വേളി ~ രചന: StoriTeller
കുളി കഴിഞ്ഞ് വന്ന് കണ്ണാടിക്ക് മുന്നിലെ കസേരയിൽ ബ്യൂട്ടീഷൻമാരായി ചെന്നൈയിൽ നിന്ന് വന്നവർ എന്നെ പിടിച്ചിരിക്കുമ്പോൾ ചുറ്റിലും അമ്മയും ഗീതുവും മാത്രമേ ഉള്ളൂ… തലയിലെ ഈറനായ തുണി അഴിച്ചെടുത്ത് അമ്മ ചെറുതായി സാമ്പ്രാണി പുകച്ച് കൊണ്ട് മുടിയിഴകളിലൂടെ ഒടിച്ചതും അതിന്റെ മാസ്മരിക സുഗന്ധം എൻറെ നാസികയിലൂടെ കയറിപോയിരുന്നു .
മേക്കപ്പ് ഗേൾ വന്ന് മുഖം മുഴുവൻ ചായം തേച്ച പിടിപ്പിക്കുമ്പോഴും അതിൽ നിന്ന് അല്പം മനസ്സിലെ ഓർമ്മകളിലും തേക്കാൻ ഞാൻ അതിയായി ആഗ്രഹിച്ചു . അവരുടെ താളത്തിനൊത്ത് ഒരു പാവ കണക്കെ നിൽക്കുമ്പോഴും ഹൃദയത്തിൻറെ താളത്തിൽ അകപ്പെടാതിരിക്കാൻ ആയി ഞാൻ നന്നേ ശ്രദ്ധിച്ചിരുന്നു ..
ഒരുപാട് ആഗ്രഹിച്ചതാണ് ഇതുപോലൊരു സുദിനം.അച്ഛൻറെയും അമ്മയുടെയും ഏട്ടൻറെയും അനുഗ്രഹത്തോടെ തൻറെ വേളി , ഈ അനുരാധയുടെ വേളി…. പക്ഷേ അതൊരിക്കലും പ്രസാദ് ഏട്ടൻറെ കൂടെ ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഞാൻ….
പതിനെട്ട് മുഴുവൻ വെള്ള കസവു പുടവ ചുറ്റി പിടിക്കുമ്പോൾ അമ്മയും ഗീതവും എന്നെ നോക്കി പുഞ്ചിരിക്കുന്നത് വേദനയോടെ ഞാൻ നോക്കി നിന്നു. അവരുടെ സന്തോഷത്തിനു വേണ്ടി മാത്രമാണ് ഞാൻ ഇന്ന് എൻറെ നെഞ്ച് തകർത്തത്. അതിൽ നിന്നും ഉറവയായി ചോര ഒഴികി ഒലിക്കുമ്പോഴും മുഖത്തെ പുഞ്ചിരി മായ്ക്കാൻ കഴിയാത്ത എന്തുകൊണ്ടാണെന്ന് പലപ്പോഴും എന്നിൽ നിറഞ്ഞ ഒരു സംശയമായിരുന്നു….
മേശയുടെ മുകളിലായി മുല്ലപ്പൂക്കൾ ഉണ്ടയാക്കി വച്ചത് കണ്ടപ്പോൾ കണ്ണുകളിൽ നനവ് പടർന്നിരുന്നു …..””മുട്ടറ്റം നീളമുള്ള മുടിയിൽ രണ്ടു മുഴം മുല്ലപ്പൂ കൊണ്ട് എന്താ അവനാ രാധം…? നീ നിറയെ വെക്കണം …”” തലമുടി മെടഞ്ഞ് നിറയെ മുല്ലപ്പൂ ചൂടിച്ചപ്പോഴും ആ വാക്കുകൾ കർണപടത്തിൽ ആഞ്ഞുവീശി കൊണ്ടിരിക്കുന്നുണ്ടായിരുന്നു അപ്പോഴും …
രണ്ട് കൈകളിലും നിറയേ സ്വർണ്ണ വളയും അതിൻറെ കൂടെ ചുവപ്പും പച്ചയും ഇടകലർന്ന കുപ്പിവളകളും ഇടിച്ചു തന്നു . വിരലുകളിൽ നല്ല ഭംഗിയുള്ള കല്ലുപതിച്ച മോതിരങ്ങളും ഇട്ടു തന്നു കൊണ്ടിരുന്നു. ഒരുപാട് തവണ കറുത്ത കുപ്പിവളകൾ നിറഞ്ഞുനിന്ന കൈകൾ ആണ് ഇത്. കറുപ്പായിരുന്നു ആൾക്ക് ഏറ്റവും ഇഷ്ടം. അഞ്ഞ അവസാന കൂടികാഴ്ച കഴിഞ്ഞെത്തി യപ്പോൾ ഞാൻ എല്ലാം നിലത്തെറിഞ്ഞു പൊട്ടു…. അമ്മയും അച്ഛനും ഏട്ടനും കണ്ണുപൊട്ടുന്ന ചീത്ത പറയുംമ്പോഴും അവർ ആരും അറിഞ്ഞിരുന്നില്ല ആ കുപ്പി വളകളെക്കാൾ ആയിരം മടങ്ങായി ഈ ഹൃദയം ചിന്നി ചിതറിയത് …. അതിന്റെ ശബ്ദവും നീറ്റലും ആരും അറിഞ്ഞിരുന്നില്ല… അറിയിച്ചിട്ടില്ല… ഇതുവരെ …… !!!
