ഗന്ധർവ്വ പ്രണയം ~ ഭാഗം 02, രചന: Fathima Ali

ഭാഗം 01 വായിക്കാൻ ക്ലിക്ക് ചെയ്യൂ….

“ഉണ്ണ്യേട്ടാ…ഞാനൊരു കാര്യം ചോദിക്കട്ടേ???”

ഏഴിലം പാലയുടെ ചുവട്ടിലിരിക്കുകയായിരുന്നു ഉണ്ണി…അവന്റെ നെഞ്ചിൽ തലചായ്ച്ച് ഗായത്രിയും….

“എന്നോടെന്തെങ്കിലും ചോദിക്കാൻ ഈ മുഖവുരയുടെ ആവശ്യം എന്തിനാ ഗായൂ….?”

“ഉണ്ണ്യേട്ടൻ ഇതുവരെ ഏട്ടനെ കുറിച്ചോന്നും എന്നോട് പറഞ്ഞിട്ടില്ലല്ലോ….ഏട്ടന്റെ വീട്ടിലാരൊക്കെ ഉണ്ട്….?”

ഗായത്രിയുടെ ചോദ്യം കേട്ട് ഉണ്ണി അവളെ നോക്കി പുഞ്ചിരിച്ചു…..

“ദാ…എന്തെങ്കിലും ചോദിച്ചാലുള്ള ഈ ചിരി ഉണ്ടല്ലോ….”

ഗായത്രി കുറുമ്പോടെ ഉണ്ണിയുടെ കവിളിൽ കുത്തി….

“എന്റെ ഗായത്രിക്കുട്ടിക്ക് ഇപ്പോ എന്താ അറിയേണ്ടത്…? ഞാൻ ആരാ എന്താ എന്നൊക്കെ അല്ലേ…?”

“ആഹ്….അതെ…”

“പറയാം…..നീ എണീക്ക്…..”

ഉണ്ണി ഗായത്രിയെ പിടിച്ച് എഴുന്നേൽപ്പിച്ചു…..

“നീ ഒന്ന് കണ്ണടക്ക്….”

“എന്തിനാ ഏട്ടാ…??”

“അടക്ക് ഗായൂ….”

ഉണ്ണി പറഞ്ഞതനുസരിച്ച് ഗായത്രി കണ്ണുകളടച്ചു…..

“ഇനി തുറന്നോളൂ….”

കണ്ണുകൾ തുറന്ന ഗായത്രി തന്റെ മുന്നിൽ നിൽക്കുന്നയാളെ കണ്ടു ഞെട്ടി…..

ഉണ്ണി നിന്ന സ്ഥാനത്ത് തൂവെള്ള വസ്ത്രം ധരിച്ച അതിസുന്ദരനായ ഒരു യുവാവിനെയാണു കണ്ടത്….ശാന്തവും ആഴമേറിയതുമായ നീല കണ്ണുകൾ…സ്വർണ്ണ നിറത്തിലുള്ള നീണ്ട കോലുപോലെയുള്ള മുടിയിഴകൾ….നിരയൊത്ത പല്ലുകൾ കാട്ടി ചിരിക്കുമ്പോൾ രണ്ടു കവിളുകളിലും വിരിയുന്ന നുണക്കുഴികൾ…..ഏതു പെണ്ണം കൊതിച്ച് പോകുന്ന ആകാരം…..അവന്റെ ചുറ്റിലും നിറയുന്ന പ്രഭാ വലയം…..

ഒരു വേള ഗായത്രി താൻ സ്വപ്നം കാണുകയാണോ എന്ന് കരുതി…

“ഇതാണ് ഞാൻ ഗായത്രി…..”

ആ യുവാവ് ഗായത്രിയോടായി പറഞ്ഞു….

“ആരാ….ആരാ നിങ്ങൾ…??”

“ഞാൻ വരാഹി…..നിന്നിലൂടെ ശാപമോക്ഷം നേടിയ ഒരു ഗന്ധർവ്വൻ…..”

