പ്രിയപ്പെട്ടവൾ ~ ഭാഗം 03 ~ രചന: സിയാ ടോം

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“ഫെലിക്സ് നീ എത്രയും പെട്ടെന്ന് വീട്ടിലേക്ക് ഒന്നു വരണം”

ഡാഡി വിളിച്ചുപറഞ്ഞപ്പോൾ ഒന്ന് അന്ധാളിച്ചു. എന്തെങ്കിലും പ്രശ്നം? ഇനിയവൾ എല്ലാം വീട്ടിൽ പറഞ്ഞു കാണുമോ? ഒരു ഭയം ഉള്ളിൽ ഉടലെടുത്തു വീട്ടിലെത്തുമ്പോൾ.

വീടെങ്ങും മൊത്തത്തിൽ ഒരു മ്ലാനതയായിരുന്നു.

“എന്താ പ്രശ്നം? ” ഞാൻ മമ്മിയെ നോക്കി

“നീയും സായയും തമ്മിൽ എന്തെങ്കിലും പ്രശ്നമുണ്ടോ? ” ഉള്ളിൽ ഒരു ഭീതി വന്നു

“ഇല്ല മമ്മി. എന്താ? “

അതു മറച്ചു പിടിച്ചു ഞാൻ ചോദിച്ചു “നീയും അവളും ഉറ്റ സുഹൃത്തുക്കൾ അല്ലേ?അവിടെ ആരെങ്കിലുമായിട്ട് അടുപ്പമോ പ്രണയമോ മറ്റോ ഉണ്ടോ സായയ്ക്ക്? “

“എന്താ അമ്മേ? ” ശബ്ദത്തിൽ ഭയം കലർന്നു. “രണ്ടുദിവസം മുമ്പ് അവൾ തലകറങ്ങി വീണു. ബോധം പോയി. ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് അറിയുന്നത്. രണ്ടു മാസം ഗർഭിണിയാണ്.”

“സായാ….. ഗർഭിണി ” വാക്കുകൾ തൊണ്ടയിൽ കുടുങ്ങി.

“എത്ര ചോദിച്ചിട്ടും അവൾ ആളെ പറയുന്നില്ല രണ്ടാഴ്ച കഴിഞ്ഞാൽ കെട്ടു നടത്താനുള്ളതായിരുന്നു. എന്തു ചെയ്യാം? ആ കല്യാണം വേണ്ടെന്നു വെച്ചു. “

“ആ കുഞ്ഞിനെ പുറംലോകം കാണിക്കില്ലെന്നാ സാലി പറയുന്നത് . അബോർട്ട് ചെയ്യിക്കണം പോലും. എന്തൊരു വിധിയാണ് ദൈവമേ ” മമ്മി മൂക്ക് പിഴിഞ്ഞു.

നെഞ്ചിൽ ഒരു കത്തി കുത്തിയിറക്കിയ പോലെ. കുഞ്ഞു… എന്റെ കുഞ്ഞു…ഞാനും ഒരു അച്ഛനാകാൻ പോകുന്നു എന്ന് ഉറക്കെ വിളിച്ചു പറയണം എന്നുണ്ടായിരുന്നു. പറക്കുകയായിരുന്നു സാൻഡ്രയുടെ വീട്ടിലേക്ക്.

“സായാ ” ഉറക്കെ വിളിച്ചു ഞാൻ. ജോണങ്കിളും ആന്റിയും ഹാളിൽ തന്നെ ഉണ്ടായിരുന്നു.

“മോനെ ” അവർ വിങ്ങിപ്പൊട്ടി.

“എവിടെ?.. അവൾ എവിടെ? “

ഒരു ഭ്രാന്തനെപ്പോലെ അവളുടെ മുറിയിലേക്ക് ഓടിക്കയറി. കട്ടിലിൽ ഓരം ചേർന്നു കിടക്കുകയായിരുന്നവൾ.

“സായാ” എന്നെ കണ്ടവൾ പിടഞ്ഞെണീറ്റു

വേണ്ടെടി.. നമ്മുടെ കുഞ്ഞിനെ കൊല്ലല്ലേടി… അതിനെ വേണ്ടെന്ന് വയ്ക്കല്ലെടി ” അവളെ വലിച്ചു നെഞ്ചോട് ചേർത്തു കൊണ്ട് ഞാൻ കരഞ്ഞു.