എന്റെ നെറുകയിൽ ചുട്ടികുത്തി . ചുവന്ന കല്ലു പതിപ്പിച്ച മൂക്കുത്തി മൂക്കിൽ ഇട്ടു…” അയ്യേ … മൂക്കു കുത്തിയപ്പോൾ എന്തോ പോലെ …നിനക്ക് ചേരുന്നില്ല രാധു ഇത്….” ആളുടെ ശബ്ദം കാതിൽ അലയടിച്ചു. പൊടു തന്നെ കണ്ണുകൾ ഇറുകെയടച്ച് തല കുടഞ്ഞു…
എന്നെ ഇനിയും നോവിക്കല്ലേ മാധവേട്ടാ…!!സങ്കപ്പെടുത്തല്ലേ മാധവേട്ടാ…! എന്നേ വേണ്ടാന്ന് പറഞ്ഞതു കൊണ്ടല്ലേ….!! ഒന്നല്ല… !! മൂന്നുവട്ടം….!! സഹിക്കണില്ല…!! മാധവേട്ടന്റെ ഈ രാധൂന് …!!! അത്രയ്ക്ക് ഇഷ്ട്ടപ്പെട്ടു പോയി ഞാൻ …..!കയ്പുനിറഞ്ഞ ഓർമകൾ ഹൃദയത്തിൽ നുരഞ്ഞു പൊതുകയാണ് .
ഗീതു വന്ന് ചുവന്ന വലിയ വട്ടപ്പൊട്ട് നെറ്റിയിൽ വച്ച് , അതിന് മേലെ ചന്ദന മുട്ടയില് അരപ്പെടുത്ത ചന്ദനക്കുറി നീട്ടിവരച്ചു . കഴുത്തിൽ ആയി ലക്ഷ്മിമാലയും നാഗപടം മാലയും കാശി മാലയും ഉണ്ടായിരുന്നു. ഒരുക്കങ്ങളെല്ലാം ഏകദേശം കഴിഞ്ഞതും എന്നെ കണ്ണാടിയുടെ അരികിലേക്ക് നടത്തി എല്ലാവരുടെയും മുഖത്ത് എന്നെ ഏറ്റവും സുന്ദരിയാക്കിയ നിമിഷത്തിലെ സംതൃപ്തിയാണെങ്കിലും എൻറെ ഹൃദയത്തിൽ ഇതെല്ലാം ഒരു പേ കോലം പോലെ തോന്നിപ്പിച്ചു എന്ന് പറയുന്നതാണ് സത്യം . എന്നാലും ഞാൻ പുഞ്ചിരിച്ചു. വേദനനിറഞ്ഞ കയ്പുനിറഞ്ഞ ഹൃദയത്തിൽ നിന്നുയർന്ന പുഞ്ചിരി.