ഗായത്രിക്ക് ഒരുവേള തന്റെ ഹൃദയം പൊട്ടിപോകുമോ എന്ന് തോന്നി പോയി….തന്റെ മുന്നിലുള്ളത് സത്യമോ മിഥ്യയോ എന്നറിയാതെ അവൾ നിന്നു…..

“അപ്പോ എന്റെ ഉണ്ണ്യേട്ടൻ….?”

“നിന്റെ ഉണ്ണ്യേട്ടൻ ഞാൻ തന്നെയാണ് ഗായത്രി….”

“അല്ല…..ഞാനിത് വിശ്വസിക്കില്ല….”

ഗായത്രി അവനെ ഭയത്തോടെ നോക്കി കൊണ്ട് പിന്നിലേക്ക് നടന്നു…..

“ഗായത്രീ….ഞാൻ പറഞ്ഞത് സത്യമാണ്…..ഞാൻ തന്നെയാണ് ഉണ്ണി….”

അവൻ ഗായത്രിയുടെ നേരെ നടന്നടുത്തു…..

“വേണ്ട…എന്റെ അടുത്തേക്ക് വരരുത്……”

ഗായത്രി അവനെ കൈനീട്ടി തടഞ്ഞു നിർത്തി ഗായത്രി വീട്ടിലേക്ക് ഓടി…..

കോലായിൽ തന്നെ നോക്കി നിന്ന മുത്തശ്ശിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ അവൾ തന്റെ മുറിയിലേക്ക് കയറി വാതിലടച്ചു……

നിലത്തേക്ക് ഊർന്നിരുന്ന് കരഞ്ഞ ഗായത്രിയുടെ മനസ്സിൽ നിറയെ മുത്തശ്ശിയിൽ നിന്നും മറ്റും ഗന്ധർവ്വനെ കുറിച്ച് പറഞ്ഞ് കേട്ട കഥകളായിരുന്നു…..അവർ കന്യകമാരായ പെൺകുട്ടികളെ പ്രലോഭിച്ച് അവരുടെ കന്യകാത്വം കവർന്നെടുക്കും എന്നത് ഗായത്രിയിൽ ഭയത്തെ ജനിപ്പിച്ചു…..ഏറെ നേരമായുള്ള കതകിലെ മുട്ടു കേട്ട അവൾ വാതിൽ തുറന്നു….മുത്തശ്ശിയായിരുന്നു പുറത്ത്….

“എന്താ ന്റെ കുട്ടിക്ക്…? കരഞ്ഞോ നീയ്യ്…?”

മുത്തശ്ശി അവളുടെ തലയിലും മുഖത്തും തലോടിക്കൊണ്ട് ചോദിച്ചു…..ഗായത്രി മുത്തശ്ശിയെ കെട്ടിപിടിച്ച് കരഞ്ഞു….

“എന്താ കുഞ്ഞേ…എനാതിനാ കരയുന്നേ…മോൾക്ക് എന്ഥാ പറ്റിയത്….??”

മുത്തശ്ശിയുടെ ആധി നിറഞ്ഞ് ചോദിച്ചു…..

“ഒന്നുല്ല മുത്തശ്ശി….അമ്മയേയും അച്ഛനേയും ഓർമ്മ വന്നു….അതാ…മുത്തശ്ശി പൊയ്ക്കോളൂ…..എനിക്ക് കുഴപ്പമൊന്നുമില്ല……”

കരച്ചിലൊന്ന് അടങ്ങിയപ്പോൾ ഗായത്രി മുത്തശ്ശിയോട് പറഞ്ഞു….ഗായത്രി പറഞ്ഞത് വിശ്വസിച്ച് മുത്തശ്ശി അവളെ ഒന്ന് തലോടി താഴേക്ക് പോയി…..അത്താഴം കഴിക്കാൻ വിളിച്ചപ്പോഴും തലവേദനയാണെന്ന് പറഞ്ഞ് ഗായത്രി ചെന്നില്ല….

