നീ കണ്ണുരുട്ടി പേടിപ്പിക്കഒന്നും വേണ്ട, നീ നോക്കിക്കോ അടുത്ത വർഷം ഇവിടെ ഒരു കുഞ്ഞ് ദത്തൻ വന്നിരിക്കും…

അസുര പ്രണയം

രചന: അല്ലി ( ചിലങ്ക )

ദേവി…… എടി ദേവി……….. ദത്തന്റെ അലറക്കം കേട്ട് അടുക്കളയിൽ സുമിത്രമ്മയുടെ കൂടെ കത്തിയടിച്ച് ഇരുന്ന ദേവി ഞെട്ടി സ്ലാവിൽ നിന്നും എഴുനേറ്റ് അമ്മയെ നോക്കി ……

ചെല്ല് …. ചെല്ല്…… ഇന്ന് നിനക്ക് പൂരവാ……

അത് കേട്ടതും അവൾ റൂമിലേക്ക് ഓടി……… അവിടെ എത്തിയതും റൂമിലെ കാഴ്ച കണ്ട് ദേവി ചിരി ഇപ്പോൾ പൊട്ടും എന്നും പറഞ്ഞ് നിന്നും. ….

നീ അവിടെ നിന്ന് കിണിക്കുവാ…. പിള്ളേരെ എടുത്ത് മാറ്റടി….. ദത്തൻ കലിപ്പിൽ പറഞ്ഞതും ദേവി ഓടി ഒന്നിനെ അവന്റെ നെഞ്ചിൽ നിന്നും മറ്റേതിനെ അവന്റെ കാലിൽ നിന്നും പിടിച്ചു മാറ്റി… അപ്പോഴേക്കും ദത്തൻ ആഞ്ഞു ശ്വാസം വലിച്ച് ദേവിയെ കണ്ണുരുട്ടി പേടിപ്പിച്ചു… ശ്ശെടാ മേലേടത്തെ ഉമ്മച്ചന്റെ നോട്ടം കണ്ടാൽ തോന്നും ഇതിനെല്ലാം ഉത്തരവാദി ഞാൻ മാത്രം ആണെന്ന്. അതും പറഞ്ഞ് അവൾ കട്ടിലിൽ കിടന്ന് മക്കളെ കളിപ്പിക്കാൻ തുടങ്ങി. അത് കണ്ടതും ദത്തൻ അവളുടെ വയറ്റിൽ തല വെച്ച് കിടന്നു…

ശെടാ ഒന്ന് മാറിയേ… ഈ രണ്ടു കുരുത്തം കെട്ട പിള്ളേരെ നോക്കാൻ മേല അപ്പോഴാ ഈ ഉമ്മച്ചനെ… മാറാൻ…. ദേവി കിടന്ന് കൂ തറാൻ നോക്കി…

നീ കിടന്ന് കൂതറണ്ടാ ഇത് നിനക്കുള്ള ശിക്ഷയാ… ഇപ്പൊ വരാം എന്നും പറഞ്ഞ് ഈ രണ്ടു കുരുത്തം കെട്ട പിള്ളേരെ എന്നെ ഏൽപ്പിച്ചിട്ട്‌ നീ അമ്മയുമായി കൊതിയും നൊണയും പറഞ്ഞ് ഇരുന്നതിന്……

കണക്കായി പോയ്‌… ഇത് നിങ്ങൾക്കുള്ള ശിക്ഷയാ… കോളേജിൽ പഠിപ്പിക്കാൻ പോകാതെ മടി പിടിച്ചിരിക്കുവാ അസുരൻ…

അച്ചുരാ……. മക്കളിൽ ഒരു വാവ വിളിച്ചതും ദത്തൻ ദേശിച്ചു ദേവിയെ നോക്കി….

അവൾ കിടന്ന് ചിരിക്കാൻ തുടങ്ങി……

*******************

മേലേടത്തെ ഉമ്മച്ചനും അവന്റെ ദേവിക്കും രണ്ട് വയസ്സുള്ള ചുന്ദരി മക്കളാ ഉണ്ടായത്…. തെന്നലും നിലാവും….. മക്കൾ ജനിച്ചതിന് ശേഷം ദത്തൻ പിന്നെ കോളേജിൽ പോയിട്ടില്ല…. മക്കളുടെ കൂടെ അവിടെ തന്നെ കൂടി….

******************

നീ ചിരിക്കേണ്ട അവളുടെ ഒരു അസുര വിളി … കൊല്ലം മൂന്നായി എന്നിട്ടും… അവൻ കെറു പോലെ മുഖം തിരിച്ചതുo അവരുടെ അടുത്ത പ്രോഡക്റ്റ് അവന്റെ കവിളിൽ കുഞ്ഞ് അടി വെച്ച് കൊടുത്തു…

ഹോ വാവേ അച്ഛായെ അടിച്ചോ

പോതാ അച്ചുരാ…………(പോടാ അസുര )

അയ്യോ എന്റെ അമ്മച്ചി എനിക്ക് ചിരിക്കാൻ വയ്യായെ…. അങ്ങോട്ട് തല മാറ്റ് മനുഷ്യ….എന്നും പറഞ്ഞ് ദേവി ദത്തന്റെ തല അവളുടെ വയറ്റിൽ നിന്നും മാറ്റി എഴുന്നേറ്റ് ഇരുന്നു…..

അമ്മേടെ മുത്തുകളെ … അച്ഛയെ അങ്ങനെ വിളിക്കല്ലേ…. ഈ ഇരിക്കുന്ന അച്ഛാ അമ്മേടെ അസുരനാ…അമ്മേടെ മാത്രം . അല്ലേ അച്ചുരാ…..എന്നും പറഞ്ഞ് അവൾ അവന്റെ മൂക്കിൽ പിടിച്ചു വലിച്ചു….

