വൈകുന്നേരം തന്നെ മാർക്കോസ് മാത്യുവിനെ വിളിച്ചു,
“എന്താടോ കുറച്ചു ദിവസം ആയി ഒരു വിവരവും ഇല്ലല്ലോ
“താൻ എന്നെ ഓർകുന്നുണ്ടല്ലോ അത് തന്നെ വല്ല്യ കാര്യം,
മാർക്കോസ് ചിരിയോടെ പറഞ്ഞു,
“തന്റെ ഒരു തമാശ,
“ഞാൻ തന്നോട് വളരെ ഗൗരവം ഉള്ള ഒരു കാര്യം പറയാൻ ആണ് വിളിച്ചത്,
“ഒരിക്കൽ ഞാൻ തന്നോട് സംസാരിച്ച കാര്യം തന്നെയാണ്, നിവിൻറെയും ശീതളിന്റെയു വിവാഹക്കാര്യം ,മോളുടെ ക്ലാസ്സ് കഴിയാൻ ഇനി ആറുമാസം കൂടിയേ കാണു,അതിനു മുൻപ് ഒരു എൻഗേജ്മെൻറ് എങ്കിലും നടത്താം എന്നാണ് ഞാൻ കരുതുന്നത്,തനിക്ക് അറിയാമല്ലോ ഷുഗറും പ്രഷറും കൊളസ്ട്രോളും എനിക്കില്ലാത്ത രോഗങ്ങളൊന്നുമില്ല, ഇനിയെങ്കിലും എനിക്ക് സ്വസ്ഥമായി ഒന്ന് ഇരിക്കണം,വിവാഹം കഴിഞ്ഞാൽ ബിസിനസ്സിന്റെയും കൺസ്ട്രക്ഷൻ്റെയും കാര്യങ്ങളൊക്കെ അവനെ ഏൽപ്പിച്ചിട്ട്,എനിക്കൊന്നും സമാധാനമായി വിശ്രമിക്കാം എന്ന് ആഗ്രഹം ,
നിഷ്കളങ്കമായ ഭാവത്തിൽ അയാൾ പറഞ്ഞു ,
“താൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്, ഞാൻ ട്രീസയുമായും നിവിനുമായും ഒന്ന് ആലോചിച്ചിട്ടു തന്നോട് പറയാം ,
“ശരി,
ഫോൺ വെച്ച് കഴിഞ്ഞ് മാത്യു ചിന്തിച്ചു, ശരിയാണ് നിവിനെ 27 വയസ്സ് ആയി ,ഒരു കുടുംബം ആകണ്ട പ്രായമായിരിക്കുന്നു ,അത് ഇനി വച്ചു താമസിപ്പിക്കാതെ ഇരിക്കുന്നത് ആണ് നല്ലത് ,
വൈകുന്നേരം അയാൾ അല്പം താമസിച്ചാണ് വീട്ടിൽ ചെന്നത് ,
“നിവിൻ എവിടെ
ചായയുമായി വന്ന ലീനയോട് അയാൾ തിരക്കി ,
“നിവിയും ഡേവിയും കൂടി പുറത്തെവിടെയോ പോയിരിക്കുകയാണ് ,
നിവിൻ വന്ന് കഴിഞ്ഞ് സ്വസ്ഥമായി സംസാരിക്കാം എന്ന് അയാൾ കരുതി ,
“ട്രീസ് എവിടെ ലീനേ,
“ചേട്ടത്തി കുളിക്കുകയാണ്,
അയാൾ മുറിയിൽ ചെന്ന് കുറച്ചുനേരം കഴിഞ്ഞപ്പോൾ ട്രീസ കുളികഴിഞ്ഞ് ഇറങ്ങിയിരുന്നു,
“എന്തുപറ്റി ഇന്ന് താമസിച്ചു പോയല്ലോ,
“ഞാൻ ക്ലബ്ബിൽ വരെ ഒന്ന് പോയി ,
“ചായ എടുക്കാം ഞാൻ,
“വേണ്ട, ലീന തന്നിരുന്നു,നീ ഇരുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട് ,
“എനിക്കും ഇച്ചായനോട് കുറച്ചു സംസാരിക്കാൻ ഉണ്ടായിരുന്നു, തിരക്കുകൾ ഒക്കെ മാറട്ടെ എന്ന് കരുതിയ ഞാൻ ഇരുന്നത്,
“എങ്കിൽ ആദ്യം നീ പറ,
“വേണ്ട ആദ്യം ഇച്ചായൻ തന്നെ പറ,
