എന്നെന്നും നിന്റേത് മാത്രം ~ ഭാഗം 10, രചന: റിൻസി പ്രിൻസ്

ജിഞ്ചർ കോഫി ഷോപ്പിൻറെ മുൻപിൽ വണ്ടി നിർത്തി കഴിഞ്ഞ് നിവിൻ സന്തോഷത്തോടെ അകത്തേക്ക് കയറി ഒരു ഏരിയായിൽ ഇരുന്നു ,സമയം 3.45 ആയതേ ഉള്ളൂ, ഇനിയും 15 മിനിറ്റ് സമയം ഉണ്ട്, പക്ഷേ ആ മിനിറ്റ് യുഗങ്ങളായി അവന് അനുഭവപ്പെട്ടു, അവൻ അവളെ കാത്തിരിക്കാൻ തുടങ്ങി ,

“നിവിൻ….

ഒരു സ്ത്രീ ശബ്ദം കാതിൽ എത്തിയതും നിവിൻ ആകാംക്ഷയോടെ തിരിഞ്ഞുനോക്കി. “സാർ ആണോ നിവിൻ…? ആ പെൺകുട്ടി ചോദിച്ചു, കഫേയിൽ ജോലിചെയ്യുന്ന പെൺകുട്ടിയാണെന്ന് യൂണീഫോം കാണുമ്പോൾ തന്നെ മനസ്സിലാകും,

“ഇത് ഒരു ചേച്ചി തരണമെന്ന് പറഞ്ഞു ഏൽപ്പിച്ചതാണ്, ഒരു കത്ത് ആ പെൺകുട്ടി നിവിന് നേരെ നീട്ടീ, അവൻ അത് വാങ്ങി തുറന്നു,

സോറി നിവിൻ, ഞാനിവിടെ എത്തിയതായിരുന്നു, അപ്പോഴാണ് എൻറെ ഒരു അടുത്ത റിലേറ്റീവ് ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് കോൾ വന്നത്, എനിക്ക് അങ്ങോട്ട് പെട്ടെന്ന് പോയേ പറ്റൂ, നമ്മൾ കാണാനുള്ള സമയമായിട്ടില്ലായിരിക്കും , ഞാൻ ബുദ്ധിമുട്ടിക്കാണ് എന്ന് തോന്നരുത്, ഉടനെ തന്നെ നമുക്ക് നേരിൽ കാണാം, എനിക്ക് അത്രയ്ക്ക് അത്യാവശ്യമായത് കൊണ്ടാണ് ഞാൻ തിരിച്ചു പോകുന്നത് ,

അവളുടെ കൈപ്പട കണ്ടപ്പോൾ തന്നെ അവനു മനസ്സിലായി കത്ത് അവളുടേതാണ്, കത്ത് വായിച്ചുകഴിഞ്ഞപ്പോൾ നിവിന് ദേഷ്യമാണ് തോന്നിയത്, ” കാണാൻ എന്ന് പറഞ്ഞു വിളിച്ചു വരുത്തി തന്നെ അപമാനിക്കുന്നു, അവന് വല്ലാത്ത ദേഷ്യം തോന്നി, അപ്പോൾ തന്നെ ഫോൺ എടുത്തു അവളുടെ നമ്പർ കോളിൽ ഇട്ടു, ബെൽ ഉണ്ടായെങ്കിലും ഫോൺ എടുക്കപെട്ടില്ല,
അവന് ദേഷ്യം വന്നു. അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വച്ചു ,

വീട്ടിൽ ചെന്ന് എങ്കിലും നിവിന് ദേഷ്യം അടക്കാൻ സാധിച്ചില്ല, അവൻറെ മനസ്സുനിറയെ ദേഷ്യം ആയിരുന്നു, “അവൾ ഒന്ന് വിളിച്ചിരുന്നു എങ്കിൽ ശരിക്ക് രണ്ട് പറയാമായിരുന്നു, അവൻ മനസ്സിൽ ചിന്തിച്ചു. ഈ സമയം ഹോസ്പിറ്റലിൽ നിന്ന് പല്ലവി നിവിൻറെ ഫോണിലേക്ക് വിളിക്കാൻ ശ്രമിക്കുകയായിരുന്നു. എത്ര വിളിച്ചിട്ടും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു, അവൻ പിണക്കത്തിൽ ആയിരിക്കുമെന്ന് അവൾ ഊഹിച്ചിരുന്നു, അവൾ കുറച്ചു മുൻപുള്ള നിമിഷങ്ങൾ ഓർക്കുകയായിരുന്നു,

