ഹൃദ്യം – ഗൗരിലക്ഷ്മി എഴുതുന്ന തുടർക്കഥ – ഭാഗം 7

ആറാം ഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ..

അമ്മ ദേവർമഠത്തിൽ ഗംഗാലക്ഷ്മി..അച്ഛൻ തൃക്കോവൂർ കോവിലകത്തെ അനന്തവർമ്മ തമ്പുരാൻ…

ആ പേര് മുറിക്കുള്ളിലും തന്റെ ഹൃദയത്തിനുള്ളിലും 1000 വട്ടം പ്രതിധ്വനിക്കുന്നതായി തോന്നി അനന്തവർമ്മയ്ക്കു…

മനു…അതൊരു ശാസനയായിരുന്നില്ല. വർഷങ്ങളായി അടക്കി വെച്ചിരുന്ന സങ്കടങ്ങൾ എല്ലാം കൂടെ ഒന്നിച്ചു പുറത്തു വന്നതായി തോന്നി മനുവിന് ആ നേർത്ത വിളിയിലൂടെ…

അമ്മാവാ..പ്ളീസ്..കൂൾ ഡൗൺ..

.മനു എഴുന്നേറ്റു അദ്ദേഹത്തിനടുത്തേയ്ക്കു ചെന്നു. അയാളുടെ തോളിൽ അവൻ കയ്യമർത്തി. എന്തിനും കൂടെയുണ്ടെന്ന് പറയാതെ പറയുംപോലെ ആർദ്രമായി.

മനു..സത്യമാണോ…? അതു അതു ന്റെ..ന്റെ മോളാണോ…? അയാൾ വിക്കി വിക്കി ചോദിച്ചു.

മ്..അതേ അമ്മാവാ…അമ്മാവന്റെ ജാനി മോളാണ് അത്…

അവൻ പറയുമ്പോൾ നിറകണ്ണുകളിൽ നക്ഷത്രത്തിളക്കം അവൻ കണ്ടു. അയാൾ ചാടിപ്പിടഞ്ഞെഴുന്നേറ്റു…എനിക്കിപ്പോൾ കാണണം അവളെ…

അമ്മാവാ നിൽക്കു…അവൻ അയാളെ തടഞ്ഞു. അങ്ങോട്ടു പോയിട്ടിപ്പോൾ അമ്മാവൻ എന്തു ചെയ്യാൻ പോകുകയാ…

എനിക്കിപ്പോൾ കാണണം അവളെ…എത്ര കാലമായി മനു ഞാൻ കാത്തിരിക്കുന്നു. അവളെ ഒരു നോക്കു കാണാൻ…അനന്തവർമ്മ ചോദിച്ചു.

അറിയാം..അമ്മാവൻ ഇപ്പോൾ അങ്ങോട്ടു പോയിട്ടും കാര്യമൊന്നുമില്ല. ജാനകി അമ്മാവൻ കരുതും പോലെ അല്ല. അവൾക്കീ ലോകത്തേറ്റവും ദേഷ്യമുള്ള മുഖങ്ങളിൽ ഒന്നാണ് അമ്മാവന്റേത്…അവൻ പറഞ്ഞൊപ്പിച്ചു.

മനു…നിസ്സഹായനായി അയാൾ വിളിച്ചു. മനു വീട്ടിൽ പോയതും അവിടെ ഉണ്ടായതും ഒക്കെ അയാളോട് പറഞ്ഞു..എല്ലാം കേട്ടു തളർന്നിരുന്നു അനന്തവർമ്മ..പതിയെ അയാൾ അയാളുടെ ആത്മധൈര്യം തിരിച്ചെടുത്തു.

അപ്പോൾ അവരുടെ ലക്ഷ്യം തൃക്കോവൂർ കോവിലകത്തിന്റെ ബിസിനെസ്സ് ആണല്ലേ..ഞാൻ..ഞാൻ അവർക്കിപ്പോൾ ഒരന്യനാണ്..തികച്ചും ഒരന്യൻ..അല്ലെ…അനന്തവർമ്മ ചോദിച്ചു.

