ഭാസുരി…
രചന: Unni K Parthan
“മൂന്നു പേര് മാറി മാറി കേറി പ ണിത പെണ്ണാണ് ന്ന് അവളേ കണ്ടാൽ ആരേലും പറയോ..” വഷളൻ ചിരിയോടെ മനു ചോദിച്ചത് കേട്ട് എല്ലാരുടെയും നോട്ടം..ബസ് സ്റ്റോപ്പിലേക്കായി…
“ഇളം മഞ്ഞ കോട്ടൺ സാരിയിൽ ഇവൾ ഇന്ന് പതിവിലും സുന്ദരിയായിലോ..” ദീപു താടി തടവി കൊണ്ട് അവളേ നോക്കി ആർത്തിയോടെ നോക്കി കൊണ്ട് പറഞ്ഞു..
“ഇവളെ കണ്ടാൽ ആർക്കാ ഡാ..” പാതിയിൽ നിർത്തി വിനോദ്..
“എല്ലാരും പറയുന്നത് ഇവളെ ബ ലാത്സംഗം ചെയ്തതല്ല…ഇവളുടെ പൂർണ സമ്മതത്തോടെ ആയിരുന്നുവെന്നാണ്..” മനു പറഞ്ഞത് കേട്ട് വിനോദ് മനുവിനെ നോക്കി..
“ആണോ..” വിനോദ് മനുവിനെ നോക്കി ചോദിച്ചു..
“ങ്കിൽ ഞാൻ പോയി ചോദിച്ചിട്ട് വരാം…” അതും പറഞ്ഞു വിനോദ് ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു..
“ഇവൻ ഇത് എന്ത് ഭാവിച്ചാണ്..” മനു ചോദിച്ചു..
ബസ് സ്റ്റോപ്പിൽ ചെന്ന് വിനോദ് തിരിഞ്ഞു മനുവിനെ നോക്കി.. മനു കണ്ണിറുക്കി കാണിച്ചു..
വിനോദ് ചുറ്റിനും നോക്കി..ബസ് സ്റ്റോപ്പിൽ മാറ്റാരുമില്ല..
“ചേച്ചി..”വിനോദിന്റെ വിളി കേട്ട് ഭാസൂരി തല ചെരിച്ചു നോക്കി..
“അറിയോ എന്നേ..” വിനോദ് ചോദിച്ചു..
“ഇല്ല…” പാറി വന്ന മുടിയിഴ മാടിയൊതുക്കി ഭാസുരി മറുപടി കൊടുത്തു…
“എനിക്കറിയാം ചേച്ചിയേ…”
ഭാസുരിയുടെ കണ്ണുകൾ ചുവന്നു..
“ചേച്ചിയുടെ ക്ലി പ്പ് ഞാൻ കണ്ടിട്ടുണ്ട്…”വഷളൻ ചിരിയുമായി വിനോദ് ഭാസുരിയെ അടിമുടി നോക്കി..
വെറുപ്പോടെ ഭാസുരി മുഖം തിരിച്ചു..
“ശരിക്കും ചേച്ചിയേ ബ ലാത്സംഗം ചെയ്തപ്പോൾ ചേച്ചിയുടെ ഫീൽ ന്തായിരുന്നു..” യാതൊരു ഉളുപ്പുമില്ലാതെ വിനോദിന്റെ ചോദ്യം കേട്ട്..
ഭാസുരിയുടെ മുഖം കോപം കൊണ്ട് വിറച്ചു..
“ചേച്ചിയുടെ മുഖം വീഡിയോയിൽ കാണുമ്പോൾ ശരിക്കും കൊതി തോന്നി എനിക്ക്….” ചുണ്ട് നുണഞ്ഞു കൊണ്ട് വിനോദിന്റെ നോട്ടം ആഴ്ന്നിറങ്ങി…
“ന്തേ..നിനക്ക് വേണോ..” കൂസലില്ലാതെ ഭാസുരി വിനോദിനെ നോക്കി ചോദിച്ചു..
ഭാസുരിയുടെ ചോദ്യം കേട്ട് വിനോദ് വിളറി വെളുത്തു..
“പറയടാ..നിനക്ക് വേണോ ന്ന്..” കൈ രണ്ടും കെട്ടി വിനോദിന്റെ നേർക്ക് തിരിഞ്ഞു നിന്നു ഭാസുരി ചോദിച്ചു…
“ചേച്ചി അത് പിന്നെ..ഞാൻ ചുമ്മാ..”വിനോദ് നിന്നു പരുങ്ങി..
“നിന്റെ അമ്മയേ മൂന്നാളു ചേർന്ന് നിന്റേം നിന്റെ അച്ഛന്റെയും മുന്നിൽ ഇട്ടു ചെയ്താലും നീ ഇതൊക്കെ തന്നെ ചോദിക്കോ..” പറഞ്ഞു തീരും മുൻപേ ഭാസുരിയുടെ വലതു കൈ വിനോദിന്റെ കവിളിൽ പതിച്ചു…
അത് കണ്ടതും മനു ബൈക്ക് സ്റ്റാർട്ട് ചെയ്തു…ദീപു ബൈക്കിന്റെ പിറകിൽ ചാടി കയറി ബൈക്ക് മുന്നോട്ട് പാഞ്ഞു..
