തലേ രാത്രിയുടെ ആലസ്യം മാറാതെ കിടക്കുന്ന വിഷ്ണുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ. പിന്നെ പതിയെ വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു.

രചന: മഹാ ദേവൻ

ഇന്ന് കല്യാണപിറ്റേന്ന് ആണ്. ബാത്റൂമിലെ ഷവറിന് മുന്നിൽ കുളിർ പുതച്ചു നിൽക്കുമ്പോഴും അവൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു വിവാഹം കഴിഞ്ഞ് ഒരു രാത്രി കൂടി കടന്ന് പോയെന്ന്. മനസ്സിൽ പോലും കരുതിയിട്ടില്ല ഒരിക്കലും വിഷ്ണുവിന്റെ ഭാര്യ ആകുമെന്ന്. അവന്റെ കയ്യും പിടിച്ച് ഈ വീട്ടിലേക്ക് കയറുമെന്ന്.

പക്ഷേ…..കുളി കഴിഞ്ഞ് മുടിയിൽ തോർത്തു ചുറ്റികെട്ടി പുറത്തേക്ക് ഇറങ്ങുമ്പോൾ തലേ രാത്രിയുടെ ആലസ്യം മാറാതെ കിടക്കുന്ന വിഷ്ണുവിന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവൾ. പിന്നെ പതിയെ വാതിൽ തുറന്ന് അടുക്കളയിലേക്ക് നടന്നു.

അടുക്കളവാതിൽക്കൽ എത്തുമ്പോൾ തന്നെ ചിരിയോടെ ഉളള നോട്ടമായിരുന്നു അവളെ വരവേറ്റത്. “എന്തിനാ മോളെ ഇത്ര രാവിലെ എഴുനേറ്റ് കുളിച്ചത്. ഒന്നാമതെ ഇവിടത്തെ വെള്ളത്തിന് ഇച്ചിരി തണുപ്പ് കൂടുതൽ ആണ്. ആ തണുത്ത വെള്ളത്തിൽ ഉളള കുളി ചിലപ്പോൾ പനിയും ജലദോഷവും കൊണ്ടുവരാനും മതി. പിന്നെ അത്‌ മതി ചെക്കന് വെപ്രാളം വരാൻ. ഇവിടെ എനിക്കൊരു പനി വന്നാൽ തുടങ്ങും ആധി. സ്നേഹം കൊണ്ടാട്ടോ. പക്ഷേ, ഒരു ചുക്ക് കാപ്പി കുടിച്ചാൽ മാറുന്ന പനി അവന്റെ ആധി കാരണം ഒരു ഇഞ്ചക്ഷൻ വരെ എത്തും. അതാണ്‌ പ്രശ്നം..നമുക്ക് ആ സൂചി കൊണ്ട് ഒരു കുത്ത് കൊള്ളുമ്പോഴേ അവന് സമാധാനം ഉളളൂ ” അമ്മ രേഷ്മയുടെ മുഖത്തേക്ക് നോക്കി ചിരിച്ചുകൊണ്ട് പറയുമ്പോൾ അവളും അമ്മയെ നോക്കി ചിരിച്ചു

പിന്നെ അടുക്കളയിലേക്ക് കടന്ന് അടുപ്പത്ത്‌ തിളക്കുന്ന വെള്ളത്തിലേക്ക് ഇടാൻ തേയില തേടുമ്പോൾ അമ്മ തേയിലപത്രം അവൾക്ക് നേരെ നീട്ടികൊണ്ട് പറഞ്ഞു, “മോള് ഇപ്പോൾ അടുക്കളയിൽ ഒന്നും കയറണ്ടാട്ടോ..ഇപ്പോൾ അമ്മക്ക് വയ്യായ്ക ഒന്നുമില്ലല്ലോ. അതുകൊണ്ട് മോള് മോന്റെ കാര്യം മാത്രം നോക്കിയാൽ മതി. ബാക്കി ഒക്കെ അമ്മ ചെയ്‌തോളാ. പിന്നെ പൊറം പണിയൊക്കെ അടുത്ത വീട്ടിലെ പെണ്ണ് വന്ന് ചെയ്‌തോളും.” എന്ന്. ആ സംസാരങ്ങള്ക്കിടയിൽ ചായ റെഡിയാക്കി ഒരു ഗ്ലാസ് അമ്മക്ക് നേരെ നീട്ടികൊണ്ട് അവൾക്കും വിഷ്ണുവിനും ഉളള ചായയുമായി ബെഡ്റൂമിലെത്തുമ്പോൾ പുതപ്പിനടിയിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടിയിരുന്നു വിഷ്ണു. അവൾ പതിയെ അവനെ തട്ടി വിളിച്ചു.