മ്…മനു മൂളി.

നടക്കട്ടെ..അവൾ നിയമപരമായി നീങ്ങുകയല്ലേ..നമുക്കും അതുപോലെ പോകാം…

അമ്മാവാ…മനു വിളിച്ചു.

വേണ്ട മനു..അവളുടെ ഉള്ളിൽ എന്റെ രൂപം എന്താണെന്ന് എനിക്ക് നന്നായറിയാം. കുട്ടിക്കാലത്തു പതിഞ്ഞതല്ലേ പെട്ടെന്നൊന്നും മാറില്ല. അവൾ പകരം ചോദിക്കാൻ വന്നതല്ലേ..ഈ അച്ഛനോട് എന്റെ മോൾ മത്സരിക്കട്ടെ..ജയം അച്ഛനോ മകൾക്കോ നമുക്ക് നോക്കാമല്ലോ…അനന്തവർമ്മ പുഞ്ചിരിയോടെ പറഞ്ഞു.

“തന്നോളം പോകുന്ന മകളെ കിട്ടുന്നത് ഒരു കണക്കിന് ഭാഗ്യാഡോ…” അനന്തവർമ്മ ചിരിച്ചു.

കാശി അപ്പോഴാണ് വാതിലിൽ നോക് ചെയ്തത്.

കം ഇൻ…അനന്തവർമ്മ പറഞ്ഞു.

കാശി ഫയലുകൾ എല്ലാം അനന്തവർമ്മയ്ക്കു കൈമാറി. ഇതാണ് സർ ഇന്ന് ഹിയറിങ് ഉള്ള കേസുകൾ.

ഓകെ…എല്ലാം ക്ലിയർ അല്ലെ കാശി…അനന്തവർമ്മ ചോദിച്ചു.

യാ സർ…ഓകെ..താനിപ്പോൾ ഒരു 3 കൊല്ലം കഴിഞ്ഞില്ലേ എന്റെ കൂടെ കൂടിയിട്ടു…കാശിയോട് പുഞ്ചിരിയോടെ അനന്തവർമ്മ ചോദിച്ചു. അവൻ പുഞ്ചിരിച്ചു. ഇനി തനിയെ കേസുകൾ അറ്റൻഡ് ചെയ്യാം..അല്ലെ..അതിനുള്ള ധൈര്യം ഉണ്ടോ തനിക്കു…

അനന്തവർമ്മയുടെ ചോദ്യം കാശിയെയും മനുവിനെയും ഞെട്ടിച്ചു. അയ്യോ ഞാൻ..ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല സർ…കാശി പറഞ്ഞു. ഞാൻ വേറെ കേസിന്റെ കാര്യമൊന്നും ആലോചിച്ചിട്ടേയില്ല…കാശി പറഞ്ഞതു കേട്ടു അനന്തവർമ്മ ചിരിച്ചു.

എന്നാൽ ഞാൻ തനിക്കൊരു കേസ് ഏൽപ്പിക്കാൻ പോകുകയാ…ഒറ്റയ്ക്ക് അപ്പിയർ ചെയ്യാൻ. ധൈര്യമുണ്ടോ…? കാശി അത്ഭുതമോ സന്തോഷമോ എന്തൊക്കെയോ നിറഞ്ഞ ഒരു പുഞ്ചിരി അവനിൽ ഉണ്ടായി. എന്താടോ മിണ്ടാതെ നിൽക്കുന്നത്…? കാശിയോട് വീണ്ടും അനന്തവർമ്മ ചോദിച്ചു.

സർ..കേട്ടതൊക്കെ സത്യമാണോ എന്നു…കാശി ചോദിച്ചു.

സത്യമാണ്. ബട് താൻ എനിക്കൊരു വാക്കു തരണം. ഈ കേസിൽ താൻ ജയിക്കും എന്നു…അനന്തവർമ്മ ഗൗരവത്തിൽ പറഞ്ഞു.

