പ്രിയപ്പെട്ടവൾ ~ഭാഗം 02 ~ രചന: സിയാ ടോം

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“ഫെലിക്സ് ” ഒരു തണുത്ത കൈപ്പത്തി നെറ്റിയിൽ പതിഞ്ഞു. “സമയം ഒരുപാടായി എഴുന്നേൽക്ക്”

കണ്ണു തുറന്നു നോക്കാനുള്ള മടികൊണ്ട് ഒന്നു കൂടി തിരിഞ്ഞുകിടന്നു. ഒരുപാട് നാളുകൾക്ക് ശേഷം ഇന്നലെയാണ് നന്നായി ഒന്നുറങ്ങിയത്.

“ദേ…ചെറുക്കാ ചമ്മണ്ട. വേഗം എഴുന്നേൽക്ക്. മരുന്ന് കഴിക്കാൻ ഉള്ളതാണ്”

റെഡിയായി ചെല്ലുമ്പോൾ അവൾ ഫോണിൽ ആരോടോ സംസാരിക്കുകയാണ്.

“ഓക്കേ സാർ ഐ വിൽ ജോയിൻ ബാക് ഓൺ മൺഡേ” ഫോൺ കട്ട് ചെയ്ത് പ്ലേറ്റിലേക്ക് ഇഡ്ഡലി എടുത്തു വച്ചു. രണ്ടെണ്ണം കഴിച്ചു നിർത്തിയ എന്നെ കണ്ണുരുട്ടി കാണിച്ചു രണ്ടെണ്ണം കൂടി കഴിപ്പിച്ചു.

” കിടന്നോളൂ നല്ല ഡോസ് കൂടിയ മരുന്നാണ് ഉറങ്ങി റസ്റ്റ്‌ എടുക്കു ” മരുന്ന് തന്നു പോകുവാൻ തുടങ്ങിയവളെ കയ്യിൽ പിടിച്ചു നിർത്തി.

” എന്താടാ? ” അവൾ ചോദ്യഭാവത്തിൽ എന്നെ നോക്കി.

അയാം സോറി ” കണ്ണുകൾ നിറഞ്ഞൊഴുകി

“എന്തിന്? ” മറുപടി ഇല്ലായിരുന്നു.

“എന്നോടല്ല സോറി പറയേണ്ടത് നിന്റെ ഡാഡിയോട് മമ്മിയോട് പിന്നെ അനിയൻ ഫെബിനോട്. അവർ എല്ലാവരും നിന്നെക്കുറിച്ച് എത്രയധികം വേദനിക്കുകയും വിഷമിക്കുകയും ചെയ്യുന്നുണ്ട് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? സ്വന്തം അപ്പനെയും അമ്മയെയും സന്തോഷമായിട്ട് വയ്ക്കുവാൻ സാധിക്കാത്തവൻ ജീവിതത്തിൽ ഏറ്റവും വലിയ പരാജിതനാണ്” അവൾ എന്നെ നോക്കി.

“ഓരോരുത്തരോടും നമുക്ക് ജീവിതത്തിൽ ഒരുത്തരവാദിത്വവും കടപ്പാടും ഉണ്ട് ഫെലിക്സ്. ഒരു ദിവസം കൊണ്ട് അറുത്തുമാറ്റുവാൻ പറ്റുന്നതല്ല അതെല്ലാം. ഒന്നോ രണ്ടോ വർഷം മാത്രം പരിചയമുള്ള നേഹക്കുവേണ്ടി നീ ഇത്രയും വേദനിച്ചെങ്കിൽ നിനക്ക് ജന്മം തന്ന അവർ നിന്നെ കുറിച്ച് ഓർത്ത് എത്രയധികം വേദനിച്ചിട്ടുണ്ടാകും? “ഞാൻ പുറത്തേക്ക് നോട്ടമയച്ചു ഉള്ളം കൈയിൽ മുഖമമർത്തിയിരുന്നു.

“നീയിങ്ങനെ നശിക്കുന്നത് കാണുവാൻ വയ്യാത്തതു കൊണ്ടാണ് നിന്റെ ഡാഡിയും മമ്മിയും എന്നെ വന്നു കണ്ടതും എങ്ങനെയെങ്കിലും നിന്നെ പഴയ പോലെയാക്കി തിരിച്ചു കൊടുക്കണം എന്ന് അപേക്ഷിച്ചതും. ” കരഞ്ഞു പോയ എന്നെ ചേർത്തു പിടിച്ചു.