“നമ്മുടെ നിവിൻറെ കാര്യമാണ്, മർക്കോസ് എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു, അയാളുടെ മകൾ ഇല്ലേ അവൾക്ക് വേണ്ടി നിവിനെ ഒന്ന് ആലോചിച്ചാലോ എന്ന്,
ഞാൻ ചിന്തിച്ചു നോക്കിയപ്പോൾ പ്രശ്നം ഒന്നും ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല, നല്ല കുടുംബമാണ് പിന്നെ ആ കുട്ടിയും നല്ല പെൺകുട്ടിയാണ്, അവന് നന്നായി ചേരും, ഇത്തിരി പ്രായക്കുറവ് കാണും, നമ്മുടെ നിത മോളെകാൾ ഇളയത് ആണെന്ന് തോന്നുന്നു, അവൻ ഇപ്പോ 27 വയസ്സായി ഇനിയിപ്പോ വിവാഹം കഴിക്കേണ്ട പ്രായമാണ്,
കുറച്ചു നേരം ട്രീസ ഒന്നും മിണ്ടാതെ ഇരുന്നു,
” എന്താടോ തനിക്ക് ആ പെൺകുട്ടിയെ ഇഷ്ടമല്ലേ,
” എനിക്കിഷ്ട്ടകുറവൊന്നുമില്ല,പിന്നെ അവന്റെ വിവാഹ കാര്യം അല്ലേ ഇചായ, അതിൽ എൻറെയോ നിങ്ങളുടെയോ ഇഷ്ടത്തിന് അല്ല പ്രാധാന്യം, അവനാണ്
” അതെ അങ്ങനെ തന്നെയാണ് വേണ്ടത്, അവനോട് ഞാൻ വൈകുന്നേരം സംസാരിക്കാനുണ്ട്,
” ഇച്ചായൻ അവനോട് സംസാരിക്കണ്ട, സംസാരിച്ചാലും അവൻ സമ്മതമല്ലെന്ന് പറയും,
” അതെങ്ങനെ തനിക്കറിയാം,
” അത് പിന്നെ ഇച്ചായാ അവൻറെ മനസ്സിൽ ഒരു പെൺകുട്ടിയുണ്ട്,
” കുറച്ചുനാൾ കൊണ്ട് ഒന്നുമല്ല ഒരുപാട് നാളുകളായി ആ പെൺകുട്ടി അവൻറെ മനസ്സിൽ ഉണ്ട്, എന്നോട് അവൻ അതിനെ പറ്റി പറയുകയും ചെയ്തു,
” എന്നിട്ട് നീയെന്താ ഇതുവരെ എന്നോട് പറയാഞ്ഞത്,കുറച്ചു ദിവസമേ ആയിട്ടുള്ളൂ എന്നോട് പറഞ്ഞിട്ടും ഞാൻ അറിഞ്ഞിട്ടും,ഞാൻ ഇച്ചായനോട് പറഞ്ഞു സമ്മതിപ്പിക്കണം എന്ന് പറഞ്ഞാന്ന് അവൻ എന്നോട് പറഞ്ഞത്,പിന്നെ ഒരു പ്രശ്നമുണ്ട് ആ കുട്ടി നമ്മുടെ ജാതി അല്ല,
“എന്താടീ നീ പറയുന്നത്, ഇതൊക്കെ എങ്ങനെ നടക്കും,
” അവൻ അത് മാത്രം മതി എന്നാണ് പറയുന്നത്, മറ്റാരെയും വിവാഹം കഴിക്കില്ലെന്ന്, പിന്നെ പെൺകുട്ടിയെ ഇച്ചായൻ അറിയും, നമ്മുടെ മാതു മോളാണ്, മോഹനനെയും ലതികയുടെയും മകൾ, നമ്മൾ അവിടെ താമസിക്കുമ്പോൾ മുതൽ അവൻറെ മനസ്സിൽ അവൾ ഉണ്ടത്രേ, അവൻ പറഞ്ഞിട്ട് ആണ് ആ കുട്ടി ഇവിടെ പഠിക്കാൻ പോലും വന്നത് എന്ന് പറയുന്നത്, എട്ട് പത്തു വർഷത്തെ അടുപ്പം ഉണ്ടെന്ന് ഒക്കെയാ പറയുന്നത്,
ആ വെളിപ്പെടുത്തലിൽ ഏസിയുടെ തണുപ്പിലും അയാൾ വിയർത്തു പോയിരുന്നു,
” മോഹൻറെ മകളുമായി അവൻ ഇഷ്ടത്തിൽ ആണെന്ന് ഉറപ്പാണോ?