ഉവ്വ് സർ…എന്റെ കഴിവിന്റെ പരമാവധി ഞാൻ നോക്കും. കാശി സന്തോഷം കൊണ്ട് തുള്ളി ചാടുന്ന അവസ്ഥയിൽ ആനടന്നു തോന്നി മനുവിന്. മ്…ആർക്കെതിരെയാ സർ കേസ്…ഒന്നമർത്തി മൂളിയ അനന്തവർമ്മയോടായി കാശി ചോദിച്ചു.

എനിക്കെതിരെ…പ്രതിഭാഗം അഡ്വക്കേറ്റ് ആയി അഡ്വക്കേറ്റ് കാശിനാഥൻ. പ്രതിയായി ഞാനും…അനന്തവർമ്മ പറഞ്ഞതു കേട്ടു മനുവും കാശിയും ഒരുപോലെ ഞെട്ടി.

അമ്മാവാ അതു…

മനു പറയാൻ വന്നതും അനന്തവർമ്മ തടഞ്ഞു. ഇതെന്റെ തീരുമാനമാണ്. എനിക്കിപ്പോൾ ഉള്ളതിൽ ഏറ്റവും മിടുക്കനായ ശിഷ്യനാണ് കാശി. പിന്നെയുള്ളത് സേതുലക്ഷ്മിയും. നിങ്ങൾ രണ്ടാളും ഈ കേസ് ഹാൻഡിൽ ചെയ്യും. നിങ്ങൾ മാത്രമേ ഈ കേസിന്റെ ഡീറ്റൈൽസ് അറിയാവു…ഡീറ്റൈൽസ് പങ്കുവെയ്ക്കേണ്ടത് എന്നോടൊ മനുവിനോടോ മാത്രം…പിന്നെ ഇന്നു മുതൽ ഈ കേസ് ഒഴികെ മറ്റൊന്നും നിങ്ങളുടെ തലയിൽ ഉണ്ടാകാൻ പാടില്ല…അനന്തവർമ്മ ചോദിച്ചു…ആലോചിക്കു..സമ്മതമെങ്കിൽ പറയു..

ആരാണ് സർ എതിർഭാഗം…കാശി ചോദിച്ചു.

അഡ്വക്കേറ്റ് ജാനകി സത്യമൂർത്തി…അനന്തവർമ്മ പറഞ്ഞു.

സർ അതു…കാശി പറയാൻ വന്നതിനെ അനന്തവർമ്മ തടഞ്ഞു.

എതിർഭാഗത്തു ആര് എന്നതിലല്ല…നമ്മൾ എത്ര സ്‌ട്രോങ് എന്നതിലാണ് കാര്യം. ബി പ്രിപ്പെയേർഡ്…ഓകെ സർ…അനന്തവർമ്മയുടെ ധൈര്യത്തിൽ അവൻ സമ്മതിച്ചു. കാശി മനുവിനെ നോക്കി. അവന്റെ മുഖം വിവർണ്ണമാണ്…

പ്രിയ കൂട്ടുകാരൻ വാദിക്കുന്ന ആദ്യത്തെ കേസിൽ പ്രതി അമ്മാവൻ, വാദി സ്നേഹിക്കുന്ന പെണ്ണും…

പാവം മനു…അവൻ ഓർത്തു.

കേസിന്റെ ഡീറ്റൈൽസ് ഞാൻ നാളെ പറയാം…അനന്തവർമ്മ പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു.

ഗംഗാലക്ഷ്മി ഞാൻ കാത്തിരിക്കുന്നു…നീ വളർത്തിയ നിന്റെ മകളുടെ..അല്ല..ന്റെ മകളുടെ കഴിവുകൾ അളക്കാൻ…എന്നോളം പോന്നവളാക്കി നീ അവളെ വളർത്തിയെങ്കിൽ അവളെക്കാൾ ഒരു പടി മുൻപിൽ അനന്തവർമ്മ കാണും. ഒരിക്കൽ അടി പതറി കോടതിയിൽ, പക്ഷെ ഇനിയില്ല…മത്സരിക്കുന്നത് സ്വന്തം ചോരയോടാക്കുമ്പോൾ വീറും വാശിയും കൂടും…അയാൾ പുഞ്ചിരിച്ചു.