“എന്നോടുള്ള ദേഷ്യം നമ്മുടെ കുഞ്ഞിനോട് കാണിക്കല്ലേ സായാ” അവളുടെ കാലിലേക്ക് വീണു ഞാൻ.

“ഫെലിക്സ് “ഡാഡിയുടെ അലർച്ച ഞാൻ കേട്ടു. പാഞ്ഞു വന്നു ഡാഡി എന്നെ കോളറിൽ പിടിച്ചു വലിച്ചെണീപ്പിച്ചു. “എന്താ നീ പറഞ്ഞത്? “

“സത്യമാണ് ഡാഡി. എന്റെ കുഞ്ഞാണവളുടെ വയറ്റിൽ വളരുന്നത്. ഞാനാണവളെ.. “

പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുൻപേ ഡാഡിയുടെ കൈ എന്റെ കവിളിൽ മാറിമാറി പതിഞ്ഞിരുന്നു. പട്ടിയെ തല്ലുന്ന പോലെ ഡാഡിയെന്നെ മാറി മാറി അടിച്ചു. എല്ലാവരും വന്നു പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ട്.

“എന്നാലും എന്റെ ഫെലിക്സ് നിനക്ക് ഇങ്ങനെ ചെയ്യാൻ തോന്നി? ” ഡാഡി കരഞ്ഞു കൊണ്ട് വീണ്ടും കൈ ഉയർത്തി.

“സ്റ്റീഫനങ്കിൾ ” പിന്നിൽ നിന്നും സായയുടെ ശബ്ദമുയർന്നു .

“ഇനിയെന്റെ കുഞ്ഞിന്റെ അച്ഛനെ തല്ലരുത്.ഇതിൽ കൂടുതൽ എനിക്ക് സഹിക്കാനാവില്ല. “

എല്ലാവരും അമ്പരന്നു അവളെ നോക്കി. “ഇറങ്ങിപ്പോ ഫെലിക്സ്. ഇങ്ങനെ തല്ല് വാങ്ങാതെ ” അവൾ എന്നെ പിടിച്ചു തള്ളി.

“എനിക്ക് നീ വേണം സായാ.. നമ്മുടെ കുഞ്ഞും ” ഞാൻ വിതുമ്പി.

“എനിക്ക് ഒരിക്കലും നിന്നോട് ക്ഷമിക്കാൻ പറ്റില്ല…. നിന്നെ സ്നേഹിക്കാനും.”
അത്രയും പറഞ്ഞ് അവൾ അവിടുന്ന് പോയി.

സായയുടെ മുറിയുടെ വാതിൽക്കലേക്ക് നോക്കി ബാൽക്കണിയിൽ
ഇരിക്കുകയായിരുന്നു ഞാൻ. അവളെ ഒരു നോക്ക് കാണുവാനും എന്റെ കുഞ്ഞു കിടക്കുന്ന വയറ്റിൽ ഉമ്മ വയ്ക്കുവാനും കൊതി തോന്നി.

“ഫെലിക്സ്” ഡാഡിയാണ്.

“വിവാഹം നിശ്ചയിച്ച ദിവസം തന്നെ നടത്തണമെന്ന് ജോൺ വല്ലാത്ത വാശിയിലാണ്”

“ഡാഡി ” ഞാൻ നടുക്കത്തോടെ വിളിച്ചു.

“അവൾ തന്തയില്ലാത്ത കൊച്ചിനെ പ്രസവിക്കുന്നതിനോട് ആർക്കും താല്പര്യം ഇല്ല. അതുകൊണ്ട് നിന്റെ ആഗ്രഹം പോലെ തന്നെ കെട്ടണം നീ അവളുടെ കഴുത്തിൽ താലി “

“സായാ” മെല്ലെ ചോദിച്ചു

“അവളെ ഞങ്ങൾ പറഞ്ഞു സമ്മതിച്ചിപ്പിട്ടുണ്ട്”

മനസ്സിൽ ഒരു തണുപ്പ് നിറഞ്ഞു. വെള്ള സാരിയുടുത്തു ഒരു മാലാഖയെ പോലെ എന്റെയരികിൽ ഒരുങ്ങി നിന്ന സാൻഡ്രയെ ഞാൻ മതിവരാത്ത പോലെ നോക്കി. വിരലിൽ പരസ്പരം മോതിരമണിയിക്കുമ്പോഴും അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോഴും ഒരു നോട്ടം പോലും അവളിൽനിന്ന് ഉണ്ടായില്ല

ആദ്യ രാത്രിയിൽ അവൾക്കായി കാത്തിരുന്ന എന്നെ ഒന്ന് ശ്രദ്ധിക്കുക കൂടി ചെയാതെ കട്ടിലിന്റെ ഓരം ചേർന്നവൾ കിടന്നു.