” അതേ, അത് സമ്മതിക്കുന്നേ അതല്ലേ നല്ലത്, അവനല്ലേ ജീവിക്കേണ്ടത് അവന്റെ ഇഷ്ടത്തിന് അല്ലേ പ്രാധാന്യം,
അതിനു മറുപടിയായി അയാൾ ഒന്നും പറഞ്ഞില്ല, കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാൾ പറഞ്ഞു, ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ,
ട്രീസ മുറിയിൽ നിന്നും പോയി,കുറച്ചു നേരം അയാൾ തനിച്ചു ഇരിക്കട്ടെ എന്ന് അവർ കരുതി,
കുറേ നേരത്തെ ആലോചനയ്ക്ക് ശേഷം അയാൾ ഫോൺ എടുത്തു ,
മാർക്കോസിനെ നമ്പർ ഡയൽ ചെയ്തു ,ഒന്ന് രണ്ട് റിങ്ങിൽ തന്നെ ഫോൺ എടുക്കപ്പെട്ടു.
“ഹലോ മാർക്കോസ്,ഞാൻ നിവിനോട് സംസാരിച്ചു, തനിക്ക് എന്നോട് വിരോധമൊന്നും തോന്നരുത്, അവന്റെ മനസ്സിൽ ഒരുപെൺകുട്ടിയുണ്ട്, അവന് ആ പെൺകുട്ടിയെ മാത്രമേ വിവാഹം കഴിക്കൂ എന്നാണ് പറയുന്നത്, അവന്റെ മനസ്സ് അറിയാതെയാണ് ഞാൻ തന്റെ താൽപര്യത്തിന് സമ്മതം പറഞ്ഞത്, തനിക്ക് എന്നോട് വിരോധമൊന്നും തോന്നരുത്, നിർബന്ധിച്ച് വിവാഹം ചെയ്യിച്ചാൽ അത് ശരിയാവില്ല, ഞാൻ അതിനോട് യോജിക്കുന്നില്ല,
“സാരമില്ലെടോ, കുട്ടികളുടെ മനസ്സ് അല്ലേ നമ്മൾ എന്തു തീരുമാനിച്ചാലും അവരല്ലേ ജീവിക്കേണ്ടത്, സാരമില്ല ഞാൻ എൻറെ ഒരു ആഗ്രഹം പറഞ്ഞു, താൻ അത് സമ്മതിച്ചു, നമ്മൾ രണ്ടുപേരും തെറ്റുകാർ അല്ലല്ലോ, നമ്മുടെ സൗഹൃദം ഒന്നുടെ ഉറപ്പിക്കാം എന്ന് ഞാൻ കരുതി,
ഫോൺ വെച്ചതും അയാളുടെ മുഖം വലിഞ്ഞു മുറുകി, അപ്പോൾ താൻ ചിന്തിച്ചത് ശരിയാണ് ആ പെൺകുട്ടി അവന്റെ കാമുകി തന്നെയാണ്,
മാർക്കോസ് ഉടനെ തന്നെ ഫോണിൽ നിന്നും ഒരു നമ്പർ എടുത്തു കോളിംങ്ങിൽ ഇട്ടു, ഉടനെ തന്നെ ആ കോൾ എടുക്കപ്പെട്ടു
“ഹലോ ബെഞ്ചമിൻ അചായനാടാ
” പറ അച്ചായാ,
അയാൾ വിനീതനായി,