അവളുടെ വിളി കേട്ട് പുതപ്പിനടിയിൽ കിടന്ന് കൊണ്ട് തന്നെ ഒന്ന് വളഞ്ഞു കുത്തികൊണ്ട് എഴുന്നേൽക്കുമ്പോൾ മുന്നിൽ ചായഗ്ളാസ്സുമായി നിൽക്കുന്ന രേഷ്മയുടെ മുഖം കണ്ട് അവൻ ആദ്യമൊന്ന് അത്ഭുതപ്പെട്ടു. ശരിക്കും ആ മുഖം കാണുന്നത് ഇപ്പോഴാണ്.. ആദ്യകാഴ്ചയിൽ മനസ്സ് കൊണ്ട് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പിന്നെ ഇന്നലെ..അതും…പക്ഷേ, ഇപ്പോൾ അവൾക്ക് ദേവതയുടെ സൗന്ദര്യം ആണ്. കുളിച്ച് ഈറൻ മുടിയിൽ തുണി ചുറ്റിവെച്ച ഒരു നാടൻ സുന്ദരി. പക്ഷേ, ആ നിമിഷം തോന്നിയ അത്ഭുതം പുറത്ത് കാണിക്കാതെ അവൻ രേഷ്മയെ ഒന്ന് പരുഷമായി നോക്കി,

“നീ എന്തിനാ ചായ കൊണ്ട് വന്നത്. ഇവിടെ അമ്മയില്ലേ.? എന്നും അങ്ങനെ ആണല്ലോ പതിവ്. ആ പതിവൊന്നും ആരും മാറ്റണ്ട ഇവിടെ ” അവന്റെ കപടദേഷ്യം കലർന്ന സംസാരം കേട്ട് രേഷ്മ ഒന്ന് പുഞ്ചിരിച്ചു. “അത്‌ പിന്നെ ഇന്നലെ മുതൽ ഞാൻ വിഷ്ണുവേട്ടന്റെ ഭാര്യ അല്ലെ. അപ്പൊ പിന്നെ ഇനി ഏട്ടന്റെ എല്ലാ കാര്യവും നോക്കാനുള്ള അധികാരം എനിക്കും ഉണ്ട്. പിന്നെ അമ്മ പറഞ്ഞിട്ടും ഉണ്ട്. ഇനി വിഷ്ണുമോന്റെ കാര്യങ്ങൾ എല്ലാം ഈ രേഷ്മകൊച്ചു നോക്കണമെന്ന്. മുതിർന്നവർ പറയുമ്പോൾ നമ്മളെങ്ങനെ കേൾക്കാതിരിക്കും കെട്ടിയോനെ? അതുകൊണ്ട് വെറുതെ വാശി കാണിക്കാതെ ഇപ്പോൾ ഈ ചായ അങ്ങോട്ട്‌ കുടിക്ക്. മുഖത്തെ ആ ഇഞ്ചി കടിച്ച ക്ഷീണം ഒക്കെ അങ്ങ് പോകട്ടെ. “

അവളുടെ ചിരിയും വാക്കുകളിലെ ചെറിയ കളിയാക്കലും അവന്റെ അമർഷം വർധിപ്പിച്ചെന്ന് തോന്നിയപ്പോൾ അവൾ ഗ്ലാസ് മേശപ്പുറത്തു വെച്ച് അയാൾക്കരികിൽ ഇരുന്നു. പിന്നെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു കുറച്ച് നേരം. “നീ എന്താടി ഇങ്ങനെ നോക്കുന്നത്. എന്നെ കണ്ടിട്ടില്ലേ ഇതുവരെ ” “ഉണ്ടല്ലോ.. അങ്ങനെ കണ്ടത് കൊണ്ടാണല്ലോ ഇപ്പോൾ ഇങ്ങനെ നോക്കി ഇരിക്കാൻ കഴിഞ്ഞത് തന്നെ. പക്ഷേ, അന്ന് കണ്ട മുഖത്തിൽ നിന്നൊക്കെ ഒരുപാട് മാറ്റം ഉണ്ട് ഈ മുഖത്തിന്. ഇന്ന് കാണുമ്പോൾ സർവ്വം ശാന്തം.. പക്ഷേ അന്ന്…. “

