രചന: മഹാ ദേവൻ
കുളിമുറിയിൽ കേറിനിന്ന് ഒരുപാട് നേരം കരഞ്ഞു. മനസ്സ് ഒന്ന് തണുക്കുംവരെ.
അല്ലെങ്കിലും തന്റെ എല്ലാ സങ്കടങ്ങൾക്കും സാക്ഷ്യം വഹിക്കുന്നതും ഒഴുക്കിക്കളയുന്നതും കുളിമുറിയിലാണല്ലോ.
പുറത്ത് നിന്ന് പ്രസാദേട്ടൻ ഉച്ചത്തിൽ ചോദിക്കുന്നുണ്ട് ” ബിന്ദു, നീ ആ വാതിലും അടച്ചിട്ട് എന്ത് എടുക്കുവാ ” എന്ന്. ബാത്‌റൂമിൽ പോലും ഒരു അഞ്ചു മിനുട്ട് വൈകിയാൽ ഉള്ള അവസ്ഥ. ഒന്ന് സ്വസ്ഥമായിട്ട് മു ള്ളാനും തൂ റാനും ആരും കാണാതെ കരയാൻ പോലും പറ്റാത്ത ഒരു പെണ്ണിന്റ ഗതികേട്.
” ഇനീം നീ അതിനുള്ളിൽ തന്നെ ഇരിക്കാനാണ് ഉദ്ദേശമെങ്കിൽ വാതിലു ഞാൻ ചവിട്ടിപൊളിക്കും.”
പറഞ്ഞാൽ അയാൾ അതുപോലെ ചെയ്യും. കണ്ണും മൂക്കും നോക്കാതെ എടുത്തുചാടുന്ന സ്വഭാവം ആയത് കൊണ്ട് അവൾ വേഗം മുഖമൊന്ന് കഴുകി പുറത്തേക്കിറങ്ങി.
” നീ ആരുടെ പിണ്ണം വെക്കായിരുന്നടി അതിനുള്ളിൽ. “
അയാളുടെ ചോദ്യം കേട്ടതായിപോലും ഭാവിച്ചില്ല. പതിയെ ബാഗുമെടുത്ത് അയാൾക്കൊപ്പം നടന്നു.
വഴിയിൽ കണ്ട ഒരു ഓട്ടോ കൈ കാണിച്ചു നിർത്തി അതിൽ കയറുമ്പോൾ ” ഹോട്ടൽ സരോവർ ” എന്ന് ഓട്ടോക്കാരനോട് കനപ്പിച്ചു പറയുന്ന പ്രസാദേട്ടന്റെ മുഖത്തേക്ക് ഒന്ന് നോക്കി ബിന്ദു. പരുഷമായ ആ ഭാവം എന്തോ ചോദിക്കാൻ തുനിഞ്ഞ അവളെ പിന്തിരിപ്പിച്ചിരുന്നു.
” ഈ ബാഗിൽ നിനക്ക് മാറാനുള്ള ഡ്രെസ് ഉണ്ട്. ഈ അളിഞ്ഞ വേഷമൊക്കെ മാറിയിട്ട് വേണം നീ.
കേട്ടല്ലോ. അതല്ല, ഇനി ഇതിന്റെ പേരിൽ കരഞ്ഞുപിഴിഞ്ഞിരുന്ന് വരുന്ന ആളുടെ മൂഡ് കളയാൻ ആണ് ഉദ്ദേശമെങ്കിൽ അറിയാലോ നിനക്കെന്നെ “
അയാളുടെ നോട്ടം താങ്ങാൻ കഴിയാതെ അവൾ തലയാട്ടി സമ്മതിച്ചുകൊണ്ട് തല താഴ്ത്തി ഇരുന്നു..