“ഞാൻ ഇപ്പോൾ വാട്സാപ്പിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ നിനക്ക് അയക്കാം നാളെ വൈകുന്നേരത്തിനു ഉള്ളിൽ അവളുടെയും അവളുടെ വീട്ടുകാരുടേയും അടക്കം സകല ഡീറ്റെയിൽസും എനിക്ക് വേണം,
“അച്ചായൻ ഇട്ടാ മതി സകലതും ഞാൻ കളക്ട് ചെയ്തോളാം
” ശരി
അയാളുടെ കണ്ണുകൾ കുറുകി,
“ഞാൻ ആഗ്രഹിച്ച ഒരു വസ്തുവും മറ്റൊരാൾ അപഹരിക്കാൻ ഞാൻ സമ്മതിക്കില്ല, പാലമുറ്റത്ത് മാർക്കോസ് ഒന്ന് ആഗ്രഹിച്ചിട്ട് ഉണ്ടെങ്കിൽ അത് നേടിയിരിക്കും, അത് ഏത് തഹസിൽദാരുടെ മകനാണെങ്കിലും ,
വൈകുന്നേരം നിവിൻ വന്നപ്പോൾ മാത്യുവിനെ മുറിയിലേക്ക് വിളിപ്പിച്ചു ,
“എന്താ അപ്പാ,അപ്പാ കാണണമെന്ന് പറഞ്ഞു എന്ന് അമ്മച്ചി പറഞ്ഞു ,
“ഉം, പറഞ്ഞു, ഒരു കാര്യം അറിഞ്ഞു, അത് ചോദിക്കാൻ ആയിരുന്നു,
അയാൾ ഗൗരവപൂർവ്വം പറഞ്ഞു,
“മോഹൻറെ മകളുമായിനീ ഇഷ്ടത്തിലാണോ ,
പെട്ടെന്നുള്ള അയാളുടെ ആ ചോദ്യത്തിൽ നിവിൻ ഒന്ന് നടുങ്ങി,
“അത് പിന്നെ…
“ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കിൽ ആരുടെ മുൻപിൽ ആണെങ്കിലും അത് നെഞ്ചുവിരിച്ചു നിന്ന് പറയണം അതാണ് ആണത്തം,
” ഞങ്ങൾ തമ്മിൽ സ്നേഹത്തിലാണ് അപ്പാ,
“എങ്കിൽ എത്രയും പെട്ടെന്ന് അവളുടെ വീട്ടിൽ പോകണം, ഉറപ്പിക്കണം,
നിവിന് സന്തോഷം കൊണ്ട് തുള്ളിച്ചാടും എന്ന് തോന്നി, ഇത്ര പെട്ടെന്ന് കാര്യങ്ങളൊക്കെ നേരെ ആകുമെന്ന് കരുതിയിരുന്നില്ല,പപ്പായുടെ ഭാഗത്തുനിന്നും ചെറിയ എതിർപ്പുകൾ വരും എന്നാണ് കരുതിയിരുന്നത്, ഇത്ര പെട്ടെന്ന് അപ്പ തൻറെ ഇഷ്ടത്തിന് പച്ചക്കൊടി കാണിക്കുമെന്ന് കരുതിയിരുന്നില്ല,
“നീ ചെല്ല്,പിന്നെ ഡേവിഡിനോട് ഞാൻ വിളിക്കുന്നു എന്ന് പറയണം,
“പറയാം,ഡേവിഡിനോട് വിവരം പറഞ്ഞു,
നിവിൻ നേരെ ചെന്നത് മുറിയിലേക്കാണ്,അപ്പോൾ തന്നെ ഫോണെടുത്ത് പല്ലവിയെ വിളിച്ചു, അവളും ഈ കാര്യം കേട്ടപ്പോൾ ഒരുപാട് സന്തോഷവതിയായിരുന്നു.