“സാരമില്ലെടാ പോട്ടെ എല്ലാം ” അവൾ ആശ്വസിപ്പിച്ചു.

പിന്നീടങ്ങോട്ട് ജീവിതം മാറി മറിയുകയായിരുന്നു. നിർബന്ധിച്ചു എം ബി എ ക്ക് അഡ്മിഷൻ എടുത്തതും അതിന്റെ ഫോർമാലിറ്റിസ് എല്ലാം ചെയ്തതും അവളാണ്.

“നമ്മുടെ സ്വപ്നം അല്ലായിരുന്നോ? ഇതിൽ നിന്നു തുടങ്ങാം അല്ലേടാ? ” എന്നവൾ എന്റെ മുഖത്ത് നോക്കി ചോദിച്ചപ്പോൾ നിരസിക്കാൻ തോന്നിയില്ല.

“വേഗം വായെന്റെ ഫെലിക്സ് ” സാൻഡ്ര ഒരുപാട് നിർബന്ധിച്ച ശേഷമാണ് എന്റെ വീട്ടിൽ പോകാമെന്ന് ഞാൻ സമ്മതിച്ചത്. ഡാഡിയെയും മമ്മിയും എങ്ങനെ അഭിമുഖീകരിക്കും വഴികളിലെല്ലാം ആലോചനയിലായിരുന്നു.

“സർപ്രൈസ് ആകട്ടെ. വീട്ടിൽ അറിയിച്ചിട്ടില്ല കേട്ടോടാ ” ആശ്വാസം തോന്നി ഒരുപാട്. മുറ്റത്ത് വണ്ടി നിർത്തുമ്പോൾ കണ്ടു ഡാഡിയും മമ്മിയും കൂടി എന്തോ പണിയിലാണ്. എന്നെ കണ്ടതും ഒരു നിമിഷം സ്തംഭിച്ചു നിന്നിട്ട് ഓടിവന്നു ഇറുകെ പുണർന്നു രണ്ടുപേരും. കണ്ണീരും കരച്ചിലും പരിഭവങ്ങളും പിണക്കങ്ങളും എല്ലാം മാറി മനസ്സൊന്നു തെളിഞ്ഞു.

മമ്മിയുടെയും ഡാഡിയുടെയും സ്നേഹം ആദ്യമായി അനുഭവിക്കുന്നത് പോലെ ഒരു സുഖം. വൈകുന്നേരം കോളേജ് വിട്ടു വന്ന ഫെബിൻ എന്നെ കണ്ടു അന്തം വിട്ടു നിന്നു. പിന്നെ ഓടിവന്നു നെഞ്ചോട് ചേർന്ന് കെട്ടിപ്പിടിച്ചു.

“ചേട്ടായി”

അവൻറെ കണ്ണീർ വീണെന്റെ തോൾ നനഞ്ഞു. അന്ന് രാത്രി കിടന്നിട്ടും ഉറക്കം വന്നില്ല. ഒരുപാട് വർഷം കൂടിയാണ് മനസ്സുനിറഞ്ഞ് ഒന്നു സന്തോഷിക്കുന്നത്. പതിയെ ബാൽക്കണിയിലേക്ക് ഇറങ്ങി നിന്നു. പുറത്ത് നിലാവെളിച്ചം പരന്നിട്ടുണ്ട്. ഒരിക്കൽ താനും സാൻഡ്രയും ചേർന്ന് നട്ട മുല്ലവള്ളി പൂത്തിട്ടുണ്ട്.

“ഉറക്കം വരുന്നില്ലേ? ” ഫോണിൽ അവളുടെ മെസ്സേജ് വന്നു. അവളുടെ വീട്ടിലേക്ക് നോക്കി. വെളിച്ചമൊന്നും കാണാനില്ല.

“ഇല്ല” മറുപടി അയച്ചു.

“പോയി കിടന്നുറങ്ങു ചെക്കാ ” കൂടെ രണ്ട് സ്മൈലിയും. ഒന്നും ആലോചിച്ചില്ല. മതിൽ ചാടി.

“വാതിൽ തുറക്ക് ഞാൻ പുറത്തുണ്ട്”

വാതിൽക്കൽ എന്നെക്കണ്ട് അവൾ പുച്ഛിച്ചു ചിരിച്ചു.