“നന്നായിട്ടുണ്ട് അമ്മേ …” ശബ്ദം ഇടറാതിരിക്കാനും മുഖത്തെ ചിരി മുറിയാതിരിക്കാൻ ഞാൻ നന്നേ പാടുപെട്ടു. അമ്മ വന്ന് ഇടതു കവിളിന് താഴെയായി കൺമഷികൊണ്ട് ഒരു കുത്തിട്ടു , എന്നിട്ട് ഇരുകൈകളിലും എൻറെ മുഖം എവുത്ത് നെറുകയിൽ മുത്തി… ഇരുകണ്ണുകളും അടച്ച് നിറഞ്ഞ മനസ്സോടെ ഞാനത് സ്വീകരിച്ചു .ഏതൊരു അമ്മയുടെയും സ്വപ്നമാണ് തൻറെ മകൾ വധുവായി അണിഞ്ഞൊരുങ്ങി നിൽക്കുന്നത് . അമ്മ വിട്ട് തിരിഞ്ഞപ്പോഴാണ് പിന്നിലായി അപ്പയേ ശ്രദ്ധിച്ചത്.
“അപ്പേടെ അനുമോൾക്ക് അപ്പ തിരഞ്ഞടുത്ത് നൽകും… നിനക്ക് യോഗ്യനായ പുരുഷനെ … നീ എന്നും എന്റെ അഭിമാനം അല്ലേ….!”
അപ്പയുടെ വാക്കുകളിൽ കാതിൽ നിറഞ്ഞു നിറഞ്ഞു…. നെഞ്ചിലെ വിങ്ങൾ അസഹ്യമാണെങ്കിലും അപ്പയുടെ അരികിൽ പോയി ആ കാൽ തൊട്ട് വന്ദിച്ചു. ഇന്നും അവരുടെ അഭിമാനം ഞാൻ ഉയർത്തിപ്പിടിച്ചിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു… ഒരു തുള്ളി ചുടുകണ്ണീർ ആ കാൽപാദത്തിലേക്ക് വീണു….അപ്പയുടെ കയ്യും പിടിച്ച് കതിർമണ്ഡപത്തിലേക്ക് നടക്കുമ്പോൾ എന്തുകൊണ്ടോ കാലുകൾക്ക് തളർച്ച ബാധിച്ചു പോയിരുന്നു.
🌸🌸🌸🌸
“ഒരിക്കലും നിന്നെ എനിക്ക് അങ്ങനെ കാണാൻ സാധിക്കില്ല എന്നെ ഒന്നു മനസ്സിലാക്കു…”
പതിനാലാം വയസ്സിൽ മുളപൊട്ടിയ ആകർഷണത്തെ പിന്നീട് ഒരു പ്രണയത്തിലേക്ക് വഴിമാറിയത് എപ്പോഴാണ്…!!! അറിയില്ല ….!!! എപ്പോഴോ അത് പ്രണയത്തിൽ തളം കെട്ടി നിന്നു. എട്ടന്റെ പ്രിയ സുഹൃത്ത് വീട്ടിലെ നിത്യ സന്ദർശകൻ എല്ലാവർക്കും പ്രിയപ്പെട്ടവൻ അങ്ങനെ ഉള്ള മാധവേട്ടൻ എപ്പോഴോ എന്നിലും നിറഞ്ഞു നിന്നു. ആദ്യവട്ടം പറഞ്ഞതും ഞാൻ കൊച്ചുകുട്ടിയാണ് എന്ന മറുപടിയിൽ തീർന്നു . എന്നാൽ അത് കൊച്ചുകുട്ടിയുടെ ഒരു കളിയും തമാശയും അല്ല മറിച്ച് പ്രണയം തന്നെയാണെന്ന് ആ മനസ്സിനെ പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചു . എന്നോടുള്ള സംസാരത്തിലും കളിയിലും ചിരിയിലുമെല്ലാം ഞാനും അത് കണ്ടിട്ടുണ്ട്….അവസാനം പ്രണയത്തിന് എല്ലാ സീമകളും എന്നിൽ കടന്നതും…. ഞാൻ പിന്നെയും പറഞ്ഞു.