ഡേവിഡ് മുറിയിലേക്ക് വരുമ്പോൾ ഒരു വിസ്കിയുടെ ബോട്ടിൽ പൊട്ടിച്ച് അതിൽ നിന്നും കുറച്ച് ഗ്ലാസിലേക്ക് പകർന്നു, അത് സിപ്പ് ചെയ്യുകയായിരുന്നു മാത്യു, എന്തെങ്കിലും ടെൻഷൻ ഉണ്ടെങ്കിൽ മാത്രമേ അയാൾ മുറിയിലിരുന്ന് മദ്യപിക്കാറുള്ളൂ ,അത് എല്ലാവർക്കുമറിയാം പ്രത്യേകിച്ച് ഡേവിഡിന്,
“എന്തുപറ്റി ഇച്ചായ,
ഡേവിഡ് ചോദിച്ചു.
“നിവിന്റെ വിവാഹം ഉടനെ നടത്തണം,
“അത് ഞാനും ഇച്ചായനോട് പറഞ്ഞതല്ലേ,
” അവൻറെ മനസ്സിൽ ഒരു പെൺകുട്ടി ഉണ്ട്,
“എങ്കിൽ പിന്നെ അത് തന്നെ നടത്തിക്കൂടെ,
“മോഹൻറെ മകളാണ്,
“ഏത് മോഹൻ?
“മോഹന്റെയും ലതികയുടെയും മകൾ,
ഈ വിവരം കേട്ടപ്പോൾ തനിക്കുണ്ടായ അതേ അവസ്ഥ തന്നെയാണ് ഡേവിഡിനു് എന്ന് അയാൾക്ക് മനസ്സിലായി,
“അവർ തമ്മിൽ എങ്ങനെയാ പരിചയം,
“ഞങ്ങൾ അവിടെ താമസിക്കുന്ന കാലം മുതൽ ഉള്ള പരിചയം ആണ് എന്നാണ് ട്രീസ് പറഞ്ഞത്,
“ഇനിയിപ്പോൾ എന്തു ചെയ്യും
“അത് നടത്തി കൊടുക്കണം
“ഇച്ചായാ
“അത് തന്നെയാണ് ഡേവി ശരിയായ തീരുമാനം ,
************
പിറ്റേന്ന് രാവിലെ വീട്ടിൽ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ബെഞ്ചമിന്റെ കോൾ മാർക്കോസിന്റെ ഫോണിലേക്ക് വരുന്നത്,
“പറയടാ,
“കിട്ടി അച്ചായാ,
ബെഞ്ചമിൻ എല്ലാം അയാളോട് വിശദമായി പറഞ്ഞു,
“അങ്ങനെയൊന്നു ഉണ്ടല്ലോ അതുമതി,
അയാൾ ക്രൂരമായി ചിരിച്ചു,
ട്രീസയുടെയും മാത്യൂസിന്റെയും ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കാൻ നിവിനും നിതയും തീരുമാനിച്ചിരുന്നു ,നീനയും അന്ന് എത്താം എന്ന് അറിയിച്ചു,അടുത്ത കുറച്ച് സുഹൃത്തുക്കൾ മാത്രം ഉള്ള ഒരു പരിപാടിയായിരുന്നു തീരുമാനിച്ചിരുന്നത്,മാത്യൂസും ട്രീസയും നേരിട്ട് ചെന്നാണ് പല്ലവിയെ ക്ഷണിച്ചത്, അവൾ സന്തോഷവതിയായി,മോഹനനെ വിളിച്ചിരുന്നെങ്കിലും അയാൾക്ക് ഓഫീസിൽ അല്പം തിരക്കുള്ളതിനാൽ പിന്നീടൊരിക്കൽ വരാമെന്ന് അറിയിക്കുകയായിരുന്നു,,
അന്ന് നേരത്തെ തന്നെ മാർക്കോസും ഫാമിലിയും എത്തിയിരുന്നു, ശീതലിന് സന്തോഷം തോന്നിയില്ല, മാർക്കോസ്സിൽ നിന്ന് എല്ലാം അറിഞ്ഞ അവൾ തളർന്നു പോയിരുന്നു,നിവിൻ തന്നെ ആണ് പല്ലവിയെ കൂട്ടി കൊണ്ട് വരാൻ പോയത്,
പല്ലവി വന്നു ഇറങ്ങിയപ്പോൾ ശീതളും മാർക്കോസും ജൻസിയും അവിടേക്ക് നോക്കി,ഒരു ഫുൾ കരിനീലനെറ്റ് സ്കർട്ടും അതിനു ചേർന്ന ഒരു ചുവന്ന ടോപ്പും ആരുന്നു അവളുടെ വേഷം, നിവിനും അവൾക്ക് ചേർന്ന കരിനീലയിൽ ചുവന്ന പൂക്കൾ ഉള്ള ഷർട്ട് ആരുന്നു,നിവിനോട് ചേർന്ന് നടന്നു വരുന്ന പല്ലവിയെ കണ്ട് ശീതളിനു ദേഷ്യം വന്നു,നിവിൻ പല്ലവിയെ നീനക്ക് പരിചയപ്പെടുത്തി.