*************************

നിറവയറും താങ്ങിപിടിച്ചു ജനാലയിലൂടെ വെളിയിലേക്ക് നോക്കി നിൽക്കുകയായിരുന്നു ഗംഗാലക്ഷ്മി. ഉദയ സൂര്യന്റെ രശ്മികൾ അവരുടെ മൂക്കിന്തുമ്പിലെ വൈരക്കൽ മൂക്കുത്തി വെട്ടിത്തിളങ്ങി. നീണ്ട ചുരുണ്ട മുടികളെ അവർ ഒരു കയ്യാൽ കോതിയിടുന്നുണ്ട്. പെട്ടെന്ന് അവരുടെ പുറത്തു ഒരു ചൂട് നിശ്വാസം പതിച്ചു.

അവർ തിരിയും മുൻപേ വീർത്തിരിക്കുന്ന വയറിലൂടെ കയ്യിട്ടു അവരെ അവൾ തന്നിലേയ്ക്കടുപ്പിച്ചു.

അയ്യോ..വിട് അനന്തേട്ടാ..ആരേലും കാണും..ശോ..അവർ കുതറി മാറി.

ഓപ്പ ഇവിടെയില്ലെടോ..പുറത്തു ആ പശുവിന്റെ പ്രസവം നോക്കാൻ ആ ജാനമ്മയുടെ കൂടെ ഇറങ്ങി. ഏട്ടനും ഇവിടില്ല. അച്ഛൻ കാലത്തു പോയി. പിന്നിവിടിപ്പോ ആരാ നമ്മളെ ഒളിഞ്ഞു നോക്കാൻ…അനന്തവർമ്മ ഒരു കള്ളച്ചിരിയോടെ അവളെ പുണർന്നു.

അയ്യേ അച്ഛ അമ്മേ കെട്ടിപ്പിച്ചേ…കുഞ്ഞരി പല്ലുകൾ കാട്ടി പൊട്ടിച്ചിരിച്ചുകൊണ്ടു തുള്ളി ചാടി വാതിൽക്കൽ നിൽക്കുന്ന 2 അര വയസ്സുകാരി പാവാടക്കാരിയായ ജാനി…

അയ്യോ..പെണ്ണ്..മിണ്ടതിരിക്കെടി…മനുഷ്യനെ നാണം കെടുത്തും ഈ പെണ്ണ്…ഗംഗ തലയിൽ കൈവെച്ചു പറഞ്ഞു.

അച്ചോടാ..ഒച്ചവെയ്ക്കല്ലേ അച്ഛേടെ മോള്….അതും പറഞ്ഞവളെ തന്റെ കയ്യാൽ എടുത്തുയർത്തി നെഞ്ചിൽ ചേർത്തു അനന്തവർമ്മ.

അച്ഛന്റെ ജാനി മോള് ഒച്ചവെയ്ക്കല്ലേ…അച്ഛൻ അമ്മയെയല്ല അനിയൻകുട്ടനെയാ കെട്ടിപ്പിടിച്ചേ…അനന്തവർമ്മ പറഞ്ഞു.

ആണോ അച്ഛേ…

ആടാ..സത്യം..അമ്മേടെ വയറ്റിൽ കുഞ്ഞാവ ഇല്ലേ…അപ്പൊ അമ്മേടെ വയറ്റിൽ പിടിച്ചാൽ കുഞ്ഞാവയെ പിടിക്കും പോലെയല്ലേ…

ആ..ജാനിമോക്കും കുഞ്ഞാവേ കെട്ടി പിച്ചണം…അവൾ കുഞ്ഞു കയ്യാലേ താളം പിടിച്ചു പറഞ്ഞു.