“സായാ”

“ഇതു നമ്മുടെ ജീവിതത്തിലെ ആദ്യത്തെ രാത്രി ഒന്നുമല്ലല്ലോ എന്റെ കുഞ്ഞിനൊരച്ഛൻ ഇല്ലാവതാവരുത്. അത്രേയുള്ളൂ. താലി കെട്ടിയതിന്റെ അധികാരം കാണിക്കരുത്. ചിലപ്പോൾ എനിക്കതു വകവച്ചു തരാനാവില്ല. എല്ലാവരും കൂടി എന്നെ നിസ്സഹായവസ്ഥ മുതലെടുക്കുകയായിരുന്നല്ലോ”

“അങ്ങനെയൊന്നും ” അവൾ കൈയെടുത്തു വിലക്കി.

“എനിക്ക് ഉറങ്ങണം”

അവൾ ഉറങ്ങിയെന്ന് തോന്നിയപ്പോൾ എഴുന്നേറ്റ് അവളുടെ അരികിലേക്കിരുന്നു.
നിഷ്കളങ്കമായ ഉറങ്ങുന്ന അവളെ കണ്ണിമയ്ക്കാതെ. നോക്കി നെറ്റിയിലേക്ക് വീണുകിടക്കുന്നു കുറുനിരകൾ….വിടർന്ന പുരികം….പീലികൾ തിങ്ങിയ കണ്ണുകൾ…പാതി വിടർന്ന ചുണ്ടുകൾ..ആദ്യം കാണുന്ന പോലെ ഞാൻ അവളെ നോക്കി.അവളുടെ അണിവയറിൽ കൈ ചേർത്തു. ഇവളെപ്പോലെ ഒരു സുന്ദരി പെണ്ണാവണെ എന്റെ കുഞ്ഞും…….ഒരു കുഞ്ഞു സായ.

പരസ്പരം ഒന്നും സംസാരിക്കാതെ അന്യരെ പോലെ ജീവിതം തുടങ്ങി.രണ്ടുപേരുടെയും ലീവ് തീർന്നതിനാൽ തിരികെ ജോലിക്ക് കയറേണ്ടി വന്നു. ഗർഭ കാലത്തിലെ അസ്വസ്ഥതകൾ കൂടി വന്നപ്പോൾ അവൾ തന്നെയാണ് ജോലി റിസൈൻ ചെയ്തത്. ഞങ്ങളുടെ കല്യാണം കഴിഞ്ഞെന്നറിഞ്ഞപ്പോൾ ഓഫീസിലെ പലരും ഇതു ഇങ്ങനെയെ വരുവുള്ളൂ എന്ന് ഞങ്ങൾക്ക് പണ്ടേ അറിയാമായിരുന്നു എന്നും പറഞ്ഞു കളിയാക്കി . ഞാൻ അതൊന്നും മുഖവിലക്കെടുത്തില്ല.മൂന്നാം മാസം തൊട്ട് അവൾക്കു ഛർദി തുടങ്ങി. എന്ത് കഴിച്ചാലും പുറത്തേക്ക് വരും. എങ്കിലും നിർബന്ധിച്ചു കഴിപ്പിക്കും.

“വേണ്ട ഫെലിക്സ് ” അവൾ ദേഷ്യത്തോടെ എഴുന്നേറ്റു.

“കഴിക്കു..സായാ “

“എനിക്ക് വേണ്ടന്നല്ലേ പറഞ്ഞത്.”

“താലിയുടെ അധികാരമല്ല ഒരു കുഞ്ഞിനോടുള്ള അച്ഛന്റെ അവകാശമാണെന്ന് കരുതിയാൽ മതി “

ഒന്നും മിണ്ടാതെ അവൾ അത് വാങ്ങി കഴിച്ചു. മുഴുവൻ ആകുന്നതിനു മുൻപേ അവൾ ഛർദിച്ചു. ബാത്റൂമിൽ കൊണ്ടുപോയി വായും മുഖവും കഴുകിച്ചു. അവളെ താങ്ങി ബെഡില് കിടത്തി.അവളെ തനിച്ചാക്കി പോവാൻ വയ്യാത്തതുകൊണ്ട് ഞാൻ ജോലിയിൽ നിന്നും ലോങ്ങ് ലീവെടുത്തു.