മനസ്സിലൂടെ മിന്നിമറഞ്ഞ ചില കാഴ്ചകൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാതെ ഒന്നും ഓർക്കാൻ കഴിയാത്ത പോലെ അവൾ തലകുടഞ്ഞപ്പോൾ അതേ ഫീൽ ആയിരുന്നു അപ്പോൾ വിഷ്ണുവിന്റെ മനസ്സിലും. “രേഷ്മ… ശരിയാണ്.. അന്ന് അങ്ങനെ സംഭവിച്ചു പോയി. ഞാൻ അറിഞ്ഞുകൊണ്ടല്ല ഒന്നും…ഞാൻ മനപ്പൂർവം ഇന്നുവരെ ആരുടേയും ജീവിതം നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ല.. പക്ഷേ ഒരു ദുർബലനിമിഷത്തിൽ…പക്ഷേ, അന്ന് അവിടെ ഞാൻ മാത്രമല്ലായിരുന്നു എന്ന് നിനക്കറിയാം, എന്നിട്ടും നീ എന്തിനാണ് എന്റെ ജീവിതം നശിപ്പിക്കാൻ മാത്രമായി ഇങ്ങോട്ട് വലിഞ്ഞു കേറി വന്നത്…” അവന്റെ ചോദ്യത്തിൽ ദേഷ്യവും അതോടൊപ്പം വിഷമവും ഉണ്ടായിരുന്നു.

ജീവിതത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്ന ആ നിമിഷത്തെ ഓർത്ത്‌ എന്നും നീറിയിട്ടുണ്ട്. പക്ഷേ, ഇങ്ങനെ ഒന്ന് മാത്രം അംഗീകരിക്കാൻ കഴിയുന്നില്ല. മൂന്ന് പേർക്ക് മുന്നിൽ കിടന്ന്….ഒടുക്കം തലയിലായത് തന്റെയും. അവൻ അവളെ അമർഷത്തോടെ തന്നെ നോക്കുമ്പോൾ അവളുടെ കണ്ണുകൾ കത്തുന്ന പോലെ തോന്നി. അതിൽ വെന്തു നീറാതിരിക്കാൻ അവൻ കണ്ണുകൾ താഴ്ത്തുമ്പോൾ അവളുടെ വാക്കുകൾക്ക് ശാന്തത കൈവന്നിരുന്നു. പക്ഷേ, അത്രമേൽ കരുത്തും ഉണ്ടായിരുന്നു.

“നിങ്ങൾ എത്ര നിസ്സാരമായി പറഞ്ഞ് അങ്ങനെ സംഭവിച്ചു പോയി എന്ന്. ഒന്നും മനപ്പൂർവം അല്ലെന്ന്, ഒരു ദുർബലനിമിഷത്തിൽ സംഭവിച്ചതാണെന്ന്..പക്ഷേ, അവിടെ എല്ലാം നഷ്ട്ടപ്പെട്ട ഒരു പെണ്ണിന്റ ജീവിതത്തെ കുറിച്ച് നിങ്ങൾ ചിന്തിച്ചോ? നാളെ അവളുടെ ഭാവി എന്താകുമെന്ന് ചിന്തിച്ചോ? ഇല്ല. കിട്ടിയ അവസരം മുതലാക്കുമ്പോൾ , ഒരു പെണ്ണ് കരഞ്ഞുകാല് പിടിക്കുമ്പോൾ എങ്കിലും മനസിലാക്കണം അവൾ തുണി ഉരിയാൻ വേണ്ടി നടക്കുന്നവൾ അല്ലെന്ന്. അവൾക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു കുടുംബം ഉണ്ടെന്ന്. ഒരു പെണ്ണ് രാത്രി വരെ ജോലി ചെയ്യണമെങ്കിൽ അവൾക്ക് അത്രക്ക് കഷ്ടപ്പാട് ഉണ്ടെന്ന്. ആ കഷ്ടപ്പാടിലും കാത്തുസൂക്ഷിക്കുന്ന പവിത്രതയാണ് നിങ്ങൾ.. “

