“എങ്ങോട്ടാ ഓടുന്നേ… അവിടെ നിൽക്ക്…”ഞാൻ മുഖത്ത് നോക്കാതെ തിരിഞ്ഞ് നിന്നു…
അനു താൻ ചായ കുടിക്കുന്നില്ലേ “സൗമ്യമായി ഉള്ള ചോദ്യം കേട്ട് ഞാൻ ഞെട്ടി, മസിലുപിടിത്തം എല്ലാം വിട്ടോ….. ഒരു കടിക്ക് ഇത്ര ശക്തിയോ…ഇല്ല… ഞാൻ അമ്മ വന്നിട്ട് കുടിച്ചോളാം….
“എന്നാൽ റൂമിലോട്ട് വാ “ഇപ്പോൾ ശബ്‌ദത്തിൽ കുറച്ചു ഗൗരവ്വം ഉണ്ട്….ഇല്ല, എനിക്ക് അടുക്കളയിൽ….”അടുക്കളയിൽ എന്താ… കുമാരിയമ്മ അവിടെ ഇല്ലേ… ഇന്നലെ വരെ താൻ ഇല്ലായിരുന്നല്ലോ ഇവിടെ…”അതുകൊണ്ട് എക്സ്ക്യൂസ് പറയാതെ വേഗം പോരെ….കുറച്ചു ഓഫീസിലെ കാര്യങ്ങൾ ഉണ്ട്….”തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് മുഖഭാവങ്ങൾ കാണാൻ പറ്റുന്നില്ല…. പക്ഷെ എന്റെ കരങ്ങളിലെ പിടുത്തം മുറക്കിയിരുന്നു…..
കുറച്ച് കഴിഞ്ഞപ്പോൾ പതിയെ പിടി അയച്ചു എഴുന്നേറ്റു പോകുന്നത് അറിഞ്ഞു ……എൻ്റെ ഹൃദയം വല്ലതെ ഇടിച്ചു തുടങ്ങിയിരുന്നു…. അമ്മ ഒന്ന് വന്നിരുന്നെങ്കിൽ….സ്റ്റെയർ കയറുമ്പോൾ ഹൃദയത്തിലെ വിറയൽ ദേഹതോട്ടു പടർന്നു തുടങ്ങിയിരുന്നു… അതിന്റെ ഇടയിൽ സാരി തട്ടിയിട്ട് സ്റ്റെയർ കയറാനും പറ്റാത്തെ പോലെ…. എപ്പോളാണോ ഇതു എടുത്തു ഉടുക്കാൻ തോന്നിയത്…. മര്യാദക്ക് മസിലു പിടിച്ചു നടന്ന കിച്ചുവേട്ടൻ ആയിരുന്നു…
വാതിൽ തുറന്നപ്പോൾ കിച്ചുവേട്ടൻ ലാപ്ടോപ്പിന് മുമ്പിൽ ഇരിക്കുന്നത് കണ്ടു….അപ്പോ ലാപ്ടോപ്പിന് കുഴപ്പം ഒന്നും ഇല്ല… സമാധാനം…ഇങ്ങേരെ ആണോ ഞാൻ തെറ്റിദ്ധരിച്ചത്… ഓഫീസ് കാര്യം തന്നെ…” അനു വാ… ഇവിടെ വന്നിരിക്ക്…അടുത്ത് കിടന്ന ഒരു ചെയറിൽ കൈചൂണ്ടി കിച്ചുവേട്ടൻ പറഞ്ഞു….ചെയറിൽ ഇരിക്കുപ്പോൾ പേടി കുറഞ്ഞു തുടങ്ങിയിരുന്നു….എന്തോ മെയിൽ അയക്കുന്ന തിരക്കിൽ ആണ്, എന്നെ നോക്കുന്നതെ ഇല്ലാ….എന്ത് ഭംഗിയാണ് അടുത്ത നിൽക്കുമ്പോൾ കാണാൻ, കുറ്റി താടിയും, വിടർന്ന കണ്ണുകളും, ചെറിയ നുണക്കുഴിയും എല്ലാം കൂടി…. എന്റെ കെട്ടിയൊന് ഇത്ര ഭംഗിയോ…. ഇതൊക്കെ എന്താ ഞാൻ നേരത്തെ നോക്കാതെ ഇരുന്നത്….