ഹോ എന്റെ മൂക്ക് എടി…. എന്നും പറഞ്ഞ് ദത്തൻ അവളുടെ കവിളിൽ കടിച്ചു…..

അയ്യോ മക്കളെ അമ്മേ കൊല്ലുന്നേ ഈ അസുരൻ ഓടി വായോ… അമ്മേ രക്ഷിക്ക്……..

അത് കേട്ടതും മക്കൾ രണ്ടും ദത്തനെ അടിക്കുന്നു… കുഞ്ഞി പല്ലുകൾ കൊണ്ട് കടിക്കുന്നു .. അവന്റെ തല മുടിയിൽ പിടിച്ചു വലിക്കുന്നു……….

അവസാനo ദത്തൻ തോൽവി സമ്മതിച്ച് കട്ടിലിൽ മലർന്ന് കിടന്നു …. ദേവി അവന്റെ കൈയിൽ തല വെച്ച് കിടന്നു…..

ദത്തൻ അവളെ തന്നോട് ചേർത്ത് കിടത്തി ……

ദേവി………..

ഹ്മ്മ്……….

എത്ര പെട്ടെന്ന വർഷം പോയത് അല്ലേ……

ഹാ ശരിയാ………….. ഹോ നമ്മടെ മക്കൾ വളർന്നു വരുവാ അല്ലേ…. ഇനി എന്തൊക്കെയാ അവളുമാരെ പഠിപ്പിക്കണം…നന്നായി വളർത്തണം…ജോലിഒക്കെ കിട്ടിയിട്ട് നല്ല ചെറുക്കന്മാരെ കൊണ്ട് അവളുമാരെ കെട്ടിക്കണം…….ഹോ……..

അയ്യാ….. പിള്ളേർക്ക് രണ്ട് വയസ്സ് ആയതല്ലേ ഉള്ളു.. അതുമല്ല നമ്മൾക്ക് ഒരു കുഞ്ഞ് ദത്തനും കൂടി വേണ്ടേ മോളെ……. എന്നും പറഞ്ഞ് അവൻ അവളെ ഒന്നും കൂടി തന്നോട് ചേർത്ത് നിർത്തി……

ദേവി കണ്ണുരുട്ടി അവനെ നോക്കി പേടിപ്പിച്ചു…

നീ കണ്ണുരുട്ടി പേടിപ്പിക്കഒന്നും വേണ്ട…… നീ നോക്കിക്കോ അടുത്ത വർഷം ഇവിടെ ഒരു കുഞ്ഞ് ദത്തൻ വന്നിരിക്കും…

അല്ലേടാ മക്കളെ ……

പോതാ…. അച്ചുരാ……..

ഹോ ഇത് രണ്ടിനും നിന്റെ സ്വഭാവം ആണല്ലോടി ദേവി……

പിന്നല്ല… അമ്മേടെ തക്കുടു വാവകൾ…… മക്കളെ രണ്ടും അവരോട് ചേർത്ത് കിടത്തി കൊണ്ട് ദേവി പറഞ്ഞു……

അമ്മേടെ അല്ല അച്ഛാടെ എന്നും പറഞ്ഞ് ദത്തൻ മക്കളെ എടുത്ത് വയറ്റിൽ പിടിച്ചിരുത്തി …

മക്കൾ രണ്ടും ആന കളിക്കുവാ…..

അതേ കുഞ്ഞ് ദത്തന്റെ കാര്യം അവിടെ നിൽക്കട്ടെ…… ആദ്യം മോൻ കോളേജിൽ പോകാൻ നോക്ക്… പിള്ളേർ ഇണ്ടായതിന് ശേഷം നിങ്ങക്ക് അവിടെ കേറിയിട്ടുണ്ടോ മനുഷ്യ…….

എന്റെ ദേവി അത് എന്റെ മക്കളെ നോക്കാൻ വേണ്ടി അല്ലേ…..

അയ്യടാ മക്കളെ നോക്കാൻ ദെ ഈ ഞാൻ ഉണ്ട്… കുഞ്ഞ് ദത്തൻ അടുത്ത വർഷം വേണമെങ്കിൽ എന്റെ പൊന്ന് മോൻ ജോലിക്ക് പോകാൻ നോക്ക് അല്ലാതെ എന്റെയെടുത്ത് ഒരു പരുപാടിയും നടക്കില്ല മോനെ……..

ഓഹോ അങ്ങനെ ആണല്ലേ ……….. വാശിയാണോ…..

ആണെങ്കിൽ…….

ആണെങ്കിൽ അത് നിന്റെ കൈയിൽ ഇരിക്കെ ഉള്ളു…. അറിയാലോ എന്നെ ശരിക്കും എന്നെ അസുരൻ ആക്കരുത്……

ഓഹോ ഭിക്ഷണി ഇവിടെ ചിലവാകില്ല മോനെ… എന്നെ തൊട്ടാൽ നിങ്ങളുടെ കൈ ദാണ്ടെ എന്റെ ഈ രണ്ടു മക്കൾ വെട്ടും….. അല്ലേ മക്കളെ……

എന്താ പറഞ്ഞതെന്ന് അറിയില്ലെങ്കിലും രണ്ടും കൂടി അവന്റെ വയറ്റിൽ ഇരുന്ന് ചിരിക്കാൻ തുടങ്ങി…….

മക്കടെ രണ്ടു പേരുടെയും ചിരി ദത്തന്റെ യും ദേവിയുടെയും ചുണ്ടിലും പകർന്നു….

ശുഭo…