രചന: Gayu Ammuz Gayu
നല്ല തണുപ്പുള്ള രാത്രി ആയിരുന്നു.അവൻ ഗ്ലാസിലെ മ ദ്യം ഒരിറക്ക് കൂടി കുടിച്ചു.
അപ്പോളാണ് ആ ഫോൺ നമ്പർ ഓർമ വന്നത്. ഏതോ പുതിയ ചരക്കാണ്. കൂട്ടുകാരൻ ഒപ്പിച്ചു കൊടുത്തതാണ്.
വിളിച്ചപ്പോൾ അപ്പുറത്ത് ബിസി ആയിരുന്നു.
അയ്യാൾ ചുണ്ടുകൾ കോടി ഒരു പുച്ഛഭാവത്തോടെ കട്ട് ചെയ്തു. ഫോണിൽ അ ശ്ലീല വീഡിയോകൾ തിരയാൻ ആരംഭിച്ചു.
ഏതാനും സമയം കഴിഞ്ഞപ്പോൾ ആ നമ്പറിൽ നിന്നു ഇങ്ങോട്ട് ഒരു വിളി വന്നു.
“ആരാ?”
അവള് ചോദിച്ചു. അസഭ്യ വാക്കുകളോടെ അയ്യാൾ ഫോൺ കട്ട് ചെയ്തു.
അത്യാവശ്യം പണം ഒക്കെ ഒള്ള ഒരു വീട്ടിലെ ഏക മകൻ ആണ് അവൻ.
അതുകൊണ്ട് തന്നെ അവൻ്റെ ഇഷ്ടങ്ങൾക്ക് പ്രായം ആയ അച്ഛനും അമ്മയും ഒന്നും പറയാറില്ല.
പിറ്റേന്ന് പതിവ് തെറ്റിയില്ല.
അപ്പോളാണ് ആ ഫോൺ കോൾ ഓർമ വന്നത്.
അവനു എന്തോ ജാള്യത തോന്നി.
ഒന്നുകൂടി വിളിക്കാം.
ഇത്തവണ ആദ്യ വട്ടം തന്നെ ഫോൺ എടുത്തു.
“ആരാ?”
“ഞാൻ ….എൻ്റെ കൂട്ടുകാരൻ ആണ് നമ്പർ തന്നത്…”
അവള് ശാന്തമായി എല്ലാം കേട്ടു…
അവനെ കുറിച്ച് കൂടുതൽ അറിയാൻ അവൾക്ക് താൽപ്പര്യം ഉണ്ടായിരുന്നു. പക്ഷേ അവനു ഒന്നും പറയാൻ ഇഷ്ടം ഉണ്ടായിരുന്നില്ല.
അവൾക്കും പറയാൻ ഉണ്ടായിരുന്നു ഒരുപാട്.
ആദ്യമൊന്നും അയാൾക്ക് അവളെ കേൾക്കാൻ ഇഷ്ടം ഇല്ലായിരുന്നു. പക്ഷേ പിന്നീട് അവനും അവളിലേക്ക് അടുത്ത്.
“സ്നേഹ”
അവള് ജനിച്ചത് അനാഥ ആയി ആയിരുന്നു….ആദ്യ പ്രണയവും അവൻ്റെ ചതിയും ഒക്കെ അവനോട് പറയുമ്പോൾ ആ പെണ്ണ് കരയുകയായിരുന്നു.
അവൾക്ക് അവൻ രണ്ടാം പ്രണയം ആണത്രേ …
അവൻ അതിനൊന്നും അത്ര ഗൗരവം കൊടുത്തില്ല..
തൻ്റെ കാര്യം നടക്കണം…അത്ര തന്നെ…
അവൻ അവളെ ഒരു ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചു. ആദ്യം മടിച്ചെങ്കിലും പിന്നിട് അവള് വരുകയും ചെയ്തു …
നിറം കെട്ട വെള്ള പുതപ്പുകളുടെ ഇടയിൽ അവൻ്റെ വിയർപ്പിൽ കുതിർന്നു കിടക്കുമ്പോൾ അവൾക്കും വല്ലാത്ത ഒരു നിർവൃതി ആയിരുന്നു…
ആ കൂടികാഴ്ചകൾ പിന്നെയും പിന്നെയും തുടർന്നു.
“ഒഴിവാക്കി ഇല്ലെ ഇതുവരെ..”കൂട്ടുകാർ ചോദിക്കാൻ തുടങ്ങി…
അവനു അതിനു ഉത്തരം ഇല്ലായിരുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം വൈകീട്ട് അവള് വിളിച്ചു…
അവൻ്റെ വിത്ത് എങ്ങനെയോ ആ പെണ്ണിൻ്റെ അടിവയറ്റിൽ വേരിട്ടിരിക്കുന്നു.”
ഇതാദ്യമായാണ് ഇങ്ങനെ ഒരു പിഴവ് സംഭവിക്കുന്നത്…
“എന്നെ കല്ല്യാണം കഴിച്ചുടെ?” അവള് ചോദിച്ചു…
വയറ്റിലുളളത് അവൻ്റെ തന്നെ ആണെന്ന് അവള് കരഞ്ഞു പറഞ്ഞു .