പെങ്ങളായി കണ്ടുപോയി എന്നെ മറുപടിയിലാണ് ആദ്യമായി ജീവിതത്തിൽ ഞാൻ വിറച്ച് പോയത് . പക്ഷെ അപ്പോഴും തോൽക്കാൻ തയ്യാറാവാത്ത ഒരു കുട്ടിയെ പോലെ പിന്നേയും ഞാൻ സ്നേഹിച്ചു ….കാത്തിരുന്നു…പ്രണയിച്ചു….യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ…മനസ്സിൽ യാതൊരു കളങ്കവുമില്ലാതെ ഞാൻ പ്രണയിച്ചു കൊണ്ടിരുന്നു…ഹൃദയത്തിന്റെ അടിത്തട്ടിൽ ആദ്യമായി പ്രണയത്തിൽ പൊതിഞ്ഞ മുഖം…
വീണ്ടും അവസാന പരീക്ഷ എന്നോണം പിന്നെയും പറഞ്ഞതും ഞാൻ പെങ്ങൾ തന്നെയാണ് എന്ന് അറുത്ത് മുറിച്ചു പറഞ്ഞു…ഞാൻ ഇഷ്ട്ടമാണെന്നല്ലേ…പറഞ്ഞോള്ളൂ….ഇഷട്ടം ഉണ്ടോ എന്ന് ചോദിച്ചില്ലല്ലോ….പിന്നേ എന്തിനീ ഉത്തരം…???നിശ്ബദനായി നിന്നാൽ പോരേ….പെങ്ങളായി …സഹോദരിയായി ….. കണ്ടുകഴിഞ്ഞാൽ അതിൽ ഒരു മാറ്റവും മനുഷ്യമനസ്സിൽ ഉണ്ടാകില്ല എന്നറിയാം. എന്നിരുന്നാലും എവിടെയെങ്കിലും ഒരു മാറ്റം ഉണ്ടാകില്ലേ തന്നൊരു തോന്നിൽ….എന്നോടുള്ള ആ കുസൃതിയിൽ, ചിരിയിൽ തമാശകളിൽ അങ്ങനെ എല്ലാത്തിലും ഞാനത് അനുഭവിച്ചു കഴിഞ്ഞവളാണ് ….പിന്നേ എന്തിന് …..??
🌸🌸🌸🌸
” ഇവിടെ ഇരിക്കു…” അപ്പയുടെ വാക്കുകളാണ് ഓർമ്മയിൽനിന്ന് എന്നെ പുറം തള്ളിയത് ചുറ്റും എല്ലാവരും നിറഞ്ഞ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്നുണ്ട് . പതിയെ എൻറെ കൈകളിലെ പിടിവിട്ട് പ്രസാദേട്ടന്റെ അരികിലായി ഇരുത്തുമ്പോൾ രണ്ടു കാൽമുട്ടുകളിൽ കൈ ചേർത്തു പിടിച്ച് ഞാൻ അനങ്ങാതിരുന്നു . സാമ്പ്രാണി യുടെയും ചന്ദനത്തിരിയുടെയും പൂക്കളുടെയും നറു മണം എന്റെ നാസിക തുമ്പിൽ നിറഞ്ഞു നിൽക്കുന്നത് ഞാനറിഞ്ഞു. മന്ത്രോച്ചാരണങ്ങൾ കർണപുടത്തിൽ പതിക്കുമ്പോൾ മനസ്സ് ഇളകി മറിയുകയായിരുന്നു.
“മാധവേട്ടാ എനിക്ക് സാധിക്കില്ല….ഒരു അഭിനയം അതും ജീവിതം മുഴുവൻ അഭിനയിച്ച തീർക്കാൻ മാത്രം ഉള്ള നടിയായി മാറാൻ എനിക്ക് സാധിക്കില്ല…മാധവേട്ടനോടുള്ള പ്രണയത്തിന്റെ ഓർമ്മകളിൽ ജീവിക്കാൻ ആഗ്രഹിച്ചവളാണ് ഞാൻ . എന്നാൽ അച്ഛൻറെയും അമ്മയുടെയും ഏകാഗ്രം , ഈ മകളുടെ വിവാഹം. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരുന്ന അവരുടെ ഒരേയൊരു ഈ ആഗ്രഹം സാധിച്ചു കൊടുക്കാതിരുന്നാൽ ഗുരുവായൂരപ്പൻ പൊറുക്കില്ല എന്നൊരു ഉൾവിളി . പക്ഷേ മാധവേട്ടാ…. എനിക്ക് പറ്റുന്നില്ലല്ലോ അതിലും ഞാൻ തോറ്റു പോവുകയാണ് …”
മനസ്സിനെ എത്ര കലക്കി പിടിക്കാൻ ശ്രമിക്കുമ്പോഴും പറ്റുന്നില്ല…എവിടെ കൊണ്ടുപോയി നശിപ്പിക്കും ഈ ഓർമ്മകൾ എന്റെ ഈ പ്രണയത്തെ……എൻറെ കണ്ണുകളിലെ കൃഷ്ണമണി ചുറ്റും ഒടിച്ചു നോക്കി.