അതെങ്ങനെയാ അടുത്ത നിൽക്കുമ്പോൾ ഏണിവെക്കണം മുഖം കാണണമെങ്കിൽ, അതുമല്ല മുഖത്ത് നോക്കിയാൽ എന്റെ കള്ളത്തരം മനസിലാക്കുകയും ചെയ്യും… ഈ പ്രേമം വല്ലാത്ത ഒരു അസുഖം തന്നെ ആണ്… “എന്താടോ സ്വപ്നം കാണുകയാണോ”കണ്ണിൽ നോക്കി കള്ളച്ചിരിയോടെ ചോദിക്കുന്ന കിച്ചുവേട്ടനെ കണ്ടപ്പോൾ ഞാൻ വിളറി….ഒന്നും ഇല്ലാ…..”എന്നിട്ടാണോ അന്തംവിട്ട് നോക്കിയിരുന്നത്….”ഞാൻ ആരെയും നോക്കിയില്ല…. പറയുമ്പോൾ കാര്യങ്ങൾ വേറെ വഴിക്ക് പോകുമെന്ന് ഉറപ്പായി….”എത്രയും നേരം എന്നെ നോക്കി ഇരുന്നിട്ട് കള്ളം പറയുന്നോ…”ഞാൻ എന്റെ സ്വന്തം കെട്ടിയോനെ അല്ലേ നോക്കിയേ….
“പിറുപിറുക്കുന്നതു എനിക്കിഷ്ടമല്ലാട്ടോ, എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ മുഖത്തു നോക്കി പറയണം”കിച്ചുവേട്ടൻ എന്റെ കെട്ടിയോൻ അല്ലെ, അപ്പോൾ നോക്കാൻ എനിക്ക് അവകാശം ഉണ്ട്…മതിയോ….”തനിക്കു നോക്കാം , കൂടെ എന്തൊക്കെയോ ചെയ്യാം….അതൊന്നു ചോദിക്കാൻ ആണ് വരാൻ പറഞ്ഞെ”പെട്ടു…..അപ്പൊ ഓഫീസിലെ കാര്യം അണെന്ന് പറഞ്ഞിട്ട്….”അങ്ങനെ പറഞ്ഞാൽ അല്ലേ താൻ വരൂ “” കുറച്ച് മുൻപ് എന്ത് ചെയ്യ്തിട്ടാണ് ഓടിയത്…”ഞാൻ പതിയെ എഴുന്നേൽക്കാൻ നോക്കി…കിച്ചുവേട്ടന്റെ കരങ്ങൾ എന്റെ കാലിൽ അമർത്തി പിടിച്ചു..
“അവിടെ ഇരിക്ക്….പറഞ്ഞിട്ടു പോയാൽ മതി”ഞാൻ അറിയാതെ…..”അറിയാതെ “അറിയാതെ ചെയ്യ്തതാണ്….കിച്ചുവേട്ടൻ എനിക്ക് പേടിയാണെന്ന് പറഞ്ഞപ്പോൾ ഒരു വാശിക്ക്….”അത് എനിക്കിഷ്ട്ടം ആയി…. ഇങ്ങനത്തെ വാശി കൊള്ളാട്ടോ”ഞാൻ പൊക്കോട്ടെ…അമ്മ വന്നു കാണും…”അമ്മ നമ്മളെ അന്വേഷിക്കില്ല…. താൻ അതോർത്തു പേടിക്കണ്ട ….”അതല്ല…..”തനിക്ക് എന്നെ എങ്ങനെയാ എത്ര പെട്ടെന്ന് ഇഷ്ടം ആയത്….അത് പറഞ്ഞിട്ട് പൊക്കോ…
എനിക്ക് അങ്ങനെ ഇഷ്ടം ഒന്നും ഇല്ല….”ഇഷ്ടം ഇല്ലാഞ്ഞിട്ടു ആണോ… എന്റെ പുറകെ നടക്കുന്നെ…മുഖത്ത് നിന്ന് കണ്ണെടുക്കാതെ…”അത് ….”അത്…”എനിക്ക് പോകണം…. ദേഹം വിയർക്കാൻ തുടങ്ങിയിരുന്നു….എസി ഇടട്ടെ… താൻ വല്ലാതെ വിയർക്കുന്നുണ്ടല്ലോ….തലയാട്ടി….റിമോട്ട് എടുക്കാൻ കിച്ചുവേട്ടൻ എണീറ്റതും … ഞാൻ എഴുന്നേറ്റു മാറാൻ നോക്കി….സാരിയിൽ പിടി മുറുക്കിയത് അറിഞ്ഞപ്പോൾ അവിടെ തന്നെ നിന്നു…”എനിക്കറിയാമായിരുന്നു താൻ ഓടുമെന്ന്… സാരി തുമ്പ് ഞാൻ കയ്യിൽ പിടിച്ചു ആണ് എഴുന്നേറ്റത്….”എനിക്ക് ദേഹം തളർന്നു തുടങ്ങിയിരുന്നു…