അതിനെന്താ നമുക്ക് ഒന്നിച്ചു കെട്ടിപ്പിടിക്കാമല്ലോ…അതും പറഞ്ഞു അവളുമായി അനന്തവർമ്മ ചെന്നു അവരുടെ സാരി തലപ്പ് മാറ്റി അവളെക്കൊണ്ടു അവരുടെ വയറ്റിൽ ഉമ്മ വെയ്പ്പിച്ചു. പിന്നെ അവരെ തലയുയർത്തി നോക്കി അയാളുടെ ചുണ്ടും അവരുടെ വയറ്റിൽ അർപ്പിച്ചു. അവർ നാണത്താൽ മുഖം കുനിച്ചു. കണ്ണുകൾ അടച്ചു.

ആഹ്…ഗംഗ ഒന്നു പിടഞ്ഞു.

എന്താടോ..എന്തുപറ്റി…അനന്തവർമ്മ മോളേ താഴെ നിർത്തി ചാടിയെഴുന്നേറ്റു ചോദിച്ചു.

ഹേയ്..അച്ഛനെ പൊന്നു മോൻ ചവിട്ടിയതാ. നിക്കാ കൊണ്ടതെന്നു മാത്രം..അവർ പുഞ്ചിരിയോടെ പറഞ്ഞു. പെട്ടെന്ന് ഇരു കൈകളും കൊട്ടി കുഞ്ഞു ജാനി പൊട്ടിച്ചിരിച്ചു കൊണ്ടു തുള്ളിച്ചാടി പുറത്തേക്കോടി. പടിയിൽ തട്ടി താഴേയ്ക്ക് വീണു.

അച്ഛേ…അവളുടെ ഏങ്ങലടി ശബ്ദം അയാളുടെ കാതിൽ മുഴങ്ങി…

മോളേ…അയാൾ ബ്രേക്കിൽ കാലമർത്തി. കണ്ടതത്രയും സ്വപ്നമായിരുന്നു. മുൻപിൽ ഒരു ബൈക്കുകാരൻവണ്ടി നിർത്തി എന്തോ ചീത്ത പറഞ്ഞിട്ട് പോയി.

അനന്തവർമ്മ ഒന്നും കേട്ടില്ല. അയാളുടെ ഉള്ളം നിറയെ പൊന്നുമോളെ ഒരു നോക്കു കാണാൻ ഉള്ള കൊതിയായിരുന്നു. അയാൾ വണ്ടി വീണ്ടും മുൻപോട്ടെടുത്തു. പെട്ടെന്ന് കണ്ണിൽ കണ്ണുനീർ നിറഞ്ഞിട്ടു ഒന്നും കാണാൻ വയ്യാതെയായി.

അയാൾ സ്റ്റിയറിങ്ങിൽ നിന്നും വലതു കയ്യെടുത്തു കണ്ണു തുടച്ചതും ഒരു ഹോണോടു കൂടെ ഒരു സ്കൂട്ടർ മുൻപിൽ നിർത്തി ഇട്ടിരിക്കുന്നു. അതിൽ നിന്നും ഹെൽമെറ്റ് വെച്ച സാരി ഉടുത്ത ഒരു സ്ത്രീ ഇറങ്ങിവന്നു ഗ്ലാസ്സിൽ തട്ടി.. അയാൾ ഗ്ലാസ്സ് താഴ്ത്തിയതും ഞെട്ടിപ്പോയി…മുൻപിൽ അവൾ…

ജാനകി…

അയാൾ പോലുമറിയാതെ സ്വയം മന്ത്രിച്ചു. ഒറ്റ നിമിഷം അവസാനമായി കണ്ട അഞ്ചു വയസ്സുകാരിയുടെ മുഖം അയാൾ ഓർത്തെടുത്തു.