അവള് റസ്റ്റോറൻറ് ചെന്നപ്പോഴാണ് അനുവേട്ടന്റെ കോൾ വരുന്നത്, ലക്ഷ്മി ആൻറിക്ക് പെട്ടെന്ന് പ്രഷർ ഹൈ ആയി എന്ന്, ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി എന്നും പെട്ടെന്ന് ഹോസ്പിറ്റലിലേക്ക് വരണമെന്നും അനുവേട്ടൻ വിളിച്ച് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ താൻ ഹോസ്പിറ്റലിലേക്ക് വരാൻ തയ്യാറെടുക്കുകയായിരുന്നു, പെട്ടെന്ന് അവിടെ നിന്നും ഒരു ടിഷ്യൂ പേപ്പർ എടുത്തു ബാഗിൽ നിന്നും പെൻ എടുത്ത് നിവിന് ഉള്ള കത്ത് എഴുതി, നിവിന്റെ അടയാളങ്ങളും മറ്റും കഫേയിൽ നിൽക്കുന്ന പെൺകുട്ടിക്ക് പറഞ്ഞുകൊടുത്തു,

താൻ സമ്മാനിച്ച കുർത്ത ആയിരിക്കും അവൻ ഇടുന്നതെന്ന് അവളുടെ മനസ്സ് പറഞ്ഞു, അതുകൊണ്ട് കുർത്തയുടെ കളർ ആയിരുന്നു അടയാളമായി പറഞ്ഞിരുന്നത്,പിന്നീട് നിവിന്റെ ഏകദേശ രൂപവും പറഞ്ഞു കൊടുത്തിരുന്നു, എന്താണെങ്കിലും തന്നെ കാണാതിരിക്കുമ്പോൾ നിവിന് ദേഷ്യം ആകുമെന്ന് പല്ലവിക്ക് ഉറപ്പായിരുന്നു, പറ്റിച്ചു എന്ന് കരുതി കാണും , കുറെ പ്രാവശ്യം വിളിച്ചിട്ടും നിവിനെ ഫോണിൽ കിട്ടാതെ ടെൻഷൻ അടിച്ചു നിൽക്കുന്ന പല്ലവിയുടെ അരികിലേക്ക് അനൂപ് വന്നു , “എന്താടി, എന്താ നീ ഇങ്ങനെ ഇഞ്ചി കടിച്ച കുരങ്ങനെപ്പോലെ ഇങ്ങനെ നടക്കുന്നത് ?അനൂപ് ചോദിച്ചു. ” ഞാൻ പറഞ്ഞില്ലേ ഞാൻ ഇന്ന് നിവിനെ കാണാം എന്ന് പറഞ്ഞതായിരുന്നു, ഇപ്പോൾ എന്നെ കാത്തിരുന്ന് ആൾ മടുത്തിട്ടുണ്ടാകും, വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല ,

“ഓ ശരിയാ, അങ്ങനെ ഒരു സംഭവം ഉണ്ടല്ലോ, നീ രാവിലെ പറഞ്ഞിരുന്നു അല്ലേ? ഞാൻ അതങ്ങ് വിട്ടുപോയി, സംഭവങ്ങളെല്ലാം കാണിച്ച് ഒരു മെസ്സേജ് അയച്ചിട്ടേക്ക്, ഓപ്പൺ ചെയ്യുമ്പോൾ തന്നെ അത് കാണുമ്പോൾ ദേഷ്യത്തിന് കുറച്ചായവ് വന്നാലോ , അത് ശരിയാണെന്ന് പല്ലവിക്കും തോന്നി, അവൾ ഉടനെ തന്നെ അവൻറെ ഫോണിലേക്ക് ഒരു മെസ്സേജ് അയച്ചു . സോറി നീവിൻ അത്രയ്ക്ക് ഒരു അർജന്റ് സിറ്റുവേഷൻ ആയതുകൊണ്ടാണ് ഞാൻ പോന്നത് , ആൻറിക്ക് വയ്യാതെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു, വേറെ ആരും കൂടെ നിൽക്കാൻ ഉണ്ടായിരുന്നില്ല, അതുകൊണ്ടാണ് എന്നെ പെട്ടെന്ന് വിളിച്ചത് ,