പെട്ടന്ന് സാരി വലിച്ചപ്പോൾ പിൻ പൊട്ടി എന്ന് തോന്നുന്നു…തോളിൽ കുത്തി കയറുന്നും ഉണ്ട്….”പറഞ്ഞിട്ട് പോയാൽ മതി….തനിക്ക് എങ്ങനെയാ എന്നെ ഇത്ര പെട്ടന്ന് ഇഷ്ടം ആയത്….”അത് …എനിക്കറിയില്ല….എപ്പോളോ എനിക്കിഷ്ട്ടം തോന്നി തുടങ്ങി…ചിലപ്പോൾ ഇതുവരെ ആരും തരാത്ത അത്ര സ്നേഹം തന്നതു കൊണ്ടാവാം, കെയർ ചെയ്യ്തതു കൊണ്ടാവാം, എന്നെ ഒരുപാടു ചേർത്ത് നിർത്തിയത് കൊണ്ടാവാം… എനിക്കറിയില്ല…പക്ഷെ ഞാൻ അത് മനസ്സിലാക്കിയത് ഇന്നലെ ഓർഫനേജിൽ തിരിച്ചു പോയപ്പോഴാണ്… എനിക്ക് കിച്ചുവേട്ടനെ നഷ്ടപെടുമല്ലോ എന്നോർത്തു വിഷമിച്ചപ്പോ…. മനസ്സിലായി… കിച്ചുവേട്ടനെ ഒരു പാട് ഇഷ്ടമാണെന്ന്…ഞാൻ തിരിഞ്ഞു നിന്ന് തന്നെ പറഞ്ഞു…
എന്റെ സാരിയിലെ പിടുത്തം അപ്പോഴും വിട്ടിരുന്നില്ല….പക്ഷെ അനക്കം ഒന്നും ഇല്ല…ഞാൻ തോളിൽ കൈവെക്കുന്നതു കണ്ടിട്ടാവണം…അടുത്ത് വന്നു നോക്കി…”മുറിഞ്ഞല്ലോടോ…സോറി….”അത് സാരമില്ല….പുറകിൽ നിൽക്കുന്ന കിച്ചുവേട്ടന്റെ ചുടു നിശ്വാസം എന്റെ കഴുത്തിൽ തട്ടുന്നുണ്ടായിരുന്നു…. പിൻ അഴിച്ചു മുറിവിൽ തലോടുമ്പോൾ എന്റെ ദേഹം വിറച്ചു… ചെറുചൂട് തോളിൽ തട്ടിയപ്പോളാണ് കിച്ചുവേട്ടൻ അധരങ്ങൾ ചേർത്തതാനെന്നു മനസിലായത്….കണ്ണടച്ച് ശ്വാസം നിലച്ചു ഞാൻ നിന്നു…”എന്റെ പെണ്ണിന്റെ മനസ് എനിക്കറിയാം…ഇനി ഈ ഒളിച്ചു കളി വേണ്ട…. ഈ ജന്മം മുഴുവൻ എനിക്ക് തന്നെ പ്രണയിക്കണം… ഇരുപത്തിയഞ്ച് വയസു വരെ താൻ തനിച്ചായി പോയത് പലരുടെയും തെറ്റ് കൊണ്ടാണ്…… അതിന് എല്ലാം പരിഹാരമായി…… സ്നേഹിച്ചു സ്നേഹിച്ചു ആ തെറ്റിന് ഞാൻ പ്രായ്ഛിത്തം ചെയ്യും…”
ആ സ്നേഹത്തിൽ ഞാൻ അലിഞ്ഞു ചേരുന്നതുപോലെ തോന്നി… വാക്കുകൾ എന്റെ മനസ്സിൽ മഞ്ഞ് പെയ്യിച്ച് കഴിഞ്ഞിരുന്നു…. തിരിഞ്ഞു നിന്ന് കിച്ചുവേട്ടനെ കെട്ടിപിടിക്കുമ്പോൾ ഞാൻ പൊട്ടി കരയുകയായിരുന്നു….എനിക്ക് ഇ ഒരു ജന്മത്തിൽ പോരാ…. ഇനി വരുന്ന എല്ലാ ജന്മത്തിലും ഈ സ്നേഹം മുഴുവൻ വേണം….കിച്ചുവേട്ടൻ എന്റെ മുഖം കൈകുമ്പിളിൽ എടുത്തു ചുംബനങ്ങൾ കൊണ്ട് മൂടി….എത്ര തന്നിട്ടും മതി വരാതെ…..