ഇല്ല….വന്നിട്ടില്ല…….വരില്ല……..അതെന്റെ ആഞ്ഞയായിരുന്നു. ഈ പ്രിയപ്പെട്ടവളുടെ ആജ്ഞ …….എനിക്ക് തന്ന വാക്ക് പാലിച്ചിരിക്കുന്നു…. പക്ഷേ ഒന്നും വന്നിരുന്നുവെങ്കിൽ…. അറിയാതെ മനസ്സ് പതറിപ്പോയി ….
പെട്ടെന്നാണ് ആരോ അടുത്തേക്ക് ചേർന്നിരുന്ന് മുട്ടുന്നത് അറിഞ്ഞത് . തല ചരിച്ചു നോക്കിയപ്പോൾ എന്നിലേക്ക് നീണ്ട ആ മിഴികളിൽ എന്നോടുള്ള പ്രണയത്തെ ഞാൻ കണ്ടു . രോമം നിറഞ്ഞ നെഞ്ചിൽ കിടക്കുന്ന പൂണുലും ശ്രദ്ധയിൽപെട്ടത് അപ്പോഴാണ്…
MBBS നാലാം വർഷ അവസാനമാണ് കൃഷ്ണപ്രസാദ് സാറിനെ ഞാൻ പരിചയപ്പെടുന്നത്. അതും കോളേജിലെ ഒരു സെമിനാറിൽ നിന്ന് അദ്ധാപകനായി…. പക്ഷേ പിന്നീടാണ് അനിയേട്ടന്റെ കൂടെ ഒന്ന് രണ്ട് തവണ കണ്ടതും , ആളുടെ വളരെ ക്ലോസ് ഫർണ്ട്ഷിപ്പിനെ കുറിച്ച് സംസാരിച്ചതും. ഫൈനൽ ഇയർ പരീക്ഷക്ക് എന്നെ പൂർണമായും ഒരു അദ്ധ്യാപകനേ പോലും സുഹൃത്തിനെ പോലെയും കൂടെ നിന്ന് സഹായിച്ചു പറപ്പിച്ചു തന്നു. എന്നാൽ അതിനു പിന്നിൽ തന്നോടുള്ള ഇഷ്ടം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് ഒരിക്കൽ വീട്ടിൽ വന്ന് പെണ്ണ് ചോദിച്ചപ്പോഴാണ് … സാറിന്റെ അച്ഛനും അമ്മയും അനിയത്തിയും എല്ലാം നിറഞ്ഞ മനസ്സോടെ എന്നെ പണ്ടെ മരുമകളാക്കി എന്ന് അറിഞ്ഞതും….
ഏട്ടന്റെ ഡയറിയുടെ പിന്നിലെ പ്രണയ വരികള കുറിച്ച് അനിയത്തി കൃഷ്ണേന്ദു പറഞ്ഞപ്പോഴും ഒരു തരം നിർവികാരിതയാണ് എന്നിൽ നിറഞ്ഞത്… ഒരു അദ്ധ്യപകനായി അറിയാതെ ഒരു നല്ല ഏട്ടനായി കണ്ടു പോയതിൽ ഞാൻ വേദനിച്ചു. അതിലുപരി മാധവേട്ടന് പതിൽ ആ മുഖം ഹൃദയത്തിന്റെ അരികിൽ പോലും പതിപ്പിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല…
“എല്ലാ യോഗ്യതയിലും വന്ന് പറയാം എന്ന് തോന്നിയതുകൊണ്ടാണ് ഞാൻ വൈകിയത്… സമ്മതമാണോ …. “
“ഒരു അദ്ധ്യപകനായി ഞാൻ….” വാക്കുകൾ മുറിഞ്ഞ് നെഞ്ച് മിടിച്ച് തുടങ്ങിയിരുന്നു….