രാത്രി ഉറങ്ങാൻ കഴിയാതെ ഗായത്രി ജനാലയ്ക്കരുകിൽ നിന്നു…കുറച്ച് സമയം കഴിഞ്ഞ് തനിക്ക് ചുറ്റും മദിപ്പിക്കുന്ന ഒരു സുഗന്ധം നിറയുന്നത് അവളറിഞ്ഞു….ഇന്ന് രാവിലെ തന്റെ മുടിക്കുള്ളിൽ നിന്നും വീണ പൂവിന്റെ അതേ സുഗന്ധമാണെന്ന് ഗായത്രിക്ക് മനസ്സിലായി…അൽപസമയം അവളാ ഗന്ധം ആസ്വദിച്ച് നിന്നു….

“ഗായത്രീ…”

തന്നെ ആരോ വിളിക്കുന്നത് പോലെ തോന്നിയ അവൾ കണ്ണുകൾ തുറന്ന് പുറത്തേക്ക് നോക്കിയപ്പോൾ വശ്യമായ പുഞ്ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന ഗന്ധർവ്വനെ കണ്ടു…..ഒരു നിമിഷം ഗായത്രി ആ പുഞ്ചിരിയിൽ മതിമറന്ന് നിന്നെങ്കിലും പെട്ടന്ന് തന്നെ താൻ കേട്ടറിഞ്ഞ കാര്യങ്ങൾ അവളുടെ ഓർമ്മയിലേക്ക് വന്നു….ഗായത്രി ജനാലകൾ വലിച്ചടച്ച് തിരിഞ്ഞു നിന്നു…..

“ഗായൂ…”

തന്റെ പിന്നിൽ നിന്നും കേട്ട അവൾ ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോഴാണ് അയാൾ തന്റെ പിന്നിൽ നിൽക്കുന്നത് കണ്ടത്….

“നിങ്ങൾ…നിങ്ങളെങ്ങനെയാ ഉള്ളിലെത്തിയത്…??”

ഗായത്രിയുടെ ശബ്ദം വിറച്ചിരുന്നു…..

“ഞാനൊരു ഗന്ധർവ്വനല്ലേ ഗായത്രീ….എനിക്ക് എവിടേയും എങ്ങനെയും കടന്ന് ചെല്ലാം….”

തന്റെ നേരെ അവൻ നടന്ന് വരുന്നത് കണ്ട് ഗായത്രി ഭയന്ന് പിന്നോട്ട് മാറി….

“ദയവ് ചെയ്ത് എന്നെ ഒന്നും ചെയ്യരുത്….”

ഗായത്രി അവന് നേരെ കൈകൾ കൂപ്പി കരഞ്ഞ് കൊണ്ട് പറഞ്ഞു…..

“ഞാൻ എന്ത് ചെയ്യാനാണ് ഗായത്രി നിന്നെ…??”

ഗായത്രി ഒന്നും പറയാതെ പിന്നിലേക്ക് നടന്ന് ഭിത്തിയിൽ ഇടിച്ച് നിന്നു…..അവനവളുടെ അടുത്ത് ചെന്ന് കുനിഞ്ഞു നിൽക്കുന്ന അവളുടെ മുഖമുയർത്തി ആ കണ്ണുകളിലേക്ക് നോക്കി….

“ഞാൻ നിന്നെ പ്രണയിച്ചത് നിന്റെ കന്യകാത്വം നശിപ്പിക്കാനാണെന്നാണോ നീ കരുതിയിരിക്കുന്നത് ഗായത്രി….?”

അവൾ അതിനുത്തരം കൊടുക്കാതെ മുഖം താഴ്ത്തി….

“എന്റെ കണ്ണുകളിലേക്ക് നോക്കൂ….”

അവളുടെ മുഖം കൈകളിൽ കോരിയെടുത്ത് പറഞ്ഞു.ഗായത്രി മെല്ലെ കണ്ണുകൾ തുറന്ന് അവന്റെ കണ്ണുകളിലേക്ക് നോക്കി…..