കിച്ചു…. അനു….കഴിക്കാൻ വാ….അമ്മയുടെ ശബ്‌ദം വാതിലിന്റെ അടുത്ത കേട്ടപ്പോൾ ഞങ്ങൾ അടർന്നു മാറി….തല ഉയർത്തിനോക്കാൻ പറ്റാതെ പെട്ടന്ന് മുഖം തുടച്ച് ഞാൻ മാറി നിന്നു…വരുന്നു അമ്മേ….വിളിച്ചു പറഞ്ഞു കൊണ്ട് വാതിൽ തുറന്നു ഇറങ്ങുമ്പോൾ തീരത്ത് ഓളം തട്ടുന്ന കുഞ്ഞ് തിരകൾ പോലെ മനസ്സ് ശാന്തമായിരുന്നു….അമ്മേ…. വിളിച്ചു കൊണ്ടാണ് അടുക്കളയിൽ എത്തിയത്…
“അമ്മ ഒന്ന് അമ്പലത്തിൽ പോയിരുന്നു… നിങ്ങൾക്ക് രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കാൻ…”അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു…”അമ്മ പ്രാർത്ഥിച്ചതിന്റെ മാറ്റം അനുമോളിൽ കാണുന്നുണ്ട് കേട്ടോ….”കുമാരിയമ്മ കളിയാക്കിയപ്പോൾ എന്നിൽ നാണത്തിന്റെ ചെറുപുഷ്പങ്ങൾ വിരിഞ്ഞിരുന്നു….”മോൾടെ മുഖം ഒക്കെ എന്താ ചുമന്നു ഇരിക്കുന്നെ…കരഞ്ഞോ… കിച്ചു വഴക്കു പറഞ്ഞോ…”
ഇല്ല അമ്മേ… കിച്ചുവേട്ടൻ വഴക്കു ഒന്നും പറഞ്ഞില്ല….”രാവിലെ മുതൽ രണ്ടു പേരും ഒളിച്ചു കളി ആയിരുന്നു….”കുമാരി മതിട്ടോ….അമ്മ ശാസിച്ചു…”വാ വന്നു കഴിക്ക്….എന്നിട്ടു നിങ്ങൾ പുറത്തു ഒക്കെ പോയിട്ട് വാ…”അമ്മ എന്നെ പിടിച്ചു ടൈനിങ്ങ് ടേബിളിന്റെ ചെയറിൽ ഇരുത്തി… “കിച്ചൂട്ടാ… കഴിക്കാൻ വാ….” അമ്മ വിളിച്ച് പറഞ്ഞു…ഞാൻ തല കുനിച്ചു ഇരുന്നു….ആ മുഖത്തു നോക്കാൻ വയ്യാത്തതുപോലെ….
എന്റെ അടുത്ത് വന്നിരുന്ന് ദോശ കഴിക്കുമ്പോൾ വലിയ ഭാവ വിത്യാസം ഒന്നും കണ്ടില്ല…കിച്ചുവേട്ടന് എങ്ങനെ ഇങ്ങനെ പെരുമാറാൻ കഴിയുന്നു…. ദുഷ്ടൻ…”കിച്ചു നിങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വാ…””ഒന്ന് ഓഫീസിൽ പോകണം.. അനുവിനെ കൂട്ടി…”ഞാൻ വരുന്നില്ല…”താൻ വരുന്നുണ്ട്…”എന്തെന്ത് ഗുണ്ടായിസമോ….മോളെ പോയിട്ട് വാ…അമ്മ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു…”ഭക്ഷണം കഴിച്ചിട്ട് എന്റെ കൂടെ വന്നാൽ മതി….ഇനി അവിടെ തല കറങ്ങി വീണാൽ എടുത്തുകൊണ്ട് ഓടാൻ എന്നെ കിട്ടില്ല….ദോശ യിൽ തോണ്ടിക്കൊണ്ടിരുന്ന എന്നെ നോക്കി കിച്ചുവേട്ടൻ പറഞ്ഞപ്പോൾ…ഞാൻ കൂർപ്പിച്ചു നോക്കി…കാലിൽ ഒരു പിച്ച് വെച്ച് കൊടുത്തു…ആ ….