“സാരമില്ല… കാത്തിരിനോളാം …. ഈ ജന്മം മുഴുവൻ …. അത്രയ്ക്കും ഇഷ്ട്ടപ്പെട്ടു പോയി ഞാൻ….” എന്ന ആളുടെ വാക്കുകളിൽ എന്റെ ഹൃദയം വിങ്ങി പൊട്ടി….ഇടയ്ക്കിടെ വേളിയുടെ കാര്യങ്ങൾക്ക് കാണുകയല്ലാതെ മറ്റൊരു ചടങ്ങുകക്കും കാണില്ലായിരുന്നു… മനസ്സിൽ മറ്റൊരാളെ പ്രതിഷ്ഠിച്ച് ഞാൻ ചെയ്യുന്നത് വലിയ തെറ്റാണെന്ന ബോധ്യം നിറഞ്ഞതും കല്യാണ സാരികൾ എടുത്തു ഇറങ്ങിയ സമയം എന്നെയും കൊണ്ട് വന്നോളാം എന്ന പറച്ചലിൽ ഇതിലും നല്ലൊരു അവസരം ഇനി ലഭിച്ചില്ലെങ്കില്ലോ ഞാൻ നിശ്ചയിച്ചു
എന്നെയും കൊണ്ട് ഉടുപ്പി ബ്രാഹ്മൺസ് ഹോട്ടലിൽ നിന്ന് നല്ല ചൂടു മസാല ദോശ വാങ്ങി തരുമ്പോഴും ഞാൻ അത് കഴിക്കുമ്പോഴും എന്നിലെക്ക് നീളുന്ന ആ മിഴികളിലെ പ്രണയം ഞാൻ കണ്ടില്ലെന്ന് നടച്ചു…”നിന്റെ ദോശ കൊതി ഒന്നു കാണാൻ ചെയ്തതാ…. ബാക്കി കൊതികൾ എല്ലാം ഞാൻ പതിയെ സാധിച്ചു നൽകാം” ഞാൻ മിഴികൾ ഉയർത്തി നോക്കി….
ആ വാക്കിലെ പ്രണയത്തെ….ആ അധരത്തിലെ പ്രണയത്തെ….ആ മിഴികളിലെ പ്രണയത്തെ…ഞാൻ എങ്ങനെ തിരസ്കരിക്കും…ഇത്രയും എന്നെ സ്നേഹിക്കുന്ന ഒരാളുടെ മുഖത്ത് നോക്കി ഞാൻ എങ്ങനെ മാധവേട്ടനോടുള്ള പ്രണയത്തെ എങ്ങനെ ഈ മുഖത്തു നോക്കി പറയും…അതൊരിക്കലും സഹിക്കില്ല….അളവറ്റ് സ്നേഹിച്ച പെണ്ണ് മറ്റൊരു പുരുഷനെ മനസ്സിൽ കൊണ്ടു നടക്കുന്നത് എങ്ങനെ അംഗികരിക്കാൻ സാധിക്കും…പ്രണയും തിരസ്കരിക്കുന്ന നഷ്ടപ്പെടുന്ന വേദന അറിയുന്ന എനിക്ക് എങ്ങനെ മറ്റൊരാളെ വേദനിപ്പിക്കാൻ സാധിക്കും…
നിശബ്ദമായി മുഴുവനും കഴിച്ചു എഴുന്നേറ്റ് ആൾക്ക് പിന്നാലെ നടന്നു….” ഞാൻ കാത്തിരുന്നോളം….” തിരികെ ഉള്ള യാത്രയിൽ വീട്ടിൽ ഇറങ്ങുന്നതിന് മുൻപായി ഒന്നൂടെ ആ പ്രണയത്തെ ഞാൻ അറിഞ്ഞു…അപ്പോഴും എന്നിൽ നിർവികാരിത മാത്രമാണ് തളം കെട്ടി നിന്നത്…
“എന്താണ് എന്നെ നോക്കി പേടിപ്പിക്കുന്നത് ഇനിയുള്ള ജീവിതം മുഴുവനും നമുക്ക് ഇതുപോലെ നോക്കി ഇരിക്കാം…അതിനുള്ള ലൈസൻസ് ആണ് ഇപ്പോൾ തരാൻ പോകുന്നത്…. ഇപ്പോൾ നേരേ നോക്കൂ…” ശബ്ദം കാതിൽ വന്നതും അറിയാതെ എന്നിൽ സങ്കടം നിറഞ്ഞു തുളുമ്പി..