“വേണ്ട വെറുതെ ലീവ് എടുക്കണ്ട ” അവൾ എതിർത്തു.

“സാരമില്ല എന്റെ കുഞ്ഞിനെയും പെണ്ണിനെയും നോക്കാൻ വേണ്ടിയല്ലേ “

“എനിക്കാരുടെയും ഔദാര്യം വേണ്ട. എന്നെ നോക്കുവാൻ എനിക്കറിയാം.ഈ ദയയും കരുണയും ഒന്നും പിച്ചി ചീന്തുമ്പോൾ കണ്ടിരുന്നില്ലല്ലോ “

മുഖമടച്ചു അടി കിട്ടിയത് പോലെയാണ് എനിക്ക് തോന്നിയത്

” ഞാൻ പറഞ്ഞു ഫെലിക്സ് എനിക്ക് വേണ്ടത് എന്റെ കുഞ്ഞിനൊരച്ഛനാണ് അല്ലാതെ ഭർത്താവിനെയല്ല. ഒരു പെണ്ണിനെ പീഡിപ്പിച്ചു അവൾക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കി കൊടുത്തിട്ട് പുണ്യാളൻ ആകാൻ ശ്രമിക്കേണ്ട” അവൾ അരിശത്തോടെ എന്നെ നോക്കി

“എൻറെ കുഞ്ഞിന്റെ മേൽ എനിക്ക് ഒരു അവകാശവുമില്ലേ സായ? “

“നേർവഴിക്ക് ഉണ്ടാക്കിയത് ഒന്നുമല്ലല്ലോ എൻറെ കുഞ്ഞു എന്നു പറയാനും അവകാശം സ്ഥാപിക്കാനും നിൻറെ വികാരം ശമിപ്പിച്ചത് അല്ലേ? “

” സായാ” ഞാൻ വേദനയോടെ വിളിച്ചു

“നിവൃത്തികേട് കൊണ്ട് മാത്രമാണ് ഞാനിവിടെ നിൽക്കുന്നത് നീ എൻറെ ജീവിതം തുലച്ചു. ഇറങ്ങിപ്പോ എനിക്ക് കാണേണ്ട ” അവൾ വാതിൽ വലിച്ചടച്ചു ഒന്നും പറയാനാവാതെ നിലത്തേക്ക് ഊർന്നിരുന്നു. എല്ലാം കേൾക്കാൻ ഞാൻ ബാധ്യസ്ഥനാണ്. വേദനയോടെ എൻറെ കൈകളിൽ കിടന്നു കരഞ്ഞ അവളുടെ മുഖം എനിക്ക് ഓർമ്മ വന്നു. ശരിയാണ് അവൾ പറയുന്നത്.ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കിൽ?

അവളെ നഷ്ടമാകുന്നത് ഓർക്കാൻ കൂടി വയ്യായിരുന്നു അന്ന്. പക്ഷേ ഇപ്പോഴോ ? ബലംപ്രയോഗിച്ച് ശരീരം സ്വന്തമാക്കിയിട്ട് മനസ്സു മാത്രം…. അതുമാത്രം സ്വന്തമാക്കാനായില്ല. എന്റെ വിധി എല്ലായിടത്തും പരാജയപ്പെടുകയാണ് മാപ്പ്…. സായാ… തകർന്നു കരഞ്ഞുപോയി.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങുവാൻ ആയിട്ട് പോയതായിരുന്നു. വൈകുന്നേരം. തിരിച്ചുവരുമ്പോൾ പുറത്ത് പരിചയമില്ലാത്ത ഒരു ചെരുപ്പ്. ഹാളിൽ ചെന്നപ്പോഴേ സാൻഡ്രയുടെ മുറിയിൽ നിന്നും ശബ്ദം. “ഹരിത “ശബ്ദം തിരിച്ചറിഞ്ഞു. സാൻഡ്രയുടെ ഏങ്ങലടി
കേൾക്കുന്നുണ്ടായിരുന്നു.