“ഹായ് പല്ലവി
“പല്ലവിയോ നിന്റെ ചേട്ടത്തി ആണ്
ട്രീസ തിരുത്തി,
“ആയിട്ടില്ലല്ലോ എന്നിട്ട് അങ്ങനെ വിളിച്ചാൽ പോരെ,
അവളുടെ സൗന്ദര്യത്തിൽ നീനക്ക് തെല്ല് കുശുമ്പ് തോന്നി,
“ചേച്ചി എന്നെ ഇഷ്ട്ടം ഉള്ളത് വിളിച്ചോ
പല്ലവി ചിരിയോടെ പറഞ്ഞു,
മാർക്കോസ് അവൾക്ക് അരികിലേക്ക് വന്നു ഒപ്പം ശീതളും,
“മോളെ മനസിലായില്ലല്ലോ
അയാൾ അറിയാത്ത ഭാവത്തിൽ പറഞ്ഞു,
“ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടി ആണ് അങ്കിൾ
അവളെ ചേർത്ത് നിർത്തി നിവിൻ പറഞ്ഞു,ശീതളിനു തരിച്ചു വന്നു,
“ആഹാ,
അപ്പോഴേക്കും ട്രീസയും നീനയും നിതയും മാത്യുവും അവിടേക്ക് വന്നു,
“എന്താടോ
മാത്യു ചോദിച്ചു,
“ഹേയ് ഞാൻ നമ്മുടെ നിവിന്റെ കുട്ടിയെ പരിചയപെടുക ആയിരുന്നു,മോൾടെ പേര് എന്താണ്,
“പല്ലവി
“അച്ഛന് എന്ത് ജോലി ആണ്,
“ബാങ്കിൽ ആണ്, ബ്രാഞ്ച് മാനേജർ
“Sbi ആണോ
“അതെ
“അപ്പോൾ ഞാൻ അറിയുമല്ലോ
“പേരെന്താ
“മോഹൻ
“മോഹൻ നായർ ആണോ,
“അതെ,
“അച്ഛൻ കോട്ടയത്തു ഉണ്ടാരുന്നു അല്ലേ,
“ഉം കുറച്ചു കാലം,
“ആളെ മനസിലായി,
അയാൾ മുഖത്ത് ഗൗരവം വരുത്തി പറഞ്ഞു,
“അമ്മ?
“അമ്മ… അമ്മ മരിച്ചുപോയി,
“കാമുകനോടൊപ്പം ഒളിച്ചോടിയശേഷം മരിച്ചു പോയോ?അതോ അമ്മയെപറ്റി ആരേലും ചോദിച്ചാൽ ഇങ്ങനെ പറയണം എന്ന് അച്ഛൻ പറഞ്ഞിട്ടുണ്ടോ,
അയാളുടെ ആ ചോദ്യത്തിൽ പല്ലവി ഞെട്ടി,
ട്രീസയുടെയും മാത്യുവിന്റേയും നീനയുടെയും നിതയുടെയും ഒക്കെ മുഖഭാവങ്ങൾ മാറി മറിഞ്ഞു,
തുടരും…