ശക്തമായി നെഞ്ചിലേക്ക് പതിക്കുന്ന കല്ലുകൾ പോലെ അവളുടെ വാക്കുകൾ ഹൃദയത്തെ നോവിക്കുമ്പോൾ അവൾക്ക് മുന്നിൽ തല കുമ്പിട്ടിരിക്കാനേ അവന് കഴിയുമായിരുന്നുള്ളൂ. അതേ സമയം അവന്റെ മനസ്സിലും ആ നശിച്ച ദിവസം ഭീകരമായി പൊട്ടിചിരിച്ചുകൊണ്ട് കടന്നുപോകുന്നുണ്ടായിരുന്നു…..

**************

ടാ, വിഷ്ണു. ഇങ്ങനെ ബിയർ മാത്രം കുടിച്ച് മൂത്രമൊഴിച്ചു കളയാതെ നല്ല നാല് പെഗ്ഗ് അടിക്കെടാ. അതാകുമ്പോൾ കഴിച്ചത് ശരീരത്തിൽ അറിയും. ഇത് പെണ്ണുങ്ങൾ കുടിക്കുന്ന സാധനവും കുടിച്ചിട്ട്. നീ ഇങ്ങനെ അമ്മയെയും പേടിച് കഴിഞ്ഞോ. വെറുതെ ആണുങ്ങളുടെ വില കളയാൻ.. ” സണ്ണിയുടെ കളിയാക്കലും അതോടൊപ്പം ഹരിയുടെ ചിരിയും എല്ലാം കൂടി ആയപ്പോൾ വിഷ്ണു ഒരു കവിൾ ബിയത് ഇറക്കികൊണ്ട് അവരെ നോക്കി ചിരിച്ചു,

ഇടക്ക് അതൊരു പതിവാണ് കൂട്ടുകാരൊത്തൊരു കൂടൽ. അത്‌ അധികവും സണ്ണിയുടെ വീട്ടിൽ ആയിരിക്കും. ഒരു ജ്വല്ലറിഷോപ്പ് ഉളള സണ്ണിക്ക് ഡെയിലി രണ്ടെണ്ണം അടിക്കാതെ ഉറക്കം വരില്ല. അതുപോലെ തന്നെ ആണ് ഹരിയും. പെണ്ണ് വിഷയത്തിലും അഗ്രഗണ്യനായ സണ്ണിയുടെ വലയിൽ വീഴാത്ത ഒരു പെണ്ണും അവന്റ ജ്വല്ലറിയിൽ ഉണ്ടാക്കില്ല. അങ്ങനെ വീഴുന്നവരെ പ്രത്യേകം ഗൗനിക്കാനും മറക്കാറില്ല അവൻ. പണമായി അവരുടെ സന്തോഷം വിലയ്ക്ക് വാങ്ങുമ്പോൾ കൂടെ അവരുടെ സൗന്ദര്യത്തിന് കൂടി വിലയിടും എന്ന് മാത്രം. അന്നും ആ കമ്പനിക്കിടയിൽ ആയിരുന്നു സണ്ണിയുടെ കമന്റ്. അത്‌ കേട്ടായിരുന്നു ചിരിയോടെ വിഷ്ണു പ്രതികരിച്ചതും,

“മോനെ.. നമ്മുക്ക് ഈ പെണ്ണുങ്ങൾ കുടിക്കുന്ന സാധനം മതി. ഇതുകൊണ്ട് കിട്ടുന്ന കിക്കൊക്കെ തന്നെ ധാരാളം. ഇത് തന്നെ വല്ലപ്പോഴും ആണ്. ഒന്ന് വൈകിയാൽ പിന്നെ വേവലാതിയോടെ വീട്ടിൽ അമ്മ കാത്തിരിപ്പുണ്ടാകും. മകനെ കുറിച്ച് ഒരുപാട് പ്രതീക്ഷ ഉളള കല്യാണിയമ്മക്ക് ഇത് സഹിക്കൂല. കേട്ടല്ലോ ” അതും പറഞ്ഞവൻ ചിരിക്കുമ്പോൾ ആ ചിരിയിൽ പങ്കുചേർന്നുകൊണ്ട് ഗ്ലാസ്സിൽ ഒഴിച്ച് വെച്ച മദ്യം അകത്താക്കി സണ്ണിയും ഹരിയും.