“നീ ഇങ്ങനെ കരയല്ലേ. ഈ സമയത്ത് വിഷമിച്ചാൽ അത് വയറ്റിൽ കിടക്കുന്ന കുഞ്ഞിനെയും ബാധിക്കും “

“പിന്നെ ഞാൻ എന്ത് ചെയ്യണം ഹരി? എന്റെ വിഷമം ഞാൻ ആരോടു പറയും? സ്നേഹിച്ച പുരുഷനാൽ പിച്ചി ചീന്തപ്പെടുക.. ഗർഭിണിയാവുക… ആ അവസ്ഥയെ കുറിച്ച് നീ ചിന്തിച്ചിട്ടുണ്ടോ? എത്ര സ്നേഹിച്ചവനെ? എത്രയധികം വിശ്വസിച്ചു. എന്നിട്ടും അവൻ എങ്ങനെ എന്നോട് ചെയ്യാൻ തോന്നി?”
തളർച്ചയോടെ ഞാൻ പിന്നിലേക്ക് ചാരി

” എന്തിനാ അവനെ മാത്രം പറയുന്നത്? ഞങ്ങളുടെ മാതാപിതാക്കൾ അവർക്കായിരുന്നു ഏറെ നിർബന്ധം. ഒരിക്കലെങ്കിലും അവർ എന്നെക്കുറിച്ച് ഓർത്തോ? എന്റെ മാനസികാവസ്ഥ ….എന്റെ വേദനകൾ….കുടുംബത്തിന് ചീത്തപ്പേര് പാടില്ല…. സഹോദരങ്ങളുടെ ഭാവി… സമൂഹത്തിൽ വിലയും നിലയും…. ഞാനുമൊരു പെണ്ണല്ലേ? വിഷമവും വേദനയും എനിക്കുമില്ലേ? കല്യാണം നടന്നില്ലെങ്കിൽ അമ്മ ആത്മഹത്യ ചെയ്യുമെന്നു വരെ ഭീഷണിപ്പെടുത്തി” അവൾ ഉറക്കെ കരഞ്ഞു.

” ഞാൻ ചോദിക്കട്ടെ? ” ഹരിത സംസാരിക്കുകയാണ്.

“എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. ഞാൻ ആരെയും ന്യായീകരിക്കുകയല്ല. വിവാഹം നടന്നില്ലായിരുന്നെങ്കിൽ ഈ കുഞ്ഞിനെ നീ എന്ത് ചെയ്യുമായിരുന്നു? അബോർഷൻ ചെയ്യാൻ സമ്മതിക്കുമായിരുന്നോ ? “

“ഹരി.. എന്റെ കുഞ്ഞാണ് … എന്റെ വയറ്റിൽ വളരുന്ന എന്റെ സ്വന്തം ജീവൻ അതിനെ ഞാൻ എങ്ങനെ? “

“അപ്പോൾ കല്യാണം കഴിക്കാതെ പ്രസവിക്കുമായിരുന്നോ? “

” ഇല്ല” സാന്ദ്ര തലയാട്ടി

“അത്രയുള്ളൂ.അതാണ് കുഞ്ഞിന്റെ അച്ഛനെ കൊണ്ട് തന്നെ നിന്റെ വീട്ടുകാർ കല്യാണം കഴിപ്പിച്ചതും. നേഹയെ എത്രയധികം അവൻ പ്രണയിച്ചെന്നും സ്നേഹിച്ചെന്നും എല്ലാവർക്കുമറിയാം. നിന്നെയും അവൻ അങ്ങനെ
സ്നേഹിക്കുമെന്ന് അവർക്കുറപ്പ് ഉണ്ടായിരുന്നിരിക്കും. മാത്രമല്ല നിങ്ങൾ നല്ല കൂട്ടുമല്ലായിരുന്നോ? അല്ലാതെ അവൻ ചെയ്ത തെറ്റിനെ അവർ ന്യായീകരിച്ചു നിന്നെ ബലംപ്രയോഗിച്ച് കെട്ടിച്ചതല്ല. നാളെ നിനക്കും കുഞ്ഞിനും ഒരു ചീത്തപ്പേരുണ്ടാകരുത് എന്നു കരുതിക്കാണും. എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് നല്ലതുമാത്രമേ വരണമെന്നേ വിചാരിക്കുകയുള്ളൂ”
ഒന്ന് നിർത്തി സാൻഡ്രയെനോക്കി. ഒന്നും മിണ്ടാതെ നോക്കി നിൽക്കുകയാണ്.