“ഞാൻ വിചാരിച്ചു ചേട്ടൻ മതില് ചാട്ടമൊക്കെ മറന്നായിരിക്കുമെന്ന്” പിന്നെ ശബ്ദമുണ്ടാക്കാതെ വാതിൽ ചാരി ബാൽക്കണിയിലെ ചാരു ബെഞ്ചിൽ എന്റെയൊപ്പം വന്നിരുന്നു. അവളുടെ വിരലിൽ ഞാൻ വിരൽ കോർത്ത് അവളുടെ കൈയെടുത്ത് ചുംബിച്ചു.

“താങ്ക്സ് സായാ “

” എന്തിന്? “

“എല്ലാത്തിനും” മെല്ലെ അവളുടെ തോളിലേക്ക് തല ചായ്ച്ചു കിടന്നു.

“നീയെന്തിനാടി തലമുടി വെട്ടിയത്?” തോളൊപ്പമുള്ള അവളുടെ മുടിയിൽ കൈ കോരുത്തു.

“തലമുടിയല്ലാതെ തലവെട്ടാൻ പറ്റുമോ”?

“പോടീ ” അവൾ ചിരിച്ചു.കൂടെ ഞാനും.

രണ്ടുമൂന്നു ദിവസം വീട്ടിൽ നിന്നിട്ടാണ് മടങ്ങിപ്പോന്നത്. അവൾക്ക് ജോലിക്ക് പോകേണ്ടതുണ്ട്.എനിക്ക് ക്ലാസ് തുടങ്ങാറായതുകൊണ്ടും അധികനാൾ നില്ക്കാൻ സമയം കിട്ടിയില്ല.

മാസങ്ങൾ കടന്നുപോയി പഠനം നല്ല രീതിയിൽ മുന്നോട്ടു പോയി. പഠിക്കുവാൻ വേണ്ട എല്ലാ സഹായങ്ങളും അവൾ ചെയ്തു തന്നു. പഴയപോലെ കളിയും ചിരിയും ഇണക്കങ്ങളും പിണക്കങ്ങളും തിരികെ വന്നു. മാസത്തിലൊരിക്കൽ വീട്ടിൽ പോകും രണ്ടാളും കൂടി. രണ്ടു ദിവസം അവിടെ നിൽക്കും.വീണു കിട്ടുന്ന അവധി ദിവസങ്ങൾ ഞങ്ങൾ പ്ലാൻ ചെയ്തു പണ്ട് ഞങ്ങൾ സ്വപ്നം കണ്ടതും ആഗ്രഹിച്ചതുമായ കാര്യങ്ങൾ ചെയ്തു തുടങ്ങി.കോഴ്സ് കഴിഞ്ഞതും നല്ലൊരു കമ്പനിയിൽ പ്ളേസ്‌മെന്റ് കിട്ടി. അവളുടെ ജോബ് റിസൈൻ ചെയ്തു എന്റെ കമ്പനിയിൽ തന്നെ ജോലിക്ക് ചേർന്നു.

അന്നു വളരെ വൈകിയാണ് ഫ്ലാറ്റിൽ ചെന്നത്. “നീ കുടിച്ചോടാ വീണ്ടും? ” കുഴഞ്ഞു പോകുന്ന എന്നെ അവൾ സംശയത്തോടെ നോക്കി. എന്നെ പിടിക്കാൻ വന്ന സാൻഡ്രയെ ഞാൻ തള്ളിമാറ്റി.

“തൊടരുത് ” ഞാൻ ചീറി.

“ഫെലിക്സ് “അവൾ വിളിച്ചു.

“ആരാടി നോയൽ? ” ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.സാൻഡ്രയുടെ മുഖം വിളറി. നോട്ടം എന്നിൽ നിന്നും മാറ്റി.

“ചോദിച്ചത് കേട്ടില്ലേ? ” ഞാൻ അലറി

“എന്റെ സീനിയറായിരുന്നു. എം ബി എ പഠിക്കുമ്പോൾ.”

“എന്നിട്ട് ഞാൻ കണ്ടിട്ടില്ലല്ലോ? “

“പഠിച്ചിരുന്നെങ്കിൽ കാണുമായിരുന്നു. പാതിയിൽ വിട്ടിട്ട് വന്നില്ലേ? “

“നീയും അവനും തമ്മിൽ എന്താണ് ബന്ധം? “

ഞാൻ അവളുടെ നേരെ നിന്നു. അവൾ ഒന്നും മിണ്ടിയില്ല

“പറയെടി ” ഞാൻ കൈയിൽ പിടിച്ചമർത്തി.അവൾ വേദനകൊണ്ട് പുളഞ്ഞു.