ആദ്യമായി അവളെ കയ്യിൽ ഏറ്റുവാങ്ങി ഓപ്പ കാണിച്ചപ്പോൾ ഉള്ള അവളുടെ മുഖം. ചുവന്ന ഒരു കുഞ്ഞു രൂപം. കണ്ണുകൾ തുറന്നു വരുന്നതേ ഉള്ളു. അപ്പോഴും കണ്ണു അകത്തേയ്ക്കായിരുന്നു…

ഗംഗ…

അവൾക്കൊരാപതും ഇല്ല എന്നു സിസ്റ്റർ പറഞ്ഞു. പക്ഷെ ഒന്നു കാണിച്ചില്ല. ആ കുഞ്ഞു രൂപത്തെ അയാൾ കൈയേറ്റു. കുഞ്ഞു വായിലെയുള്ള വലിയ കരച്ചിലായിരുന്നു മറുപടി. ആദ്യമായി ഒരു നവജാത ശിശുവിന്റെ അടുത്തുപോലും കാണുന്ന അനന്തവർമ്മയ്ക്കു അതൊരു അത്ഭുതമായിരുന്നു.

പിന്നെ അവളൊരു കൗതുകമായി തോന്നി. ഓരോ ദിവസം കഴിയും തോറും അവൾ ജീവന്റെ ഭാഗമായി മാറി…

നൂലുകെട്ടിനു അവൾ പൊട്ടിക്കരഞ്ഞപ്പോൾ നൊന്തത് തന്റെ ഹൃദയമായിരുന്നു. ജാനകി എന്ന പേര് വിളിച്ചപ്പോൾ അവൾ ചിരിച്ചിരുന്നോ…അതോ തോന്നലായിരുന്നോ…

ആദ്യമായി അമ്മേ എന്നവൾ വിളിച്ചപ്പോൾ ഗംഗയേക്കാൾ താനാകും ഒരുപക്ഷേ കൂടുതൽ സന്തോഷിച്ചത്.

കമഴ്ന്നു വീണപ്പോൾ…മുട്ടിൽ ഇഴയാൻ തുടങ്ങിയപ്പോൾ..ആദ്യമായി ഇരുന്നപ്പോൾ..ആദ്യമായി അച്ഛാ എന്നു വിളിച്ചപ്പോൾ..ആദ്യമായി എഴുന്നേറ്റു നിന്നപ്പോൾ..അവൾ നടന്നു തുടങ്ങിയപ്പോൾ..ഒരു വയസ്സ് പിറന്നാളിന്റെയന്നു തന്റെ അരികിലേക്ക് അച്ഛേ എന്നും വിളിച്ചു ഓടി വന്ന കുഞ്ഞു രൂപം..കണ്ണിൽ നക്ഷത്ര തിളക്കമുള്ള തന്റെ പൊന്നോമന…

അല്ല അനന്തവർമ്മ നാട്ടുകാരെ കൊല്ലാൻ ഇറങ്ങിയതാണോ…ആ ശബ്ദം അയാളെ ചിന്തകളിൽ നിന്നും ഉണർത്തി.

ഒരു രാജകുമാരിയെപ്പോലെ സുന്ദരിയാണ് അവൾ…ജാനകി…തന്റെ പൊന്നു മോൾ…ജാനി…താനെന്തേ ആദ്യമേ അവളെ തിരിച്ചറിഞ്ഞില്ല. അവൾ തന്റെ മുൻപിൽ നിന്നു വാദിച്ചപ്പോൾ ദേഷ്യമാണ് തോന്നിയത്. അവളുടെ കണ്ണിലെ നക്ഷത്ര തിളക്കം താൻ അന്ന് കണ്ടിരുന്നില്ലല്ലോ…അയാൾ ആലോചനയിലാണ്ടു…

ഹലോ…വഴിയിൽ നിർത്തി സ്വപ്നം കാണുകയാണോ…ഇങ്ങോട്ടിറങ്ങിക്കേ…അവൾ ഡ്രൈവിംഗ് സീറ്റിനടുത്തു വന്നു ഡോർ തുറന്നു. അയാൾ ഇറങ്ങി.

ദേ നിർത്തിയിട്ടിരുന്ന എന്റെ വണ്ടിയിൽ സർ വന്നിടിച്ചു കേറ്റിയതാ…എന്റെ വണ്ടിയുടെ പെയിന്റ് പോയി…കണ്ടോ…അവൾ വണ്ടിയിലേക്ക് ചൂണ്ടി കാണിച്ചു.