“എന്താ കിച്ചു….മുളക് കടിച്ചോ….”
“ഉം…. രാവിലെ മുതൽ ഒരു കാന്താരി മുളക് കടിക്കുന്നുണ്ട്… എന്നെ നോക്കി കണ്ണിറുക്കി കാണിച്ചു അമ്മയോട് പറഞ്ഞപ്പോൾ ഞാൻ പിന്നെയും ദോശയെ നോക്കി കുനിഞ്ഞ് ഇരുന്നു….വെറുതെ വടി കൊടുത്ത് അടി വാങ്ങി… കിച്ചുവേട്ടൻ എണിറ്റ് പോകുന്നത് കണ്ടപ്പോൾ അമ്മ ഇരുന്നു ചിരിക്കുന്നത് കണ്ടു…എന്താ അമ്മേ…”ഒന്നും ഇല്ല…മോള് കഴിച്ചിട്ട് റെഡി ആകൂ…അവൻ ഇപ്പോൾ പോകും…”എന്നെക്കൂട്ടാതെ പോയാൽ… അമ്മയുടെ കിച്ചുകുട്ടനെ ഞാൻ ശെരിയാക്കും…
“ഇപ്പോ അങ്ങനെ ആയോ…. പോകുന്നില്ലെന്ന് അല്ലേ ആദ്യം പറഞ്ഞത്….”അത് ചുമ്മ പറഞ്ഞതല്ലേ…. അമ്മ വിശ്വസിച്ചോ….”ഈ പിള്ളേരുടെ കാര്യം….”ഡ്രസ്സ് മാറാൻ മുറിയിൽ ചെന്നപ്പോൾ കിച്ചുവേട്ടൻ റെഡി ആയി കഴിഞ്ഞിരുന്നു….”ഈ ഫോർമൽ വെയർ ഇട്ടാൽ മതി…” കട്ടിലിൽ കിടക്കുന്ന ഡ്രസ്സ് ചൂണ്ടി കാണിച്ചു പറഞ്ഞു…അതെന്താ….”താൻ ഇപ്പോൾ എംപ്ലോയീ അല്ല…എംപ്ലോയർ ആണ്… അത് തന്നെ… ഇനി ഇതു ഇടാൻ എന്റെ ഹെല്പ് വേണോ…”വേണ്ട… ഞാൻ മുഖം വീർപ്പിച്ചു…
എന്നാൽ എന്റെ സുന്ദരിക്കുട്ടി വേഗം റെഡി ആകൂ…എന്റെ കവിളിൽ കടിച്ചു കൊണ്ട് കിച്ചുവേട്ടൻ പറഞ്ഞു….അമ്മയുടെ മുമ്പിൽ എന്തായിരുന്നു ഷോ…”അതു പിന്നെ അമ്മയുടെ മുമ്പിൽ ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റുമോ…”ഓ…പോക്കെ, ഞാൻ റെഡി ആവട്ടെ….ഉന്തിത്തള്ളി കിച്ചുവേട്ടനെ ഇറക്കി വിട്ടു ഞാൻ വാതിൽ അടച്ചു…സ്യൂട്ടിട്ട് നോക്കിയപ്പോൾ കണ്ടാൽ ഒരു ചെറിയ എംപ്ലോയർ ലുക്ക് ഒക്കെ ഉണ്ട്…മടിച്ചു മടിച്ചു ആണ് ഇറങ്ങി ചെന്നത്….
അമ്മ എന്ന കണ്ടു കെട്ടിപിടിച്ചു കവിളിൽ മുത്തി …. നല്ല മിടുക്കി ആയിട്ടുണ്ട്…കിച്ചുവേട്ടൻ നോക്കി നിൽക്കുന്നത് കണ്ടു….കാറിൽ കയറുമ്പോൽ ചെറിയ ടെൻഷൻ തോന്നി തുടങ്ങി…ഓഫീസിൽ എല്ലാവരും എന്നെ കാണുമ്പോൾ എന്തായിരിക്കും വിചാരിക്കുക…ഒരു അനാഥ പെണ്ണ് പെട്ടന്ന് കയറി കിച്ചുവേട്ടന്റെ ഒപ്പം എത്തി എന്ന് പറഞ്ഞു പല കഥകളും ആയി കാണും….