ഇതിന് മുൻപ് ഒരിക്കൽ അയാൾ ശ്രമിച്ചതായിരുന്നു. പക്ഷേ, ചെറുത്തുനിന്നു. അതിന്റ ശിക്ഷയായി അനുഭവിച്ച വേദനയുടെ നീറ്റൽ ഇപ്പോഴും നെഞ്ചിൽ ഉണ്ട്. പാടുകൾ തുടയിടുക്കിലും മുലകളിലും ശരീരത്തിന്റെ പലയിടത്തും തെളിഞ്ഞുകിടപ്പുണ്ട്. ഇന്നിപ്പോൾ വീണ്ടും…….
ഹോട്ടൽ സരോവറിനു മുന്നിൽ ഓട്ടോ നിൽക്കുന്ന അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചിരുന്നു. പുതിയ ഡ്രസ്സ്, പുതിയ ആള്… താൻ മാത്രം പഴയത്.
” സർ, “
റിസപ്ഷനിൽ ഇരിക്കുന്ന ആളെ നോക്കികൊണ്ട് പ്രസാദ് ഭവ്യതയോടെ വിളിക്കുമ്പോൾ അയാൾ തലയുയർത്തി രണ്ട് പേരെയും ഒന്ന് നോക്കി. പിന്നെ വഷളൻ ചിരിയോടെ ഒരു റൂമിന്റെ താക്കോൽ എടുത്ത് നീട്ടുമ്പോൾ അയാളുടെ കണ്ണുകൾ ബിന്ദുവിന്റെ ശരീരത്തിൽ ഇഴഞ്ഞുനടക്കുകയായിരുന്നു.
” ചെല്ല്… റൂം നമ്പർ 104. നിങ്ങൾ കേറി ഒന്ന് ഫ്രഷ് ആകുമ്പോഴേക്കും ആള് വരും. പിന്നെ വരുന്ന ആള് ചില്ലറക്കാരൻ അല്ല, നോക്കീം കണ്ടും നിന്ന് വേണ്ട പോലെ അയാളെ സന്തോഷിപ്പിച്ചാൽ രണ്ട് പേർക്കും രക്ഷപ്പെടാം. അയാളൊന്നു മനസ്സ് വെച്ചാൽ….. “
അയാളുടെ വഷളൻ ചിരിയും സംസാരവും അവൾക്കത്ര പിടിച്ചില്ലെങ്കിലും പുറമെ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. ഭർത്താവിന്റെ ഇഷ്ട്ടങ്ങൾക്കൊത്തു ചലിക്കുന്ന ഒരു പാവയെ പോലെ. ലിഫ്റ്റിൽ കയറി 2nd. ഫ്ലോറിലെ ആ റൂമിന് മുന്നിലെത്തുമ്പോൾ അവളുടെ ഹൃദയമിടിപ്പിന്റെ വേഗത കൂടിയിരുന്നു. വേണമെങ്കിൽ രക്ഷപ്പെടാം തനിക്ക്. ഇപ്പോൾ ഇവിടെ നിന്ന് ഓടാം. പോലീസിൽ അഭയം തേടാം..ഭർത്താവിനെതിനെ കേസ് കൊടുക്കാം. എന്നിട്ട്…..അറിയില്ല.. ചിലപ്പോൾ ഏതെങ്കിലും അഗതിമന്ദിരത്തിൽ, അല്ലെങ്കിൽ ഒറ്റയ്ക്ക്. ഒറ്റയ്ക്കൊരു പെണ്ണ് ജീവിക്കാൻ ഇറങ്ങിയാലും മറിച്ചായിരിക്കില്ല ഗതി. പിന്നിലുണ്ടാകും ആയിരം കഴുകൻകണ്ണുകൾ. കൊത്തിപ്പറിക്കാൻ.പിന്നെയും ഭയത്തോടെ ഉള്ള ജീവിതം. അതിനിടയിൽ ചിലപ്പോൾ….വേണ്ട.. പക്ഷേ, ജീവിക്കണം.. ഈ നരകത്തിൽ നിന്നും രക്ഷപ്പെടണം.