“എന്നെ കല്യാണം കഴിക്കാൻ പോകുന്നയാൾ ” അവൾ പറഞ്ഞു തീർന്നതും കവിളത്തു ഞാൻ ഒന്ന് പൊട്ടിച്ചു

“ഫെലിക്സ് ” അവൾ വേദനയോടെ വിളിച്ചു.

“അപ്പോൾ ഞാൻ ആരാ… നിന്റെ? “

“നിനക്കറിയില്ലേ? ” അവളെന്നെ നോക്കി.

“വെറുമോരു ഫ്രണ്ടാണ് എന്നും പറഞ്ഞ് മാറ്റി നിർത്താൻ നോക്കരുത്. വിട്ടുകൊടുക്കില്ല ഞാൻ നിന്നെയൊരുത്തനും… നീയെന്റെയാണ് എന്റെ മാത്രം.. “

“നീയെന്തൊക്കെയാണ് വിളിച്ചു കൂവുന്നത്? നിനക്ക് വല്ല വെളിവും ഉണ്ടോ ഫെലിക്സ്? “

അവളുടെ നേരെ പാഞ്ഞു ചെന്ന് അവളെ വലിച്ചു നെഞ്ചോടുചേർത്തു. “പറയ് നിനക്കെന്ന ഇഷ്ടമല്ലേ? നീ എന്നെ പ്രണയിക്കുന്നില്ലേ? “

“എന്ത് ഭ്രാന്താണ് നീ പറയുന്നത്? ” അവളെന്റെ കൈകളിൽ കിടന്നു കുതറി

“ഈ കഴുത്തിൽ എന്റെ താലി വീണാൽ മതി…ഈ വയറ്റിൽ നീയെന്റെ കുഞ്ഞുങ്ങളെ ചുമന്നാൽ മതി സായാ “

ഞാനവളെ എന്നോട് ചേർത്തമർത്തി. എന്നെ ശക്തമായി പിന്നിലേക്ക് തള്ളി കൈ വലിച്ചു കവിളത്തൊന്നു തന്നവൾ.

“കുടിച്ചാൽ വയറ്റിൽ കിടക്കണം ” പല്ലുകടിച്ചവൾ പറഞ്ഞു. എന്നെ തള്ളി മാറ്റി പോകുവാൻ തുടങ്ങിയ അവളെ പിന്നിൽ നിന്നും വാരിപ്പുണർന്നു.

“സായാ.. സെ യു ലവ് മി” അവളുടെ പിൻകഴുത്തിൽ ചുണ്ടുകൾ അമർത്തി. അവളൊന്നു പിടഞ്ഞു. നൊടിയിടകൊണ്ട് ഞാൻ അവളെ എനിക്ക് അഭിമുഖമായി തിരിച്ച് അധരങ്ങളെ കവർന്നെടുത്തു. അവളെന്നെ ശക്തിയായി തള്ളി മാറ്റാൻ ശ്രമിച്ചു. സിരകളിൽ ചൂട് പിടിക്കുന്ന പോലെ. അവളുടെ മണം എന്നെ ഉന്മത്തനാക്കി. വിവേകം വികാരത്തിനു വഴിമാറി. ഒരു ദീർഘചുംബനത്തിന്റെ അവസാനം തളർന്നു നെഞ്ചിലേക്ക് വീണ അവളെ ഇരുകൈകളിൽ കോരിയെടുത്ത് ഞാൻ ബെഡ് റൂമിലേക്ക് നടന്നു. എന്റെ ബലിഷ്ഠമായ കരങ്ങളിൽ തളർന്നു കിടന്നവൾ.

“വേണ്ട… ഫെലിക്സ്… എന്നെയൊന്നും ചെയ്യല്ലേ… “അവൾ യാചിച്ചു. അവളുടെ കണ്ണുകളിൽ തെളിഞ്ഞ ദയനീയതയെ അവഗണിച്ചുകൊണ്ട് ഞാൻ അവളെ എന്റെ മാത്രമാക്കി. അവളിലേക്ക് ആഴ്ന്നിറങ്ങുമ്പോഴും ഏങ്ങലടികൾ ഉയർന്നുകേട്ടു.