“അനു താൻ എന്താ ആലോചിക്കുന്നേ…. ഓഫീസിൽ ആരും ഒന്നും പറയില്ല… നല്ല ഒരു ദിവസം ആയിട്ട് ടെൻഷൻ ആവണ്ട.”.കിച്ചുവേട്ടൻ എന്റെ കരങ്ങൾ എടുത്ത് ചുംബിച്ച് കൊണ്ട് പറഞ്ഞു… എന്റെ ടെൻഷൻ പകുതി ആ ചുംബനത്തിൽ അലിഞ്ഞു ചേർന്നു…ഇന്ന് എന്തിനാ ഓഫീസിൽ പോകുന്നെ…നമ്മുക്ക് കുറച്ചു ഡേയ്സ് കഴിഞ്ഞു പോകാമായിരുന്നു….”ഒരു ഇമ്പോര്ടന്റ്റ് മീറ്റിംഗ് ഉണ്ട്…അത് കഴിഞ്ഞു പെട്ടന്ന് തിരിച്ചു പോരാം…കേട്ടോ…”
“വന്നിട്ട് പണിയുണ്ട്…”എന്ത് പണി …”അതൊക്കെ ഉണ്ട്….”
കള്ളച്ചിരി കണ്ടപ്പോൾ കാര്യം മനസിലായി…അത് നേരിടാൻ ആവാത്ത ഞാൻ പുറത്തു നോക്കി ഇരുന്നു….
എത്ര പെട്ടന്ന് ആണ് ജീവിതം മാറി മറിഞ്ഞത്…..ഇരുപത്തിഅഞ്ചു വർഷങ്ങൾ… തീരം തേടി അലഞ്ഞു അവസാനം ഞാൻ തീരത്ത്… എത്തിയിരിക്കുന്നു… അമ്മയെ മാത്രമല്ല… നിധി പോലെ കിച്ചുവേട്ടനും കൂടി ജീവത്തിൽ എത്തിയിരിക്കുന്നു…. പ്രണയം എന്തെന്ന് അറിയാത്ത ഞാൻ കിച്ചുവേട്ടനെ പ്രണയിക്കുന്നു…. എല്ലാം ഒരു സ്വപ്നം പോലെ…
“അനു… നമ്മൾ എത്തി… ഇറങ്ങ്…” കിച്ചുവേട്ടന്റെ ശബ്‌ദം ആണ് എന്നെ ഉണർത്തിയത്….”പിന്നെ ഉള്ളിൽ കയറുമ്പോൾ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ വിഷമിക്കാൻ നിൽക്കണ്ട… ഇതു തന്റെ കമ്പനി ആണ്…മനസ്സിലായോ…”ഞാൻ തലയാട്ടി….കിച്ചുവേട്ടന്റെ കൂടെ അകത്തു കയറിയപ്പോൾ എല്ലാവരും ഞങ്ങളെ കണ്ടു അതിശയിച്ചു നോക്കുന്നത് കണ്ടു… കിച്ചുവേട്ടൻ എന്റെ കൈകൾ പൊതിഞ്ഞു പിടിച്ചിരുന്നു….
“ഗുഡ് മോർണിംഗ് സർ, ഗുഡ് മോർണിംഗ് മാം” എന്ന് റിസപ്ക്ഷനിലെ കുട്ടി പറഞ്ഞപ്പോൾ എനിക്ക് ചിരി വന്നു…. എന്റെ ഡ്രെസ്സ് കണ്ടു പുഛിച്ച് നോക്കിയിരുന്ന ആളായിരുന്നു…കിച്ചുവേട്ടന്റെ ക്യാബിൻ വരെ ഇതു തന്നെ അവസ്ഥ…ഗീതു ഓടിവന്നു….കിച്ചുവേട്ട…ഞാൻ ഗീതുന്റെ അടുത്ത ഉണ്ടാകും… പോകാറാകുമ്പോൾ വിളിച്ചാൽ മതി…
“ഗീതുന്റെ അടുത്ത പോയിട്ട് മീറ്റിങ്ങ് റൂമിലോട്ട് വരണം… താനും ഉണ്ട് മീറ്റിങ്ങിന്” ഞാൻ എന്തിനാ… പുതിയ സിഇഒ യെ ഇൻട്രൊഡ്യൂസ് ചെയ്യണം…പിന്നെ പകുതി റെസ്പോണ്സിബിലിറ്റി തനിക്കായിരിക്കും…
നടക്കില്ല..എനിക്ക് ഒന്നും അറിയില്ല…”ഞാൻ പഠിപ്പിച്ചോളാം….”ഞാൻ വരില്ല… എന്ന് പറഞ്ഞു മുഖം വീർപ്പിച്ചു ആണ് ഗീതുന്റെ അടുത്ത് പോയത്…”ഗീതു എന്നെ കെട്ടിപിടിച്ചു….. എന്റെ പെണ്ണെ എനിക്ക് ഇതൊന്നും വിശ്വസിക്കാൻ പറ്റുന്നില്ല…”എനിക്ക് ഇതുവരെ പറ്റുന്നില്ല…അന്നേരമാ നിനക്ക്…”എന്തായി… കിരൺ സർ എല്ലാം പറഞ്ഞോ…”
പറഞ്ഞു…”എന്നിട്ടു…”കിച്ചുവേട്ടൻ കാരണം… എല്ലാം എനിക്ക് തിരിച്ചു കിട്ടി… കണ്ണ് നിറഞ്ഞതു തുടച്ചു ഞാൻ പറഞ്ഞു… ലക്ഷിയമ്മ എന്റെ അമ്മ ആടി…വാ പൊളിച്ചു നിൽക്കുന്ന അവളോട് ഞാൻ എല്ലാം പറഞ്ഞു…”നീ എന്താ കിരൺ സർനെ വിളിച്ചത്…”അത്… കിച്ചുവേട്ടൻ…”അവൾ ചിരി തുടങ്ങി….