എന്തായാലും നശിപ്പിക്കണം…
ഗ ർഭം അലസാനുള്ള ആശുപത്രിയിൽ ഇരിക്കുമ്പോൾ അവനെ അവള് നോക്കി.
“എന്നെ കല്ല്യാണം കഴിച്ചുടെ?” അവള് വീണ്ടും ചോദിച്ചു…
അവൻ്റെ കണ്ണിൽ അവള് ഒരു അപരിചിത ആയികഴിഞ്ഞിരുന്നൂ.
അതായിരുന്നു അവരുടെ അവസാന കൂടികാഴ്ച.
പിന്നീട് അവള് വിളിച്ചപ്പോള് അവൻ ഫോൺ കട്ട് ആകി ബ്ലോക്ക് ചെയ്തു വച്ചു…
“നീ ഒരിക്കളുംനന്നാവില്ലാ..ആരാ പുതിയത്?” കൂട്ടുകാർ ചോദിച്ചു കൊണ്ടിരുന്നു…
അവനും വേറെ പെൺകുട്ടികളേ തേടി പാഞ്ഞു.
അങ്ങനെ ഇരിക്കെ അണ് ഒരു ബൈക്ക് ആക്സിഡൻ്റ് ഉണ്ടായത്.
“നട്ടെല്ല് തകർന്നു പോയി ….ഇനി എഴുന്നേൽക്കുന്ന കാര്യം സംശയം ആണ്.”
ഡോക്ടർമാർ പറഞ്ഞപ്പോൾ അവൻ്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി…
ഇന്നലെ വരെ ഉള്ള ജീവിതം ഒരു ചിത്രം പോലെ മുന്നിലൂടെ തെളിഞ്ഞു പോയി.
ആദ്യമൊക്കെ കൂട്ടുകാർ ഉണ്ടായിരുന്നു…
“സുഖിക്കാവുന്നതൊക്കെ അളിയൻ സുഖിച്ചില്ലെ…അതുകൊണ്ട് അതോർത്ത് ദുഃഖിക്കേണ്ട..”.ഒരുത്തൻ ഒറക്കെ പറഞ്ഞു.
മറ്റുള്ളവർ അതുകേട്ട് അട്ടഹസിച്ചു ..
തനിക്ക് കിട്ടിയ ശിക്ഷ ആയിരിക്കും.അവനും സ്വയം തോന്നിത്തുടങ്ങി …
നാളുകൾ കഴിഞ്ഞു…
ഒരിക്കൽ ഒരു ഉച്ചനേരം.
ആ വീടിൻ്റെ മുറ്റത്ത് ഒരു പെണ്ണ് വന്നു നിന്നു…
അവളുടെ കയ്യിൽ ഒരു കുഞ്ഞും ഉണ്ടായിരുന്നു …
“സ്നേഹ”
അവളെ കണ്ടപ്പോൾ അവൻ പറഞ്ഞു…
“ഈ കുഞ്ഞു?”അവൻ ചോദിച്ചു…
“ഞാൻ പെറ്റതാ… കൊല്ലരുതെന്ന് ഡോക്ടറോട് കരഞ്ഞു പറഞ്ഞിരുന്നു…”
“അനാഥ ആയ എനിക്ക് ഈ ലോകത്ത് ഒരാൾ വേണ്ടെ?”
ആ കുഞ്ഞിന് അവൻ്റെ മുഖം തന്നെ…
അവൻ്റെ കണ്ണില് കുറ്റബോധം…
“എനിക്ക് ഇനി ഒന്നും ചെയ്യാൻ ആവില്ല…”തളർന്ന ശരീരം നോക്കി അവൻ പറഞ്ഞു…
“ഞാൻ നിങ്ങളിൽ നിന്നും ഒന്നും പ്രതീക്ഷിച്ച് വന്നതല്ല…”
“എൻ്റെ കുഞ്ഞിനെ എനിക്ക് തന്നൂടെ…എൻ്റെതെന്ന് പറയാൻ…”?
“ഇല്ല,” “ഒന്ന് കാണണം… പോണം…അത്രേ ഉണ്ടായിരുന്നൊള്ളു…”
അവള് പടികൾ തിരിച്ചു ഇറങ്ങി…
അവളുടെ കണ്ണുകളിലെ അഗ്നി അവനു കാണാമായിരുന്നു…
പക്ഷേ അവൻ്റെ കയ്യിൽ ഇനി അത് കെടുത്താൻ ഒന്നുമില്ല…
ആ പെണ്ണ് ഇറങ്ങി പോവുന്നത് അവൻ നോക്കി ഇരുന്നു…
കൈകൾ ഉയർത്തണം എന്ന് തോന്നി…പക്ഷേ പറ്റിയില്ല…
അവളുടെ പുറകെ ഓടണം എന്ന് തോന്നി…അതും നടക്കില്ലാ…
അവൻ്റെ കണ്ണുകൾ മാത്രം ആണ് ചലിച്ചത്.. അതു കണ്ണുനീര് ആയി പുറത്ത് വന്നു…