ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന മരുഭൂമി കാശ്മീരിലാണോ?

കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനത്തെ തുടർന്ന് 2019 ഒക്ടോബർ 31- ന് കേന്ദ്ര ഭരണപ്രദേശം ആയി മാറിയ ഭാഗമാണ് ലഡാക്ക്. അതുവരെ ജമ്മു കാശ്മീർ സംസ്ഥാനത്തിന് ഭാഗമായിരുന്നു ഈ പ്രദേശം.

2011 – ലെ സെൻസസ് പ്രകാരം 274289 പേർ ഇവിടെ താമസിക്കുന്നു. വടക്ക് സിയാച്ചിനും ഗ്രേറ്റ് ഹിമാലയത്തിലും ഇടയിലായാണ് ലഡാക്കിന്റെ സ്ഥാനം. പുതിയ ജമ്മു, കാശ്മീർ ഡിവിഷനുകളെക്കോൾ വലിപ്പമുള്ള ലഡാക്കിന് 59196 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. യൂറോപ്യൻ രാജ്യമായ ക്രൊയേഷ്യക്കാളും വിസ്തൃതിയുള്ള ഈ പ്രദേശത്തിന് കേരളത്തെക്കാൾ 52% വലുപ്പം കൂടുതലുണ്ട്.

കാർഗിൽ, ലേ എന്നീ രണ്ടു ജില്ലകളാണ് ലഡാക്ക് ഡിവിഷൻ പരിധിയിൽ ഉള്ളത്. കേരളത്തെ കൂടാതെ ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന, മേഘാലയ, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, ത്രിപുര, സിക്കിം, ഗോവ എന്നീ സംസ്ഥാനങ്ങൾ വിസ്തൃതിയിൽ ലഡാക്കിന് പിന്നിലാണ്.

ഗുജറാത്തിലെ കച്ച് കഴിഞ്ഞാൽ വലിപ്പത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനം ഉള്ള ജില്ലയാണ് ലഡാക്കിലെ ലേ. ജനസാന്ദ്രത കുറഞ്ഞ ജില്ലകളിൽ നാലാം സ്ഥാനവും ലേയ്ക്കാണ്. രാജ്യത്തെ മഴനിഴൽ പ്രദേശങ്ങളിലൊന്നാണ് ലഡാക്ക്. ലേ, കാർഗിൽ ജില്ലകളിൽ യഥാക്രമം 10, 30 സെൻറീമീറ്റർ മഴയാണ് പ്രതിവർഷം ലഭിക്കുന്നത്.

ഭൂമിശാസ്ത്രപരമായി നോക്കിയാൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന മരുഭൂമിയാണ് ലഡാക്ക്

Scroll to Top