ഇന്നലെ വരെ കടിച്ചു കീറാൻ നടക്കുവല്ലായിരുന്നോ….”എല്ലാം പെട്ടെന്ന് ആയിരുന്നു… എനിക്ക് ഇപ്പോ കിച്ചുവേട്ടനോട് പ്രണയം….”അങ്ങനെ വരട്ടെ… നീ ഭാഗ്യവതിയാ കേട്ടോ….”എക്സ്റ്റൻഷൻ ഫോണിൽ ബെൽ അടിച്ചപ്പോൾ കിച്ചുവേട്ടൻ വിളിക്കുന്നത് ആണെന്ന് അറിയാമായിരുന്നു…. എടി എടുക്കണ്ട…അങ്ങേര് എന്നെ പിടിച്ച് സിഇഒ ആക്കാനാ വിളിക്കുന്നത്… ഞാൻ പോകുന്നില്ല…”പെണ്ണെ… കളിക്കല്ലേ… എന്നെ സർ ചീത്ത വിളിക്കും…”
അവൾ ഉന്തി തള്ളി എന്നെ എഴുന്നേൽപ്പിച്ചു…കിച്ചുവേട്ടൻ മീറ്റിൽ റൂമിലോട്ടു വരാൻ കൈകൾ കൊണ്ട് കാണിച്ചു…ഞാൻ മടിച്ചു മടിച്ചു ആണ് ചെന്നത്…എന്നെ ചേർത്ത് പിടിച്ചു മീറ്റിങ്ങിന് വന്ന ഓരോരുത്തരെയും പരിചയപ്പെടുത്തി…സിഇഒ ആയി അനൗൺസ് ചെയ്തു എല്ലാവരും കയ്യടിക്കുമ്പോൾ ഞാൻ മാത്രം പുറത്തു ചിരിച്ചു കൊണ്ട് അകത്തു വീർപ്പിച്ചു നിന്നു…. കിച്ചുവേട്ടന് അത് മനസിലായി എന്ന് തോന്നുന്നു…ഇനി… ഓഫീസിലെ സ്റ്റാഫ്നെ കൂടി വിളിച്ചു അടുത്ത മീറ്റിംഗ്…ഞാൻ എത്ര കൂർപ്പിച്ചു നോക്കിയിട്ടും ഒരു രക്ഷയും ഇല്ലാ…എല്ലാവരും വന്നു വിഷസ് പറഞ്ഞു.. ജിഷ മാമിന്റെ മുഖം കണ്ടപ്പോൾ എന്റെ വീർപ്പിച്ച മുഖത്ത് ചിരി നിറഞ്ഞു… കാരണം അവരുടെ മുഖം അതിലും വീർത്തു ആയിരുന്നു ഇരുന്നത്… ഗീതു മാത്രം ലോട്ടറി അടിച്ചതുപോലെ ഹാപ്പി…
തിരിച്ചു വണ്ടിയിൽ കയറിയപ്പോൾ ഞാൻ മുഖം ഇത്തിരി കൂടി വീർപ്പിച്ചു…”അനു തന്റെ മുഖം വീർപ്പിച്ചിട്ടു ഒരു കാര്യവും ഇല്ല… എന്റെ കൂടെ ഇന്ന് മുതൽ എല്ലാത്തിനും താനും ഉണ്ടാകും… ചുമ്മാ കുട്ടിക്കളി ഒക്കെ മാറ്റി വെച്ച് മിടുക്കി അകാൻ നോക്ക്…”എനിക്ക് അങ്ങനെ മിടുക്കി ആകേണ്ട…. എനിക്കിഷ്ടമല്ല… കമ്പനിയിലെ റെസ്പോൺ സിബിലിറ്റി എടുത്ത് തലയിൽ വെക്കാൻ… അതിന് കിച്ചുവേട്ടൻ ഇല്ലേ…