“നീയൊക്കെ ന്താടാ ഇങ്ങനെ..എങ്ങനെ നിനക്കൊക്കേ ഇത്രയും ക്രൂരമായി ചിന്തിക്കാൻ തോന്നുന്നു…” ഒന്നുടെ ഭാസുരിയുടെ വലതു കൈ വായുവിൽ ഉയർന്നു പൊങ്ങി.. വിനോദിന്റെ കവിളിൽ വീണ്ടും പതിച്ചു..
“ഞാൻ ഒരമ്മയാണ്…രണ്ടു പെൺകുട്ടികളുടെ അമ്മ..അവരേ കുറിച്ചെങ്കിലും ഓർത്തുടേ നിനക്കൊക്കേ..അതെങ്ങനാ.. എന്റെ ശരീരത്തിലേ ഓരോ ഭാഗവും നിന്റെയൊക്കെയുള്ളിൽ..” പാതിയിൽ നിർത്തി ഒന്നുടെ വിനോദിന്റെ വലതു കൈയിലേക്ക് ഭാസുരിയുടെ കൈ പറന്നിറങ്ങി..
“ദാ..ഈ തുണി ഇങ്ങനെ ദേഹത്ത് ചുറ്റി എന്നേ ഉള്ളൂ ഞാൻ..എനിക്കറിയാം..ഇതിന്റ ഉള്ളിലൂടെ നീയൊക്കെ ഇതെല്ലാം കാണുന്നുണ്ട് ന്ന്..എന്നിട്ടും ഞാൻ ഇങ്ങനെ ജീവിക്കുന്നത് ന്തിനാണ് ന്ന് അറിയോ…ന്റെ മക്കളേ ഓർത്ത്..ഇങ്ങനെയൊക്കെ ഉണ്ടായിട്ടും ജീവന് തുല്യം എന്നേ ചേർത്ത് പിടിക്കുന്ന എന്റെ ഭർത്താവിനേ ഓർത്ത്..
ക ഞ്ചാവും മ യക്കുമരുന്നും കേറ്റി..എന്നേ കേറി പിടിച്ചവർക്ക് നിന്റെയൊക്കെ പ്രായമായിരിന്നു ഡാ നാറി..അവന്റെയൊക്കെ ക ഴപ്പ് കഴിഞ്ഞു ബോധം വന്നപ്പോൾ കാലിൽ കിടന്നു മാപ്പ് പറഞ്ഞിട്ട് ന്താടാ കാര്യം..എല്ലാം ലോകം മൊത്തം ഒരു നിമിഷം കൊണ്ട് കാണിച്ചു കൊടുത്തിട്ട്..എല്ലാം പറ്റി പോയി എന്ന് പറഞ്ഞു മുതല കണ്ണീരു കാണിച്ചിട്ട് ന്തെടാ കാര്യം..
പോയത് എനിക്കും എന്റെ കുടുംബത്തിനും..ഇനിയും എന്നേ ഉപദ്രവിക്കാൻ ശ്രമിച്ചാൽ..കൊന്നു കളയും ഞാൻ കേട്ടോടാ നാറി..എണിറ്റു പോടാ പ ട്ടി…” ഉരുണ്ട് താഴെ വീണ വിനോദിനെ നോക്കി ഭാസുരി അലറി..കവലയിൽ ഉള്ളവർ ഭാസുരിയുടേ അലർച്ച കേട്ട് നോക്കി..ഭാസുരി ബസ് സ്റ്റോപ്പിൽ നിന്നും കവലയിലേക്ക് ഇറങ്ങി ചെന്നു..
“എല്ലാത്തിനോടും കൂടിയാ പറയുന്നേ..എന്നേ ഈ ഗതിയിൽ ആക്കിയവർ ഇനിയും ഈ നാട്ടിൽ കാല് കുത്തും..നിങ്ങൾ അവർക്ക് വീര പരിവേഷം ചാർത്തി നൽകും…കുറ്റം എന്നിൽ അടിച്ചേൽപ്പിച്ച് ഈ സമൂഹം എന്നേയും എന്റെ കുടുബത്തെയും വിചാരണ ചെയ്യും..ഒടുവിൽ..ഞാനും എന്റെ കുടുംബവും മത്രം തെറ്റുകാരാവും..ഞാൻ പി ഴച്ചവളും..
എന്നേ നശിപ്പിച്ചവർ ഈ കവലയിലൂടെ തലയുയർത്തി നടക്കും..അവരേ നിങ്ങൾ തോളോട് ചേർത്ത് പിടിക്കും..എന്നിട്ട് എന്നേ നോക്കി പല്ലിളിച്ചു കൊണ്ട് ഉറക്കേ വിളിച്ചു പറയും…
പി ഴച്ചവൾ..
കാലം എനിക്കൊരു പേര് തരും…
പി ഴച്ചവൾ…
ഭാസുരിയുടെ ശബ്ദം ആ കവലയിൽ മുഴങ്ങി കൊണ്ടിരുന്നു..അങ്ങകലേ..ചക്രവാളത്തിൽ സൂര്യന്റെ കിരണങ്ങൾ പ്രഭ ചൊരിഞ്ഞു കൊണ്ട്..ഭാസുരിയെ വലയം ചെയ്തു..
ശുഭം…
എഴുതിയതിന്റെ ഭാഷ പ്രയോഗം ഇച്ചിരി കടന്നു പോയി എന്നറിയാം..എഴുതിയത് തിരുത്താൻ തോന്നിയില്ല..പച്ചയായി എഴുതാൻ ശ്രമിച്ചു..വിജയിച്ചോ എന്നും അറിയില്ല..തുറന്നു പറയാം…