അവൾ മനസ്സിൽ പലതും കണക്ക് കൂട്ടുകയായിരുന്നു.കൂടെ അയാൾക്കൊപ്പം റൂമിലേക്ക് കയറുമ്പോൾ ബെഡിലേക്ക് ഒന്ന് നീണ്ടുനിവർന്നു കിടന്നുകൊണ്ട് അവൻ പറയുന്നുണ്ടായിരുന്നു ” പറഞ്ഞത് ഓർമ്മയുണ്ടല്ലോ. കുളിച്ചു ഡ്രസ്സ് മാറി ചിരിച്ചുകൊണ്ട് വേണം അയാളെ സ്വീകരിക്കാൻ. താഴെ റിസപ്‌ഷനിസ്റ്റ് പറഞത് ഓർമയില്ലേ. നിന്നെ തേടി വരുന്നവൻ കോടീശ്വരൻ ആണ്. അയാൾക്ക് നിന്നെ ബോധ്യപ്പെട്ടാൽ നമ്മള് രക്ഷപ്പെടും. വെറുതെ ഒരു വാസനസോപ്പിൽ തേച്ച് കളയാവുന്ന വിയർപ്പിനെ ഓർത്ത് കരഞ്ഞിരിക്കാതെ കിട്ടാൻ പോകുന്ന സൗഭാഗ്യത്തെ ഓർത്ത് ചിരിച്ചിരിക്ക്. നഷ്ടപ്പെടാൻ കുറച്ചു നിമിഷങ്ങളും ഇച്ചിരി…..അത്രേ ഉളളൂ.. പക്ഷേ, അയാൾക്ക് നിന്നെ ബോധിച്ചാൽ കിട്ടാൻ പോകുന്നത്…. “
അവന്റ വാക്കുകളിൽ കാണുന്ന സന്തോഷം കണ്ട് അവൾക്ക് പുച്ഛം തോന്നി. ഭാര്യയുടെ ശരീരം വിൽക്കുന്നതിന് കുറിച്ചാണ് ഇത്ര ആത്മാർത്ഥതയോടെ സംസാരിക്കുന്നത്. ആ ശരീരം കൊണ്ട് നേടാൻ പോകുന്നതിനെ കുറിച്ചാണ് സ്വപ്നം കാണുന്നത്. അയാളുടെ മുഖത്തൊന്നു കാർക്കിച്ചു തുപ്പാനാണ് തോന്നിയത്. പക്ഷേ ബിന്ദു ഒന്ന് ചിരിച്ചു. എന്തൊക്കെയോ മനസ്സിലിട്ട് കൂട്ടിക്കിഴിക്കുംപോലെ.
അയാൾ അവൾക്ക് നിർദ്ദേശങ്ങൾ നൽകി പുറത്തേക്ക് പോയപ്പോൾ ബിന്ദു വാതിലടച്ചു കുറ്റിയിട്ടു പിന്നെ കുളിച്ച് അയാൾ ബാഗിൽ കരുതിയ ഡ്രസ്സ് എടുത്തിട്ടു കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം ഒന്ന് ആസ്വദിച്ചു.
എന്നോ ഊരിവെച്ച വേഷമായിരുന്നു ഇത്. പഠിക്കുന്ന കാലത്ത് ഇഷ്ട്ടപ്പെട്ട വേഷം.
അന്ന് അയാൾ പറയാറുണ്ട് ” ഈ വേഷത്തിൽ നീ സുന്ദരി ആണ് ബിന്ദു ” എന്ന്.
അതായിരിക്കാം അയാൾ ഇപ്പോൾ ഈ വേഷം തന്നെ…..
വിവാഹം കഴിഞ്ഞ അന്ന് മുതൽ പിന്നെ എല്ലാം വെറും സ്വപ്നം ആയിരുന്നു. നല്ല ഡ്രെസ്സും ഭക്ഷണവും.. പിന്നെ ഒരു ഭാര്യ ആഗ്രഹിക്കുന്ന ജീവിതത്തിന്റെ എല്ലാ ഭാഗവും.