വൈകുന്നേരമാണ് നിവിൻ പല്ലവിയുടെ മെസ്സേജ് കണ്ടത്, അവന് ദേഷ്യമാണ് തോന്നിയത്, ഉടനെ തന്നെ ഫോണിൽ അവളുടെ കോൾ വന്നു അവൻ അത് അറ്റൻഡ് ചെയ്തു, “ഹലോ നിവിൻ,

“പോടീ പുല്ലേ, ഇനി മേലാൽ എൻറെ പുറകെ വന്നേക്കല്ല്, നീ എന്താ വിചാരിച്ചത് നിനക്ക് കളിക്കാനുള്ള ഒരു പാവയാണ് ഞാനെന്നോ?, ഇനി പ്രേമമാണ് കോപ്പാണ് എന്ന് പറഞ്ഞു എൻറെ പുറകെ നടന്നാല് ആണ്,എന്നെ വേഷം കെട്ടി കൊണ്ട് ഇരുത്തിയിട്ട് നാണംകെടുത്തുന്നോ? ഇനി എനിക്ക് നീ ആരാണ് എന്ന് അറിയുക പോലും വേണ്ട, അവൻറെ സൗണ്ട് കേട്ടപ്പോൾ തന്നെ പല്ലവിക്ക് മനസ്സിലായി അവൻ നല്ല ദേഷ്യത്തിലാണ് എന്ന്, ഇത്രയും ദേഷ്യത്തിൽ അവൻ ആദ്യമായാണ് സംസാരിക്കുന്നത്,

“സോറി, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്ക് അറിയാം, പക്ഷെ എനിക്ക് പറയാൻ ഒരു അവസരം താ, ” ഇനി നീ ഒരു കള്ളത്തരവും പറഞ്ഞു ബുദ്ധിമുട്ടണ്ട, അവസാനമായി എനിക്കൊന്നേ പറയാനുള്ളൂ, ഇനി മേലിൽ എന്നെ ഫോണിൽ വിളിച്ച് പോകരുത്, നിൻറെ ശബ്ദം കേൾക്കുന്നത് പോലും ഇപ്പോൾ എനിക്ക് വെറുപ്പാണ്, അത്രയും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തപ്പോൾ അവന് വല്ലാത്ത ഒരു ആശ്വാസം തോന്നി, അത്രയെങ്കിലും അവളോട് പറഞ്ഞില്ലെങ്കിൽ തനിക്ക് സമാധാനം കിട്ടില്ല എന്ന് അവൻ ഓർത്തു,

ഫോൺ കട്ട് ചെയ്ത പല്ലവി പൊട്ടി കരഞ്ഞിരുന്നു, അവൾക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു, രാത്രിയിൽ എല്ലാം അവൾ ഒരുപാട് പ്രാവശ്യം നിവിനെ വിളിച്ചു നോക്കിയെങ്കിലും ഫോൺ എടുത്തില്ല എന്ന് മാത്രം അല്ല നിവിൻ മെസേജ് അയക്കുകയും ചെയ്തു, “ഡോന്റ് ഡിസ്റ്റർബ് മീ” മെസ്സേജ് കണ്ടപ്പോൾ ഒന്ന് പൊട്ടിക്കരയാൻ ആണ് തോന്നിയത്, കുറെ നേരം കഥകടച്ചു ഇരുന്നു കരഞ്ഞു, ഇടയ്ക്ക് ഭക്ഷണം കഴിക്കാൻ ലക്ഷ്മി ആൻറി വന്നു വിളിച്ചപ്പോഴും വരുന്നില്ല എന്ന് പറഞ്ഞ് അവൾ ഒഴിഞ്ഞു,

വൈകുന്നേരം അനുവേട്ടന് നൈറ്റ് ഷിഫ്റ്റ് ആയിരുന്നതിനാൽ പോയിരുന്നു, അതുകൊണ്ട് തന്നെ അവൾക്ക് ഒന്നു മനസ്സു തുറന്നു സംസാരിക്കാൻ ആരുമുണ്ടായിരുന്നില്ല, അവൾക്ക് വല്ലാത്ത സങ്കടം തോന്നി അവൾ ഒരിക്കൽ കൂടി നിവിനെ വിളിച്ചു, “എന്തൊരു ശല്യം ആണിത് നിന്നോടല്ലേ പറഞ്ഞത് ഇനി മേലിൽ എന്നെ വിളിക്കരുതെന്ന് നിൻറെ ശബ്ദം കേൾക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല, ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ്, അത്രയും പറഞ്ഞ് മറുപടിക്ക് പോലും കാക്കാതെ നിവിൻ ഫോൺ കട്ട് ചെയ്തു,