“എനിക്ക് നിന്നെ ദാ ഈ നിമിഷം നിന്റെ സമ്മതത്തോട് കൂടെ പ്രാപിക്കാം….എന്റെ ഒരു നോട്ടം കൊണ്ട് വേണമെങ്കിൽ നിന്നെ വശീകരിക്കാം….പക്ഷേ ഗായത്രീ..ഞാൻ പ്രണയിക്കുന്നത് നിന്റെ ഈ ശരീരത്തെയല്ല….നിന്റെ ആത്മാവിനെയാണ്…..എനിക്ക് നിന്റെ മാത്രം ഉണ്ണ്യേട്ടനായാൽ മതി…..എന്റെ ദേവിയുടെ മാത്രം….”

ഗായത്രി അവന്റെ കണ്ണുകളിൽ നിന്നും നോട്ടം പിൻവലിച്ചില്ല….

“വിശ്വാസം ആവുന്നില്ലേ ഗായത്രീ…?”

ഗായത്രി മറുപടിയൊന്നും പറഞ്ഞില്ല…..അവൻ കൈകൾ പിൻവലിക്കാൻ നോക്കിയപ്പോൾ ഗായത്രി ആ കൈകളിൽ പിടിച്ചു…..

“ഉണ്ണ്യേട്ടാ…..എന്നിലുമധികം ഞാൻ നിങ്ങളെ വിശ്വസിക്കുന്നു….”

ഗായത്രിയുടെ വാക്കുകൾ കേട്ട ഉണ്ണി അവളെ കൈകളിൽ കോരിയെടുത്തു…അവൾ പേടിച്ച് അവന്റെ തോളിൽ ഇറുക്കെ പിടിച്ചു…..താൻ അന്തരീക്ഷത്തിലൂടെ പറക്കുന്നത് പോലെ തോന്നി അവൾ അവന്റെ നെഞ്ചിൽ മുഖമൊളിപ്പിച്ചു….

“ഗായൂ…..”

ഉണ്ണിയുടെ വിളി കേട്ട അവൾ മുഖമുയർത്തി നോക്കി…..

അവൻ തന്റെ വലത് കൈപത്തി ഉയർത്തി അന്തരീക്ഷത്തിലൊന്ന് ചുഴറ്റി…..അവൻ കണ്ണുകൾ കൊണ്ട് മുന്നിലേക്ക് നോക്കാനായി പറഞ്ഞു…മുഖം തിരിച്ച് അവൻ കണ്ണുകാണിച്ച ഇടത്തേക്ക് നോക്കിയ ഗായത്രിക്ക് തന്റെ മുന്നിലുള്ള കാഴ്ച വിശ്വസിക്കാനായില്ല……

അവർ പാലമരത്തിന് മുന്നിൽ കുറച്ച് ദൂരെയായിരുന്നു നിൽക്കുന്നത്…..
അവിടെ നിന്നും നോക്കിയാൽ പടർന്ന് നിൽക്കുന്ന ആ മരം മുഴുവനായി ദൃശ്യമാകും……

ആ പാലമരം മുഴുവനും ഒരില പോലും കാണാത്ത രീതിയിൽ പാലപ്പൂക്കളാൽ മൂടിയിരിക്കുന്നു…..അതിന് ചുറ്റിലും എണ്ണി തിട്ടപ്പെടുത്താൻ കഴിയാത്തത്ര കണക്കിന് മിന്നാമിനുങ്ങുകൾ പാറി കളിക്കുന്നു…..അവയുടെ വെളിച്ചത്തിൽ ജ്വലിച്ച് നിൽക്കുന്ന പാലപ്പൂക്കളുടെ കാഴ്ച ഏതൊരു മനുഷ്യനേയും ആകർഷിക്കും….

തന്റെ മുന്നിലെ ഈ മനോഹരമായ കാഴ്ച ഗായത്രി അത്ഭുതം വിരിഞ്ഞ കണ്ണുകളോടെ നോക്കി…..തന്റെ ജീവിതത്തിൽ ഇത്രയും മനോഹരമായ ദൃശ്യം അവൾ ആദ്യമായിട്ടായിരുന്നു കാണുന്നത്……

അവൾ അവിശ്വസനീയതയോടെ അവനെ നോക്കി…..അവൻ ചെറു പുഞ്ചിരിയോടെ അവളെ അവന്റെ കരവലയത്തിനുള്ളിലേക്ക് ക്ഷണിച്ചു…ഗായത്രി അവന്റെ നെഞ്ചോടമർന്ന് നിന്നു….

“എന്റെ ദേവിക്ക് ഇഷ്ടമായോ…???”

“ഒരുപാട്……”

അവൾ സന്തോഷത്തോടെ മറുപടി കൊടുത്തു….

“വരൂ….”

അവനവളുടെ കൈകളിൽ കോർത്ത് പിടിച്ച് പാലയ്ക്കരികിലേക്ക് നടന്നു…..ചുവട്ടിലെത്തിയതും അവൻ ആ മരത്തിനെ മെല്ലെ ഒന്ന് തഴുകിയതും ആ പൂക്കൾ അവരുടെ രണ്ടു പേരുടേയും ശിരസ്സിലേക്ക് മഴപോലെ കൊഴിഞ്ഞു….ഗായത്രി കൈകൾ വിടർത്തി നിന്നു…..അവളുടെ കൈകളിലേക്ക് പൂക്കൾ വന്നു വീണു…..

“ഈ പൂക്കൾ….”

അവൾ ആശ്ചര്യത്തോടെ അവനോടായി ചോദിച്ചു…..

“ദിവസവും നീ ഉറങ്ങി കഴിഞ്ഞാൽ ഞാൻ നിന്റെ അടുത്ത് വരാറുണ്ട്….”

“അപ്പോൾ അന്ന് ആ പൂക്കൾ എനിക്ക് കിട്ടിയത്…??”

ഗായത്രിയുടെ ചോദ്യത്തിന് പുഞ്ചിരിയായിരുന്നു മറുപടി……അതിലുണ്ടായിരുന്നു എല്ലാം….

അവൾ ആ പൂക്കൾ നാസികയ്ക്കടുത്ത് കൊണ്ടുവന്നു….

“ഉണ്ണ്യേട്ടന് ഈ പൂക്കളുടെ അതേ സുഗന്ധമാണ്…”

അവൻ മണ്ണിലേക്ക് കൈകൾ ചൂണ്ടിയതും പാലപ്പൂക്കളിനാൽ ഒരു മെത്ത ഉണ്ടായി…..അവനവളേയും കൊണ്ട് ആ മെത്തയിലിരുന്നു……ഗായത്രി അവന്റെ നഗ്നമായ നെഞ്ചിൽ ചാരിയിരുന്ന് ആകാശത്തേക്ക് നോക്കി…..

“ദേവീ….”

ഗായത്രിയുടെ നോട്ടം അവനിലേക്കായി……

“ഉണ്ണ്യേട്ടൻ എന്നെ ദേവീ എന്ന് വിളിക്കുന്നതെന്തിനാണ്??”

“അറിയണോ…??”

“മ്മം….വേണം..”

“എന്റെ പ്രണയം കൊണ്ട് ഞാൻ തീർത്ത അമ്പലത്തിലെ ദേവീ വിഗ്രഹമാണ് നീ…..ഞാൻ നിന്റെ വിനീത ദാസനും…”

ഒരു കുസൃതിയോടെ അവൻ പറഞ്ഞു നിർത്തി….

“പോ ഉണ്ണ്യേട്ടാ……എന്നെ വെറുതെ കളിയാക്കാതെ ഉത്തരം തായോ….”

“ഹാ….കളിയാക്കിയതല്ല…..നീ എന്റെയാണ്….ഈ ഗന്ധർവ്വന്റെ മാത്രം ദേവി..”

അവൻ പറഞ്ഞതും ഗായത്രി നാണത്തോടെ ആ നെഞ്ചിലേക്ക് വീണു….അവനവളേയും കൊണ്ട് പതിയെ മെത്തയിലേക്ക് ചാഞ്ഞ് കിടന്നു……അവനവളുടെ താടിത്തുമ്പ് തന്റെ കൈകളാൽ പതിയെ ഉയർത്തി…..ഗായത്രി കണ്ണ് തുറന്ന് നോക്കിയതും ഉണ്ണി പതിയെ തന്റെ മുഖം അവളുടെ മുഖത്തോടടുപ്പിച്ചു……വളരെ പതിയെ അവനവന്റെ അധരം അവളുടെ നെറ്റിയിൽ പതിപ്പിച്ചു…..അത്രയേറെ പ്രണയത്തോടെ തന്റെ ഗന്ധർവ്വൻ നൽകിയ ചുംബനത്തിന്റെ ചൂടിൽ ഗായത്രിയുടെ കണ്ണുകൾ കൂമ്പിയടഞ്ഞു……

അടഞ്ഞ കൺപോളകൾ പതിയെ തുറന്ന് നോക്കിയ ഗായത്രി തന്നെ നോക്കി നിൽക്കുന്ന അവളുടെ ഉണ്ണിയേട്ടനെ കണ്ടു…..കൺചിമ്മാതെ തന്നെ നോക്കുന്ന ഗന്ധർവ്വന്റെ നീല കണ്ണുകളിലെ അലയടിച്ചുയരുന്ന പ്രണയത്തിലേക്ക് ആഴ്ന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി…..ഇനിയും ആ കണ്ണുകളിലെ കാന്തികതയെ നേരിടാനാവാതെ ഗായത്രി മുഖം കുനിച്ചു….അവൻ പതിയെ കൈവിരലുകൊണ്ട് അവളുടെ താടിത്തുമ്പുയർത്തി…..അവന്റെ പ്രണയത്തിന്റെ ചൂടേറ്റായിരിക്കാം ഗായത്രിയുടെ കവിളുകൾ ചുവന്ന് തുടുത്തിരുന്നു….അവനവളുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്ത് തന്റെ നെഞ്ചിലേക്ക് ചേർത്തു വെച്ചു……അവന്റെ നെഞ്ചിന്റെ ചൂടേറ്റ് അവൾ കിടന്നു…….ഗായത്രി അവനോട് സംസാരിച്ചുകൊണ്ടിരുന്നു……അവളെ പറ്റി….അവളുടെ സ്വപ്നങ്ങളെ പറ്റി…..ബാല്യത്തെ പറ്റി അവൾ വാചാലയായി….അച്ഛനേയും അമ്മയേയും കുറിച്ച് പറഞ്ഞപ്പോൾ ഒഴുകിയിറങ്ങാൻ വെമ്പി നിന്ന കണ്ണുനീർ തുള്ളികളെ തന്റെ ചുണ്ടിനാൽ ഒപ്പിയെടുത്ത് അവൻ എന്നും കൂടെ ഉണ്ടാവുമെന്ന് അവളോട് പറയാതെ പറയുന്നുണ്ടായിരുന്നു…….സംസാരത്തിനിടയിൽ അടയുന്ന അവളുടെ കണ്ണുകൾക്ക് അവന്റെ സ്വരം ഒരു താരാട്ടെന്ന പോലെയായി…..പിഞ്ചു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന തന്റെ ദേവിയെ നെഞ്ചോട് ചേർത്തവൻ അവൾക്കായി കാവൽ നിന്നു……..

………………..

ജനലിലൂടെ അരിച്ചിറങ്ങിയ സൂര്യപ്രകാശം മുഖത്തടിച്ചപ്പോഴാണ് ഗായത്രി തന്റെ കണ്ണുകൾ തുറന്നത്…….ഉറക്കിന്റെ ആലസ്യം വിട്ടുമാറാത്ത് അവൾ കണ്ണുകൾ തിരുമ്മി എഴുന്നേറ്റിരുന്നു……ഒരു നിമിഷം കഴിഞ്ഞപ്പോഴാണവൾക്ക് രാത്രിയിലെ കാര്യം ഓർമ്മ വന്നത്…..അവൾ ഒന്ന് ഞെട്ടി ചുറ്റിലും കണ്ണോടിച്ചു…..താനിപ്പോൾ തന്റെ മുറിയിൽ തന്നെയാണെന്നുള്ളത് എന്ന് മനസ്സിലായ ഗായത്രി കട്ടിലിൽ നിന്നെഴുന്നേറ്റതും അഴിഞ്ഞ മുടിക്കുള്ളിൽ നിന്നും പാലപ്പൂക്കൾ ഊർന്ന് വീണു…..അവളാ പാലപ്പൂക്കളെ തന്റെ നെഞ്ചിൽ ചേർത്ത് നിർത്തി….

“കുട്ട്യേ…..എഴുന്നേറ്റില്ലേ ഇതുവരെ….സമയം ഒത്തിരിയായല്ലോ…..”

മുത്തശ്ശിയുടെ ശബ്ദമാണ് അവളെ ചിന്തകളിൽ നിന്നും ഉണർന്നത്….

“ആ മുത്തശ്ശീ…ദാ വരുന്നു….”

ഗായത്രി വേഗം എഴുന്നേറ്റ് ഷെൽഫിനടുത്തേക്ക് നടന്നു…..പൂക്കൾ ടേബിളിൽ വെച്ച് മാറാനുള്ള വസ്ത്രവുമെടുത്ത് നടന്ന ഗായത്രി ഒരു നിമിഷം തിരിഞ്ഞ് മുന്നിലുള്ള കണ്ണാടിയിലൂടെ തന്റെ പ്രതിബിംബത്തെ നോക്കി…..

കണ്ണുകൾക്ക് വല്ലാത്തൊരു തിളക്കമുണ്ട്…..കവിളുകൾ ചുവന്നിരിക്കുന്നു…താൻ പതിവിലും അധികം സുന്ദരിയായത് പോലെ…

അല്ലെങ്കിലും അതങ്ങനെയാണ്…….തന്റെ പ്രാണനാൽ അത്രയും തീവ്രമായി പ്രണയിക്കപ്പെടുമ്പോഴായിരിക്കും അവൾ ഏറ്റവും കൂടുതൽ സുന്ദരിയാവുന്നത്….

………………

ഗായത്രിയും അവളുടെ ഗന്ധർവ്വനും പ്രണയിച്ചു…..ദിവസങ്ങൾ കഴിയും തോറും ഗന്ധർവ്വനും അവന്റെ പ്രണയവും ഗായത്രിയിൽ ആഴത്തിൽ വേരുറച്ചു…….ഒരിക്കലും പറിച്ച് മാറ്റാൻ കഴിയാതത്ര വിധത്തിൽ…….

നൽകിയത് കളങ്കമില്ലാത്ത പ്രണയമായിരുന്നു അവൻ തന്റെ ദേവിക്കായി പകർന്നു നൽകിയത്…….എന്നാൽ അതിന്റെ ആഴവും വ്യാപ്തിയും അളക്കാൻ കഴിയാതത്രയും അധികമായിരുന്നു…..

എല്ലാ മാസത്തിലേയും ആ ചുവന്ന ദിനങ്ങളിൽ മഠത്തിലെ ചായ്പിനുള്ളിൽ വേദനിച്ച് കരയുന്ന അവൾക്കരികിലിരുന്ന് അവൻ അവളുടെ വേദനകളെയെല്ലാം ഒരു തലോടലിനാൽ അകറ്റി…..കേവലമൊരു പ്രണയത്തേക്കാളുപരി അവളവന്റെ പ്രാണനായിരുന്നു…..അവന്റെ മാത്രം ദേവി…..

………………

“ഉണ്ണ്യേട്ടാ…..ഈ ഗന്ധർവ്വന്മാരൊക്കെ ഒരുപാട് വയസ്സുവരെ ജീവിക്കുമോ…?”

ഗായത്രിയുടെ സംശയം കേട്ട് അവൻ ഉറക്കെ ചിരിച്ചു…..

“ചിരിക്കാതെ പറ ഗന്ധർവ്വാ…..”

അവന്റെ തെളിഞ്ഞ് നിന്ന നുണക്കുഴിയിൽ കുത്തിക്കൊണ്ട് പറഞ്ഞു…..

“എന്റെ ദേവിക്ക് ഒരു കാര്യം അറിയുമോ…? ഞങ്ങൾ ഗന്ധർവ്വന്മാർക്ക് നിത്യ യൗവ്വനമാണ്….എനിക്ക് ഇപ്പോൾ ഏകദേശം ഒരു നൂറ്റൻപത് വയസ്സായിക്കാണും….”

കുസൃതിച്ചിരിയോടെ അവൻ പറഞ്ഞു…..

“അയ്യേ….അപ്പോ വയസ്സനാ അല്ലേ…..”

“വയസ്സനോ…ഞാനോ..? നീ ഇനി മൂത്ത് നരച്ച് പോയാലും ഞാൻ ദാ ഇതുപോലെ തന്നെ ഉണ്ടാവും…..”

“ഓ പിന്നേ…….ഒരു കള്ള ഗന്ധർവ്വൻ….”

ഗായത്രി മുഖം കോട്ടി പറഞ്ഞു….

“ഹാ…പിണങ്ങല്ല….നീ എന്റെ ദേവിയല്ലേ…….എന്റെ മാത്രം ദേവി….”

ഗായത്രി ഒരു പുഞ്ചിരിയോടെ അവനെ ചുറ്റി പിടിച്ചു…….

……………….

“എന്റെ കാവിലമ്മേ…..ഒരുപാട് ആഗ്രഹങ്ങളൊന്നുമില്ല നിക്ക്……ന്റെ ഉണ്ണ്യേട്ടനെ എനിക്ക് തന്നേക്കണേ……അത്രക്ക് ഇഷ്ടപ്പെട്ട് പോയി ഞാൻ…..പിരിക്കല്ലേ ഭഗവതീ…..”

സന്ധ്യക്ക് കാവിൽ വിളക്ക് വെച്ച് ഗായത്രി പ്രാർത്ഥിച്ചു…..അവൾ മുടങ്ങാതെ പ്രാർത്ഥിക്കുന്ന ഒരേ ഒരു കാര്യം……തന്റെ ദേവിയോട് അതിൽ കൂടുതലൊന്നും അവൾ ആവശ്യപ്പെട്ടിരുന്നില്ല…..

കാവിൽ നിന്നും തൊഴുത് പാലക്കടുത്തേക്ക് നടന്നു….തന്നെ കാത്തിരിക്കുന്ന ഉണ്ണിക്ക് നിറഞ്ഞ പുഞ്ചിരി സമ്മാനിച്ച് അവൾ അവനടുത്തേക്കിരുന്നു….ഉണ്ണി ചുരുട്ടിപ്പിടിച്ച് വലത് കൈ ഗായത്രിക്ക് നേരെ കൊണ്ട് വന്നു……അത് മെല്ലെ തുറന്നതും തൂവെള്ള നിറത്തിൽ ശംഖുകൾ കൊണ്ടുള്ള ഒരേലസ്സായിരുന്നു അത്…..അവനവളുടെ കൈ പിടിച്ച് ആ ഏലസ്സ് അവളുടെ കൈകളിൽ കെട്ടി കൊടുത്തു…..

“ഗായൂ…..നീ ഒരിക്കലും ഈ ഏലസ്സ് അഴിക്കരുത്….എപ്പോഴും ഈ കൈകളിൽ ഇതുണ്ടാവണം…..”

കാര്യമെന്താണെന്നറിഞ്ഞില്ലങ്കിലും അവൾ അതെയെന്ന് തലയാട്ടി….

“ഈ ഏലസ്സ് ഉള്ളടുത്തോളം കാലം ഒരിക്കലും ഒരു ദുഷ്ട ശക്തിക്കും നിന്നെ തൊടാൻ പോലും കഴിയില്ല…..”

അവൻ മനസ്സിൽ പറഞ്ഞ് ഗായത്രിയെ തന്നോട് ചേർത്ത് നിർത്തി…..

എന്നാൽ ഇതെല്ലാം കാണുന്ന രണ്ടു കണ്ണുകളെ അവൻ കണ്ടിരുന്നില്ല………

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….