തുറന്ന് പറയാൻ മടിയായിരുന്നു…അതിന്റെ കാരണം എന്താന്നു വെച്ചാൽ….”
“വെച്ചാൽ…ബാക്കി കൂടെ പറയ്”
“ഇഷ്ടമുള്ളവളോട് പ്രണയം പറഞ്ഞ എന്നെ അവൾ അന്ന് തന്നെ സഹോദരനാക്കി…വേറൊരുത്തിയോട് പറഞ്ഞപ്പോൾ… ചേട്ടാ നിലവിൽ ഒരു ലൈനുണ്ട്…പൊട്ടിയാൽ ചേട്ടന്റെ അപേക്ഷി പരിഗണിക്കാമെന്ന് പറഞ്ഞവൾ എന്നെ ബിഗ് സീറോ ആക്കി…അമ്മാവന്റെ മകളെ ഇഷ്ടം പറയാൻ ചിറ്റപ്പന്റെ മകനെ ഏർപ്പാടാക്കിയപ്പോൾ അവനും അവളും കൂടി മുട്ടൻ പ്രണയം..ഞാൻ പിന്നെ എന്ത് ചെയ്യാനാ”
“പാവം എന്റെ ചെക്കൻ”
“അന്നേ തീരുമാനിച്ചതാ കെട്ടുന്നെങ്കിൽ പ്രേമിച്ചേ കെട്ടൂന്ന്”
“ഹ ഹാ ഹാ…എനിക്ക് ചിരിക്കാൻ വയ്യ”
“നിനക്ക് ചിരി..എനിക്ക് പ്രാണവേദന…അങ്ങനെ വീട്ടുകാരുടെ നിർബന്ധത്തിലാ നിന്നെ പെണ്ണുകാണാൻ വന്നത്”
“തെറ്റി..എന്നെയല്ല..എന്റെ ചേച്ചീനെ പെണ്ണു കാണാനാ വന്നത്”
“അതെ…അവിടെ വന്നപ്പോൾ നിന്റെ ചേച്ചീടെ കല്യാണം ഉറപ്പിച്ചു.. അടുത്ത ഷോക്ക്”
“എന്തായാലും നീ വന്ന സ്ഥിതിക്ക് എന്നെ കാണട്ടെ എന്ന് പപ്പാ പറഞ്ഞു… അതാ എന്നെ എന്റെ വീട്ടുകാർ നിന്റെ മുന്നിലേക്ക് ഉന്തി തളളി വിട്ടത്”
“അതുകൊണ്ട് നിന്നെ എങ്കിലും എനിക്ക് കിട്ടി”
“നീ പലതും പറഞ്ഞ് എന്നെ വന്നു കണ്ടില്ലേ..ഫോൺ വിളിച്ച അന്നു തന്നെ നീ ഉമ്മയും വാങ്ങി…പിന്നീട് നേരിട്ടും”
“എനിക്ക് പ്രണയിച്ചു തന്നെ കെട്ടണമെന്ന് വാശി ആയിരുന്നു… അതുകൊണ്ട് അല്ലേ വീട്ടുകാർ കല്യാണം രണ്ടു വർഷം കഴിഞ്ഞു നടത്താമെന്ന് പറഞ്ഞപ്പോൾ നിന്നെയും വിളിച്ചിറക്കി കൊണ്ട് ഇങ്ങു പോന്നത്”
“അതുകൊണ്ട് എന്നാ പറ്റിയെന്ന് നിനക്കറിയില്ലേ സുധീ…നമ്മുടെ വീട്ടുകാരെ നാണം കെടുത്തിയെന്നും പറഞ്ഞു ഇരു വീട്ടുകാരും നമ്മളോട് പിണക്കമായില്ലേ”
“ഒളിച്ചോടിയത് കൊണ്ട് എന്റെ ആഗ്രഹം സാധിച്ചു”
“ഇത് വല്ലാത്തൊരു ആഗ്രഹമായി പോയി ട്ടൊ”
“ഹ ഹാ ഹാ”
“അതുകൊണ്ട് നമുക്ക് ആരുമില്ലാതെ ആയില്ലേ സുധീ”
നിറമിഴികളോടെ ഒരേങ്ങലടിച്ച് മീനു സുധിയെ കെട്ടി പിടിച്ചു
അവളുടെ നുണക്കുഴി കവിളിൽ ഒരുമ്മ നൽകിയിട്ട് സുധി പറഞ്ഞു
“അതുകൊണ്ട് എനിക്ക് നിന്നെ കിട്ടിയില്ലേ മീനുക്കുട്ടി..പരസ്പരമറിഞ്ഞ് മനസ്സുകൾ തമ്മിൽ ഒന്നായില്ലേ..ദേഷ്യക്കാരനായ എന്നെ സഹിക്കാൻ എന്റെ പെണ്ണിനല്ലേ കഴിയൂ..എന്റെ ആഗ്രഹം പോലെ ഒരോമന കുഞ്ഞിനെ നീയെനിക്ക് തന്നില്ലേ..എനിക്ക് നീയും നിനക്ക് ഞാനും നമുക്ക് നമ്മുടെ കുഞ്ഞുമില്ലേ…അത് പോരെ…ആരുമില്ലാത്തവർക്ക് ദൈവം കൂട്ടിനുണ്ടാകും പെണ്ണേ”
“അച്ഛാ, അമ്മേന്ന് വിളിച്ചു പതിയെ നടന്നു വന്ന ഞങ്ങളുടെ ഓമന കണ്മണിയെ ചേർത്തു പിടിച്ച് അവളുടെഇരു കവിളിളും ഓരോ മുത്തം കൊടുത്തു”
അവസാനിച്ചു