“ഇനി ഫെലിക്സ്.. അവൻ നിന്നോട് ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ പറ്റാത്ത തെറ്റാണ്. എല്ലാവർക്കും അറിയുന്ന ഫെലിക്സ് വളരെ നല്ലവനാണ്. ഞാനാണ് അവനോട് പറഞ്ഞത് നീയവനെ
പ്രണയിച്ചിരുന്നുവെന്ന്. “

സാൻഡ്ര ഒരു ഞെട്ടലോടെ അവളെ നോക്കി. “ഫെലിക്സ്നു അറിയാമോ? “

“അറിയാതെ എന്റെ വായിൽ നിന്ന് വീണു പോയതാണ് നിന്റെ വിവാഹക്കാര്യവും. എന്നെ കണ്ട അന്ന് രാത്രിയാണ് അതെല്ലാം സംഭവിച്ചത്. ഞാനും കൂടി അറിയാതെയാണെങ്കിലും നിന്റെ ഈ വേദനയ്ക്ക് കാരണക്കാരിയാണ്.”

“ഫെലിക്സ് നിന്നെ എപ്പോഴെങ്കിലും പ്രണയിക്കാൻതുടങ്ങിയിരിക്കണം. അതാവണം നിന്നെ നഷ്ടപ്പെടുവാൻ പോവുകയാണെന്ന് അറിഞ്ഞതും അവൻ അങ്ങനെ പ്രതികരിച്ചത്. നിനക്കറിയാമല്ലോ പ്രണയം നഷ്ടപ്പെടുമ്പോൾ ഉള്ള വേദന.. അവനെ നഷ്ടമായപ്പോൾ നീ അനുഭവിച്ച വേദനയും വിഷമവും എനിക്കറിയാം.അതേ പോലെ ആദ്യ പ്രണയത്തിൽ പരാജയപ്പെട്ടവനാണ് ഫെലിക്സ്. അതിന്റെ വേദന ഒറ്റയ്ക്ക് അനുഭവിച്ചവനാണ്.ഇപ്പോഴും ഒരു നിമിഷത്തിൽ ചെയ്ത തെറ്റിനെയോർത്തു നിന്റെ കാൽക്കീഴിൽ കിടക്കുകയാണ്. നിനക്ക് ഒരു പ്രാവശ്യം ക്ഷമിച്ചു കൂടെ? ഒന്നുമല്ലെങ്കിലും അവൻ നിന്റെ പ്രണയം അല്ലായിരുന്നോ? നിന്റെ ഭർത്താവ് അല്ലേ? നിന്റെ കുഞ്ഞിന്റെ അച്ഛനല്ലേ? “

അവളെ കെട്ടിപ്പിടിച്ച് സാൻഡ്ര ഉറക്കെ കരഞ്ഞു.

“എനിക്കറിയാം നിനക്ക് അവനെ ഒരുപാട് ഇഷ്ടമാണെന്ന് ഈകാണിക്കുന്നത് എല്ലാം ഒരു പുറംപൂച്ച് മാത്രമാണെന്ന്. തെറ്റുകൾ മനുഷ്യസഹജമാണ്.. അതു ക്ഷമിക്കുന്നത്ദൈവീകവും ” ഹരിത യാത്ര പറഞ്ഞു പോകുമ്പോൾ ഓർമിപ്പിച്ചു.

അതിൽ പിന്നെ സാൻഡ്ര എന്നോട് പതിയെ സംസാരിക്കാൻ തുടങ്ങി. ഞാൻ ശ്രദ്ധിക്കാത്തപ്പോൾ നോക്കുന്നതും എനിക്കായി ചുണ്ടുകളിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു വെക്കുന്നതും ഞാൻ കണ്ടു.

അവൾ വിളിക്കുന്നത് കേട്ടാണ് ഓടിച്ചെന്നത്. വയറിൽ കൈ താങ്ങിപ്പിടിച്ചിരിക്കുന്നു.

“എന്തുപറ്റി? ” വെപ്രാളപ്പെട്ടു ഞാൻ. അടുത്തേക്ക് വിളിച്ചു എന്റെ കൈയെടുത്തു വയറിന്മേൽ ചേർത്തു പിടിച്ചു.

“അനങ്ങി…. കുഞ്ഞ്… അനങ്ങി” അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഞാൻ അവളുടെ വയറിലേക്ക് മുഖം ചേർത്ത് ചുംബിച്ചു. അങ്ങനെ തന്നെ കുറച്ചു നേരം ഇരുന്നു. മുഖം അടുപ്പിച്ചു ഉമ്മകൾ കൊണ്ട് മൂടി. എന്റെ കണ്ണുനീർ വീണവളുടെ മുഖം നനഞ്ഞു നെഞ്ചിലേക്ക് ചേർത്തണച്ച് വരിഞ്ഞുമുറുക്കി.