അവൾ തന്റെ ആ വേഷത്തെ കണ്ണാടിക്ക് മുന്നിൽ മതിവരുവോളം നോക്കിനിന്നു.
കോളിങ്ബെല്ല് കേട്ടായിരുന്നു അവൾ കണ്ണാടിക്ക് മുന്നിൽ നിന്നും പിൻതിരിഞ്ഞത്. വാതിൽ തുറക്കുമ്പോൾ അവളെ പ്രതീക്ഷിച്ചു നിൽക്കുന്ന മധ്യവയക്സ്കനെ നോക്കി അവളൊന്നു ചിരിച്ചു. അയാൾ തിരിച്ചും.
പതിയെ അവൾക്ക് പിന്നിൽ അകത്തേക്ക് കയറിയ അയാൾ വാതിലടയ്ക്കുമ്പോൾ എന്തോ ഒരു ഭയം അവളുടെ ശരീരത്തെ പൊതിഞ്ഞിരുന്നു. മിനിറ്റുകൾ ഇഴഞ്ഞുനീങ്ങുമ്പോൾ നിശ്വാസവും ശി ൽക്കാരങ്ങളും ആ മുറിയെ ഉന്മാദം കൊള്ളിച്ചു. അവസാനകിതപ്പിൽ അവളിൽ അയാൾ നിന്നും അടർന്നു മാറുമ്പോൾ അവൾ വേദനയാൽ പുളയുകയായിരുന്നു. ആദ്യമായി ഒരു പുരുഷനെ സ്വീകരിച്ച പെണ്ണിന്റ വേദന അവളുടെ ശരീരത്തെ നീറ്റി.
ക്ഷീണം മാറി പതിയെ എഴുനെല്കുമ്പോൾ ആയിരുന്നു ആയാലും അത് കണ്ടത്..വെള്ളാബെഡ്ഷീറ്റിൽ തെളിഞ്ഞ ചുവന്ന ചോ രത്തുള്ളികൾ. അയാൾ അത്ഭുതത്തോടെ, അതോടൊപ്പം അമ്പരപ്പോടെ അവളെ നോക്കി.
” നീ… ഇത്…. ആദ്യമായിട്ട്.. “
അയാളുടെ ചോദ്യത്തിന് മുന്നിൽ അവൾ തലയാട്ടുമ്പോൾ കയ്യില് തുണിയിൽ പൊടിഞ്ഞ ചോ രത്തുള്ളികൾ തുടച്ചെടുക്കുകയായിരുന്നു അവൾ.
അവൾ ക ന്യകയാണെന്നത് അയാൾക്ക് അത്ഭുതം ആയിരുന്നു.
അവളെ കുറിച്ച് കൂടുതൽ അറിയാൻ, അവസ്ഥകളെ കേട്ടിരിക്കാൻ ആ മുറിക്കിളിൽ പിന്നെയും അയാൾ സമയം കണ്ടെത്തുമ്പോൾ സമയത്തിന്റെ ദൈർഗ്യം പുറത്ത് പ്രസാദിനെ അസ്വസ്ഥനാക്കിതുടങ്ങിയിരുന്നു.
നേരം ഇഴഞ്ഞുനീങ്ങി. വിരസമായ കാത്തിരിപ്പിനൊടുവിൽ പ്രസാദിന് മുന്നിൽ ആ വാതിൽ തുറക്കുമ്പോൾ അവൾക്കൊപ്പം ഇറങ്ങിയ ആ മധ്യവയസ്‌കൻ സന്തോഷവാനാണെന്ന് അവന് തോന്നി.