“എന്റെ ഭാര്യ എനിക്ക് ചായ ഉണ്ടാക്കി താരൻ അല്ല… വെറുതെ അടുക്കളയിൽ നിന്ന് തീരാൻ ഉള്ളതല്ല നിന്റെ ജീവിതം… എന്റെ ഒപ്പം എന്തിനും ഉണ്ടാകണം… നാളെ ഞാൻ ഇല്ലാതെ ആയാലും ഇതെല്ലാം ഒറ്റയ്ക്ക് മാനേജ് ചെയ്യാൻ പഠിക്കണം… മനസ്സിലായോ…”കിച്ചുവേട്ടൻ എന്തൊക്കെയാ പറയുന്നേ… ഞാൻ വന്നോളാം…പക്ഷെ ഈ ജന്മം മുഴുവൻ എന്റെ മരണം വരെ കിച്ചുവേട്ടൻ എന്റെ കൂടെ ഉണ്ടാകണം….
എനിക്ക് കരച്ചിൽ വന്നു…. ഒരു ഡയലോഗ് കൊണ്ട് വന്നേക്കുന്നു…എന്താടോ പിറുപിറുക്കുന്നെ….ഒന്നും ഇല്ല…”ഈ മുഖം ഇങ്ങനെ വീർത്തു ഇരുന്നാൽ ഒരു രസം ഇല്ലാട്ടോ…”ഇത്ര രസം മതി….വീട്ടിൽ എത്തുന്നത് വരെ ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല…. കാറ് നിർത്തി ഇറങ്ങി വേഗം റൂമിൽ ചെന്ന് ഡ്രസ്സ് മാറി… അമ്മയുടെ അടുത്തോട്ടു ഓടി ഇറങ്ങി…കിച്ചുവേട്ടൻ സ്റ്റെയർ കയറി വരുമ്പോൾ ഞാൻ ഓടി ഇറങ്ങി വരുന്നത് കണ്ടത്…
“തന്നെ ആരെങ്കിലും കുത്താൻ വന്നോ…” അടുത്ത് വന്നപ്പോൾ ചോദിച്ചു…. ഞാൻ ഒന്നും മിണ്ടിയില്ല…പെട്ടെന്ന് എന്നെ ഒരു കൈയ്യ് കൊണ്ട് കോരി എടുത്ത് റൂമിലേക്ക് കയറി കതകടച്ചു….ഞാൻ കുതറി മാറാൻ ശ്രമിച്ചു… ബാഗ് ചെയറിലേക്ക് വെച്ച് രണ്ട് കരങ്ങൾ കൊണ്ട് ലോക്ക് ചെയ്യ്ത് എന്നെ ചേർത്ത് നിർത്തി…”അനു… താൻ എന്നെക്കാൾ ഒന്നിലും പുറകിലാവാൻ പാടില്ല… എന്റെ ഒപ്പം ഉണ്ടാവണം, അതിനാണ് ഞാനിതൊക്കെ ചെയ്യുന്നത്, മനസ്സിലായോ”ആ കണ്ണുകളിലെ നീർ തിളക്കത്തിൽ എനിക്ക് എന്നെ മാത്രമേ കാണാൻ സാധിച്ചുള്ളൂ….”മനസ്സിലായി…” ഉയർന്ന് പൊങ്ങി കണ്ണുകളിൽ അധരം ചേർത്ത് പുഞ്ചിരിച്ച് കൊണ്ട് ഞാൻ പറഞ്ഞു…കിച്ചുവേട്ടന്റെ ചുണ്ടുകൾ എന്നിലേക്ക് അടുക്കുന്നത് അറിഞ്ഞ്, ആളെ തള്ളി മാറ്റി ഞാൻ ഓടി…”തന്നെ എനിക്ക് കിട്ടും കേട്ടോ”… പുറകിൽ നിന്ന് വിളിച്ച് പറയുന്നത് കേട്ടു… ഞാൻ ചരിച്ചു കൊണ്ട് സ്റ്റെയർ ഇറങ്ങി…
തുടരും...