അവൾക്ക് വല്ലാത്ത സങ്കടം തോന്നി, താൻ ജീവനെക്കാളേറെ സ്നേഹിച്ചവനാണ് പറയുന്നത് താൻ ശല്ല്യം ആണ് എന്ന്, ഏറ്റവും കൂടുതൽ വെറുക്കുന്നത് തന്നെയാണ് എന്ന്, അവൾക്ക് തല പൊട്ടി പിളരുന്നത് പോലെ തോന്നി, എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല, ഒരുവേള ജീവൻ അവസാനിപ്പിച്ചാലോ എന്ന് വരെ അവൾ ചിന്തിച്ചു, രാത്രി ഏറെ വൈകിയിട്ടും നീവിന്റെ ഫോൺ സ്വിച്ച് ഓഫ് തന്നെയായിരുന്നു , അവൻ തനിക്ക് നഷ്ടമാകുമോ എന്ന ചിന്ത പല്ലവിയെ അലട്ടിക്കൊണ്ടിരുന്നു, അവളുടെ മനസ്സിൽ വേണ്ടാത്ത പല ചിന്തകളും സൃഷ്ടിച്ചു, കുറച്ചുനേരം അവൾ ഹാളിലേക്ക് പോയി ഇരുന്നു,

അപ്പോഴാണ് അവിടെ മെഡിസിൻ ബോക്സിൽ ഇരിക്കുന്ന ലക്ഷ്മി ആൻറിയുടെ പ്രഷറിന്റെ ഗുളികകൾ കണ്ടത്, ഒരു സ്ട്രിപ്പ് ഗുളിക ഉണ്ടായിരുന്നു, പെട്ടെന്ന് നിവിന്റെ നിൻറെ വാക്കുകൾ അവളുടെ കാതിൽ അലയടിച്ചു, “എന്തൊരു ശല്യം ആണിത് നിന്നോടല്ലേ പറഞ്ഞത് ഇനി മേലിൽ എന്നെ വിളിക്കരുതെന്ന് നിൻറെ ശബ്ദം കേൾക്കുന്നത് പോലും എനിക്ക് ഇഷ്ടമല്ല, ഇപ്പോൾ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത് നിന്നെയാണ്” എന്തോ ഒരു ഉൾപ്രേരണയാൽ അവൾ മുഴുവൻ ഗുളികകളും കഴിച്ചു, ശേഷം റൂമിലേക്ക് പോയി,

അറിയാതെ എപ്പോഴോ ഉറങ്ങി പോയി, പക്ഷേ കണ്ണുനീർ ചാൽ തോർന്നിട്ടുണ്ടായിരുന്നില്ല,

എത്ര കിടന്നിട്ടും രാത്രിയിൽ നിവിന് ഉറക്കം വന്നില്ല, അവൾ എത്ര പ്രിയപ്പെട്ടതായിരുന്നു തനിക്കെന്ന് അവൻ മനസ്സിലാക്കുകയായിരുന്നു, അവളോട് അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എന്ന് അവൻറെ മനസ്സിൽ ഇരുന്ന് ആരോ പറയുന്നതായി തോന്നി, അവളോട് ഒന്നും സംസാരിക്കാതെ തനിക്ക് ഉറങ്ങാൻ കഴിയില്ല എന്ന് അവന് ബോധ്യമായി, അവൻ പെട്ടെന്ന് ഫോൺ സ്വിച്ച്ഓഫ് മാറ്റി അവളെ വിളിച്ചു, കുറേ പ്രാവശ്യം ബെൽ പോയെങ്കിലും ഫോണെടുത്തില്ല, അവന് ചെറിയ ഒരു പരിഭവം വീണ്ടും തോന്നി, അത്രയ്ക്ക് അഹങ്കാരം പാടില്ലല്ലോ ഇനി ഇങ്ങോട്ട് വിളിക്കട്ടെ, അവൻ ഫോൺ അരികിൽ വെച്ച് കിടന്നു,