നന്നേ വൈകിയാണ് പിറ്റേന്ന് ഉണർന്നത്. ഒരു നിമിഷം തലേരാത്രിയിൽ നടന്ന കാര്യങ്ങൾ ഓർമ്മ വന്നു.

“സായാ” ഒരു നിലവിളിയോടെ ചാടിയെണീറ്റു. ഫ്ലാറ്റ് മൊത്തം അവൾക്കായി തിരഞ്ഞു. ഭയം കൊണ്ടെന്നെ വിറക്കാൻ തുടങ്ങി. മുറിയിൽ അവളുടെ സാധനങ്ങൾ ഒന്നുമില്ലായിരുന്നു. ഒരു നിമിഷത്തെക്ക് നഷ്ടപ്പെട്ടു പോയ മനസ്സിന്റെ നിയന്ത്രണം എല്ലാം നശിപ്പിച്ചു. ഫോൺ എടുത്ത് അവളെ വിളിച്ചു സ്വിച്ഡ് ഓഫ്‌. എന്തു ചെയ്യണമെന്നറിയാതെ തലമുടിയിൽ പിടിച്ചു വലിച്ചു. പെട്ടെന്നാണ് ടേബിളിൽ ഒരു ചെറിയ പേപ്പർ കണ്ടത്.

“ഫെലിക്സ് വേണ്ടായിരുന്നു..നിന്നെ ഞാൻ അത്രയ്ക്കും സ്നേഹിച്ചിരുന്നു….തേടരുത്.. ഇനിയെന്നെ..ഞാൻ മരിച്ചതായി കരുതുക… ” എന്ന് സാൻഡ്രാ തളർന്നിരുന്നു പോയി.

അവിടെ മുഴുവൻ അവളുടെ ഗന്ധം തങ്ങിനിൽക്കുന്ന പോലെ. എന്നോട് തന്നെ വെറുപ്പ് തോന്നി പാടില്ലായിരുന്നു അവളോടങ്ങനെ ചെയ്യുവാൻ.

ഇന്നലെ ഡ്യൂട്ടി കഴിഞ്ഞു വരുമ്പോഴാണ് ഞങ്ങളുടെ കൂടെ ഡിഗ്രിക്ക് പഠിച്ചിരുന്ന ഹരിതയെ കാണുന്നത്.സാൻഡ്രയുടെ നല്ലൊരു സുഹൃത്തായിരുന്നു അവൾ. എന്നെ കൂടാതെ പല കാര്യങ്ങളും സാൻഡ്ര പങ്കുവെച്ചിരുന്നത് ഹരിതയോടായിരുന്നു.ഒരു കോഫി കുടിക്കാൻ അവൾ ക്ഷണിച്ചപ്പോൾ നിരസിക്കാൻ തോന്നിയില്ല. വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിലാണ് അവൾ ചോദിച്ചത്

“നിനക്ക് സാൻഡ്രയെ കല്യാണം കഴിച്ചാലെന്താടാ? വെറുതെ ഇഷ്ടമില്ലാത്ത കല്യാണത്തിലേക്കും വിവാഹ ജീവിതത്തിലേക്കും അവളെ തള്ളി വിടുന്നതിനേക്കാൾ നല്ലതല്ലേ? ഒന്നുമില്ലെങ്കിലും അവൾ ഒരിക്കൽ നിന്നെ പ്രണയിച്ചിരുന്നതല്ലേ? “

പറഞ്ഞു കഴിഞ്ഞാണ് ഹരിതയ്ക്ക് അമളി മനസ്സിലായത്. നിർബന്ധത്തിനു വഴങ്ങി ഹരിത എല്ലാം എന്നോട് തുറന്നു പറയുകയായിരുന്നു.

“പ്രായപൂർത്തിയായ കാലം തൊട്ടേ നിന്നോട് അവൾക്കു എന്തോ ഒരിത്. ഇഷ്ടമെന്നോ പ്രണയമെന്നോ പേരിട്ടു വിളിക്കാൻ പറ്റാത്തത്. ഏതോ ഒരു നിമിഷത്തിൽ അത് പ്രണയമാണെന്ന് അവൾ തിരിച്ചറിഞ്ഞു.പക്ഷേ നിങ്ങളുടെ സൗഹൃദത്തിന് കോട്ടം തട്ടാതിരിക്കാൻ അവളത് മനസ്സിൽ ഒളിപ്പിച്ചു. “