” സർ…. “
അവൻ അയാൾക്ക് മുന്നിൽ ഭവ്യതയോടെ തല ചൊറിയുമ്പോൾ ഒരു നോട്ടുകെട്ട് പ്രസാദിന് നേരെ നീട്ടി അയാള്. അത് കൈനീട്ടി വാങ്ങി തൊഴുതു നിൽക്കുമ്പോൾ പിറകിൽ നിൽക്കുന്ന ബിന്ദുവിനെ നോക്കികൊണ്ട് പറയുന്നുണ്ടായിരുന്നു ” ഇനി ഈ ഡ്രസ്സ് എന്തിന്.. അതങ്ങ് അഴിച്ചുകളഞ്ഞു ആ പഴയത് തന്നെ ഇട്ടേക്ക്. എന്നിട്ട് താഴെ ഒരു ഓട്ടോ നിൽപ്പുണ്ട്, അതിൽ പോയിരുന്നോ. ഞാൻ ഈ മുതലാളിയോട് ഒന്ന് സംസാരിക്കട്ടെ ” എന്ന്.
അത് കേട്ട് അവളൊന്നു പുഞ്ചിരിച്ചു. പിന്നെ അയൽക്കരികിലെത്തി കയ്യിലെ നോട്ടുകെട്ടുകൾ പെട്ടന്ന് വാങ്ങി. ” ഈ കാശ് ഇദ്ദേഹം നിങ്ങൾക്ക് അറിഞ്ഞു നൽകിയതാണ്. പക്ഷേ, ഇതിന്റെ അവകാശി ഞാൻ അല്ലെ. എന്റെ ശരീരത്തിന്റെ വിലയാണ് ഇത്. ” അതും പറഞ്ഞവൾ ആ നോട്ടുകെട്ടിൽ നിന്നും രണ്ട് അഞ്ഞൂറിന്റെ നോട്ടെടുത്തു അയാൾക് നേരെ ഇട്ടു.
” നിങ്ങൾ അർഹിക്കുന്ന ശമ്പളം ഇതാണ്. വെറുമൊരു ഇടനിലക്കാരന്റെ മാമാകൂലി. പിന്നെ ഞാൻ ദേ, ഇയാൾക്കൊപ്പം പോകുകയാണ്.. താഴെ റിസപ്ഷനിസ്റ്റ് പറഞ്ഞപോലെ എന്നെ തേടി വന ഒരു സൗഭാഗ്യം ആണിത്. വെറുതെ ഒരു വാസനസോപ്പിൽ തേച്ച് കളയാതെ ഇനിയുള്ള കാലം ഇദ്ദേഹത്തിനൊപ്പം കിട്ടാൻ പോകുന്ന സമാധാനപരമായ ജീവിതത്തെ ഓർത്ത്. ചിലപ്പോൾ ഇയാൾക്ക് ഞാൻ ഒരു വെപ്പാട്ടി ആകാം.. എന്നാലും നിങ്ങളെ പോലെ കെട്ടിയ പെണ്ണിന്റ അരക്കെട്ടിനു വിലയിടുന്നവനെക്കാൾ ഭേദം ആണ്.
ആദ്യമായി എന്റെ ശരീരത്തെ അറിഞ്ഞവൻ ആണ്. ഇനിയങ്ങോട്ടും….ഇവിടെ ഇതാണ് എന്റെ ശരി.. നിന്നെ പോലെ ഒരു തെറ്റിന്റെ കൂടെ ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട എന്നെ പോലെ ഉള്ള ശപിക്കപ്പെട്ട പെണ്ണുങ്ങളുടെ അവസാന ശരി. “
അതും പറഞ്ഞവൾ അവന് നേരെ ഒന്ന് നീട്ടി തുപ്പികൊണ്ട് മുന്നോട്ട് നടക്കുമ്പോൾ അവൾ അവന്റ മുഖത്തേക്ക് വലിച്ചെറിഞ്ഞ അഞ്ഞൂറിന്റെ ഗാന്ധിത്തലകൾ പ്രസാദിനെ നോക്കി പല്ലിളിക്കുന്നുണ്ടായിരുന്നു.