സൈഡിൽ കാർ ഉരഞ്ഞു പെയിന്റ് പോയിരുന്നു. അയാൾ അവളെ നോക്കി നിന്നു. സുന്ദരിയാണ് തന്റെ മകൾ. ഗംഗ മോശമല്ലല്ലോ…മൂക്കിൽ ഉള്ള വൈരക്കൽ മൂക്കുത്തി ഗംഗയെ ഓർമിപ്പിച്ചു.

ഹലോ..നിങ്ങളെന്താ വഴിയിൽ നിന്നു സ്വപ്നം കാണുവാണോ…അവൾ കൈ കണ്ണുകൾക്ക്‌ നേരെ വീശിക്കൊണ്ടു ചോദിച്ചു.

ഞാനിപ്പോ എന്താ വേണ്ടത്…അയാൾ ചോദിച്ചു. പിന്നെ വണ്ടിയിലേക്ക് നോക്കി. അൽപ്പം പഴയ ഒരു ആക്ടിവാ വണ്ടിയാണ്. വണ്ടിക്കു 2 വർഷത്തിന് മുകളിൽ പഴക്കം വരും. ഇപ്പോൾ വന്നതല്ലാതെ വേറെ കെടുപാടൊന്നും അതിനില്ല.

എനിക്ക് നഷ്ടപരിഹാരം വേണം. ഈ പെയിന്റ് പോയത് ശെരിയാക്കണം.

നിനക്ക് വേണേൽ ഞാനൊരു പുതിയ വണ്ടി തന്നെ വാങ്ങി തരാം പോരെ…

എനിക്ക് വേണ്ട നിങ്ങളുടെ പുതിയ വണ്ടിയും കിണ്ടിയും ഒന്നും. ഞാൻ കഷ്ടപ്പെട്ടു അധ്വാനിച്ചുണ്ടാക്കിയതാ ഈ വണ്ടി. അധ്വാനിക്കാതെ ഞാൻ ഒന്നും സമ്പാദിക്കാറില്ല. എന്റെ വണ്ടിക്ക് ആവശ്യമായ നഷ്ടപരിഹാരം. അതു മാത്രം മതി എനിക്ക്…

അവളുടെ പറച്ചിൽ അയാൾക്കു ഒരടി കിട്ടിയ പോലെയായി. എങ്കിലും അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു. എത്ര വേണം. പറയ്…

എനിക്കറിയില്ല. വർക് ഷോപ്പിൽ കൊടുക്കും. ബിൽ അയയ്ച്ചു തരാം. അതു പേ ചെയ്താൽ മതി…അവൾ പറഞ്ഞു.

ശരി…അയാൾ സമ്മതിച്ചു. അവൾ വണ്ടി മുൻപോട്ടെടുത്തു നീക്കി വെച്ചു കൊടുത്തു. അയാൾ തിരികെ കാറിൽ കയറി. അതിനിടയിൽ ഒന്നു രണ്ടു പേരവരെ ശ്രദ്ധിച്ചു. പക്ഷെ കാര്യം മനസ്സിലാകാഞ്ഞതിനാലും അധികം വഴക്കൊന്നും ഇല്ലാഞ്ഞതിനാലും ആരും ഇടപെട്ടില്ല. അയാൾ വണ്ടി എടുത്തു.

മുൻപോട്ടു നീങ്ങിയതും അയാൾ ഒന്നു തിരിഞ്ഞു നോക്കി. ജാനകിയുടെ അരികിലേക്ക് ഒരു കവറിൽ സാധനവുമായി നടന്നു വരുന്ന ഒരു സ്ത്രീ. അയാൾ വണ്ടി പെട്ടെന്ന് നിർത്തി തിരിഞ്ഞു നോക്കി.

അതേ..അവൾ തന്നെ…ഒരു കാലത്തു തന്റെ സർവ്വസ്സവും ആയിരുന്നവൾ. അല്ല എപ്പോഴും തന്റെ ജീവന്റെ പാതിയായവൾ…