രാത്രി എന്റെ നെഞ്ചിൽ മുഖം ചേർത്തു കിടക്കുകയായിരുന്നു. “എനിക്ക് നിന്നെ വെറുക്കാനാവുന്നില്ല ഫെലിക്സ് ഇഷ്ടമാണ് ഒരുപാട് ഒരുപാട്” എന്റെ നെഞ്ചിൽ ഉമ്മ വച്ചു.

“എനിക്കൊരു ഉമ്മ താ ” അവൾ എൻറെ കണ്ണുകളിലേക്ക് നോക്കി അവളുടെ നനുത്ത ചുണ്ടുകളിൽ മൃദുവായി തുടങ്ങിയ ചുംബനം ഒരു ആവേശം ആയി മാറിയപ്പൊൾ അവൾ എന്നെ തള്ളിമാറ്റി.

“കുഞ്ഞിന് ശ്വാസം മുട്ടും ” ഒരു കിതപ്പോടെ അവൾ പറഞ്ഞു. “ശ്വാസം മുട്ടിക്കാതെ തരാം” ഒരു കള്ള ചിരിയോടെ പറഞ്ഞു അവളെ വലിച്ചു നെഞ്ചിലേക്കിട്ടു.

പരസ്പരമുള്ള പ്രണയം….ആത്മാവുകൾ തമ്മിലുള്ള…അനന്തമായ പ്രണയം….

വീർത്തുവരുന്ന അവളുടെ വയറ്റിൽ മുഖം അമർത്തി കിടക്കും ചെറിയ ചെറിയ അനക്കങ്ങൾക്കായി കാതോർക്കും. “നമുക്ക് മുന്നേയങ്ങ് പ്രണയിച്ചാൽ പോരായിരുന്നോ ഡി? ” ഞാൻ അവളെ ചേർത്തു പിടിച്ചു.

“എന്തോ എങ്ങനെ? ആ നേഹയുടെ പിറകെ അല്ലായിരുന്നു നീ.. അവൾക്ക് വേണ്ടി പടങ്ങൾ വരയ്ക്കുന്നു…പിയാനോ വായിക്കാൻ പഠിക്കുന്നു…പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നു..സ്കൂളിൽ ഡ്രോയിങ് ടീച്ചർ ആയി ജോലി നോക്കുന്നു…എന്നിട്ട് എന്തായി അവൾ തേച്ചിട്ട് പോയപ്പോൾ കള്ളും കുടിച്ചു സിഗരറ്റ് വലിച്ച് മാനസ മൈനേ പാടി നടക്കുകയായിരുന്നു”

“പോടി കാന്താരി ” ഞാനവളുടെ മൂക്കിൻ തുമ്പിൽ മൃദുവായി കടിച്ചു.

” അതെ ഞാൻ ഇപ്പോൾ ഒക്കെയാണ് നീ ജോലിക്ക് പോകാൻ നോക്ക്. എങ്ങനെ ജീവിക്കും എന്നാണ്? ഒരാളും കൂടി വരും ഉടനെ. നീയെന്നെ നോക്കാനാണെന്നും പറഞ്ഞു ഇരിക്കേണ്ട കേട്ടോ.” ” എനിക്ക് നിന്റെ യടുത്ത് നിന്നും മാറാൻ തോന്നുന്നില്ല ” അവളുടെ മുടി കെട്ടിലേക്ക് മുഖം ചേർത്തു.

അവളെയും കുഞ്ഞിനേയും നോക്കാനുള്ള എളുപ്പത്തിനായി അടുത്ത് ഒരു ഹോസ്പിറ്റലിൽ എച്ച് ആർ ജോയിൻ ചെയ്തു. വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ ബാൽക്കണിയിൽ കാറ്റേറ്റു നിൽക്കുകയാണവൾ . കുളികഴിഞ്ഞ് നനഞ്ഞ മുടി വിടർത്തിയിട്ടിട്ടുണ്ട്. കുറച്ചു തടിച്ചു. വയറു വലുതായിട്ടുണ്ട്. ഡേറ്റ് അടുത്തു. പിന്നിൽനിന്നും അവളെ ഇറുകെ പുണർന്നു.