ഈ സമയം പല്ലവിയുടെ ഫോണിലെ ബാറ്ററി ചാർജ് തീർന്ന് ഫോൺ സ്വിച്ചോഫ് ആയിരുന്നു,

ഇടയ്ക്ക് എപ്പോഴോ നിവിൻ ഉറങ്ങി പോയിരുന്നു രാവിലെ എഴുന്നേറ്റ് അവൻ ആദ്യം നോക്കിയത് ഫോണിൽ ആയിരുന്നു അവളുടെ മെസ്സേജോ കോളോ ഒന്നും ഉണ്ടായിരുന്നില്ല, അവന് നേരിയ പരിഭവം തോന്നി, ഇനി അങ്ങോട്ട് വിളിക്കുന്നില എന്ന് അവൻ തീരുമാനിച്ചു, ഓഫീസിൽ പോകാൻ ആയി അവൻ വരുമ്പോൾ നീത അവനെ കാത്തു നിൽപ്പുണ്ടായിരുന്നു, അവൻറെ മുഖത്ത് പതിവ് പുഞ്ചിരി ഇല്ല എന്ന് നിത ഓർത്തു, പകരം ഗൗരവം നിറഞ്ഞ മുഖമാണ്,

“എന്തുപറ്റി ചേട്ടായി മുഖം കടന്നൽ കുത്തിയത് പോലെ ഇരിക്കുന്നത്? “എൻറെ മുഖം ഇങ്ങനെയൊക്കെ ആണ്, നിനക്ക് ഇപ്പോൾ എന്താ വേണ്ടത്? “എനിക്കൊന്നും വേണ്ട ചോദിച്ചു എന്നേ ഉള്ളൂ, എനിക്കൊരു സഹായം ചെയ്യാമോ, “പറ്റില്ല, “അതിന് സഹായം എന്താണെന്ന് ഞാൻ പറഞ്ഞില്ലല്ലോ, ” നീ പറയണ്ട എനിക്ക് പറ്റില്ല, അതും പറഞ്ഞ് അവൻ മുറ്റത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോയി ,

“ഇതെന്തുപറ്റി ? നിത മനസ്സിൽ ആലോചിച്ചു, അപ്പോഴേക്കും അടുക്കളയിൽ നിന്നും ട്രീസ ഇറങ്ങി വന്നിരുന്നു, “ഇത് എന്നാടി അവൻ കഴിക്കാതെ പോയത്, “ആ എനിക്കൊന്നും അറിയത്തില്ല, അതും പറഞ്ഞ് നിത അകത്തേക്ക് പോയി,

ഓഫീസിൽ ചെന്നിട്ടും ഒരു ജോലിയിലും ശ്രദ്ധിക്കാൻ നിവിന് കഴിഞ്ഞില്ല, അവൻറെ മനസ്സിൽ നിറയെ അവളെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു, “മതി പിണക്കം, ചിലപ്പോൾ എന്തെങ്കിലും അത്യാവശ്യം വന്നതുകൊണ്ട് പോയതാവാം, അവൾ പറഞ്ഞത് കേൾക്കാനുള്ള മനസ്സ് താൻ കാണിക്കണം ആയിരുന്നു, അവൾക്കൊന്നും പറയാൻ ഇടം കൊടുക്കാതെ മുഴുവൻ കാര്യങ്ങളും താൻ മാത്രമായിരുന്നു സംസാരിച്ചത്, അപ്പോഴത്തെ ദേഷ്യത്തിൽ ആയിരുന്നു അങ്ങനെ സംസാരിച്ചത്, എങ്കിലും അവളുടെ സിറ്റുവേഷൻ കൂടി താൻ മനസ്സിലാക്കണമായിരുന്നു, സാരമില്ല അങ്ങോട്ട് വിളിക്കാം, അവൻ മനസ്സിൽ വിചാരിച്ചു,

ഫോണെടുത്ത് അവളുടെ നമ്പർ കോളിംഗ് ഇട്ടു, ഫോൺ സ്വിച്ച് ഓഫ് എന്ന് മറുപടി കേട്ടതും നിവിൻറെ ഹൃദയത്തിൽ അകാരണമായ ഒരു ഭയം കടന്നു കൂടി….

തുടരും…