“നിന്നോട് തുറന്നുപറഞ്ഞ് മനസ്സിലെ ഭാരം ഒഴിപ്പിക്കാമെന്ന് വിചാരിച്ചിരുന്ന സമയത്താണ് നീ നേഹയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.
അതെല്ലാം അവളുടെയുള്ളിൽ തന്നെ കുഴിച്ചു മൂടി മറക്കാൻ ശ്രമിച്ചു. “

“ഒരുപാട് കരഞ്ഞിട്ടുണ്ട് നിന്റെ പ്രണയം പരാജയപ്പെട്ടു നീയിങ്ങനെ ആയപ്പോൾ. നിന്റെ അവസ്ഥയോർത്തു ഒരുപാട് വേദനിച്ചിട്ടുണ്ട്. ലണ്ടനിൽ ആയിരുന്നപ്പോഴും അവൾ എന്നെ ഇടയ്ക്കു വിളിക്കും സംസാരിക്കും. “

“സീനിയറായി പഠിച്ച നോയലിന്റെ പ്രൊപ്പോസൽ വന്നപ്പോൾ അവൾ ഒരുപാട് എതിർത്തു. പക്ഷേ വീട്ടുകാർ നിർബന്ധം പിടിച്ചു. ഒരേയൊരു കണ്ടീഷൻ മാത്രമേ അവൾക്കുണ്ടായിരുന്നുള്ളൂ. നിന്നെ പഴയപടി ആക്കിയ ശേഷം മാത്രം മതി കല്യാണം എന്ന്.”

ഹരിത യാത്രപറഞ്ഞു പോയിട്ടും ഒരുപാട് നേരം അങ്ങനെ തന്നെയായിരുന്നു.
സാൻഡ്രയ്ക്കു തന്നോട് പ്രണയമായിരുന്നുവെന്ന്…എന്തോരു വിഡ്ഢിയാണ് താൻ. കയ്യിൽ തങ്കം വച്ചിട്ട് കരിക്കട്ടക്കു പിന്നാലെ പോയവൻ ..കണ്ണുകൾ നിറഞ്ഞൊഴുകി

” നോയൽ” അവളുടെ കല്യാണം ഉറപ്പിച്ചത്രേ…സാൻഡ്രയുടെ പ്രതിശ്രുത വരൻ..ആ പേരുമാത്രം അപ്പോഴും കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

സ്നേഹിക്കുന്നെടി ഞാനും നിന്നെ … പ്രണയമാണ് എനിക്ക് നിന്നോട്…നീയില്ലായിരുന്നെങ്കിൽ ഞാൻ എന്താകുമായിരുന്നു? വിട്ടു പോകാൻ പറ്റുമോ നിനക്കെന്നെ? എനിക്ക് വേണം എന്റെ മാത്രമായി…

ദേഷ്യം തോന്നി അവളോട് കല്യാണക്കാര്യം മറച്ചുവച്ചതിനു. അവളോട്‌ പ്രണയം തുറന്നു പറയണം എന്നു തീരുമാനിച്ചു .ഒരു ധൈര്യത്തിന് വേണ്ടിയാണ് അല്പം മദ്യപിച്ചതു. സാൻഡ്ര വന്നതിൽ പിന്നെ ഒരു തുള്ളി കുടിച്ചിട്ടില്ല. സിഗരറ്റ് വലിയും ഉപേക്ഷിച്ചു.

പേടിയോടെയാണ് ഫ്ലാറ്റിൽ കയറിച്ചെന്നത്. കുളിച്ചീറനോടെ നിൽക്കുന്ന അവളെ കണ്ടതും മനസ്സ് കൈവിട്ടുപോയി എത്രയൊക്കെ നിയന്ത്രിച്ചിട്ടും. അവളുടെ എതിർപ്പുകളൊന്നും വകവച്ചില്ല.

അന്നു പകൽ മുഴുവനും എനിക്കറിയാവുന്ന ഇടങ്ങളിലെല്ലാം അവളെ തിരഞ്ഞു. അവൾക്ക് പരിചയമുള്ള എല്ലാവരെയും വിളിച്ചു എവിടെയും ചെന്നിട്ടില്ല. വീട്ടിൽ വിളിച്ചു അവർക്ക് സംശയം വരാത്ത രീതിയിൽ സംസാരിച്ചു. അവിടെയും ഇല്ല.
ആ രാത്രി ഒരു പോള കണ്ണടച്ചില്ല .