കേൾക്കാൻ കാത്തിരിക്കുന്ന വാക്കുകളാണിവ ….. അതും താൻ പ്രാണനായി കണ്ടവനിൽ നിന്ന് ….പക്ഷേ കേട്ടതോ ദൈവം നിശ്ചയിച്ച തന്റെ ജീവൻറെ പാതി ആകാൻ പോകുന്ന ആളിൽ നിന്ന് ….എന്തോരു പരീക്ഷന്ന മാണിത് ….. ഏതു പ്രണയത്തിൽ ഞാൻ വിശ്വസിക്കണം… ? ഏതു പ്രണയത്തിൽ ഞാൻ ജീവിക്കണം..?
🌸🌸🌸🌸
അഗ്നിയിൽ പൂജ കാപ്പ് എടുത്ത് അപ്പയുടെ കയ്യിൽ കൊടുക്കുകയാണ് പൂജാരി. താലികെട്ടിന്നു മുൻപായി വധുവിനെ പൂർണമായി ശുദ്ധീകരിക്കപ്പെടുന്ന ചടങ്ങാണത്. ഒന്നുടെ തല ചെരിച്ച് ചുറ്റും നോക്കി ….എല്ലാവരും അതീവ സന്തോഷത്തിൽ… പതിതെ മിഴികൾ പ്രസാദേട്ടനിലേക്ക് നീങ്ങി… ആളുടെ സന്തോഷവും മിഴികളിൽ എന്നോടുള്ള പ്രണയത്തെയും കണ്ടതും… അറിയാതെ പ്രസാദേട്ടന്റെ മാത്രം അനൂട്ടിയാവാൻ തോന്നി… ഒരാൾ തട്ടി തെറിപ്പിച്ച സ്നേഹം മറ്റൊരാൾ ഇരട്ടിയായി നൽകുമ്പോൾ വാങ്ങാതിരിക്കാൻ സാധിക്കുന്നില്ല… അവിടെ അഗ്നിസാക്ഷിയായി വേദമന്ത്രങ്ങളുടെ അകമ്പടിയോടെ അപ്പ കാപ്പ് കയ്യിൽ കെട്ടി തരുമ്പോൾ ഹൃദയത്തിന്റെ ഒരു മൂലയിൽ മാധവേട്ടന്റെ ഓർമ്മകളുടെ സംസ്കാരചടങ്ങുകൾ ഞാൻ വേദനയോടെ നടത്തുകയായിരുന്നു.
അപ്പ വലതുകൈയ്യാൽ നിറുകയിൽ തലോടുമ്പോൾ ഞാൻ പൂർണ്ണമായും എല്ലാത്തിൽ നിന്നും ശുദ്ധീകരിക്കപ്പെട്ടിരുന്നു എന്ന് മനസ്സ് വിശ്വസിച്ചു , അല്ല വിശ്വസിപ്പിച്ചു ഞാൻ… പെട്ടെന്ന് മറക്കാൻ സാധിച്ചില്ലെങ്കിലും കാത്തിരിക്കാൻ ആളുള്ളതു കൊണ്ട് ഞാൻ ഓർക്കാതിരിക്കാൻ ശ്രമിക്കും എന്ന് മനസ്സ് എന്നോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു. തുടർന്ന് അനിയേട്ടൻ വന്ന് ഞങ്ങളുടെ രണ്ടുപേരുടെയും കഴുത്തിൽ കല്യാണ മല ഇടിച്ചു തന്നു ….
🌸🌸🌸🌸
“കാത്തിരുന്ന് മുഷിഞ്ഞോ….?” അതും പറഞ്ഞ് ആതിര അടുത്തേക്ക് വന്നു…
“മ്മ്…മ്…” ഞാൻ ഇല്ലെന്ന് പുഞ്ചിരിയോടെ തലയട്ടി… ആതിരയും തിരികെ പുഞ്ചിരിച്ചു…എന്തിനാ എന്നോട് വരാൻ പറഞ്ഞത് എന്ന ഒരു ചോദ്യം അവനിൽ നിന്ന് അവൾക്ക് വായിചെടുക്കാൻ സാധിച്ചു.
” വിവാഹത്തിന് പോയില്ലേ…?? സുഹൃത്തിന്റെ പെങ്ങളല്ലേ…?” ആതിരയുടെ ചോദ്യത്തിന് ഞാൻ നിശബ്ദമായി പുഞ്ചിരിച്ചു.
“മാധവ് ഞാൻ വന്നത്….” എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയാതെ അവൾ അവനെ നോക്കി …….
പിന്നേ തുടങ്ങി…..
ബാക്കി വായിക്കാൻ ക്ലിക്ക് ചെയ്യൂ….