പിന്നെ ഒരു സിഗരറ്റ് എടുത്തു കൊളുത്താൻ തുടങ്ങുമ്പോൾ ആയി മുന്നിൽ ഇരിക്കുന്ന ഫോൺ വൈബ്രെറ്റ് ചെയ്യാൻ തുടങ്ങിയത്. അത്‌ ഷോപ്പിൽ നിന്ന് ആണെന്ന് മനസ്സിലായപ്പോൾ സണ്ണി കാൾ അറ്റന്റ് ചെയ്ത് ചെവിയോട് ചേർത്തുവെച്ചു സംസാരിച്ചു തുടങ്ങിയിരുന്നു. “ഇല്ല.. ഞാൻ വരുന്നില്ല.. ഇപ്പോൾ ഞാൻ വേറെ ഒരു മീറ്റിങ്ങിൽ ആണ് അതുകൊണ്ട് തന്നെ വരാൻ ലേറ്റ് ആകും. ഒരു കാര്യം ചെയ്യൂ. അവിടെ ഉളള ബുക്‌സും ഇന്നത്തെ ഡീറ്റെയിൽസ് അടങ്ങിയ പെൻഡ്രൈവും ആ പുതിയ കുട്ടി ഉണ്ടല്ലോ രേഷ്മ, അവളുടെ കയ്യിൽ .കൊടുത്തു വിടൂ.. ഞാൻ വീട്ടിൽ വന്നിട്ട് ചെക്ക് ചെയ്‌തോളം. ആ കുട്ടി വരുന്ന വഴി ആണല്ലോ എന്റെ വീട്. അതുകൊണ്ട് അവൾ ജോലി കഴിഞ്ഞ് ഇറങ്ങുമ്പോൾ ഇവിടെ കേറി അത്‌ തന്നിട്ട് പോകാൻ പറയൂ.. വീട്ടിൽ കൊടുത്തു പോകാൻ പറഞ്ഞാൽ മതി. ഞാൻ വീട്ടിൽ എത്താൻ വൈകും. കേട്ടല്ലോ.? ” അതും പറഞ്ഞവൻ ഫോൺ കട്ട്‌ ചെയ്യുമ്പോൾ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു.

“എന്തിനാടാ ഇങ്ങനെ കള്ളം പറയുന്നത്. നിനക്ക് നേരിട്ട് ഷോപ്പിൽ പോയി അത്‌ ചെക്ക് ചെയ്ത്തൂടെ? എന്നിട്ട് ഇപ്പോൾ വീട്ടിൽ ഇല്ലെന്ന്. കൊള്ളാം. ” ഹരി ഒരു പെഗ്ഗ് കൂടി അകത്താക്കികൊണ്ട് സണ്ണിയെ സംശയദൃഷ്ടിയോടെ നോക്കുമ്പോൾ സണ്ണി അവനെ ഒന്ന് കണ്ണിറുക്കി കാണിച്ചുകൊണ്ട് വിഷ്ണുവിന് നേരെ തിരിഞ്ഞു,

“വിഷ്ണു..നീ ഈ പെണ്ണിന്റ സുഖം അനുഭവിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ അനുഭവിക്കണം മോനെ, എന്നാലേ നമ്മുടെ ഒക്കെ ജീവിതം പരിപൂർണ്ണമാകൂ..അല്ലാതെ ഈ ബിയറും അടിച്ചു വയറും വീർപ്പിച്ചു അമ്പലവാസി പയ്യനായി ഇങ്ങനെ നടന്നാൽ പോരാ…അതുകൊണ്ട് ഇന്ന് ഇവിടെ ഒരു പെണ്ണ് വരും. നിനക്ക് വേണ്ടി പ്രത്യകം പറഞ്ഞ് വരുത്തുന്നതാണ്.. ആരും തൊടാത്ത സ്വർണ്ണക്കനി..വെർജിൻ ആയ ഒരു പച്ചക്കരിമ്പ്. വേണമെങ്കിൽ പെണ്ണിന്റ ഭൂമിശാസ്ത്രം ഒന്ന് പഠിക്കാം. അതുനുള്ള അവസരം ആണ്. ഒന്ന് അറിഞ്ഞാൽ പിന്നെ എന്നും വേണമെന്ന് തോനുന്ന ഒരു വല്ലാത്ത അത്ഭുതം ആണെടാ ഈ പെണ്ണ്..അതുകൊണ്ട് കിട്ടിയ അവസരം കളയാതെ കരിമ്പ് ഒന്ന് ചവച്ചു നോക്കെടാ”