“സായാ” മനസ് മൗനമായി തേങ്ങി…..

രണ്ടു നാളുകൾ അവളെ തേടിയലഞ്ഞു.ഭ്രാന്ത് പിടിക്കുന്ന പോലെ…അവളുടെ ചിരിയും….. മണവും അവിടെ നിറഞ്ഞു നിൽക്കുന്ന പോലെ. ആഴത്തിൽ എന്നിൽ പതിഞ്ഞു പോയവൾ.

രണ്ടുദിവസം കഴിഞ്ഞ് ഡ്യൂട്ടിക്ക് ചെന്നപ്പോഴും അവളുടെ കാബിൻ ഒഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അവളുടെ അടുപ്പക്കാരോട് ചോദിച്ചപ്പോൾ ലീവ് ആണെന്ന് മാത്രം അറിഞ്ഞു. പിറ്റേന്ന് മാനേജരുടെ ക്യാബിനിൽ നിന്നും ഇറങ്ങി വന്ന അവളെക്കണ്ടു മനസ്സു തുടികൊട്ടി വല്ലാത്ത ഒരാശ്വാസം നെഞ്ചിൽ നിറഞ്ഞു.

ബ്രേക്ക്‌ ടൈമിലാണ് അല്പം സാവകാശം കിട്ടിയത്. അവളുടെ ക്യാബിന്റെ ഡോർ തള്ളിത്തുറന്ന് അകത്തേക്ക് ചെന്നു. ആകെ കോലം കെട്ടവൾ പാറിപ്പറന്ന മുടിയും…കണ്ണിനു ചുറ്റും കറുത്ത പാടുകളും..ആകെക്കൂടെ ക്ഷീണിച്ചു പോയി.അവളുടെ രൂപം പറയുന്നുണ്ടായിരുന്നു അനുഭവിച്ച മാനസിക സംഘർഷം.
താൻ ആണല്ലോ ഇതിന് കാരണക്കാരൻ എന്നോർത്തപ്പോൾ നെഞ്ച് നീറി.

“സായാ”

“ഇറങ്ങിപ്പോ ഫെലിക്സ് ” ചാടിയെണീറ്റ് പുറത്തേക്ക് വിരൽ ചൂണ്ടിയവൾ അലറി. ശബ്ദം കേട്ട് എല്ലാവരും എത്തി നോക്കിയപ്പോൾ ഞാൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോന്നു.പലരും സംശയത്തോടെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു. ഞാനും അവളും നല്ല സുഹൃത്തുക്കളാണ് ഓഫീസിലുള്ള ഒട്ടുമിക്കവർക്കും അറിയാമായിരുന്നു.

“എന്തേലും പ്രശ്നം ഉണ്ടോ നിങ്ങൾ തമ്മിൽ? ” ചിലർ വന്നു തിരക്കി.

“ഏയ്‌ ഒന്നുമില്ല” ഞാൻ പറഞ്ഞു ഒഴിഞ്ഞു.

അവളോട് സംസാരിക്കണമെന്നും കാലുപിടിച്ചു മാപ്പ് പറയണമെന്നും എനിക്കാഗ്രഹമുണ്ടായിരുന്നു അതൊരിക്കലും സാധ്യമല്ലയെന്നും എനിക്കറിയാമായിരുന്നു. അത്രക്ക് വാശിയാണവൾക്കു.ആർക്കാണ് ക്ഷമിക്കാനാവുക. അത്രമേൽ വിശ്വസിച്ച…..സ്നേഹിച്ച…. ഒരാൾ അതിക്രൂരമായി തന്നെ ബലാൽക്കാരം ചെയ്താൽ ഏതു പെൺകുട്ടിയാണ് ക്ഷമിക്കാൻ തയാറാവുക.

അവൾ ഉള്ള ഇടങ്ങളിലെല്ലാം എന്റെ കണ്ണുകളും അവളെ തേടിച്ചെന്നു. അറിയാതെ പോലും ഒരു നോട്ടം എന്റെ നേർക്ക് വന്നില്ല.

ഓഫീസിൽ വച്ച് ഒരു സീൻ ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് തേടിപ്പിടിച്ച് അവൾ താമസിക്കുന്ന വീട്ടിൽ ചെന്നത്. എന്നെ കണ്ടവൾ ഞെട്ടി. അവളുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ട ഭയവും ദയനീയതയും എന്റെയുള്ളൂ തകർത്തു.

“വീണ്ടും ഉപദ്രവിക്കാനാണോ “?

“സായാ”

“അങ്ങനെ വിളിക്കരുത് നീ “

“മാപ്പ് പറയാനുള്ള അർഹതയില്ലന്നറിയാം” ഞാൻ കുനിഞ്ഞവളുടെ കാൽക്കൽ വീണു പാദങ്ങളിൽ തൊട്ടു.

“തൊടരുത് എന്നെ”

“വേണമെന്ന് വച്ചിട്ടല്ല സായാ.. പറ്റിപ്പോയി ” കരഞ്ഞു ഞാൻ.

“അമ്മയെയും പെങ്ങളെയും തിരിച്ചറിയാൻ പറ്റുമോ നിനക്കൊക്കെ? ” പൊള്ളിപ്പിടിഞ്ഞു പോയി.

“സായാ… വർഷങ്ങൾ വെള്ളമടിച്ചു നടന്നിട്ടുണ്ട് ഞാൻ. ഒരിക്കൽ പോലും ഒരു പെണ്ണിനേയും തെറ്റായിട്ടൊന്നു നോക്കിയിട്ട് കൂടിയില്ല.”

“പിന്നെ എന്നെ മാത്രം എന്തിനാടാ ” അവളുടെ കണ്ണുകൾ തുളുമ്പി.

“നിന്നെയെനിക്ക് നഷ്ടപ്പെടുത്താൻ വയ്യാത്തതുകൊണ്ട്.നിന്നെ ഞാൻ പ്രണയിക്കുന്നത്കൊണ്ട്. എപ്പോഴാണെന്നറിയില്ല ഇഷ്ടപ്പെട്ടു പോയി ഒരുപാട് ഒരുപാട്..” സ്തംഭിച്ചു നിൽക്കുകയാണവൾ.

“എനിക്ക് നീ വേണം. ആ രാത്രി മനസ്സ് കയ്യിൽ നിന്നും പോയി സായാ. മരിച്ചു ജീവിക്കുകയാണ് ഞാൻ ചെയ്ത തെറ്റിനെയോർത്ത് നീറി.. നീറി… “

“ഇറങ്ങിപ്പൊ എനിക്കൊന്നും കേൾക്കണ്ട ” രണ്ടു ചെവിയും പൊത്തി പിടിച്ചു അവൾ നിലവിളിച്ചു.

“എനിക്ക് അറപ്പും വെറുപ്പുമാണ് നിന്നോട്”

എന്റെ മുന്നിൽ വാതിൽ കൊട്ടിയടക്കുമ്പോഴും പകച്ചു നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ. ദിവസങ്ങളും മാസങ്ങളും കടന്നുപോയി.ഓഫീസിൽ വച്ചു അവളെ കാണുന്നതു തന്നെ ഒരു വല്ലാത്ത ആശ്വാസവും സന്തോഷവും എനിക്ക് തന്നു. സാൻഡ്രയെ രണ്ടുമൂന്ന് ദിവസം അടുപ്പിച്ച് കാണാത്തതു കൊണ്ടാണ് ഓഫീസിൽ അവളുടെ ജൂനിയറായ ജീനയോടെ വിവരം അന്വേഷിച്ചത്.

“ചേച്ചി വീട്ടിൽ പോയേക്കുവാ. രണ്ടാഴ്ച കഴിഞ്ഞാൽ കല്യാണം ആണെന്ന് പറഞ്ഞിരുന്നു. അതിന്റെയൊരു പർച്ചേസ് ഉണ്ടെന്ന്.ഇവിടെ ആരെയും കല്യാണം വിളിച്ചിട്ടില്ല. ഈ ആഴ്ച അവസാനം വരുന്നുണ്ടെന്നാണ് പറഞ്ഞത്. “

നടുങ്ങിപ്പോയി. എത്രയൊക്കെ ശ്രമിച്ചിട്ടും അവൾ എൻറെ ജീവിതത്തിൽ നിന്നും പടിയിറങ്ങിപ്പൊവുകയാണെന്ന് മാത്രം എനിക്ക് മനസ്സിലായി. വിളിക്കണമെന്നും സംസാരിക്കണമെന്നുമുണ്ടായിരുന്നു പക്ഷെ അതിനുള്ള ധൈര്യം എനിക്ക് കിട്ടിയില്ല.

ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….