കനത്ത രാഷ്ട്രീയ പ്രശ്നങ്ങളോ വിഘടനവാദ പ്രവർത്തനങ്ങളോ നിലനിൽക്കുന്ന പ്രദേശങ്ങളിൽ സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ് AFSPA (Armed Forces Special Powers Act).
സംശയം തോന്നുന്നവരെ ഒരു ഉത്തരവും കൂടാതെ പിടികൂടാനും വെടി വയ്ക്കാനും വരെയുള്ള അധികാരം സൈന്യത്തിന് നൽകുന്ന ഈ നിയമത്തിൻ്റെ പ്രയോഗം കാര്യങ്ങൾ കൂടുതൽ വഷളാക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നു എന്ന് വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുന്നുണ്ട്.
അതുകൊണ്ടുതന്നെ ഈ നിയമം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇത് നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ മനുഷ്യാവകാശപ്രവർത്തകരും ജനങ്ങളും കാലങ്ങളിലായി സമരത്തിലാണ്.
നാഗാ കുന്നുകളിൽ ആണ് AFSPA ആദ്യം നടപ്പിലാക്കിയത്. 1958 ൽ അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് ആംഡ് ഫോഴ്സസ് സ്പെഷ്യൽ പവേഴ്സ് ഓർഡിനൻസിൽ ഒപ്പുവച്ചു. അതേവർഷം സെപ്റ്റംബറിൽ പാർലമെൻറ് ഈ ഓർഡിനൻസ് നിയമവുമാക്കി.
പിൽക്കാലത്ത് നാഗാലാൻഡ് കൂടാതെ മറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പഞ്ചാബ്, കാശ്മീർ എന്നിവിടങ്ങളിലേക്കും സർക്കാർ ഈ നിയമം കൊണ്ടുവന്നു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിൽ ഒഴികെ കാശ്മീരിൽ മാത്രമാണ് ഇപ്പോഴും ഈ നിയമം നിലനിൽക്കുന്നത്.
മണിപ്പൂരിൽ പ്രവർത്തിച്ചിരുന്ന നാല് തീവ്രവാദ സംഘടനകളെ നേടാൻ വേണ്ടിയാണ് 1980-ൽ അഫ്സ്പ അവിടേക്ക് കൊണ്ടുവന്നത്. 2014-ൽ മണിപ്പൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് ഇത് പിൻവലിച്ചെങ്കിലും ബാക്കി എല്ലായിടത്തും ഇപ്പോഴും ഈ നിയമം നിലവിലുണ്ട്.
AFSPA നിരോധിക്കണമെന്നാവശ്യപ്പെട്ട് 2000 മുതൽ 16 വർഷം നിരാഹാരം ചെയ്ത മണിപ്പൂരി സാമൂഹിക പ്രവർത്തകയാണ് ഇറോം ശർമിള