“എന്തെടുക്കുവാ എന്റെ പെണ്ണ്? “

“ഒന്നുമില്ലടാ ചുമ്മാ “

“എന്റെ കൊച്ചിന് വല്ലതും കൊടുത്തോ? “

” ഹേയ് ഇല്ല പട്ടിണി ഇരിക്കുകയായിരുന്നു” ഞാൻ അവളെ ചേർത്തുനിർത്തി തോളിലേക്ക് മുഖമമർത്തി.

“എനിക്ക് നിന്നോട് പ്രണയമുണ്ടായിരുന്നുവെന്ന് നിനക്കറിയാമായിരുന്നല്ലേ ഫെലിക്സ്? “

” ആം ഹരിത പറഞ്ഞിട്ടുണ്ട്.”

” നിനക്കോ? ” അവളെന്നെ തല ചെരിച്ചു നോക്കി. “എപ്പോഴാണെന്നറിയില്ല എപ്പോഴോ തോന്നി.നിന്നോട് പ്രണയം പിന്നെ അങ്ങ് വളർന്നു നീ ഇല്ലാത്ത ഒരു ജീവിതം സങ്കൽപ്പിക്കാൻ ആവാത്ത വിധം” കവിളിൽ അമർത്തി കടിച്ചു ഞാൻ.

പെട്ടെന്നാണ് സാൻഡ്ര അടിവയറ്റിൽ കൈതാങ്ങി നിലവിളിയോടെ നിലത്തേക്കിരുന്നത്.തറയിലേക്ക് ഇറ്റുവീഴുന്ന ചോരയിലേക്കും വെള്ളത്തിലേക്കും ഭയത്തോടെ ഞാൻ നോക്കി. അവളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് ഓടുമ്പോൾ അവൾ എന്നെ മുറുകെ പിടിച്ചിരുന്നു. നിമിഷങ്ങൾ മണിക്കൂറുകളായി തോന്നിയ സമയം. റൂമിൽ നിന്നും അവളുടെ കരച്ചിൽ ഉയർരുമ്പോൾ നെഞ്ചിലൊരു പിടപ്പാണ്.

“എടാ നീ ഇങ്ങനെ ടെൻഷൻ അടിക്കാതെ”

മമ്മി ആശ്വസിപ്പിച്ചു.രണ്ടു വീട്ടിൽ നിന്നും എല്ലാവരും വന്നിട്ടുണ്ട്. മണിക്കൂറുകൾക്കുശേഷം സാൻഡ്രയെ പ്പോലെ ഒരു കുഞ്ഞു സുന്ദരിയെ എന്റെ കയ്യിലേക്ക് അവർ വച്ചുതന്നു. സന്തോഷത്തിൽ കണ്ണുനിറഞ്ഞു. തളർന്നു ക്ഷീണത്തിൽ കിടക്കുന്ന സാൻഡ്രയുടെ അരികിലേക്ക് മോളെയും കൊണ്ട് ചെന്നു.മെല്ലെ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ഉമ്മ വെച്ചു.

“ഹാപ്പി ബർത്ഡേ ഫെലിക്സ്.. ഇവളാണ് എന്റെ പിറന്നാൾ സമ്മാനം ” അവൾ ചിരിച്ചു. അപ്പോഴാണ് ഞാൻ ഓർത്തത് ഇന്ന് എന്റെ പിറന്നാൾ ആണ് ഞാൻ മോളെ ഒന്നുകൂടി ചേർത്തുപിടിച്ചു. “റിട്ടേൺ ഗിഫ്റ്റ് ഒന്നും ഇല്ലേ? “
അവൾ ചോദിച്ചു “എന്താ വേണ്ടേ എന്റെ സായക്കുട്ടിക്ക് എന്തുവേണമെങ്കിലും ചോദിച്ചോളൂ” മുഖത്തോട് മുഖം അടുപ്പിച്ചു ഞാൻ.

“നിന്നെ ഒരുപാട് ഒരുപാട് സ്നേഹിച്ച് പ്രണയിച്ച് നമ്മുടെ പ്രണയ ചൂടിൽ പിറവിയെടുക്കുന്ന നിന്നെപ്പോലെ ഒരു മോനെ കൂടി എനിക്ക് വേണം” അവളെന്റെ മുഖത്തു വിരൽ ഓടിച്ചു.

“ഞാൻ എപ്പോഴേ റെഡി” ചുംബനത്താൽ അവളെ മൂടി. അപ്പോഴും ഉറക്കത്തിലും ഞങ്ങളുടെ കുഞ്ഞു സായ ചിരിക്കുന്നുണ്ടായിരുന്നു.

ശുഭം