പെണ്ണെന്നു കേട്ടപ്പോഴേ ഹരി ഉഷാർ ആയി. പക്ഷേ, വിഷ്ണു അത്‌ കേട്ട് മുഖം ചുളിക്കുകയാണ് ചെയ്തത്. ” എന്തിനാടാ ഇങ്ങനെ പെണ്ണുങ്ങളുടെ ശാപം വലിച്ചു തലയിൽ വെക്കുന്നത്? ഇതൊന്നും ശരിയല്ല കേട്ടോ. ഇതിൽ ഒന്നും എന്നെ പെടുത്തല്ലേ.. നമ്മളെ വിട്ടേക്ക്. പെണ്ണിനെ അനുഭവിച്ചുള്ള സുഖം ഒക്കെ ഒരു വിവാഹം കഴിക്കാൻ യോഗം ഉണ്ടെങ്കിൽ അന്ന് അറിഞ്ഞോളാം. അങ്ങനെ അനുഭവിച്ചുള്ള പൂർണ്ണത മതി എന്റെ ജീവിതത്തിന്. ഓരോന്ന് വന്നിരിക്കുന്നു ഓരോ കേസുകെട്ടുമായി. നീ ഒക്കെ എന്താച്ചാ ചെയ്‌തോ.. ന്തിനാ എന്നെ ഇതിനൊക്കെ പ്രേരിപ്പിക്കുന്നത്. കൂട്ടുകാരായാൽ കൊള്ളരുതായ്‌മ പഠിപ്പിക്കണം എന്നല്ല. കൊള്ളരുതായ്മ ചെയ്യാതെ നേർവഴിക്കു നടത്തണം. നിങ്ങളോ മാറില്ല. എന്നാൽ പിന്നെ എന്നെ വെറുതെ വിട്ടൂടെ.. നിങ്ങൾ പെണ്ണ് പിടിക്കുകയോ കരിമ്പു കടിക്കുകയോ തുപ്പുകയോ എന്താച്ചാ ആയ്ക്കോ.. ഞാൻ പോട്ടെ.. നേരം വൈകി. ഇപ്പോൾ തുടങ്ങും അമ്മ വിളിക്കാൻ ” എന്നും പറഞ്ഞുകൊണ്ട് അവൻ എഴുനേൽക്കാൻ തുടങ്ങുമ്പോൾ ഹരി ഇടക്ക് കയറി,

“നീ ഇരിക്ക് വിഷ്ണു. സണ്ണിയെ നിനക്ക് അറിയാലോ.. അവന് പെണ്ണിന്റ ചൂട് തട്ടാതെ ഉറങ്ങാൻ കഴിയില്ല. നീ അത്‌ വിട്. നിന്കക്ക് താല്പര്യം ഇല്ലെങ്കിൽ ഇവിടെ ആരും നിർബന്ധിക്കില്ല. പക്ഷേ, അതിന്റ പേരിൽ നീ പിണങ്ങിപ്പോവരുത്. അതുകൊണ്ട് ഈ ബിയറും കൂടി കഴിച്ച് പൊ.. ഇനി ഒരു ബിയർ അടിക്കാൻ അടുത്ത ആഴ്ച എങ്കിലും ആവണ്ടേ ” എന്നും പറഞ്ഞ് ചിരിക്കുന്ന ഹരിയെ നോക്കി വിഷ്ണു ആ ബിയർ വാങ്ങി ചുണ്ടിൽ ചേർക്കുമ്പോൾ സണ്ണിയെ ഒന്ന് ഇടം കണ്ണിട്ട് നോക്കുന്ന ഹരിയുടെ ചിരിയിൽ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടായിരുന്നു.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ…