എന്നെയിവിടെ ആർക്കും ഇഷ്ടമില്ല. ഇവിടെ എപ്പോഴും ചോറും കറിയും മാത്രമേ ഉള്ളു.

വില – രചന: അക്ബർ ഷൊറണ്ണൂർ

അരി കഴുകി പാത്രത്തിൽ ഇടുമ്പോൾ ജാനുവിന്റെ കണ്ണുനീർ കവിളിലൂടെ ഒഴുകി ഇറങ്ങിയിരുന്നു.

അമ്മൂമ്മ എന്തിനാ കരയുന്നത്…? ചിന്നുവിന്റെ ചോദ്യം കേട്ടതും അവർ വേഗം കണ്ണ് തുടച്ചു. അമ്മൂമ്മ പഴയ ഓരോ കാര്യകൾ ഓർത്തിട്ട് കണ്ണിൽ നിന്നും വെള്ളം വന്നതാ മോളെ…

എന്നെയിവിടെ ആർക്കും ഇഷ്ടമില്ല. ഇവിടെ എപ്പോഴും ചോറും കറിയും മാത്രമേ ഉള്ളു. വേറെ ഒന്നും ഉണ്ടാക്കുകയുമില്ല, വാങ്ങിക്കുകയും ഇല്ല. ചിന്നുവിന്റെ ചിണുങ്ങൽ കേൾക്കാത്ത പോലെ ജാനു പറഞ്ഞു.

ഇപ്പോൾ തൽക്കാലം ചോറ് തരാം അമ്മൂമ്മയുടെ കുട്ടിക്ക്. പിന്നെ കുട്ടി പറഞ്ഞതു നമുക്ക് വാങ്ങിക്കാം. അവരുടെ കണ്ണുകൾ വീണ്ടും നിറയാൻ തുടങ്ങി. അവരുടെ മനസ്സിൽ പഴയ കുറെ ഓർമ്മകൾ നിറഞ്ഞു വന്നു.

**** **** **** ****

മോളെ സിത്താര, നീ മുഴുവൻ ഭക്ഷണവും കഴിക്കാതെ എന്തിനാ ഇങ്ങനെ കളയുന്നത്…?

എന്റെ അച്ഛൻ ഇവിടെ ഉളളതിൽ വച്ചു നമ്പർ വൺ ബിസിനസ്സ്കാരൻ അല്ലെ മമ്മി. പിന്നെ എനിക്ക് എന്തിനാ ഇഷ്ടമില്ലാത്ത ഭഷണം കഴിക്കണ്ട ആവിശ്യം. ഞാൻ പുറത്തു നിന്നും വില കൂടിയ പിസ, ബർഗർ പോലെ ഉളള എന്തെങ്കിലും വാങ്ങി കഴിച്ചോളാം…

റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരനായ സോമന്റെ ഒരെയൊരു മകൾ ആണ് സിതാര. അച്ഛന്റെ കാശിൽ അഹങ്കരിച്ചു നടക്കുന്ന അവൾ കഴിക്കാൻ വച്ച ഭക്ഷണം കാലു കൊണ്ട് തട്ടി കളഞ്ഞു കൊണ്ട് ആണ് പോകുന്നത്. അടുത്ത മാസം കല്യാണം ആണ്. പെണ്ണിന് അതിന്റെ വല്ല ബോധവും ഉണ്ടോ എന്നും പറഞ്ഞു അമ്മ അകത്തു കയറി പോയി.

വലിയ ആഘോഷമായിരുന്നു സിതാരയുടെ കല്യാണം. പൊങ്ങച്ചക്കാരനായ സോമൻ അയ്യായിരം പേർക്കുള്ള സദ്യയാണ് ഉണ്ടാക്കിയത്. അങ്ങനെ വളരെ ആഘോഷമായി നിജിൽ അവളുടെ കഴുത്തിൽ താലി ചാർത്തി. സർ കുറച്ചു അധികം ഭക്ഷണം ബാക്കി വന്നിട്ടുണ്ട് എന്തു ചെയ്യണം. പണിക്കാരന്റെ ചോദ്യം കേട്ടപ്പോൾ വളരെ പുച്ഛത്തോടെ അയാൾ അത് കുഴികുത്തി കുഴിച്ചു മൂടാൻ പറഞ്ഞു.

വർഷങ്ങൾ പലതും കഴിഞ്ഞു. സോമന്റെ പൊങ്ങച്ചവും ആർഭാടവും ബിസിനസ്സകളുടെ വിജയവും സോമനെ അഹങ്കാരി ആക്കിയിരിക്കുന്നു.

അച്ഛാ…നിജിക്കു സുഖമില്ല…ഹോസ്പിറ്റലിൽ കൊണ്ടുപോകുകയാണ്. സിതാരയുടെ ഫോൺ വിളിയും എന്തു ചെയ്യണം എന്നു ആലോചിക്കുമ്പോഴേക്കും അവന്റെ മരണവാർത്തയാണ് പിന്നെ എല്ലാവരും കേട്ടത്. ജോലി സ്ഥലത്തു തല ചുറ്റി വീണ നിജിലിനു പിന്നെ ബോധം വന്നില്ലത്രേ. ഹോസ്പിറ്റൽവച്ചു മരിക്കുകയും ചെയ്തു.

അതു വരെ പണം കൊണ്ട് അഹങ്കരിച്ച സോമന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു മകളുടെ അവസ്ഥ. പണം കൊണ്ടും വാങ്ങാൻ പറ്റാത്ത പലതും ഉണ്ട് എന്ന സത്യം സോമന് അപ്പോൾ ആണ് മനസിലായത്. ഭർത്താവിന്റെ മരണം സിതാരയെയും തളർത്തി…

തന്റെ കൂട്ടത്തിൽ ഉള്ളവർ ചതിച്ചു ബിസിനസ്സുകൾ അവർ സ്വന്തമാക്കി എന്ന വാർത്ത സോമന് താങ്ങാൻ കഴിയുന്നത്തിലും അപ്പുറമായിരുന്നു. അതോടെ അയാളുടെ മാനസിക നില തകരാറിലായി. ഒപ്പം നിൽക്കണ്ടവർ എല്ലാം സോമന്റെ തകർച്ചയോടെ കൈ ഒഴിഞ്ഞു.

സിത്താരെയും അമ്മയെയും വീട്ടിൽ നിന്നും ഇറക്കി വിട്ടു. മോളെയും അമ്മയയെയും ചങ്ങലയിൽ കിടക്കുന്ന അച്ഛനെയും നോക്കാൻ ഇപ്പോൾ സിതാര ജോലിക്കു പോകുകയാണ്. അവൾക്കു ഇപ്പോൾ അറിയാം ഭക്ഷണത്തിന്റയും പൈസയുടേയും വില.

**** **** **** ****

എന്താ അമ്മയും കൊച്ചു മോളും കൂടി ഒരു പുന്നാരം…?

മോള് വന്നോ….ഞാൻ പഴയ കാര്യകൾ ഓരോന്നും ആലോചിച്ചു ഇവളോട് പറയുക ആയിരുന്നു…

അല്ലെങ്കിലും അമ്മക്ക് ഇപ്പോഴും പഴയതും ആലോചിച്ചു കരച്ചിലും പറച്ചിലും തന്നെ ആണല്ലോ പണി…അവൾ അകത്തു കയറി പോകുമ്പോൾ അറിയാതെ അവളുടെ കണ്ണിലും നനവുണ്ടായിരുന്നു.

NB: ഭക്ഷണവും പൈസയും ആവശ്യത്തിന് ഉപയോഗിക്കുക. ഇല്ലാതാകുമ്പോൾ മാത്രമേ നമ്മൾ അതിന്റെ വില അറിയൂ